Category Archives: Health Watch

JUNE 26

12

INDIAN FOOD

പ്രമേഹം ക്ഷണിച്ചുവരുത്തുന്ന ഇന്ത്യന്‍ ഭക്ഷണശൈലി

പ്രമേഹം എന്ന നിശബ്‌ദകൊലയാളി അതിവേഗം വളരുന്ന രാജ്യമാണ്‌ ഇന്ത്യ. അന്താരാഷ്‌ട്ര ഡയബറ്റിസ്‌ ഫെഡറേഷന്റെ കണക്ക്‌ പ്രകാരം 40.9 മില്യണ്‍ ഇന്ത്യാക്കാര്‍ പ്രമേഹബാധിതരാണ്‌. ഇപ്പോഴത്തെ പോക്ക്‌ പോയാല്‍ 2030 ആകുന്നതോടെ ഇന്ത്യാക്കാരില്‍ അഞ്ചിലൊന്നു പേരും പ്രമേഹരോഗിയായിരിക്കും. പ്രധാനമായും രണ്ടുതരത്തിലാണ്‌ പ്രമേഹം പിടിപെടുന്നത്‌.

ഒന്നാമത്തേത്‌ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉണ്ടായിട്ടുള്ള അനാരോഗ്യകരമായ ശീലങ്ങള്‍ കാരണമുണ്ടാകുന്നത്‌. രണ്ടാമത്തേത്‌ പാന്‍ക്രിയാസ്‌ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ ശരീരത്തിന്‌ കഴിയാത്തതുകൊണ്ട്‌ ഉണ്ടാകുന്ന പ്രമേഹം. ഇതുമൂലം ശരിയായ ഉര്‍ജ്ജം ഉല്‍പാദിപ്പിക്കാതിരിക്കുകയും രക്‌തത്തില്‍ ഗ്‌ളൂക്കോസിന്റെ അളവ്‌ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

അമിതവണ്ണം മൂലം രണ്ടാമത്തെ രീതിയിലുള്ള പ്രമേഹം പിടിപെടാം. ഹൃദ്രോഗം, വൃക്കതകരാര്‍ പോലെയുള്ള മാരകരോഗങ്ങളും പ്രമേഹത്തെ തുടര്‍ന്നുണ്ടാകാന്‍ സാധ്യതയേറെയാണ്‌. പ്രധാനമായും ഇന്ത്യാക്കാരുടെ ഭക്ഷണരീതി പ്രമേഹത്തെ പെട്ടെന്ന്‌ ക്ഷണിച്ചുവരുത്തുന്നതാണ്‌. അതേക്കുറിച്ച്‌ ഒന്ന്‌ നോക്കാം.

എന്തുകൊണ്ടാണ്‌ ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്‌? ഭക്ഷണക്രമത്തില്‍ ഉണ്ടായിരിക്കുന്ന മാറ്റം ഒരു പ്രധാന കാരണമാണ്‌. പച്ചക്കറികളും ഇലക്കറികളും അടങ്ങിയ പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണം ശരിയായ ആരോഗ്യത്തിന്‌ ഉത്തമമായിരുന്നു. എന്നാല്‍ കാലം മാറിയതോടെ മാംസാഹാരവും, എണ്ണയില്‍ വറുത്ത ഭക്ഷണവും നമ്മുടെ ശീലമായി മാറി. ആഗോളവല്‍ക്കരണത്തിന്‌ ശേഷം നമ്മുടെ സാമ്പത്തികനിലയില്‍ വലിയതോതിലുള്ള വളര്‍ച്ചയുണ്ടായി. ഇതിനനുസരിച്ച്‌ ഭക്ഷണക്രമത്തിലും മാറ്റമുണ്ടായി. പാക്ക്‌ ചെയ്‌ത ഭക്ഷണം ഇന്‍സ്‌റ്റന്റായി വാങ്ങിച്ചു ഉപയോഗിക്കുന്ന ഇന്ത്യാക്കാരന്‍ ഫാസ്‌റ്റ്‌ഫുഡും ഒരു ശീലമാക്കി. ഇന്ന്‌ അണുകുടുംബത്തിലെ അംഗങ്ങള്‍ക്ക്‌ ആഹാരം പാകം ചെയ്‌ത്‌ കഴിക്കാന്‍ സമയമില്ലാതായി. അവര്‍ ഭക്ഷണത്തിനായി ഹോട്ടലുകളിലേക്ക്‌ പോയിത്തുടങ്ങി. ഇവിടെയാണ്‌ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്‌.

ഇന്ത്യക്കാരുടെ ഭക്ഷണക്രമത്തെക്കുറിച്ച്‌ നടന്ന ഒരു സര്‍വേയില്‍ സാംസ്‌ക്കാരിക സ്വാതന്ത്ര്യവും ഭക്ഷണശീലത്തെ മാറ്റിമറിച്ചതായി പറയുന്നു. 1990കളില്‍ വെറും 40 ശതമാനം പേരാണ്‌ മാംസാഹാരം കഴിച്ചിരുന്നതെങ്കില്‍ ഇന്നത്‌ 64 ശതമാനമായി മാറിയിട്ടുണ്ട്‌. പോഷകാഹാരത്തിലുള്ള കുറവും പ്രമേഹത്തിന്‌ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഇന്ന്‌ കടകളിലും മറ്റും ലഭിക്കുന്ന ഇന്‍സ്‌റ്റന്റ്‌ പാക്ക്‌ഡ്‌ ഭക്ഷണത്തിലും ഫാസ്‌റ്റ്‌ഫുഡിലും പോഷകമൂല്യം കുറവാണ്‌. അതുപോലെ ചെറിയപ്രായത്തിലേ ശരീരഭാരം വര്‍ദ്ധിക്കുന്നതും അപകടകരമായ സ്ഥിതിവിശേഷമാണ്‌. പാചകത്തിന്‌ വെളിച്ചെണ്ണ ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

ആധുനിക ജീവിതശൈലിയും ഭക്ഷണക്രമവും കാരണം പ്രമേഹം, കൊളസ്‌ട്രോള്‍, രക്‌തസമ്മര്‍ദ്ദം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ നമ്മെ കാര്‍ന്ന്‌ തിന്നുകൊണ്ടിരിക്കുകയാണ്‌. ഇവയെ പ്രതിരോധിക്കാന്‍ എന്താണ്‌ മാര്‍ഗം? ആഹാരത്തില്‍ നിയന്ത്രണം, വ്യായാമം, ശരീരഭാരം വര്‍ദ്ധിക്കാതെ നോക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഇത്തരം ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാം. പ്രത്യേകിച്ചും തുടക്കത്തില്‍ സൂചിപ്പിച്ച രണ്ടാം തരം പ്രമേഹത്തെ. കുട്ടിക്കാലം മുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കണം, അവയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്‌. നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. പാചകത്തിന്‌ വെളിച്ചെണ്ണ പോലെയുള്ള എണ്ണകള്‍ ഒഴിവാക്കണം. മാംസാഹാരത്തിന്‌ പകരം മല്‍സ്യാഹാരം ശീലിക്കുക. പഞ്ചസാരയും അമിതമായി മധുരമുള്ള വിഭവങ്ങളും നിയന്ത്രിക്കുക. തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാനാകും.

Aarogyam

pachakkarikalpazhangalfruit juicekappalandiela currysaladskadalakadala curryidlysaladmathikozhi currychiken frymattirachieggpappadam

Prevent Life Style Diseases

OUR  KERALA FOOD

SUGAR IS A WHITE POISON