Category Archives: Education

MADHYA PAANAM

വായിലും അന്നനാളത്തിലും തൊണ്ടയിലും കരളിലും മുലയിലും ക്യാന്‍സറുകള്‍, ആമാശയത്തില്‍ അള്‍സറ്,കരള്‍വീക്കം, ഡിപ്രഷന്‍, അപസ്മാരം, മദ്യത്തിനടിമയാവല്‍,രക്താതിസമ്മര്‍ദ്ദം, ധമനീ സംബന്ധിയായ ഹൃദ്രോഗം, പക്ഷാഘാതം….മനോഹരമായ ഈ ലിസ്റ്റ് മദ്യപാനവുമായി ശക്തമായ കാര്യകാരണ ബന്ധമുള്ളതെന്ന് പഠനങ്ങള്‍ ഉറപ്പിച്ച രോഗങ്ങളുടേതാണ്. വേറെ പത്തുനാല്പതെണ്ണം സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷണത്തിലിരിക്കുന്നു. മദ്യം മൂലമുള്ള അസുഖം കാരണം നേരിട്ടോ അക്രമസംഭവങ്ങളില്‍ പരോക്ഷമായോ വര്‍ഷം തോറും 20 ലക്ഷം ആളുകള്‍ പരലോകം പൂകുന്നു. ഇന്ത്യയിലെ കഥ നോക്കിയാല്‍ റോഡപകടങ്ങളില്‍ 25%വും മസ്തിഷ്കക്ഷതങ്ങളില്‍ 20%വും, മാനസികരോഗങ്ങളില്‍ 17%വും മദ്യപാനവുമായിബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്…

അടിച്ച് കോണ്‍ തിരിഞ്ഞ് വീട്ടില്‍ വന്ന് പെണ്ണുമ്പിള്ളയെ എടുത്തിട്ട് വീക്കുന്നവര്‍ ഉയര്‍ത്തുന്ന ചിരി മാഞ്ഞ് പോകാന്‍ ഇത്രയൊക്കെ കേട്ടാല്‍ പോരേ.

ബ്രാന്റേതായാലും പൂസായാല്‍ മതി

എഥില്‍ ആല്‍ക്കഹോള്‍ (Ethyl Alcohol, ഈതൈല്‍ എന്നത് തെറ്റായ ഉച്ചാരണം) അഥവാ എഥനോള്‍ ആണ് കുടിക്കാനുപയോഗിക്കുന്ന മദ്യത്തിന്റെ വീര്യദാതാവ്. ബിയറും വീഞ്ഞും പോലെ വീര്യം കുറഞ്ഞ മദ്യങ്ങള്‍ നമ്മുടെ ‘വാറ്റ്’ ഗണത്തില്‍ സാധാരണ പെടാറില്ല. 4 – 8% എഥനോള്‍ ഉള്ള ബിയറും 11 – 15% ഉള്ള വീഞ്ഞും, വീഞ്ഞിന്റെ കാര്‍ബണേറ്റഡ് രൂപമായ ഷാമ്പെയ്നുമെല്ലാം വലിയ അളവുകളില്‍ അടിക്കാത്തിടത്തോളം താരതമ്യേന നിരുപദ്രവകാരികളാണ്. സ്പിരിറ്റ്സ്, അഥവാ വാറ്റ് മദ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ‘യഥാര്‍ത്ഥ’ വീരന്മാരാണ് പൊതുവേ നമ്മുടെ ഉപാസനാമൂര്‍ത്തികള്‍ .

മുന്തിരിവാറ്റിയതാണ് സാദാ ബ്രാന്റി (Brandy). അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് വാറ്റുകഴിയുമ്പോള്‍ ആകാവുന്ന ആല്‍ക്കഹോള്‍ കണ്ടെന്റ് പരമാവധി 50%വും ഏറ്റവും ചുരുങ്ങിയത് 36%വും. കരിമ്പും ചക്കരയും വാറ്റി റം (Rum) ഉണ്ടാക്കുന്നു. നമ്മുടെ സാദാ വൈറ്റ് റമ്മിന് 40% ആല്‍ക്കഹോള്‍ കണ്ടെന്റെ ഉള്ളൂ. ഓവര്‍ പ്രൂഫ്ഡ് റം എന്നപേരില്‍ കിട്ടുന്നതില്‍ അതിന്റെയിരട്ടി ആല്‍ക്കഹോളു കാണും.(അമേരിക്കയിലും മറ്റും പ്രൂഫ് കണക്കിനാണ് ആല്‍കഹോള്‍ അളവ് പറയുക: 80 പ്രൂഫ് എന്നുവച്ചാല്‍ 40%)
വിസ്കി (Whisky)യാണ് സലീംകുമാറ് പറയുമ്പോലെ ശരിക്കും “ബാറിലെ വെള്ളം” – എന്നുച്ചാ ‘ബാര്‍ളി’ വാറ്റിയത് 🙂 ശരിക്കുള്ള സ്കോട്ട്ലന്റുകാരന്റെ പരമ്പരാഗത വിസ്കിയാണ് സ്കോച്ച്; മരഭരണിയില്‍ 3 – 4 കൊല്ലം വച്ച് പഴക്കിയത്. അമേരിക്കയില്‍ ഇത് ചോളത്തില്‍ നിന്നു വാറ്റാറുണ്ട്. ഇന്ത്യയില്‍ കിട്ടുന്നത് ചക്കരയില്‍ നിന്ന് വാറ്റിയ സാധനം തന്നെ. (അതിനു സ്കോച്ചെന്ന് പേരെങ്കിലും സാങ്കേതികമായി അതും റമ്മാണ്.)
വോഡ്ക (Vodka) യാകട്ടെ പ്രധാനമായും ഗോതമ്പു വാറ്റിയതാണ് . ഉരുളക്കിഴങ്ങും മുന്‍പ് വ്യാപകമായി ഉപയോഗിച്ചിരുന്നു. ആല്‍ക്കഹോള്‍ കണ്ടെന്റ് പരമ്പരാഗതമായി കൂടുതലാണ് ഇതില്‍ – 50-52% വരെ സാധാരണകിട്ടും. പ്രൊപ്പനോളും ബ്യൂട്ടനോളും ഫര്‍ഫ്യൂറാലുകളുമൊന്നുമില്ലാത്ത പരുവം വരെ വാറ്റുന്നതിനാല്‍ “കള്ളിന്റെ” ആ ടിപ്പിക്കല്‍ മണം വോഡ്കയ്ക്ക് ഉണ്ടാവില്ല. നമ്മുടെ നാട്ടില്‍ ഇതിനെല്ലാം 40% എന്ന ഒറ്റ അളവിലേ കിട്ടൂ. (സായിപ്പ് പല തരം അളവില്‍ ഉണ്ടാക്കുന്നുണ്ട്)
യേക്ച്വലി സ്പീക്കിംഗ്, മദ്യം എവിടുന്നു വാറ്റുന്നു എന്നതിനേക്കാള്‍ എത്രയാണ് ആല്‍ക്കഹോള്‍ കണ്ടെന്റ് എന്നതിലാണ് വീര്യവും, ശാരീരിക പ്രതികരണങ്ങളും ഇരിക്കുന്നത്. അതായത് ബ്രാന്റേതായാലും ‘കിക്ക്’ കിട്ടണത് ‘പിടിപ്പിക്കണ’ റേറ്റനുസരിച്ചിരിക്കുമെന്ന്. എന്നാല്‍ വാറ്റിയെടുക്കുന്ന വസ്തുവിലടങ്ങിയ രാസവസ്തുക്കള്‍ – ഫര്‍ഫ്യൂറാലുകള്‍ , പ്രൊപ്പനോള്‍ തുടങ്ങിയവ – കാരണം സ്വാദും ലഹരിയും അല്പാല്പം വ്യത്യാസപ്പെടാറുണ്ട്.

അയ്യപ്പന്‍ വിളക്ക്, വാള്, പിന്നെ പാമ്പുകളും

ആല്‍ക്കഹോള്‍ ശരീരത്തില്‍ ചെന്നാല്‍ കരളിലെ ഒരു രാസത്വരകമുണ്ട് (എന്‍സൈം)- ആല്‍ക്കഹോള്‍ ഡീഹൈഡ്രജെനേയ്സ് – ഓന്‍ കേറി ഇതിനെ ഓക്സീകരിച്ച് ആല്‍ഡിഹൈഡ് ആക്കും. തലക്കറക്കവും ഛര്‍ദ്ദിയുമൊക്കെ ഉണ്ടാക്കുന്നത് ആല്‍ഡിഹൈഡ് ആണ് . ഈ ആല്‍ഡിഹൈഡ് പിന്നെ ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന വേറൊരു എന്‍സൈമിന്റെ പ്രഭാവത്താല്‍ രണ്ടാമതൊരു ഓക്സീകരണം കൂടി നടന്ന്‍ അസെറ്റിക് ആസിഡാകും. ഇവന്‍ സാമാന്യേന പാവമാണ് – കരളിലിത് വേഗത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡും വെള്ളവുമായി പിരിഞ്ഞ് പൊയ്ക്കോളും.

മദ്യത്തിലൂടെ ശരീരത്തിലെത്തുന്ന ആല്‍ക്കഹോള്‍ (എഥനോള്‍ ) രക്തത്തില്‍ എത്ര നേരം രൂപാന്തരമില്ലാതെ അങ്ങനെതന്നെ കിടക്കുന്നോ അതനുസരിച്ചിരിക്കും ഇതിന്റെ ഇഫക്റ്റുകളും. മദ്യത്തോടൊപ്പം ആഹാരം കൂടി കഴിക്കുമ്പോള്‍ നാം ആമാശയത്തില്‍ നിന്നും രക്തത്തിലേക്ക് ആല്‍ക്കഹോള്‍ ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുന്നു. അപ്പോള്‍ മദ്യം തലയ്ക്ക് പിടിക്കുന്നതിന്റെ വേഗവും കുറയുന്നു.

രക്തത്തിലേക്ക് കലരുന്ന ആല്‍ക്കഹോള്‍ തലച്ചോറിലും മറ്റുഭാഗങ്ങളിലുമുള്ള നാഡീകോശങ്ങളിലെ ചില സ്വീകരിണികളെ ഉത്തേജിതരാക്കുകയോ നിസ്തേജരാക്കുകയോ ചെയ്താണ് “കിക്ക്” ഉണ്ടാക്കുക. തലച്ചോറിലെ മദ്യത്തിന്റെ പ്രവര്‍ത്തനം മറ്റു പല ‘മയക്കു’മരുന്നുകളേയും പോലെ സങ്കീര്‍ണ്ണമാണെങ്കിലും ചില പൊതു നിരീക്ഷണങ്ങള്‍ താഴെ പറയുന്നു:
ഗാമാ അമിനോ ബ്യൂട്ടിരിക് ആസിഡ് എന്ന നാഡീരസം കേറി വിളയാടുന്ന ഒരു സ്വീകരിണിയുണ്ട്: GABA receptor എന്ന് ചുരുക്കപ്പേര്. നമ്മുടെ മസ്തിഷ്കപ്രതികരണങ്ങളെ മന്ദീഭവിപ്പിക്കുന്ന നാഡികളിലാണ് (inhibitory) ഈ സ്വീകരിണികള്‍ പൊതുവെ കാണുന്നത് . പ്രധാന ജോലിയും ഈ “മന്ദീഭവിപ്പിക്കല്‍” തന്നെ. മദ്യത്തിലെ എഥനോള്‍ GABA സ്വീകരിണികളെ ഉത്തേജിപ്പിക്കുക വഴി, അവയുടെ ‘മന്ദീഭവിപ്പിക്ക’ലിന് ആക്കം കൂട്ടുന്നു. ചെറിയതോതിലുള്ള മയക്കം ഇതിന്റെ ഒരു ഫലമാണെങ്കിലും ആകാംക്ഷയെയും മാനസിക പിരിമുറുക്കത്തെയും കുറയ്ക്കാനും ഇതേ സ്വീകരിണികളുടെ ത്വരിതപ്രവര്‍ത്തനം തന്നെ കാരണമാകുന്നു. ഇതിന്റെ മറ്റൊരു പാര്‍ശ്വഫലം, വികാരങ്ങളെയും പ്രവര്‍ത്തികളെയും നിയന്ത്രിക്കാനുള്ള കഴിവിനെക്കൂടി തടയുമെന്നതാണ്. ‘കനത്ത’ വെള്ളമടി സമയത്തും അതിനു ശേഷവുമുള്ള ഓര്‍മ്മകള്‍ മസ്തിഷ്കത്തില്‍ പലപ്പോഴും ഉറയ്ക്കാതെ മാഞ്ഞു പോകാനുള്ള ഒരു കാരണവും ഗാബാ വഴിയുള്ള മന്ദീഭവിക്കല്‍ തന്നെ.

മറ്റൊരു വിഭാഗം നാഡീരസങ്ങളായ ഗ്ലൂട്ടമേയ്റ്റുകളും അസ്പാര്‍ട്ടേയ്റ്റുകളും പ്രതിപ്രവര്‍ത്തിക്കുന്ന NMDA(എന്‍ മെഥൈല്‍ ഡി- അസ്പാര്‍ട്ടേയ്റ്റ്) സ്വീകരിണികളാണ് മദ്യത്തിന്റെ മറ്റൊരു ലക്ഷ്യം. ഈ സ്വീകരിണികള്‍ മസ്തിഷ്കത്തിന്റെ “ഉത്തേജക” സിഗ്നലുകള്‍ക്കായുള്ളവയാണ്. ഇതിനെ ആല്‍ക്കഹോള്‍ തടയുമ്പോള്‍ മുകളില്‍ പറഞ്ഞ “മന്ദത”യ്ക്ക് ആക്കം കൂടുന്നു.
തലച്ചോറിന്റെ വികാരക്ഷേത്രമായ അമിഗ്ഡാലയും, സമീപസ്ഥമായ ന്യൂക്ലിയസ് അക്യുംബെന്‍സ്, വെണ്ട്രല്‍ ടെഗ്മെന്റല്‍ ഏരിയ, ഹൈപ്പോതലാമസിന്റെ പാര്‍ശ്വഭാഗങ്ങള്‍, ഹിപ്പോകാമ്പസ്, എന്നിവയും അടങ്ങുന്ന “മീസോ കോര്‍ട്ടിക്കോ ലിംബിക് ഡോപ്പമീന്‍ സിസ്റ്റം” എന്ന ഒരു ഭാഗം മയക്കുമരുന്നിന്റെ ഇഫക്റ്റുകള്‍ പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. ഡോപ്പമീന്‍‍, സീറട്ടോണിന്‍, ഗാബാ, ഗ്ലൂട്ടമേയ്റ്റ് എന്നീ നാലു നാഡീരസങ്ങളാണ് ഈ ഭാഗങ്ങളില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. മയക്കു മരുന്നോ മദ്യമോ പോലെ അഡിക്ഷന്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഈ ഭാഗത്തെ അതിസങ്കീര്‍ണ്ണമായ ചില നാഡീ സിഗ്നല്‍ വ്യൂഹങ്ങള്‍ മൂലം ആ അനുഭവം അതുപയോഗിക്കുന്നയാളില്‍ ഒരു ‘അനുഭൂതി’യായി രേഖപ്പെടുത്തുന്നു. മസ്തിഷ്കത്തിന്റെ അന്തരാളങ്ങളിലുള്ള ന്യൂക്ലിയസ് അക്യുംബെന്‍സ് എന്ന ഭാഗമാണ് ഈ “പരമാനന്ദ”ത്തിന്റെ പ്രധാന ഉദ്ഭവം. ഓരോ വട്ടവും മദ്യമോ മരുന്നോ ഉപയോഗിക്കുമ്പോഴും ഈ നാഡീശൃംഖല ഉത്തേജിതമാകുകയും സുഖാനുഭവത്തോടൊപ്പം ഭാവിയില്‍ ആ മരുന്ന് അല്ലെങ്കില്‍ മദ്യം കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ താല്പര്യവുമുളവാക്കുന്നു. മദ്യത്തെ സംബന്ധിച്ചിടത്തോളം ഗാബാ സ്വീകരിണികളും എന്‍.എം.ഡി.ഏ (ഗ്ലൂട്ടമേയ്റ്റ്) സ്വീകരിണികളുമാണ് ഇതിനു മുന്‍ കൈ എടുക്കാറ്. ഡൈഗ്രഷന്‍ : ആത്മീയമെന്ന് പറയുന്ന വഴികളിലൂടെയും ഹിപ്നോസിസിലെ ഓട്ടോ സജഷന്‍ വഴിയുമൊക്കെ ‘ലഹരിസമാനമായ ആനന്ദം’ ഉണ്ടാക്കുന്നതും ഈ നാഡീ വ്യൂഹങ്ങളാണ് എന്നൊരു നിരീക്ഷണമുണ്ട്.ചില മനുഷ്യരില്‍ ആല്‍ക്കഹോളിനെ ‘ദഹിപ്പിക്കുന്ന’ ഈ എന്‍സൈമുകള്‍ രണ്ടും (ആല്‍ക്കഹോള്‍ ഡീഹൈഡ്രജിനേയ്സും ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സും) പെട്ടെന്ന് പ്രവര്‍ത്തിച്ചുതുടങ്ങും; ആല്‍ക്കഹോള്‍ വേഗം ആല്‍ഡിഹൈഡ് ആയി മാറ്റപ്പെടുന്നു. ആല്‍ഡിഹൈഡ് വേഗം ആസിഡും ആക്കപ്പെടുന്നു. അപ്പോ ആല്‍ക്കഹോളിന്റെ അളവ് ശരീരത്തില്‍ വേഗം കുറയും. ആല്‍ക്കഹോള്‍ തലച്ചോറില്‍ നടത്തുന്ന ചില ചുറ്റിക്കളികളും കുറയുന്നു. ഇങ്ങനെയുള്ളവര്‍ക്ക് കിക്കാവുന്നതും മെല്ലെ, മെല്ലെ. ഇത് എന്‍സൈമിന്റെ പ്രശ്നം കൊണ്ടുമാത്രമല്ല, ശരീരഭാരം കൂടിയാലും ഉണ്ടാവാം. രക്തവും ശരീരത്തിലെ ഉയര്‍ന്ന ജലാംശവും ചേര്‍ന്ന് മദ്യത്തിന്റെ പ്രഭാവം കുറയ്ക്കുന്നു. അങ്ങനെയുള്ളവരാണ് “ടാങ്കുകള്‍ ” . കുപ്പിക്കണക്കിനു ചെലുത്തിയാല്‍ മാത്രം ‘പ്രയോജനം’ കിട്ടുന്നവര്‍ . ഇത്തരക്കാര്‍ അമിതമദ്യപാനത്തിലേക്ക് വീഴാനും സാധ്യതയുണ്ട്.ആദ്യം പറഞ്ഞ – മദ്യത്തെ ആല്‍ഡിഹൈഡാക്കുന്ന എന്‍സൈം – ആണ് വേഗം പ്രവര്‍ത്തിക്കുന്നതെങ്കിലോ. ആല്‍ഡിഹൈഡ് ശരീരത്തില്‍ വേഗം അടിഞ്ഞുകൂടും. ഇതിനൊത്ത വേഗത്തില്‍ ഈ ആല്‍ഡിഹൈഡിനെ ദഹിപ്പിച്ച് ആസിഡാക്കുന്ന എന്‍സൈം പ്രവര്‍ത്തിക്കാതാകുമ്പോള്‍ ആല്‍ഡിഹൈഡ് ശരീരത്തില്‍ അടിഞ്ഞു കൂടുന്നു. ഇങ്ങനെയുള്ളവരാണ് രണ്ടാമത്തെ പെഗ്ഗിനു വാളു വയ്ക്കുന്ന “പൊതുവാള്‍സ്”. തലക്കനം, മന്ദത മുടിഞ്ഞ തലവേദന എന്നിവ അടുത്ത ദിവസം കാലത്തെഴുന്നേല്‍ക്കുമ്പോഴും തോന്നുന്നതും പൊതുവേ ഇതാണ് കാരണം. പൊതുവാള്‍സിന് സാധാരണ മദ്യം അധികം കഴിക്കാന്‍ പറ്റില്ല – പ്രകൃത്യാ തന്നെ മദ്യപാനശീലത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടവരാണിവര്‍ എന്നും പറയാം. ഇതിന് കാരണമാകുന്ന ജീനുകള്‍ ലഹരിവിരുദ്ധ മരുന്നുകള്‍ ഗവേഷിക്കുന്ന ശാസ്ത്രജ്ഞര്‍ തപ്പുന്നുണ്ട്.മദ്യം ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗങ്ങളായ സെറിബെല്ലത്തെയും ചെവിക്കുള്ളിലെ ‘സെമിസര്‍ക്കുലര്‍ കനാലു’കളെയും ബാധിക്കുമ്പോഴാണ് ആടിക്കുഴച്ചിലും തലക്കറക്കവും വരുന്നത്. കാഴ്ച നിര്‍ണ്ണയിക്കുന്ന മസ്തിഷ്ക ഭാഗങ്ങളിലാകട്ടെ ഊര്‍ജ്ജോല്‍പ്പാദനപ്രക്രിയ തകരാറിലാവുന്നു: ഫലം, കാഴ്ചമങ്ങല്‍ . വ്യാജമദ്യമടിച്ച് കണ്ണു പോകുന്നത് ഏറ്റവും താഴെയായി വിശദീകരിച്ചിട്ടുണ്ട്.കിണ്ടി…പാമ്പ്…പടം…ബുദ്ധന്‍മദ്യശാസ്ത്ര(?)പ്രകാരം ഒരു ശരാശരി ഡ്രിങ്കിന്റെ Alcohol Equivalence ആണ് അപ്പോള്‍ കിക്ക് നിശ്ചയിക്കുന്നത്. ഒരു ശരാശരി ഡ്രിങ്ക് എന്നാല്‍ 0.6 ഔണ്‍സ് ആല്‍ക്കഹോള്‍ അടങ്ങിയത് എന്നര്‍ത്ഥം. അതായത് അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവു വച്ചു നോക്കുമ്പോള്‍ 5 ഔണ്‍സ് വൈന്‍ = 12 ഔണ്‍സ് ബിയര്‍ (ഒരു സാദാ ക്യാന്‍/കുപ്പി) = 1.5 ഔണ്‍സ് വാറ്റ് മദ്യം (വിസ്കി/റം /ബ്രാന്റി ആദിയായവ) എന്നാണ് കണക്ക്. ഏകദേശം ഒരു മണിക്കൂറില്‍ കാല്‍ ഔണ്‍സ് എന്ന തോതിലാണ് ആല്‍ക്കഹോളിനെ ശരീരം ദഹിപ്പിക്കുന്നത് എന്നു കൂടി മനസിലാക്കണം. ഈ കണക്ക് ഓര്‍ത്തിരുന്നാല്‍ വീശുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ വയ്ക്കാം.അടിക്കുന്നവന്റെ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് – ബ്ലഡ് ആല്‍ക്കഹോള്‍ കോണ്‍സന്റ്രേയ്ഷന്‍ – ആണ് തണ്ണിയടിയുടെ പലവിധ ഇഫക്റ്റുകളെ നിശ്ചയിക്കുന്നത്. അടിക്കുന്ന സാധനത്തിന്റെ ആല്‍ക്കഹോള്‍ അളവല്ല. അതിനാല്‍ത്തന്നെ മദ്യപന്റെ ശരീരത്തൂക്കം ലിംഗവ്യത്യാസം, അടിച്ച സാധനം, അതിന്റെ അളവ്, എത്രമണിക്കൂറിനുള്ളിലാണ് അത്രയും കഴിച്ചത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 70 കിലോ തൂക്കമുള്ള പുരുഷന്‍ ഒരു മണിക്കൂറിനുള്ളില്‍ 3 ഡ്രിങ്ക് വിസ്കി അകത്താക്കിയെന്നിരിക്കട്ടെ, അയാളുടെ 100 മില്ലി രക്തത്തിലെ അപ്പോഴത്തെ ആല്‍ക്കഹോള്‍ നില ഏതാണ്ട് 0.06 ഗ്രാം ആയിരിക്കും. അതായത് 0.06%. (സ്ത്രീകളില്‍ അല്പം വ്യത്യസ്തമായ തോതിലാണ് മദ്യം ദഹിക്കുന്നത്. )0.12% ത്തില്‍ താഴെയാണ് ആല്‍ക്കഹോള്‍ ലെവലെങ്കില്‍ ആദ്യഘട്ടത്തിലെ “പിരുപിരുപ്പും”, ആനന്ദവും പിന്നെ വാചകമടിയും പൊട്ടിച്ചിരിയും, ഒരിത്തിരി കുഴച്ചിലും ഒക്കെ ഉണ്ടാവുന്നു. ഈ പരുവത്തില്‍ അടി നിര്‍ത്തുന്നതാണ് സാമൂഹികാരോഗ്യത്തിനു നല്ലത് 😉 0.1% ല്‍ താഴെ നിര്‍ത്തിയാല്‍ ആടിക്കുഴയുന്ന പരുവത്തിലെങ്കിലും പോരാം . ഇത് മൂത്ത് മൂത്ത് 0.30%-0.40% വരെയൊക്കെ പോയാല്‍ – ആഹാ… അവനെയല്ലോ നാം “പാമ്പ്” എന്നു വിളിക്കുക. സ്വര്‍ഗ്ഗരാജ്യം അവനുള്ളതാകുന്നു…!
വീശലും ശാരീരിക പ്രതികരണങ്ങളും :ചിത്രം ക്ലിക്കി വലുതാക്കി കാണുകഈ ശതമാനക്കണക്കൊന്നും നോക്കി വെള്ളമടിക്കാന്‍ ആരെക്കൊണ്ടുമാവില്ല. അതുകൊണ്ട് ശാരീരിക പ്രതികരണങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ അവനവന്‍ തന്നെ നിരീക്ഷിക്കുകയും പരിധി സൂക്ഷിക്കുകയും ചെയ്താല്‍ നല്ലത് എന്നേ പറയാനാവൂ (ചില ‘ടിപ്പുകള്‍ ’ പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുള്ളത് നോക്കുക). US National Institute on Alcohol Abuse and Alcoholism-ന്റെ നിരീക്ഷണത്തില്‍ മിതമായ വെള്ളമടി എന്നാല്‍ പ്രതി ദിനം 2 ഡ്രിങ്കില്‍ താഴെ എന്നതാണ്. പരിധിവിട്ടുള്ള “കിണ്ടിയാവല്‍ ” എന്നാല്‍ 2 മണിക്കൂറിനുള്ളില്‍ 5 ഡ്രിങ്ക് (വാറ്റ് മദ്യം) എന്ന തോതിലുള്ള വീശലും. (സ്ത്രീകളില്‍ 4 ഡ്രിങ്ക്)‘ഹൃദയ’രാഗ രമണ ദു:ഖംമിതമായ തോതില്‍ – എന്നൂച്ചാ പ്രതിദിനം 2 ഡ്രിങ്കില്‍ താഴെ – അടിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കുറയുന്നു എന്ന് അനവധി പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. ആദ്യം ഈ ഇഫക്റ്റ് തെളിയിക്കപ്പെട്ടത് വീഞ്ഞിലാണെങ്കിലും പിന്നീട് പലരാജ്യങ്ങളിലായി നടന്ന ഗവേഷണങ്ങളില്‍ ഈ മെച്ചം എല്ലാത്തരം മദ്യങ്ങളിലും ഉണ്ട് എന്ന് കണ്ടെത്തി. HDL എന്നുവിളിക്കുന്ന ‘ഉപകാരി’ കൊളസ്റ്റെറോള്‍ ‘മിതമദ്യപാനി’കളില്‍ വര്‍ദ്ധിക്കുന്നുണ്ട്. മാത്രവുമല്ല, ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയും, ധമനികള്‍ക്കുള്ളില്‍ കാലപ്പഴക്കം കൊണ്ടു വരുന്ന നീര്‍ക്കെട്ടുമൊക്കെ(inflammatory changes) മിതമായി മദ്യപിക്കുന്നവരില്‍ കുറവാണ്. രക്തക്കട്ട അലിയാനും മിതമായ അളവിലെ മദ്യം സഹായിക്കുമെന്നതിനാല്‍ ധമനികളിലെ രക്തക്കട്ട മൂലമുള്ള മസ്തിഷ്കാഘാത(സ്ട്രോക്ക്) സാധ്യതയും ഇവരില്‍ കുറവാണ് എന്നു കണ്ടിട്ടുണ്ട്.
ഇക്കാരണങ്ങളാലാവാം, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചില പഠനങ്ങളില്‍ മദ്യപിക്കാത്തവരെ അപേക്ഷിച്ച് മിതമായി മദ്യപിക്കുന്നവരില്‍ ധമനികളിലെ ബ്ലോക്ക് മൂലമുള്ള ഹൃദ്രോഗസാധ്യത 30%ത്തോളം കുറവാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ പഠനങ്ങളെ വളച്ചൊടിക്കുന്ന വേന്ദ്രന്മാര്‍ എവിടെയും തക്കം പാര്‍ത്തിരുപ്പാണല്ലോ. ഇതുവരെ കുടിക്കാത്തവരോട് ഹൃദയാരോഗ്യത്തിനു വേണ്ടി മദ്യപാനം ആരംഭിക്കാന്‍ ഈ പഠനം നിര്‍ദ്ദേശിക്കുന്നു എന്ന് പറഞ്ഞ് ആഘോഷം തുടങ്ങാന്‍ വലിയ താമസമുണ്ടായില്ല.ഇപ്പോഴും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.മിതമായ നിലയില്‍ മദ്യപാനം തുടങ്ങാനും മുന്നോട്ട് കൊണ്ടു പോകാനും മിക്കവര്‍ക്കും പ്രായോഗികമായി കഴിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതി ദിനം മൂന്ന് ഡ്രിങ്കോ അതിനു മേലോ വീശുന്നവരുടെ രക്ത സമ്മര്‍ദ്ദം ഒറ്റയാഴ്ച കൊണ്ട് 10mmHgയോളം ഉയരുന്നു. സിമ്പതെറ്റിക് നാഡികളില്‍ നിന്നുമുള്ള അഡ്രീനലിന്‍/നോര്‍ അഡ്രീനലിന്‍ ഉത്സര്‍ജ്ജനങ്ങള്‍ വര്‍ദ്ധിക്കുന്നു. രക്താതിസമ്മര്‍ദ്ദത്തിനു കഴിക്കുന്ന മരുന്നു പോലും ഇത്തരക്കാരില്‍ ഫലപ്രദമായി മര്‍ദ്ദം നിയന്ത്രിക്കുന്നില്ല.
മിതമായ അളവിലും ഉയര്‍ന്ന സ്ഥിരം മദ്യപാനം ഹൃദയ പേശികളുടെ ചുരുങ്ങാനും വികസിക്കാനുമുള്ള കഴിവ് കുറച്ച് അവയെ തളര്‍ത്തുന്നു. കാര്‍ഡിയോ മയോപ്പതിയിലേക്കുള്ള വഴിയാണ് അത്.ഹൃദയ അറകളുടെ വീക്കം, ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിക്കല്‍ , ഹൃദയതാളത്തില്‍ അകാരണമായി വരുന്ന പിഴവുകള്‍ ഇങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍ വെള്ളമടികാരണം ഉണ്ടാവുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയറുതിക്ക് അടിച്ച് കിണ്ടിയാകുന്ന സംസ്കാരം കൂടുതലുള്ള രാജ്യങ്ങളില്‍ (ജര്‍മ്മനി, റഷ, സ്കോട്ട്ലന്റ്) വീക്കെന്റിനു ശേഷമുള്ള ദിവസങ്ങളില്‍ ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ തന്നെ കണക്കുകള്‍ കാണിക്കുന്നു.

സാധാരണ ആരോഗ്യമുള്ള ഹൃദയത്തില്‍ മിതമായ അളവിലെ മദ്യം ചെയ്യുന്ന ഗുണങ്ങള്‍ ഹൃദ്രോഗമോ വര്‍ദ്ധിച്ച കൊളെസ്റ്റ്രോള്‍ നിലയോ പാരമ്പര്യമായുള്ളവരിലും ഹൃദയാഘാതം, ആഞ്ചൈന, ബ്ലോക്കുകള്‍ എന്നിവ ഉള്ളവരിലും ദോഷങ്ങളായാണ് ഭവിക്കാറ് എന്ന് പഠനങ്ങള്‍ പറയുന്നു. എല്ലായിടത്തോട്ടും രക്തം പമ്പുചെയ്യുന്നവനെങ്കിലും ഹൃദയത്തിനു അതിന്റെ പ്രവര്‍ത്തനത്തിനായി കിട്ടുന്ന രക്തം മറ്റ് അവയവങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ തീരെ കുറവാണ്. ഉള്ള രക്തത്തില്‍ നിന്ന് തന്നെ പരമാവധി (80%ത്തോളം!) പ്രാണവായു വലിച്ചെടുത്താണ് ഹൃദയം ഈ കളിയത്രയും കളിക്കുന്നത്. മേല്‍പറഞ്ഞ ഹൃദ്രോഗാവസ്ഥകളുള്ളവരില്‍ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിനു പ്രവര്‍ത്തിക്കാന്‍ വേണ്ടി വരുന്ന പ്രാണവായുവിന്റെ അളവ് കൂടുതലായിരിക്കും. മദ്യം കൂടെ ഉണ്ടെങ്കില്‍ ഈ അളവ് പിന്നെയും ഉയരുന്നു. സ്വതേ ദുര്‍ബല, ഇപ്പോ ഗര്‍ഭിണീം എന്നതാവും ഫലം!

ഈ സംഗതികളൊക്കെക്കൂടി കണക്കിലെടുക്കുമ്പോള്‍ നിലവില്‍ വെള്ളമടി ശീലമില്ലാത്തവര്‍ ഹൃദയാരോഗ്യത്തിനെന്നു പറഞ്ഞ് പുതുതായി വെള്ളമടി തുടങ്ങുന്നതിനെ ഒരു രീതിയിലും വൈദ്യശാസ്ത്രം ന്യായീകരിക്കുന്നില്ല.
മാത്രവുമല്ല പാരമ്പര്യമായി ഹൃദ്രോഗമുള്ളവര്‍, ഉയര്‍ന്ന കൊളസ്റ്റ്രോള്‍, മധുമേഹം(ഡയബീടിസ്), ഹൃദയബ്ലോക്കുകള്‍ എന്നിവ ഉള്ളവര്‍, ആഞ്ചിയോപ്ലാസ്റ്റി, വാല്‍വ് ശസ്ത്രക്രിയ, ഹൃദയം മാറ്റിവയ്ക്കല്‍ എന്നിവ കഴിഞ്ഞവര്‍, ഹൃദ്രോഗത്തിന് (Aspirin പോലുള്ള) മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരൊന്നും ഒരു അളവിലും മദ്യപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുമില്ല.

എരിയുന്നകരളേ… പുകയുന്ന ഞരമ്പേ… വരളുന്ന പോക്കറ്റേ

കരളിലാണ് ആല്‍ക്കഹോളിന്റെ ദഹനം പ്രധാനമായും നടക്കുന്നതെന്ന് പറഞ്ഞു. നമ്മുടെ ഊര്‍ജ്ജത്തിന് വേണ്ടുന്ന ഗ്ലൂക്കോസിനെ ശേഖരിച്ചു വയ്ക്കുന്നതും കരളാണ്. കരളിലെ മദ്യത്തിന്റെ ദഹനപ്രക്രിയയില്‍ ഓക്സിജന്‍ വേഗം ഉപയോഗിച്ചു തീര്‍ക്കപ്പെടുന്നതു മൂലം കൊഴുപ്പിന്റെ കണികകളെ കരളിനു ശരിയാം വണ്ണം ദഹിപ്പിക്കാന്‍ സാധിക്കാതെ വരുന്നു. ഇങ്ങനെ ദഹിപ്പിക്കാനാവാതെ വരുന്ന കൊഴുപ്പ് എണ്ണത്തുള്ളികളായി കരള്‍ കോശങ്ങളിലടിയുമ്പോള്‍ ഫാറ്റീ ലിവര്‍ എന്ന അവസ്ഥയുണ്ടാകുന്നു.
കുടി നിര്‍ത്തുന്നവരില്‍ ഈ മാറ്റം കുറേശ്ശെയായി ശരിയായി വരുമെങ്കിലും സ്ഥിരം കുടിയന്മാരില്‍ ഇത് കരള്‍ വീക്കത്തിലേക്ക് പോകുന്നു (ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്). കരള്‍ കോശങ്ങള്‍ നശിക്കുകയും മുറിവുണങ്ങുമ്പോള്‍ ഉണ്ടാകുന്ന ‘പൊരിക്ക’ പോലുള്ള വസ്തു വന്ന് നിറയുകയും ചെയ്യുന്നതോടെ കരള്‍ ചുരുങ്ങി സിറോസിസ് എന്ന അവസ്ഥയിലാകുന്നു. കടുത്ത മഞ്ഞപ്പിത്തം, അന്നനാളത്തിലും ആമാശയത്തിലും രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കല്‍ എന്നിവ വന്ന് രോഗി മരണമടയുന്നു. കുടിയന്മാരില്‍ 20%ത്തോളം മരിക്കുന്നത് ഈ ഭീകരമായ അവസ്ഥയിലേക്ക് വഴുതിയാണ്.
ആഗ്നേയ ഗ്രന്ഥി (pancreas)നെയാണ് മദ്യം രൂക്ഷമായി ബാധിക്കുക.ആഗ്നേയഗ്രന്ഥിയുടെ നീരുവീക്കമായ പാന്‍ക്രിയാറ്റൈറ്റിസ് ആണ് മനുഷ്യനെ വേദനിപ്പിക്കുന്ന അസുഖങ്ങളില്‍ ഒന്നാമനെന്നാണ് വയ്പ്പ്. (പ്രസവവേദനയാണെന്നും ഒരു പക്ഷമുണ്ട് 😉 അതികഠിനമായ വയറ് വേദനയായിട്ടാണ് ഇത് വരുന്നത്. രൂക്ഷമായ ദഹനശേഷിയുള്ള രസങ്ങള്‍ പലതും അടങ്ങിയ ഒരു ചെപ്പാണ് ആഗ്നേയഗ്രന്ഥി. നീര്‍വീക്കം വരുന്നതോടെ ഈ ദഹനരസങ്ങള്‍ രക്തത്തിലേക്ക് ഒഴുകുന്നു, ശരീരത്തെ സ്വയം കാര്‍ന്നു തിന്നുന്ന അവസ്ഥ സംജാതമാകുന്നു. രക്തക്കുഴലോ മറ്റോ ഈ ദഹനരസത്തിന്റെ ഫലമായി ദ്രവിച്ചു പോയാല്‍ … സ്വാഹ!
ഞരമ്പുകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തിനു വേണ്ടുന്ന ഒന്നാണ് ബി-വര്‍ഗ്ഗത്തിലുള്ള വൈറ്റമിനുകള്‍ . തയമീന്‍ (thiamine) ആണിതില്‍ മുഖ്യം. സ്ഥിരം കുടിയന്മാരില്‍ ആഹാരത്തിന്റെ കുറവിനാല്‍ ഈ ധാതു വേഗം കുറയുന്നു. സ്വാഭാവികമയും ഞരമ്പുകളുടെയും ചില മസ്തിഷ്കഭാഗങ്ങളുടെയും പ്രവര്‍ത്തന ശേഷി തകരാറിലാവുന്നു.
ഈ വക ഭീകരന്മാരുടെയൊക്കെ മേലെയാണ് മദ്യവും പുകവലി/മുറുക്കും ചേര്‍ന്നുണ്ടാക്കുന്ന ക്യാന്‍സര്‍ സാധ്യത. വായിലെയും തൊണ്ടയിലെയും അന്നനാളത്തിലെയും ആമാശയത്തിലെയും ചര്‍മ്മത്തെ സ്ഥിരമായ മദ്യവും പുകവലിയും ചേര്‍ന്ന് “ചൊറിയുന്നു”. ഈ irritation ക്യാന്‍സറിനു വഴിവയ്ക്കുകയും ചെയ്യുന്നു. മറ്റു പല ക്യാന്‍സറുകളുടെയും കാരകന്മാരിലൊന്ന് മദ്യമാണെങ്കിലും നേരിട്ടുള്ള ഒരു കാര്യ-കാരണബന്ധം പലതിലും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകാന്‍ മദ്യത്തില്‍ നിന്നുമുണ്ടാകുന്ന ഉപ-രാസവസ്തുക്കള്‍ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന് പഠനങ്ങളില്‍ വ്യക്തമാണ്.

‘അയ്യപ്പ’ബൈജുവിന്റെ ജാതകം

മിക്ക മാനസികരോഗങ്ങളേയും പോലെ മദ്യാസക്തിയും മനുഷ്യജനിതകത്തില്‍ വേരുകളുള്ള ഒരു രോഗാവസ്ഥയാണ്. സ്ഥിരം കുടിയന്മാരില്‍ ഏതാണ്ട് 10 – 15%ത്തോളം പേര്‍ മുഴുക്കുടിയന്മാരും മദ്യത്തിനടിമകളുമായി തീരുന്നുവെന്നാണ് കണക്ക്. മദ്യമുള്‍പ്പടെയുള്ള ലഹരികള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ‘സുഖാനുഭൂതി’ ആളുകളില്‍ വ്യത്യസ്തമായിരിക്കും. അതിനു കാരണം, നേരത്തേ പറഞ്ഞ “ആനന്ദലഹരിയുടെ” മസ്തിഷ്ക മേഖലകളും പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതിയിലാകുന്നതാണ് . അതിനും കാരണം ആ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന ജീനുകളുടെ ഈഷദ് വ്യത്യാസവും. ഒരേ ജീന്‍ പകര്‍പ്പുകള്‍ പങ്കിടുന്ന ഇരട്ടക്കുട്ടികളിലെയും കുടുംബാംഗങ്ങളിലെയും പഠനങ്ങള്‍ കാണിക്കുന്നത് മദ്യപാനാസക്തി ജീനുകളിലൂടെ തലമുറകളിലേക്ക് കൈമാറപ്പെടുന്ന ഒരു അവസ്ഥയാണെന്നത്രെ. അതിവൈകാരികമായി (എടുത്തുചാട്ടം?) പ്രതികരിക്കുക, സാധാരണയില്‍ കവിഞ്ഞ അളവില്‍ മദ്യം കഴിച്ചാല്‍ മാത്രം ലഹരി തോന്നുക, പുകവലിയടക്കമുള്ള ലഹരികളോട് താല്പര്യം എന്നിങ്ങനെ ചില സ്വഭാവവിശേഷങ്ങളും ജനിതകതലത്തില്‍ മദ്യപാനപ്രവണതയുള്ളവരില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പഠനങ്ങളെ ആറ്റിക്കുറുക്കിയാല്‍ മദ്യത്തിനടിപ്പെട്ട അച്ഛനോ അമ്മയ്ക്കോ ജനിക്കുന്ന കുട്ടിയും അനുകൂല സാഹചര്യങ്ങളില്‍ മദ്യത്തിനടിപ്പെടാനുള്ള സാധ്യത ഏതാണ്ട് 60 % ആണ് എന്ന് !

ദീര്‍ഘകാലം മദ്യമുപയോഗിക്കുന്നവരില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ കാണപ്പെടാറുണ്ട് : 1. കരളില്‍ ആല്‍ക്കഹോള്‍ ദഹിപ്പിക്കുന്നതിന്റെ തോതിലുണ്ടാകുന്ന വര്‍ദ്ധന. മദ്യം ഇങ്ങനെ വേഗം ദഹിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ തന്നെ കിക്ക് കിട്ടിയിരുന്ന ആദ്യനാളുകള്‍ക്ക് ശേഷം ക്രമേണ അളവ് കൂട്ടിയാലേ പഴയത് പോലുള്ള കിക്ക് കിട്ടൂ എന്നാവുന്നു. ഇത് പക്ഷേ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുന്ന ഒരു പ്രതിഭാസമത്രെ. 2. മദ്യത്താല്‍ ഉത്തേജിതരോ നിസ്തേജിതരോ ആക്കപ്പെടുന്ന നാഡികള്‍ മദ്യപാനശീലങ്ങള്‍ക്കനുസൃതമായി സ്വയം മാറുന്നു. ആദ്യകാലത്ത് കുറഞ്ഞ അളവില്‍ ലഹരിയുടെ അനുഭവമുണ്ടായ നാഡികള്‍ക്ക് അതേ അവസ്ഥ ഉണ്ടാക്കാന്‍ ഉയര്‍ന്ന അളവില്‍ മദ്യം വേണ്ടിവരുന്നു. 3. മദ്യപന്റെ മാനസിക ഘടനയില്‍ വരുന്ന മാറ്റം കാരണം സാധാരണ അളവുകളില്‍ ‘വീശി’യാലൊന്നും പഴയ പോലെ ആടിക്കുഴച്ചിലോ സ്വഭാവമാറ്റങ്ങളോ വരുന്നില്ല എന്ന ഘട്ടമെത്തുന്നു. സ്വാഭാവികമായും മദ്യപാനം നിയന്ത്രിക്കുന്നതില്‍ അയാള്‍ പരാജയപ്പെടുകയും ചെയ്യുന്നു.

അമിതമദ്യപാനാസക്തി (Alcohol abuse) മദ്യത്തിനടിമപ്പെടലും (Alcohol dependence) തമ്മില്‍ വ്യത്യാസമുണ്ട്. ഒരാള്‍ മദ്യത്തിനടിമപ്പെടുക എന്നു പറയണമെങ്കില്‍ ചില ലക്ഷണങ്ങളുണ്ട്: മുന്‍പുപയോഗിച്ചിരുന്നതിലും ഉയര്‍ന്ന അളവിലും സമയത്തേക്കും മദ്യം ഉപയോഗിക്കുക, മദ്യം ഉപയോഗിക്കാതിരുന്നാല്‍ വിറയലും വിഭ്രാന്തിയും മറ്റു ലക്ഷണങ്ങളും കാണിക്കുക, മദ്യപാനം അനിയന്ത്രിതമാകുക, മദ്യപാനത്തെപറ്റിയും മദ്യം കിട്ടാനുള്ള വഴികളെപ്പറ്റിയുമൊക്കെ ആലോചിച്ച് അധികസമയവും ചെലവാക്കുക, മദ്യമുപയോഗിക്കുന്നതിനു വേണ്ടി ജീവിതത്തിലെ പല പ്രധാന സംഗതികളും മാറ്റിവയ്ക്കുക,തന്റെ മാനസിക/ശാരീരിക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം മദ്യമാണെന്നറിഞ്ഞിട്ടു പോലും മദ്യപാനം ഉപേക്ഷിക്കാന്‍ വയ്യായ്ക എന്നിവയാണ് പ്രധാനം. ഈ വക ലക്ഷണങ്ങള്‍ 12 മാസമോ അതില്‍ക്കൂടുതലോ ആയി അലട്ടുന്നവരെയാണ് വൈദ്യശാസ്ത്രം മദ്യത്തിനടിമപ്പെട്ടവര്‍ എന്ന് വിളിക്കുന്നത്. അമിതമദ്യപാനാസക്തരുടെ പ്രശ്നം ഇത്രയും രൂക്ഷമല്ല. അവരെ ചികിത്സിക്കാനും കുറച്ചുകൂടി എളുപ്പമാണ്.

സാധാരണ മദ്യപാനസംബന്ധിയായ മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് വൈദ്യന്‍ പരീക്ഷിക്കുന്നത് ഡോ:ജോണ്‍ യൂവിംഗ് വികസിപ്പിച്ച ലളിതമായ 4 ചോദ്യങ്ങളിലൂടെയാണ് (CAGE questionnaire):

  1. നിങ്ങളുടെ ഇപ്പോഴത്തെ കുടിയുടെ അളവ് കുറയ്ക്കണം എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
  2. നിങ്ങളുടെ മദ്യപാനശീലത്തെ മറ്റുള്ളവര്‍ വിമര്‍ശിക്കുന്നത് നിങ്ങളെ അസ്വസ്ഥനാക്കിയിട്ടുണ്ടോ ?
  3. നിങ്ങളുടെ മദ്യപാനത്തെയോര്‍ത്ത് നിങ്ങള്‍ എപ്പോഴെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടോ ?
  4. കാലത്തെഴുന്നേറ്റാല്‍ പതിവ് ജോലികളാരംഭിക്കും മുന്‍പ് ‘ഉണര്‍വി’നായി ഒരു ഡ്രിങ്കെടുക്കണമെന്ന് തോന്നിയിട്ടുണ്ടോ ?

ഈ ചോദ്യങ്ങളില്‍ 2 എണ്ണത്തിനെങ്കിലും “അതേ” എന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്ക് അമിതമദ്യപാന സംബന്ധിയായ പ്രശ്നങ്ങളുണ്ട് എന്ന് പറയാം. അങ്ങനെയുള്ളവര്‍ കൂടുതല്‍ വിശദമായ ടെസ്റ്റുകള്‍ക്കും കൌണ്‍സലിങ്ങിനും വിധേയരാകുന്നതാവും നല്ലത്.

അമിതമദ്യപാനത്തെ മാനസിക രോഗാവസ്ഥയായിട്ടാണ് ചികിത്സിക്കാറ്. അതുകൊണ്ടു തന്നെ രോഗിയുടെ പരമാവധി സഹകരണം ഇതിനാവശ്യവുമുണ്ട്. ലഹരിയാല്‍ സ്വാധീനിക്കപ്പെടുന്ന നാഡീവ്യൂഹങ്ങളെ പഴയ അവസ്ഥയിലേക്ക് എത്തിക്കുകയെന്നത് എളുപ്പമല്ല. കടുത്ത കരള്‍ രോഗമോ നാഡീക്ഷയമോ ഒക്കെ വരുന്ന ആതുരാവസ്ഥയില്‍ മദ്യപാനശീലം കൈവിടാന്‍ രോഗി തയ്യാറായാല്‍ തന്നെയും അല്‍പ്പം ആരോഗ്യം വീണ്ടെടുക്കുന്നതോടെ പഴയ ശീലത്തിലേക്ക് തിരിച്ചു പോകും. ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന രാസത്വരകത്തെ തടയുന്ന ഡൈസള്‍ഫിറാം (disulfiram) എന്ന മരുന്ന് രോഗിയുടെ സമ്മതത്തോടെ കൊടുക്കുന്നു. ഈ മരുന്ന് കഴിക്കുന്നയാള്‍ മദ്യപിച്ചാല്‍ ആല്‍ക്കഹോള്‍ ആല്‍ഡിഹൈഡ് ആയി ശരീരത്തില്‍ കെട്ടിക്കിടക്കാനിടവരുകയും തന്മൂലം രോഗിക്ക് കടുത്ത ഛര്‍ദ്ദിയും തലക്കറക്കവും അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് അയാളെ കൂടുതല്‍ മദ്യപിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നാണ് സിദ്ധാന്തം. ഇതിനു പാര്‍ശ്വഫലങ്ങളൊത്തിരിയുള്ളതിനാല്‍ ഇപ്പോള്‍ അപൂര്‍വ്വമായേ ഉപയോഗിക്കുന്നുള്ളൂ. മദ്യപാനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന കൈവിറയല്‍, വിഭ്രാന്തി, ആകാംക്ഷ, ഡിപ്രഷന്‍ എന്നിവയ്ക്കാണ് പ്രധാനമായും മരുന്നുകള്‍ നല്‍കുക. എല്ലാറ്റിലും പ്രധാനം ഭാവിയില്‍ മദ്യപാനത്തിലേയ്ക്ക് വഴുതാനുള്ള സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്ന കൌണ്‍സലിങ്ങാണ്.മറ്റേതൊരു മാനസികരോഗവും പോലെ ബന്ധുമിത്രാദികളുടെ പൂര്‍ണസഹകരണമില്ലാതെ ഇത് ചികിത്സിക്കുക അസാധ്യമാണ് എന്നും നാമോര്‍ക്കേണ്ടതുണ്ട്.

താത്തയുടെ കവറും ആലിലക്കണ്ണനും

മെത്ഥില്‍ ആല്‍ക്കഹോള്‍ (Methyl Alcohol) അഥവാ മെത്ഥനോള്‍ ആണ് സര്‍ജ്ജിക്കല്‍ സ്പിരിറ്റ് എന്ന പേരില്‍ കിട്ടുന്ന, അണുനാശന/ശുചീകരണ ഉപയോഗങ്ങള്‍ക്കുള്ള സ്പിരിറ്റിന്റെ ഒരു ഘടകം . മെത്ഥില്‍ ആല്‍ക്കഹോള്‍ എത്ഥനോളിനേപ്പോലല്ല, മാരക വിഷമാണ് ജന്തുക്കളില്‍. പെയിന്റ് നിര്‍മ്മാണത്തിനും ശുചീകരണ ദ്രാവകങ്ങള്‍ക്കും പ്ലാസ്റ്റിക്കും പ്ലൈവുഡും നിര്‍മ്മിക്കാനുമൊക്കെ മെത്ഥനോള്‍ ഉപയോഗിക്കുന്നു.
വ്യാവസായികാടിസ്ഥാനത്തില്‍ സ്പിരിറ്റ് നിര്‍മ്മിക്കുമ്പോള്‍ അത് മദ്യമുണ്ടാക്കാനായി ഉപയോഗിക്കാതിരിക്കാന്‍ മെത്ഥില്‍ ആല്‍ക്കഹോള്‍ (methanol) അതില്‍ ചേര്‍ക്കുന്നു. ഈ ‘മെത്ഥിലേറ്റഡ് സ്പിരിറ്റാ’ണ് ചില അണ്ണന്മാര് കടത്തിക്കൊണ്ടുപോയി ചാരായത്തില്‍ ചേര്‍ക്കുന്നത്. മെത്ഥിലേറ്റ് ചെയ്തതാണെന്ന് അറിയാതെയാണ് ഇത് ചെയ്യുന്നതെങ്കിലും വില്‍ക്കുന്ന കവറ് താത്തമാര്‍ ഒടുക്കം ആളെകൊല്ലുന്നു. കവറ് താത്തമാര്‍ മാത്രമല്ല, വിദേശരാജ്യങ്ങളില്‍ ഈ സാധനം പാചകവാതകരൂപത്തില്‍ (sterno) കിട്ടുന്നതും ഇതുപോലെ ആളുകള്‍ വാറ്റിയടിക്കാറുണ്ട്. വലിയ അളവില്‍ അടിക്കുന്നവന്‍ ഭാഗ്യവാന്മാരാണ്: എളുപ്പം സിദ്ധികൂടും. ചെറിയ അളവില്‍ അടിക്കുന്നവന്റെ കണ്ണടിച്ചു പോവും, കരള്‍ വെന്തും !
മുന്‍പേ പറഞ്ഞ ആല്‍ക്കഹോള്‍ /ആല്‍ഡിഹൈഡ് ഡീഹൈഡ്രജനേയ്സ് എന്‍സൈമുകള്‍ തന്നെ ഈ മെത്ഥനോളിനെ ഫോര്‍മാല്‍ഡിഹൈഡും പിന്നെ ഫോര്‍മിക് ആസിഡും ആക്കും. രണ്ടും നല്ല തങ്കപ്പെട്ട സ്വഭാവക്കാര്‍ . ഞരമ്പുകളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയെന്നതാണ് ഫലം. പ്രധാനമായും ഊര്‍ജ്ജോല്പ്പാദന പ്രക്രിയ വേഗം തകരാറിലാവാന്‍ സാധ്യതയുള്ള കണ്ണിന്റെ നാഡീനാരുകളില്‍ . വ്യാജനടിച്ച് ആലിലക്കണ്ണനാഹറത് ഇപ്പടി താന്‍.
മെത്ഥനോളിനെ ആല്‍ഡിഹൈഡ് രൂപമാകുന്നതില്‍ നിന്ന് തടയുന്നതാണ് ചികിത്സയുടെ മര്‍മ്മം. അതിനു നല്ല മദ്യത്തിലടങ്ങിയ എഥനോള്‍ തന്നെ രോഗിക്ക് കൊടുക്കും. വ്യാജമദ്യദുരന്തം ഉണ്ടായാല്‍ മെഡിക്കല്‍ കോളെജ് കാഷ്വാല്‍റ്റിയിലെ കൂട്ടപ്പെരളിക്കിടയില്‍ ഇത്തിരി ഒറിജിനല്‍ അടിക്കാന്‍ ഓടി വന്ന് കിടക്കുന്ന വേന്ദ്രന്മാരുമുണ്ട് ! (ഇപ്പോ fomepizole എന്ന മരുന്നും ലഭ്യമാണ്.)

മദ്യപാനപ്പിറ്റേന്നത്തെ “ഹാംഗ് ഓവര്‍ ”

[എഡിറ്റ്] മദ്യപാനത്തിനു ശേഷമുള്ള “ഹാംഗ് ഓവറി”നെക്കുറിച്ച് പലരും കമന്റുകളില്‍ സംശയം ചോദിച്ചതിനാല്‍ ഒരു ചെറു കൂട്ടിച്ചേര്‍ക്കല്‍ ഇവിടെ:
മദ്യത്തിന്റെ ആദ്യഘട്ട ദഹനത്തില്‍ ഉണ്ടാകുന്ന ആല്‍ഡിഹൈഡ് ആണ് ഹാംഗ് ഓവറിനു പ്രധാനകാരണം എന്ന് മുകളില്‍ പറഞ്ഞു. ഇവയെ രണ്ടാംഘട്ട ദഹനത്തിനു വിധേയമാക്കാന്‍ കരള്‍ കൂടുതല്‍ സമയമെടുക്കുന്നു. വിശേഷിച്ച് വലിയ അളവില്‍ മദ്യപിക്കുമ്പോള്‍ (ഇത് വീശുന്നവന്റെ ശാരീരികപ്രകൃതി പോലിരിക്കും). ആല്‍ക്കഹോള്‍ മുഴുവനും രക്തത്തിലേക്ക് ആഗിരണം ചെയ്തുകഴിഞ്ഞാലും ആല്‍ഡിഹൈഡ് ഏതാണ്ട് 6-10 മണിക്കൂറോളം രക്തത്തില്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ആല്‍ഡിഹൈഡ് ആണ് തലക്കനം, തലക്കറക്കം,ഓക്കാനം എന്നിവ ഉണ്ടാക്കുന്നതില്‍ മുന്‍പന്‍. ആല്‍ഡിഹൈഡോളം തന്നെ പ്രധാനമായ മറ്റൊരു കാരണം ആല്‍ക്കഹോള്‍ ഉണ്ടാക്കുന്ന നിര്‍ജ്ജലീകരണമാണ് (dehydration). രക്തത്തിലെ വെള്ളവും ലവണങ്ങളും മൂത്രമായി നഷ്ടപ്പെടാനും ആല്‍ക്കഹോള്‍ കാരണമാകുന്നു. (മൂത്രം ഒഴിച്ചു കളഞ്ഞില്ല എന്നു വച്ച് ഇതു സംഭവിക്കാതിരിക്കില്ല കേട്ടോ; ആ വെള്ളം വൃക്കയിലെ ട്യൂബ്യൂളുകളിലും മൂത്രസഞ്ചിയിലുമായി നഷ്ടപ്പെട്ടാലും ഇതു തന്നെ അവസ്ഥ)

മദ്യങ്ങള്‍ വാറ്റുമ്പോള്‍ ഉണ്ടാകുന്ന ടാനിനുകളും മറ്റ് അശുദ്ധപദാര്‍ത്ഥങ്ങളും ഹാംഗോവറുകള്‍ക്ക് ഒരു കാരണമാണ്. കണ്‍ജീനേഴ്സ് എന്ന് വിളിക്കപ്പെടുന്ന ഇവ വര്‍ഷങ്ങള്‍ പഴക്കിയെടുത്ത വാറ്റു മദ്യങ്ങളിലാണ് കൂടുതല്‍ . പല മദ്യങ്ങള്‍ മിക്സ് ചെയ്തു കഴിക്കുമ്പോള്‍ ഇങ്ങനെയുള്ള പലതരം ‘അശുദ്ധ’ പദാര്‍ത്ഥങ്ങളും കലര്‍ന്ന് ഉള്ളില്‍ പോകുന്നതിനാലാവാം, ‘കെട്ടും’ കൂടുതലായിക്കാണുന്നത്. ഗ്ലൂട്ടമീന്‍ എന്ന നാഡീരസം ഉണര്‍വ്വിനു സഹായിക്കുന്ന മസ്തിഷ്ക രാസവസ്തുവാണ്. ഗ്ലൂട്ടമീന്റെ മസ്തിഷ്കത്തിലെ അളവ് മദ്യപാനസമയത്ത് താഴ്ന്നിരിക്കുകയും മദ്യത്തിന്റെ നേരിട്ടുള്ള “മന്ദിപ്പിക്കലി”ന്റെ ഇഫക്റ്റ് പോയാല്‍ ഉയരുകയും ചെയ്യുന്നു. ഉറക്കത്തെയാണ് ഇത് ബാധിക്കുക. വെള്ളമടികഴിഞ്ഞുള്ള ഉറക്കം പലപ്പോഴും “മുറിഞ്ഞ് മുറിഞ്ഞ്” ആണ് സംഭവിക്കുക – REM stage ഉറക്കം ശരിയാകുന്നില്ല, മൊത്തത്തിലുള്ള ഉറക്കസ്റ്റേജുകളുടെ ക്രമവും തെറ്റുന്നു. ഇവയൊക്കെക്കൂടിച്ചേര്‍ന്നാണ് “ഹാംഗ് ഓവറി”നു രൂപം നല്‍കുക.
ഹാംഗ് ഓവര്‍ സമയത്ത് രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് തീരെ താഴ്ന്നുതുടങ്ങും. കാരണം ആല്‍ക്കഹോള്‍ ഏതാണ്ട് മുഴുവനും തന്നെ ആദ്യഘട്ട ദഹനം കഴിഞ്ഞ് ആല്‍ഡിഹൈഡ് ആയിട്ടുണ്ടാവും. അപ്പോള്‍ ആല്‍ക്കഹോളിന്റെ ആഗിരണം തടയുമെന്ന് വിചാരിച്ച് തൈരോ കരിഞ്ഞ ബ്രെഡ്ഡോ പാലോ കുടിപ്പിച്ചാലൊന്നും പ്രയോജനമില്ല. ആല്‍ഡിഹൈഡ് ഉണ്ടാക്കുന്ന “രക്തക്കുഴല്‍ വികാസം” മൂലം വരുന്ന തലവേദനയെ തടയാന്‍ കാപ്പി ഒരു മറുമരുന്നാണ്. എങ്കിലും കാപ്പി ആല്‍ക്കഹോളിനെ പോലെത്തന്നെ ശരീരജലാംശം കുറയ്ക്കുന്നു.

“കെട്ട്” ഇറങ്ങാന്‍ ശാസ്ത്രീയമായി സാധുതയുള്ള ചില സാധനങ്ങള്‍ ഇവയാണ് :
1.ഏറ്റവും നല്ല മരുന്ന്, വിശ്രമവും, ഉറക്കവും തന്നെയാണ്.
2.പഴച്ചാര്‍ , ഓറഞ്ച് , വാഴപ്പഴം – ഇവയില്‍ പൊട്ടാഷ്യവും മറ്റ് ലവണങ്ങളും ഉള്ളതിനാല്‍ ലവണനഷ്ടം നികത്താം .
3. വെള്ളമടിപ്പിറ്റേന്ന് മുട്ട, തൈര്, പാല് എന്നിവ കഴിക്കുന്നത് – ഇതിലെ സിസ്റ്റീന്‍ എന്ന അമിനോ അമ്ലം ഗ്ലൂട്ടാത്തയോണ്‍ എന്ന മാംസ്യം നിര്‍മ്മിക്കാന്‍ ആവശ്യമുണ്ട്. കരളിന് ആല്‍ഡിഹൈഡിനെ ദഹിപ്പിക്കുവാന്‍ ആവശ്യമുള്ളതാണ് ഗ്ലൂട്ടാത്തയോണ്‍ . എന്നാല്‍ ഈ ‘ഒറ്റമൂലി’ക്ക് പ്രവര്‍ത്തിച്ചു വരാന്‍ സമയമൊത്തിരി എടുക്കും. (മദ്യപാനികള്‍ക്കുള്ള ചില ടിപ്പുകള്‍ താഴെകൊടുത്തിട്ടുള്ളത് കൂടി നോക്കുക)

ഇത്രവായിച്ചിട്ടും ‘കണ്ട്രോള് ’ കിട്ടാത്തവര്‍ക്കായ് ചില മദ്യപാന ടിപ്പുകള്‍
(‘വനിത’ സ്റ്റൈലില്)

മദ്യപാനം മിതമായി മാത്രം: പുരുഷന്മാരില്‍ പ്രതിദിനം 2 ഡ്രിങ്കും സ്ത്രീകള്‍ക്ക് 1 ഡ്രിങ്കും ആണ് പഠനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പരിധി. രണ്ടാഴ്ച അടിക്കാതിരുന്നിട്ട് എല്ലാ ദിവസത്തേം കൂടി ക്വോട്ടാ ഒറ്റയിരുപ്പിനു അടിക്കുന്ന ആ നമ്പരുണ്ടല്ലോ, അത് കൈയ്യീ വച്ചേരണ്ണാ.പബ്ലിക്കായി അടിച്ചാല്‍ അയ്യപ്പന്‍വിളക്കും വില്ലടിച്ചാമ്പാട്ടും കഴിച്ചിട്ടേ ഇറങ്ങൂ എന്നുറപ്പുള്ളവര്‍ കുടിക്കുമ്പോള്‍ ആഹാരം കൂടെ കഴിക്കുക. ആഹാരം വയറ്റിലെ ആല്‍ക്കഹോളിന്റെ ആഗിരണം പതുക്കെയാക്കുന്നു. മാംസ്യം(പ്രോട്ടീന്‍) കൂടുതലുള്ള ആഹാരമായാല്‍ നല്ലത് : മാംസമോ കപ്പലണ്ടിയോ ഒക്കെ.

ഒരേ വീര്‍പ്പിനിരുന്ന് അടിക്കാതിരിക്കുക. ഡ്രിങ്കുകള്‍ക്കിടയില്‍ ഇടവേളകള്‍ നല്‍കുക. ആ ഗ്യാപ്പില്‍ ആഹാരമോ ജ്യൂസോ കഴിക്കാവുന്നതാണ്. രക്തത്തിലെ മദ്യത്തിന്റെ അളവ് താഴാന്‍ ഇടവേളകള്‍ ഉപകരിക്കും. മാത്രവുമല്ല, പിറ്റേദിവസം കാലത്തുണ്ടാകാന്‍ സാധ്യതയുള്ള തലവേദന, ഓക്കാനം എന്നിവയ്ക്ക് ഒരു കാരണം ശരീര ജലാംശം കുറയുന്നതാണ്. ഇത് ഒരു പരിധിവരെ ഒഴിവാക്കാനും ഡ്രിങ്കുകള്‍ക്കിടയില്‍ മറ്റു ലഹരിരഹിതപാനീയങ്ങള്‍ കഴിക്കുന്നതുകൊണ്ട് സാധിക്കും.

പാര്‍ട്ടികള്‍ക്കും ഒത്തുചേരലുകള്‍ക്കുമൊക്കെ മദ്യപിക്കുമ്പോള്‍ പലപ്പോഴും ഫിറ്റാണോ അല്ലയോ എന്നൊന്നും സ്വയം അറിയാന്‍ പലര്‍ക്കും പറ്റാറില്ല. ഒരു സ്ഥലത്ത് തന്നെയിരുന്ന് മദ്യപിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക എന്നത് അതിനൊരു പോംവഴിയാണ്. നടപ്പിലും കൈകാലുകളുടെ ചലനങ്ങളിലുമൊക്കെയുള്ള മാറ്റങ്ങള്‍ അറിയാന്‍ ഇതുപകരിക്കും.

‘കെട്ട്’ ഇറങ്ങാന്‍ തൈര് കുടിപ്പിക്കുക, തലയിലൂടെ വെള്ളമൊഴിക്കുക, കാപ്പി കുടിപ്പിക്കുക തുടങ്ങിയ പല വിദ്യകളും പല നാട്ടുകാര്‍ പരീക്ഷിക്കാറുണ്ട്. വിശ്വാസങ്ങള്‍ എന്നല്ലാതെ അവയില്‍ യാഥാര്‍ത്ഥ്യം ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആല്‍ക്കഹോളിന്റെ രക്ത അളവും അതിനെ “ദഹിപ്പിക്കുന്ന”തിന്റെ തോതും അനുസരിച്ചാണ് ലഹരിയുടെ ഇഫക്റ്റ് കുറഞ്ഞു വരുന്നത്. ബാക്കിയെല്ലാം പടം! (തൈരിനും പാലിനും ലഹരി ഇറക്കാന്‍ കഴിവില്ലെങ്കിലും ഹാംഗ് ഓവര്‍ മാറ്റാന്‍ കഴിവുണ്ട്.)

നിങ്ങള്‍ മദ്യപിക്കുമ്പോള്‍ ആ അന്തരീക്ഷമാണ് മദ്യത്തിന്റെ ഇഫക്റ്റുകളെ എറ്റവും നന്നായി സ്വാധീനിക്കുക. സന്തോഷം നിറഞ്ഞ/ആഘോഷ വേളകളിലെ മദ്യപാനം (തല്‍ക്കാലത്തേയ്ക്കാണെങ്കില്‍ പോലും) ആഹ്ലാദം കൂട്ടുകയും ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യുമ്പോള്‍ ദു:ഖം നിറഞ്ഞ അന്തരീക്ഷത്തിലെ മദ്യപാനം , ആ സങ്കടം വര്‍ധിപ്പിക്കുന്നതായാണ് പൊതുവേ നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ദു:ഖിതരേ, വെള്ളമടിച്ച് ദു:ഖം മറക്കാമെന്ന് വിചാരിച്ച് കാശ് കളയണ്ട.

ഏതെങ്കിലുമൊക്കെ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ കഴിവതും മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മിക്ക മരുന്നുകളും കരളിലാണ് അവസാനമായി ചയാപചയാപ്രക്രിയകളിലൂടെ ദഹിപ്പിക്കപ്പെടുക. ഇതിനു സഹായിക്കുന്ന രാസത്വരകങ്ങളെ മദ്യം പലവിധത്തില്‍ സ്വാധീനിക്കാമെന്നതിനാല്‍ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്.

അധികമായാല്‍ …എന്നല്ല, അല്പമായാല്‍ തന്നെ വിഷമാണ് ഈ ‘അമൃത്’. നിരോധനവും ‘കിട്ടാക്കനി’ ആക്കലുമല്ല ഉത്തരവാദിത്വത്തോടെയുള്ള ആസ്വാദനമാണ് പ്രായോഗികമായിട്ടുള്ളത്.

മാംസാഹാരം ശാസ്ത്രത്തിന്റെ ഉരകല്ലില്‍

പരിണാമത്തിന്റെ പലഘട്ടങ്ങളിലായി ആള്‍ക്കുരങ്ങിനോട് സാദൃശ്യമുള്ള, സസ്യാഹാരികളായ പൂര്‍വികരില്‍ നിന്നും വഴിപിരിഞ്ഞ മനുഷ്യന്‍ ഏതാണ്ട് 2 ദശലക്ഷം വര്‍ഷത്തോളം സര്‍വ്വഭക്ഷകമായ (omnivorous) ജീവിതമാണ് ജീവിച്ചത് . പല്ലുകളുടെയും ആമാശയത്തിന്റെയുമൊക്കെ ഘടനയും ദഹനരസങ്ങളുടെ പ്രത്യേകതകളും വച്ച് നോക്കുമ്പോള്‍ ആധുനിക മനുഷ്യന്‍ ഒരു പരിപൂര്‍ണ്ണ മാംസഭുക്കോ പരിപൂര്‍ണ്ണ സസ്യഭുക്കോ അല്ല. രണ്ടുതരം ആഹാരത്തിനെയും കൈകാര്യം ചെയ്യാന്‍ പറ്റിയ ജൈവഘടനയാണ് മനുഷ്യ ശരീരത്തിനുള്ളത്.

പൊതുവില്‍ പ്രോട്ടീനുകളുടെയും രക്തവൃദ്ധിക്കാവശ്യമായ ഇരുമ്പ്, കാല്‍ഷ്യം, ഫോസ്ഫറസ്, ഏ, ബി, ഡി വൈറ്റമിനുകള്‍ തുടങ്ങിയ ധാതുക്കളുടെയും മികച്ച അനുപാതമാണ് മാംസാഹാരത്തിലുള്ളത്. കുറഞ്ഞ അളവ് മാംസത്തില്‍ നിന്നു തന്നെ സസ്യാഹാരത്തേക്കാള്‍ ആനുപാതികമായി കൂടുതല്‍ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നു എന്നതാണ് മാംസാഹാരത്തിന്റെ പ്രധാന മേന്മ .ഇത് പോഷകാഹാരക്കുറവ് നേരിടുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാകേണ്ടതാണ് .

നെത്തോലിയും ചൂരയും ചാളയും അടക്കമുള്ള മത്സ്യങ്ങളില്‍ നിന്നും EPAയും DHAയും സമൃദ്ധമായി ലഭിക്കുന്നു.ഹൃദ്രോഗത്തെ ചെറുക്കുന്നതില്‍ ഒരു സുപ്രധാന റോള്‍ വഹിക്കുന്ന ആല്ഫാ ലിനോലെനിക് (ALA), ഐക്കോസാ പെന്റനോയിക് (EPA), ഡോക്കോസാ ഹെക്സനോയിക് (DHA) എന്നീ മൂന്ന് ഫാറ്റീ ആസിഡുകളാണ് ഒമേഗാ-3-ഫാറ്റീ ആസിഡുകളെന്ന് വിളിക്കപ്പെടുന്ന അവശ്യ കൊഴുപ്പുകള്‍ . മത്സ്യം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ഭക്ഷിക്കപ്പെടുന്ന മാംസം പന്നിയുടേതാണ് (41%). താരതമ്യേന ഉയര്‍ന്ന പൂരിതകൊഴുപ്പിന്റെ പേരില്‍ പഴികേള്‍ക്കാറുണ്ടെങ്കിലും പന്നിമാംസത്തിന്റെ തൊലിക്കടിയിലെ കൊഴുപ്പുകളഞ്ഞ് കിട്ടുന്ന ലീന്‍ പോര്‍ക്കില്‍ കോഴിയിറച്ചിയിലുള്ളത്ര കൊഴുപ്പേ ഉള്ളൂ എന്ന് പലര്‍ക്കും അറിയില്ല. നല്ല അളവുകളില്‍ തയമീന്‍, നിയാസിന്‍ തുടങ്ങിയ വൈറ്റമിനുകളും മറ്റ് ധാതുക്കളുമുണ്ട്. എളുപ്പം ദഹിക്കുന്ന പ്രോട്ടീനുകളാല്‍ സമ്പന്നമാണ് പക്ഷിയിറച്ചികള്‍ . പൂരിത കൊഴുപ്പിന്റെ അളവ് മാട്ടിറച്ചിയേക്കാള്‍ കുറവും. പക്ഷിയിറച്ചിയുടെ വിശേഷിച്ച് കോഴിയിറച്ചിയുടെ കൊഴുപ്പിന്റെ ഒട്ടുമുക്കാലും അടങ്ങിയിരിക്കുന്നത് അതിന്റെ തൊലിയിലായതിനാല്‍ അതു നീക്കം ചെയ്യുന്നതിലൂടെ തന്നെ മാംസാഹാരത്തിലൂടെ അമിത കൊഴുപ്പ് ഉള്ളിലെത്തുന്നത് തടയാം.

മാംസം,പാല്‍,മുട്ട എന്നിവയിലെ പ്രോട്ടീനുകളില്‍ സമൃദ്ധമായി കാണപ്പെടുന്ന ട്രിപ്റ്റൊഫാന്‍ എന്ന അമിനോ അമ്ലം ശരീരത്തിലെത്തുമ്പോള്‍ സീറട്ടോണിന്‍ എന്ന രാസവസ്തുവിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കപ്പെടും. നമ്മുടെ മസ്തിഷ്കത്തെ ശാന്തമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് സീറട്ടോണിനാണ്. ഇങ്ങനെ നോക്കുമ്പോള്‍ ഡിപ്രഷന്‍, മാനിയ,ഹൈപ്പോമാനിയ തുടങ്ങിയ മൂഡ് സംബന്ധിയായ മാനസികരോഗമുള്ളവര്‍ക്ക് മാംസാഹാരം ഗുണകരമായാണ് ഫലിക്കുക ! (“മൃഗവാസനാ-തിയറി”ക്കാര്‍ ഈ കെമിസ്ട്രി ഓര്‍ക്കുക.)

മാംസാഹാരവും ആരോഗ്യപ്രശ്നങ്ങളും

മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല്‍ മാംസാഹാരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനികശാസ്ത്രം കണ്ടെത്തിയിട്ടില്ല. മാംസാഹാരത്തിനോടൊപ്പം ഉള്ളില്‍ ചെല്ലുന്ന ഉയര്‍ന്ന അളവിലെ കൊഴുപ്പാണ് ഹൃദ്രോഗത്തിനും ചിലതരം (വന്‍ കുടല്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി) കാന്‍സറുകള്‍ക്കും മാംസാഹാരവുമായുള്ള ബന്ധത്തിനു കാരണമെന്നു വളരെ മുന്‍പേ കണ്ടെത്തിയിട്ടുണ്ടു താനും. ഇതില്‍ തന്നെ ബീഫ്, ഉണക്കിയതും ഉപ്പിലിട്ടതുമായ മാംസം, പുകയടിപ്പിച്ച് ഉണക്കുന്ന മാംസം എന്നിവയാണ് കാന്‍സറുമായി നേരിട്ട് കാര്യകാരണബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ള വകഭേദങ്ങള്‍ . ബീഫ് അവശ്യപ്രോട്ടീനുകളാല്‍ സമ്പന്നമെങ്കിലും ഉയര്‍ന്ന പൂരിതകൊഴുപ്പുകാരണം നമ്മുടെ രക്തക്കൊളസ്റ്റ്രോള്‍ വര്‍ധിപ്പിക്കുന്നു, ഹൃദ്രോഗസാധ്യതയും. എന്നാല്‍ വളരെ ഉയര്‍ന്ന അളവില്‍ (ദിവസം 80 -100ഗ്രാമില്‍ കൂടുതല്‍ ) ബീഫ് കഴിച്ചിരുന്നവരിലാണ് ഉയര്‍ന്ന കാന്‍സര്‍ സാധ്യത പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ തന്നെ, ബീഫിനോടൊപ്പം മത്സ്യവും ഫൈബര്‍ ധാരാളമുള്ള ധാന്യങ്ങളും കഴിച്ചിരുന്നവരില്‍ കാന്‍സര്‍ സാധ്യത സാധാരണയിലും കുറവായി കണ്ടിട്ടുണ്ട്. മാംസവും പഴങ്ങളും സസ്യാഹാരവുമൊക്കെ ഇടകലര്‍ത്തിയുപയോഗിക്കുന്ന മിശ്രഭക്ഷണക്കാരില്‍ ഈ സാധ്യതകള്‍ പിന്നെയും കുറയുന്നു.

മാംസാഹാരത്തെപ്പറ്റിയുള്ള ഏറ്റവും വലിയ പരാതികളിലൊന്ന് വിരകളും പരാദജീവികളും മനുഷ്യനിലേയ്ക്ക് സംക്രമിക്കാന്‍ അവ കാരണമാകുമെന്നതാണ്. പന്നിയിലും മാടുകളിലും മറ്റും പൂര്‍ണ്ണമായോ ഭാഗികമായോ ജീവചക്രം പൂര്‍ത്തിയാക്കുന്ന ചില വിരകള്‍ ഉണ്ടെന്നത് വാസ്തവമാണ്. പക്ഷിയിറച്ചിയിലൂടെയും ചില വൈറല്‍ രോഗങ്ങള്‍ പടരാം. മാംസാഹാരം പൊതുവിലും, മാട്ടിറച്ചി വിശേഷിച്ചും ബാക്റ്റീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

എന്നാല്‍ അവ രോഗമുണ്ടാക്കുന്നത് ശരിക്ക് പാകം ചെയ്യാതെയും മറ്റും ഉപയോഗിക്കുമ്പോഴാണ്. അതും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രം. ഇതേ പ്രശ്നം കാണിക്കുന്ന അനവധി സസ്യങ്ങളുമുണ്ട് എന്നത് ഇതിനെ പെരുപ്പിച്ച് കാണിക്കുന്നവര്‍ സൗകര്യപൂര്‍വം മറച്ചുപിടിക്കുന്നു. ഉദാഹരണത്തിനു സാധാരണ ഉപയോഗിക്കുന്ന ബീന്‍സ്, കാബേജ്, പയറ് തുടങ്ങിയവയിലൊക്കെ ഈവക ബാക്റ്റീരിയകള്‍ ധാരാളമായി വളരുകയും പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നുണ്ട്. സാല്‍മണെല്ല പോലുള്ള സര്‍വ്വവ്യാപിയായി കാണുന്ന ബാക്റ്റീരിയ സസ്യാഹാരം വഴിയാണ് അധികവും മനുഷ്യനില്‍ വയറിളക്കവും ആമാശയ രോഗങ്ങളുമുണ്ടാക്കുന്നത്. ( ഈ പോസ്റ്റ് കൂടി ഇതോടുചേര്‍ത്ത് വായിക്കാം.)

കന്നുകാലി വളര്‍ച്ച ത്വരിതപ്പെടുത്താനുപയോഗിക്കുന്ന ഹോര്‍മോണുകള്‍ മാംസത്തിലൂടെ നമ്മുടെ ശരീരത്തിലുമെത്തി അപകടമുണ്ടാക്കുന്നുവെന്ന് ഏറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പഠനങ്ങളൊന്നും തന്നെ ഈ വാദം തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ച ബ്രോയ്ലര്‍ കോഴിതിന്നാല്‍ പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന്‍ ചില ആരോഗ്യമാസികകളില്‍ പോലും എഴുതിക്കണ്ടിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് 1950കളുടെ അവസാനം മുതല്‍ പഠനങ്ങള്‍ നടക്കുന്നു. കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളിലെ ഹോര്‍മോണുകള്‍ അവയുടെ മാംസത്തില്‍ സാന്ദ്രീകരിക്കുന്നില്ല എന്നതാണ് സത്യം. മാംസാഹാരത്തിലൂടെ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ ഒരു ഹോര്‍മോണും ഹാനികരമായ അളവുകളില്‍ നമ്മുടെ ഉള്ളിലെത്തുന്നതായി പഠനങ്ങള്‍ ഇതുവരെ തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ചുവളര്‍ത്തുന്ന മാടിന്റെ മാംസത്തില്‍ ഉള്ള ഹോര്‍മോണ്‍ നിലയേക്കാള്‍ എത്രയോ ഇരട്ടി ഹോര്‍മോണ്‍ നമ്മള്‍ സ്ഥിരമായി കഴിക്കുന്ന പല ആഹാരത്തിലുണ്ട് . ഉദാഹരണത്തിന് ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ 250ഗ്രാം മാട്ടിറച്ചിയിലുള്ളതിനേക്കാള്‍ ഒന്‍പതിരട്ടി ഈസ്ട്രജന്‍ ഹോര്‍മോണുണ്ട്. മനുഷ്യ ശരീരത്തിലാകട്ടെ ഇതിന്റെ പതിനായിരം മുതല്‍ ഒരു കോടിയിരട്ടിവരെ സ്റ്റീറോയ്ഡ് ഹോര്‍മോണുകള്‍ പ്രകൃത്യാതന്നെ ഉല്പാദിപ്പിക്കപ്പെടാറുണ്ട് – കുട്ടികളില്‍ പോലും!

അപ്പോള്‍ ആത്യന്തികമായി പറയാവുന്നത് ഇത്രമാത്രം : ശുചിയായ പരിതസ്ഥിതിയില്‍ വളര്‍ത്തി, ശരിയായി പാകം ചെയ്തെടുത്താല്‍ മാംസാഹാരവും സസ്യാഹാരവുമൊക്കെ സുരക്ഷിതം തന്നെയാണ്. അതില്‍ ഉച്ചനീചത്വങ്ങള്‍ കാട്ടേണ്ട കാര്യമില്ല.

II

മാംസാഹാരത്തിന്റെ ഭാരതീയ രാഷ്ട്രീയം

നദീതീരത്തും പുല്‍മേടുകളിലും താഴ്വരകളിലുമൊക്കെയായി വികസിച്ച ഏതാണ്ടെല്ലാ സംസ്കാരങ്ങളും ഫലമൂലാദികള്‍ക്കും ധാന്യങ്ങള്‍ക്കുമൊപ്പം മൃഗമാംസവും ഭക്ഷണമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ സംസ്കൃതികളായ ഹാരപ്പാ-മൊഹേന്‍ ജൊദാരോയും പിന്നീട് വന്ന ആര്യന്മാരുടെ വൈദിക സംസ്കൃതിയും ഒന്നും ഇതില്‍ നിന്ന് വിഭിന്നമല്ല.

ഭാരതത്തിന്റെ ആദ്യ മതങ്ങളിലൊന്നായ വൈദികമതത്തിന്റെ സംഹിതകളിലും പുരാണങ്ങളിലും തന്നെയുണ്ട് മാംസാഹാരത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ധാരാളം ഉദാഹരണങ്ങള്‍ :

ആര്യന്മാരുടെ മതഗ്രന്ഥമായ വേദങ്ങളിലും മനുസ്മൃതിയിലും ശതപഥബ്രാഹ്മണം പോലുള്ള പ്രമാണങ്ങളിലുമൊക്കെ യാഗവുമായി ബന്ധപ്പെട്ട് ദേവകള്‍ക്കായി ബലിനല്‍കിയ മൃഗത്തിന്റെ മാംസം ആഹാരമാക്കാന്‍ വിധിയുണ്ട്. ഋഗ്വേദത്തില്‍ അശ്വമേധത്തെക്കുറിച്ചു വിവരിക്കുന്ന ഭാഗം (ഒന്നാം മണ്ഡലം,അധ്യായം22) പ്രാചീനഭാരത സംസ്കൃതിയില്‍ നിലനിന്നിരുന്ന മൃഗബലിയെ മാത്രമല്ല കാണിച്ചുതരുന്നത്, പുരോഹിതര്‍ പോലും മാംസാഹാരം ഉപയോഗിച്ചിരുന്നു എന്നുകൂടിയാണ്. ബലിനല്‍കുന്ന കുതിരയ്ക്കുപുറമേ 609 മൃഗങ്ങളേക്കൂടി ബലികഴിക്കുന്നതിനായി ഉപയോഗിക്കുന്നതിനേക്കുറിച്ച് യജുര്‍വേദത്തില്‍ വിശദീകരണമുണ്ട്.

വൈദിക നിയമങ്ങളുടെ ശേഖരമായ മനുസ്മൃതിയില്‍ പുരോഹിതന്മാര്‍ക്കടക്കം കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ മാംസങ്ങളെപ്പറ്റി പറയുന്നു: മുള്ളന്‍ പന്നി, ആമ, ഉടുമ്പ്, കാണ്ടാമൃഗം, മുയല്‍ എന്നിവയും ഒരു താടിയെല്ലില്‍ മാത്രം പല്ലുകളുള്ള ഒട്ടകമൊഴിച്ചുള്ള ജീവികളെയും ദ്വിജന്മാര്‍ക്ക് ഭക്ഷിക്കാമെന്ന് മനു. പാഠിനം, രോഹിതം എന്നിങ്ങനെ ചില മത്സ്യങ്ങളും നിഷിദ്ധമാക്കിയിട്ടില്ല.മന്ത്രോ

ച്ചാരണത്തിലൂടെ ശുദ്ധിവരുത്തിയതും യാഗത്തില്‍ ദേവകള്‍ക്കര്‍പ്പിച്ചതുമായ മാംസം പുരോഹിതനു ഭക്ഷിക്കാം. ഇങ്ങനെ വിധിക്കുന്ന മനു മറ്റൊന്നു കൂടി പറയുന്നുണ്ട് – വിധിപ്രകാരം മാംസം കഴിക്കേണ്ട അവസരത്തില്‍ അതു കഴിക്കാതിരിക്കുന്നവന്‍ ഇരുപത്തൊന്നുവട്ടം മൃഗജന്മം സ്വീകരിക്കേണ്ടി വരുമെന്ന് (അധ്യായം5, 11-37) !

യജ്ഞത്തില്‍ ഹോമിക്കപ്പെട്ട മാംസമാണ് എറ്റവും മികച്ച ആഹാരമെന്ന് ശതപഥബ്രാഹ്മണം (11:7:1:3) പ്രഖ്യാപിക്കുന്നു. ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് വാഗ്മിയും ഭരണനിപുണനും വേദങ്ങളില്‍ പ്രാവീണ്യമുള്ളവനുമായ പുത്രനുണ്ടാവാന്‍ ദമ്പതികള്‍ ചോറും, ഇളംപ്രായമുള്ളതോ മുതിര്‍ന്നതോ ആയ കാളയുടെ മാംസവും നെയ് ചേര്‍ത്ത് കഴിക്കാന്‍ ഉപദേശമുണ്ട് (6:4:18). രാമായണത്തിലാകട്ടെ പുരോഹിതരായ ബ്രാഹ്മണരടക്കം ആട്ടിറച്ചിയും മാനിറച്ചിയും കഴിക്കുന്ന നിരവധി വര്‍ണ്ണനകളുണ്ട്. വനവാസത്തിനു പോകും മുന്‍പ് കൗസല്യയെ സാന്ത്വനിപ്പിക്കുന്ന ശ്രീരാമന്‍ പറയുന്നത് “(കൊട്ടാരത്തിലെ) മാംസം നിഷിദ്ധമാക്കപ്പെട്ട്, കാട്ടിലെ ഫലമൂലാദികള്‍ കഴിച്ച് ഞാന്‍ ജീവിക്കേണ്ടി വരും” എന്നാണ്. കാട്ടിലേക്ക് പോയ രാമനെ തേടിയെത്തുന്ന ഭരതകുമാരനെ ആദിവാസികള്‍ സല്‍ക്കരിക്കുന്നത് മദ്യവും മീനും ഇറച്ചിയും കൊടുത്താണ്. കാട്ടില്‍ കഴിഞ്ഞ കാലത്ത് രാമലക്ഷ്മണന്മാരും സീതയും ഇറച്ചി ഉണക്കി ഉപയോഗിച്ചിരുന്നതിന്റെ സൂചന ജയന്തന്റെ കഥയിലുണ്ട്. കബന്ധനെന്ന രാക്ഷസരൂപത്തില്‍ നിന്നും മോചിതനായ ദനു രാമനും ലക്ഷ്മണനും ഇന്നിന്ന മാംസങ്ങളും ഇന്നിന്ന മീനുകളും ഭക്ഷണമായി ലഭിക്കുന്ന പമ്പാനദീതീരത്തെക്കുറിച്ചു പറയുന്നുണ്ട്. ദ്വിജര്‍ക്ക് തിന്നാമെന്ന് മനുസ്മൃതി അധ്യായം 5ല്‍ വിധിക്കുന്ന മാംസവര്‍ഗ്ഗങ്ങളെപ്പറ്റി രാമന്റെ അമ്പേറ്റ് വീണ ബാലി ഓര്‍മ്മിപ്പിക്കുന്ന ശ്ലോകവും ശ്രദ്ധേയം.

മാംസാഹാരം ഭാരതീയ വൈദ്യത്തില്‍

ബിസി 500-600 കാലഘട്ടത്തില്‍ ക്രോഡീകരിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്ന സുശ്രുതന്റെ സംഹിതയില്‍ ആണ് മാംസാഹാരത്തെ പറ്റിയുള്ള ഏറ്റവും ബൃഹത്തായ പ്രാചീനവര്‍ഗ്ഗീകരണം കാണാവുന്നത്. സൂത്രസ്ഥാനം ഉത്തരാര്‍ദ്ധത്തിലെ 531ശ്ലോകങ്ങളുള്ള നാല്പത്താറാം അധ്യായത്തില്‍ (അന്നപാനവിധി) ഏതാണ്ട് 200ഓളം ശ്ലോകങ്ങള്‍ മാംസാഹാരത്തെയും അവയുടെ പാകങ്ങളെയും വിവരിക്കുന്നതാണ്. വെള്ളത്തില്‍ വസിക്കുന്ന ജീവികള്‍ , വെള്ളം കൂടുതലുള്ള ഭൂമിയിലെ ജീവികള്‍ , പച്ചമാംസം തിന്നുന്ന ജീവികള്‍ , ഒറ്റക്കുളമ്പുള്ള ജീവികള്‍ , സമസ്ഥലങ്ങളിലെ ജീവികള്‍ എന്നിങ്ങനെ ആറ് വിധത്തിലുള്ള ഒരു വിശാലവര്‍ഗ്ഗീകരണത്തോടെ ആരംഭിക്കുന്ന മാംസാഹാര വിവരണം ഓരോ തരം മാംസത്തിന്റെയും വാത-പിത്ത-കഫാദികളുടെ ഏറ്റക്കുറച്ചിലുകളെയും ശരീരത്തില്‍ അവ പോഷിപ്പിക്കുന്ന ഭാഗങ്ങളെയും പറ്റി പറയുന്നു. ഉദാഹരണത്തിന് 55 – 58 വരെ ശ്ലോകങ്ങള്‍ മാനിറച്ചിയെപ്പറ്റിയാണ്. തിത്തിരി മുതല്‍ മയിലും കാട്ടുകോഴിയും നാടന്‍ പ്രാവും വരെയുള്ള പക്ഷികളുടെ മാംസത്തെപ്പറ്റി 60 – 71ല്‍ പറയുന്നു. ശുക്ലവൃദ്ധിയ്ക്ക് കുതിരയുടെ മാംസം നല്ലതാണെന്ന പ്രാചീനവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ശ്ലോകങ്ങളും പിന്നീട് കാണാം.

ഗോമാംസത്തെപ്പറ്റിയുള്ള പ്രസ്താവന സമകാലീനവിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.ശ്വാസരോഗം, കാസം, വിഷമജ്വരം എന്നിവയെ പശുവിന്റെ ഇറച്ചി ഇല്ലാതാക്കുമെന്ന് പറയുന്ന സുശ്രുതന്‍ കായികാധ്വാനം കൂടിയവര്‍ക്കും അത്യഗ്നി (ഗ്യാസ്ട്രൈറ്റിസ് ? ഹൈപ്പര്‍ തൈറോയിഡിസം ?), വാതാധിക്യം എന്നിവയുള്ളവര്‍ക്കും ഇത് നല്ലതാണെന്നു സൂചിപ്പിക്കുന്നു (ശ്ലോ:89).

പോത്തിന്‍ മാംസത്തെപ്പറ്റിയുമുണ്ട് വിശേഷം – അത് സ്നിഗ്ധമാണ്, ഉഷ്ണവീര്യമാണ്,മധുരരസമുള്ളതുമാണ്. ശരീരത്തെ അത് തടിപ്പിക്കും. ഉറക്കം, സംഭോഗശക്തി, മുലപ്പാല്‍ എന്നിവ വൃദ്ധിപ്പെടുമെന്നും മാംസം ദൃഢമാക്കുമെന്നുമുള്ള സുശ്രുതന്റെ പ്രസ്താവന കൂടി വായിച്ചുകഴിയുമ്പോള്‍ ബീഫ് നിരോധനത്തിനു വേണ്ടിയും മറ്റും മുറവിളികൂട്ടുന്ന “ഭാരതപൈതൃക” അവകാശികള്‍ വാളെടുക്കാതിരിക്കുമോ ? തീര്‍ന്നില്ല, പന്നിമാംസത്തെപ്പറ്റിയുമുണ്ട് സുശ്രുതന്റെ വിശകലനം. 112 മുതല്‍ 124വരെ ശ്ലോകങ്ങള്‍ മത്സ്യങ്ങളെപ്പറ്റിയുള്ളവയാണ്. പില്‍ക്കാലത്ത് മനുസ്മൃതിയില്‍ പലസ്ഥലത്തും പരാമര്‍ശിക്കപ്പെടുന്ന മത്സ്യങ്ങളും തിമിംഗിലം വരെയുള്ള സമുദ്ര ജീവികളും ധന്വന്തരിയുടെയും, ശിഷ്യന്‍ സുശ്രുതന്റെയും അഭിപ്രായത്തില്‍ ആഹാര്യമാണ്.

സുശ്രുത സംഹിതയിലെന്ന പോലെ ചരകസംഹിതയുടെ ‘സൂത്രസ്ഥാന’ത്തിലും കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ വിവിധതരം മാംസങ്ങളെപ്പറ്റി വിശദമായി പറയുന്നുണ്ട്. എന്നാല്‍ സുശ്രുതനോ ചരകനോ മാംസാഹാരത്തെ ഒരു ഔഷധമെന്നതിനപ്പുറം സ്ഥിരഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല എന്ന മുട്ടാപ്പോക്ക് ന്യായമാണ് ഇന്നുള്ള പല പാരമ്പര്യവൈദ്യന്മാരും മാംസാഹാരത്തെ എതിര്‍ക്കാന്‍ ഉപയോഗിക്കുന്നത്. സൂക്ഷ്മ പരിശോധനയില്‍ ഇതു തെറ്റാണെന്ന് കാണാം. ഒന്നാമത്, സുശ്രുതന്‍ ഈ മാംസാഹാരങ്ങളുടെ വര്‍ഗ്ഗീകരണവും കഴിക്കേണ്ട രീതികളും പറയുന്നത് അന്നപാനവിധിയുടെ ഭാഗമായാണ്, ഔഷധങ്ങളെപ്പറ്റി പ്രത്യേകമായി പറയുന്ന സ്ഥലങ്ങളിലല്ല. ഈ അധ്യായത്തിന്റെ ആരംഭത്തില്‍ തന്നെ കാശിരാജാവായ ധന്വന്തരിയോട് ശിഷ്യന്മാരായ സുശ്രുതാദി ഋഷിമാര്‍ ഇങ്ങനെ അപേക്ഷിക്കുന്നു : “ആഹാരം തിന്നുന്നതും കുടിക്കുന്നതും സംബന്ധിച്ചും ദ്യവ്യങ്ങളുടെ രസ-ഗുണ-വീര്യ-വിപാക-പ്രഭാവ-കര്‍മ്മങ്ങളെ സംബന്ധിച്ചും പ്രത്യേകം പ്രത്യേകം അറിയാന്‍ ആഗ്രഹിക്കുന്നു…യാതൊന്നിനു ഹേതുവായിട്ട് ലോകത്തിലെ ജീവികള്‍ ആഹാരത്തിന്നധീനമണോ അതു ഹേതുവായിട്ട് അന്നപാനവിധിയെ എനിക്കുപദേശിച്ചുതന്നാലും.” തുടര്‍ന്ന് ധന്വന്തരി ഉപദേശിക്കുന്ന രൂപത്തില്‍ സുശ്രുതന്‍ എഴുതുന്ന അധ്യായത്തില്‍ അന്നപാനവിധിയുടെ ഭാഗമായി ധാന്യങ്ങളെയും കിഴങ്ങുകളെയും പഴവര്‍ഗ്ഗങ്ങള്‍ എന്തിന്, വെള്ളത്തിന്റെ ഉപയോഗത്തെക്കുറിച്ചുപോലും വളരെ വിശദമായി ചര്‍ച്ചചെയ്യുന്നതായും കാണാം.

മാംസാഹാരവും തൈരും മോരും : വിരുദ്ധാഹാര സങ്കല്പം

ശ്ലോകം 123ല്‍ വര്‍ജ്ജിക്കേണ്ട മാംസത്തെപ്പറ്റി പറയുന്നതു നോക്കുക: ഉണങ്ങി ചീഞ്ഞുനാറിയത്, രോഗത്താല്‍ മരിച്ചത്, വിഷം പുരണ്ട ആയുധത്താല്‍ മരിച്ചത് , പ്രായം ചെന്നത് ശരീരം ശുഷ്കിച്ചത്,ചീത്ത ആഹാരം കഴിക്കുന്നത് എന്നിങ്ങനെയുള്ള പക്ഷിമൃഗാദികളുടെ മാംസം കഴിക്കരുത്…ഇപ്രകാരം ദൂഷിതമല്ലാത്ത മാംസങ്ങളൊഴിച്ച് മറ്റ് മാംസങ്ങളെ ഭക്ഷിക്കുവാന്‍ സ്വീകരിക്കാവുന്നതാണ്. മാംസത്തെപ്പറ്റി സുശ്രുതന് നല്‍കുന്ന ഉപദേശം ധന്വന്തരി അവസാനിപ്പിക്കുന്നതുതന്നെ ഇപ്രകാരമാണ്: അല്ലയോ ശിഷ്യ, ഏത് ജീവിയുടെ മാംസം ഉപയോഗിക്കുന്നുവോ അവയുടെ ആഹാരവിഹാരങ്ങള്‍ ശരീരാവയവങ്ങള്‍ സ്വഭാവം ധാതുക്കള്‍ ചേഷ്ടകള്‍ ലിംഗം പാചകം ചെയ്യേണ്ടുന്ന വിധം എന്നിവയെല്ലാം പരീക്ഷണീയമാകുന്നു. (ശ്ലോ:138)

സുശ്രുതസംഹിതയിലെ തന്നെ സൂത്രസ്ഥാനം ഉത്തരാര്‍ധത്തില്‍ അധ്യായം 20 (ഹിതാഹിതീയം) ചില ആഹാരങ്ങള്‍ ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്തതായി വിധിച്ചിട്ടുള്ളതു നോക്കുക: സകലജീവികള്‍ക്കും ആഹരിക്കാവുന്ന ചില വിശാല മാംസവര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുന്നിടത്ത് കറുത്തമാന്‍, പുള്ളിമാന്‍, കസ്തൂരിമൃഗം, ഇരുവാല്‍ച്ചാത്തന്‍, പ്രാവ്, കാട തിത്തിരിപ്പുള്ള് തുടങ്ങിയ 13 എണ്ണം ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിലയിനം മാംസത്തോട് ചേര്‍ത്ത് പാല്‍ കുടിക്കരുത് എന്ന പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്. ചെമ്മീന്‍, ഉടുമ്പ്, പന്നി ചെമ്മീന്‍ എന്നിവയുടെ മാംസത്തിനൊപ്പം പാലുപയോഗിക്കരുതെന്നാണ് സുശ്രുതന്റെ വിധി. പാലിനൊപ്പം ഒരുവിധ മത്സ്യവും ചേര്‍ത്തുകഴിക്കരുത് എന്ന വിധി ചരകസംഹിതയിലെ സൂത്രസ്ഥാനത്തിലും ഉണ്ട്. അത് കുഷ്ഠത്തിനും ത്വക് രോഗങ്ങള്‍ക്കും കാരണമാകുമെന്നത്രെ ചരകന്റെ ന്യായം.

എന്നാല്‍ അന്നപാനവിധിയില്‍ ആഹാരം പാചകം ചെയ്യുന്ന കാര്യം പറയുന്നിടത്ത് സുശ്രുതന്‍ തന്നെ ഇങ്ങനെയും വ്യക്തമാക്കുന്നു : “മാംസം സ്വതവേ ബലം വര്‍ദ്ധിപ്പിക്കുന്നതാകുന്നു. നെയ്യ്, മോര്, കുരുമുളക് പോലുള്ളവയുടെ എരിവ് എന്നിവ ചേര്‍ത്ത് പാകം ചെയ്യുന്ന മാംസം ഹിതകരമായതും ബലം നല്‍കുന്നതും രുചിപ്രദവും ഗുരുവുമാണ്. അതു തന്നെ മോര് ചേര്‍ത്തും കായം കുരുമുളക് മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തും സംസ്കരിച്ചുപയോഗിക്കുന്നതായാല്‍ ബലം, മാംസം, ജഠരാഗ്നി എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതാണ്. ഉണങ്ങിയ മാംസം ശരീരത്തിന്ന് സ്ഥിരതയെ ഉണ്ടാക്കുന്നതും തൃപ്തിയെപ്രദാനം ചെയ്യുന്നതും ബലം, ബുദ്ധി, ജഠരാഗ്നി, മാംസം, ഓജസ്സ്, ശുക്ലം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതുമാകുന്നു.” തൈരും മോരും ഉറുമാമ്പഴവും ചേര്‍ത്ത് സംസ്കരിച്ചതും സംസ്കരിക്കാത്തതുമായ മാംസരസം ഹിതകരമായ ആഹാരങ്ങളില്പ്പെട്ടതാണെന്ന് സുശ്രുതന്‍ മറ്റൊരിടത്തും പറയുന്നു.

” ഉണങ്ങിയ മാംസം കമ്പിയില്‍ കോര്‍ത്തു തീയില്‍ കാണിച്ചു പാകം വരുത്തിയെടുത്താല്‍ ഏറ്റവും ഗുരുത്വമുള്ളതായിരിക്കും. എണ്ണയില്‍ വറുത്തെടുത്ത മാംസം ഇപ്രകാരം ഗുരുവായിരിക്കും. എന്നാല്‍ നെയ്യില്‍ വറുക്കുന്നത് ലഘുവായിരിക്കും. ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കും, ഹൃദ്യമായിരിക്കും (ഹൃദയത്തിനു നല്ലത് എന്ന അര്‍ത്ഥത്തില്‍ ), രുചിപ്രദവും മനസ്സിന്ന് പ്രിയമുള്ളതുമായിരിക്കും. പിത്തത്തെ ശമിപ്പിക്കും, ഉഷ്ണവീര്യമുണ്ടാവുകയുമില്ല.”

” മാംസരസം തൃപ്തിയെ ഉണ്ടാക്കും.ആയുസ്സിനെ വര്‍ദ്ധിപ്പിക്കും, ശ്വാസരോഗം കാസം ക്ഷയം എന്നിവയെ നശിപ്പിക്കും. വാതം പിത്തം കഠിനാധ്വാനം എന്നിവകൊണ്ടുള്ള ക്ഷീണം മാറ്റും. ഹൃദയത്തിനു നല്ലതാണ്‍.അസ്ഥി നീക്കി മാംസം മാത്രം നന്നായി വേവിച്ചശേഷം വീണ്ടും അരച്ച് തിപ്പലി, ചുക്ക്, കുരുമുളക്, ശര്‍ക്കര, നെയ്യ് എന്നിവ ചേര്‍ത്ത് എല്ലാം കൂടി നല്ലവണ്ണം പാകം ചെയ്തതിന് വേശവാരം എന്ന് പറയുന്നു. ഇത് ഗുരുവാണ്.സ്നിഗ്ധമാണ്. ബലവര്‍ദ്ധകവും വാത വേദനയെ ശമിപ്പിക്കുന്നതുമത്രെ” (ശ്ലോ: 343-370).

ഒരു പടിഞ്ഞാറന്‍ വീരഗാഥ !

രക്തഗ്ലൂക്കോസ് വര്‍ദ്ധിക്കുന്നതിനാല്‍ രോഗികളുടെ ആഹാരം നിയന്ത്രിക്കുകയും കഠിനമായ ഡയറ്റിങ്ങിലൂടെ ഉള്ളിലെക്കെടുക്കുന്ന ഭക്ഷണത്തിലെ ഊര്‍ജ്ജം (calorie) പരിമിതപ്പെടുത്തുകയുമായിരുന്നു 1923നു മുന്‍പുള്ള ഡയബീടിസ് ചികിത്സാരീതി. കുട്ടികളിലുണ്ടാകുന്ന തരം ഡയബീടിസ് ആയിരുന്നു ഭീകരം. വയറുന്തി എല്ലുകള്‍ തള്ളിയ പേക്കോലങ്ങളായി ജീവിതം രണ്ടോ മൂന്നോ വര്‍ഷം മുന്നോട്ട് പോകും. ഇന്‍ഫക്ഷന്‍ മറ്റോ വന്നാല്‍ മരണം വേഗത്തിലാകും. ഇല്ലെങ്കില്‍ രക്തത്തിലെ രാസപ്രക്രിയകളില്‍ വ്യതിയാനങ്ങള്‍ വന്നു കോമയിലായി പഴുത്ത് നരകിച്ച മരണം. കാനഡയിലെ അലിസ്റ്റണ്‍ എന്ന ഐറിഷ് കുടിയേറ്റ ഗ്രാമത്തില്‍ ജനിച്ച ഫ്രെഡറിക് എന്ന കൊച്ചുകുട്ടിയുടെ കൂട്ടുകാരന്‍ മരിച്ചത് അങ്ങനെ മെല്ലെ മെല്ലെ നരകിച്ചായിരുന്നു.

* * *

കാര്‍ഷികവൃത്തിയില്‍ തല്പരന്‍, വായന കമ്മി, അക്ഷരത്തെറ്റുകളില്ലാതെ എഴുതാനറിയില്ല, വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം മെത്ഥേഡിസ്റ്റ് പള്ളിയില്‍ വികാരിയാവാന്‍ വിക്ടോറിയ കോളെജില്‍ പോയി ഒടുവില്‍ ദൈവശാസ്ത്രപേപ്പറുകള്‍ മുഴുവനും തോറ്റു – 1912ല്‍ ടൊറന്റോ യൂണിവേഴ്സിറ്റിയില്‍ സര്‍ജ്ജനാവാനുള്ള ആഗ്രഹവുമായി വൈദ്യം പഠിക്കാന്‍ ചേരുമ്പോള്‍ ഫ്രെഡറിക് ഗ്രാന്റ് ബാന്റിങ് എന്ന ഇരുപത്തൊന്നുകാരനായ ഫ്രെഡ്ഡിന്റെ ‘യോഗ്യതകള്‍ ‘ ഇതൊക്കെയായിരുന്നു.

1914ല്‍ ഒന്നാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പട്ടാളത്തില്‍ ചേരാനായി ചാടിയിറങ്ങിയ ഫ്രെഡ് കാഴ്ചക്കുറവിന്റെ പേരില്‍ തിരസ്കൃതനായി.എന്നാല്‍ യുദ്ധം കൊടുമ്പിരികൊള്ളവെ ടൊറന്റോ യൂണിവേഴ്സിറ്റി ആ ബാച്ച് വിദ്യാര്‍ത്ഥികളുടെ വൈദ്യപഠനം 4 വര്‍ഷത്തേക്ക് ചുരുക്കി പട്ടാളത്തെ സഹായിച്ചു. അങ്ങനെ 1916 ഡിസംബറില്‍ ഫ്രെഡിന്റെ ബാച്ച് MB പാസായി പുറത്തിറങ്ങി. ഇത്തവണ കനേഡിയന്‍ ആര്‍മിയുടെ വൈദ്യവിഭാഗത്തില്‍ ക്യാപ്റ്റന്‍ റാങ്കില്‍ ഉദ്യോഗം ലഭിച്ച ഫ്രെഡ്ഡിനു ഫ്രാന്‍സിലെ പടക്കളത്തില്‍ ആംബുലന്‍സ് യൂണിറ്റില്‍ സേവനമനുഷ്ഠിക്കാനായിരുന്നു നിയോഗം. 1918 സെപ്റ്റംബറില്‍ യുദ്ധത്തിലേറ്റ മുറിവുകളും വച്ചുകെട്ടി ഇംഗ്ലണ്ടിലെ ഒരാശുപത്രിയില്‍ അഡ്മിറ്റാകേണ്ടിവന്നു. 1919ല്‍ യുദ്ധരംഗത്തെ ധീരതയ്ക്കുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ മെഡലുമായാണ്‍(മിലിറ്ററി ക്രോസ്) അദ്ദേഹം തിരികെ നാട്ടിലെത്തിയത്.സര്‍ജ്ജറിയില്‍ ബിരുദാനന്തര ബിരുദം എന്ന ആഗ്രഹം ഉയിര്‍ത്തെഴുന്നേറ്റു. ഡോ:ക്ലാരന്‍സ് സ്റ്റാറിന്റെ കീഴില്‍ ടൊറൊന്റോയിലും പിന്നീട് ഒന്റാറിയോയിലും പ്രൈവറ്റ് പ്രാക്ടീസുകള്‍ നടത്തി കാശുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 1920ല്‍ യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേണ്‍ ഒന്റാറിയോയുടെ മെഡിക്കല്‍കോളെജില്‍ ഫിസിയോളജി വിഭാഗം ജൂനിയര്‍ അധ്യാപകനായി കയറുമ്പോള്‍ നാലുഡോളറായിരുന്നു ഫ്രെഡിന്റെ ബാങ്ക് ബാലന്‍സ് !
പട്ടാളത്തില്‍ മുറിവ് വച്ചുകെട്ടലും അസ്ഥിരോഗചികിത്സയും ശീലിച്ച ഫ്രെഡിനു താരതമ്യേന തണുപ്പന്‍ വിഷയമായ ഫിസിയോളജിയിലേക്കുള്ള മാറ്റം ഇഷ്ടമായിരുന്നില്ല; കൂട്ടത്തില്‍ അധ്യാപനം എന്ന തലവേദന വേറേ. പക്ഷേ ഉപരിപഠനത്തിനുള്ള കാശിനു വേണ്ടി വേഷം കെട്ട് തുടര്‍ന്നേ മതിയാകുമായിരുന്നുള്ളൂ. അങ്ങനെയൊരു ‘ബോറനെ’ പ്രൊഫസര്‍ മില്ലര്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ ചയാപചയക്രിയയെ പറ്റി ഒരു ക്ലാസെടുക്കാന്‍ ഏല്പ്പിക്കുമ്പോള്‍ അദ്ദേഹം സ്വപ്നത്തില്‍ പോലും കരുതിയിരുന്നിരിക്കില്ല, കോടിക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റി മറിക്കാന്‍ പോന്ന ഒരു കണ്ടുപിടിത്തത്തിന്റെ വിത്താണു താന്‍ വിതച്ചതെന്ന് !

കാര്‍ബോഹൈഡ്രേറ്റുകള്‍ (പഞ്ചസാരയും മറ്റും ഉള്‍പ്പെടുന്ന രാസവസ്തുക്കളുടെ ഒരു ഗണം) ഫ്രെഡിനു കീറാമുട്ടിയായി. കോളെജ് ലൈബ്രറി മുഴുവന്‍ അരിച്ചു പറക്കി ലെക്ചര്‍ നോട്ട് കുത്തിക്കുറിച്ചിട്ടും തൃപ്തിയാവാതെ ഈ വിഷയത്തെക്കുറിച്ചുള്ള സമകാലിക റിസേര്‍ച്ച് പേപ്പറുകള്‍ തപ്പാന്‍ തുടങ്ങിയ ഫ്രെഡിനെ ഡോ: മോസസ് ബാറണിന്റെ പേപ്പര്‍ ആകര്‍ഷിച്ചു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിധിക്കപ്പുറമാകുമ്പോള്‍ (ഹൈപ്പര്‍ ഗ്ലൈസീമിയ) അത് മൂത്രത്തിലും കാണപ്പെടുന്നു. ഇത് മധുമേഹം അഥവാ ഗ്ലൈക്കോസ്യൂറിയ (glycosuria) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ജന്തുക്കളിലെ ആഗ്നേയ ഗ്രന്ഥി (pancreas) നശിപ്പിച്ചാല്‍ അവയ്ക്ക് മധുമേഹം1 വരുമെന്ന് അതിനോടകമുള്ള പഠനങ്ങള്‍ തെളിയിച്ചിരുന്നു. മധുമേഹം എന്നത് Diabetes ന്റെ (ഡയബീടിസ് 2 ) സുപ്രധാന ലക്ഷണമാണല്ലോ. ആഗ്നേയഗ്രന്ഥിയില്‍ നിന്നും ഒരു കൊച്ച് ട്യൂബുവഴി ഊറിവരുന്ന ജൈവരസമാണു കുടലിലെ ഭക്ഷണത്തെ ദഹിക്കാന്‍ സഹായിക്കുന്നതെന്നും വ്യക്തമായിരുന്നു. എന്നാല്‍ ഈ രസം ആഗ്നേയ ഗ്രന്ഥിയില്‍ നിന്നും അനിയന്ത്രിതമായി പുറത്തുവരുമ്പോള്‍ ശക്തമായ ദഹന ശേഷിയുള്ളതു കൊണ്ട് മറ്റ് അവയവങ്ങളെ കൂടി നശിപ്പിക്കും. മദ്യപാനികളിലും പിത്താശയത്തില്‍ കല്ല് വരുന്നവരിലും പാമ്പ് കടിയോ മറ്റോ ഏല്‍ക്കുന്നവരിലുമൊക്കെ ആഗ്നേയഗ്രന്ഥിവീക്കവും നീര്‍ക്കെട്ടും ഉണ്ടാകുമ്പോള്‍ ഈ ദഹനരസം അനിയന്ത്രിതമായി പുറത്തേക്ക് ഒലിക്കും. രക്തത്തെ വരെ ഈ രസം ദുഷിപ്പിച്ച് മരണകാരിയാവുകയും ചെയ്യാം അപ്പോള്‍ .ആഗ്നേയ ഗ്രന്ഥിയിലെ ഈ ദഹനരസത്തില്‍ അടങ്ങിയിട്ടുള്ള എന്തോ ചിലതാണു പഞ്ചസാരയെ (കാര്‍ബോഹൈഡ്രേറ്റുകള്‍ ) ദഹിക്കാന്‍ സഹായിക്കുന്നതെന്നും അതിന്റെ അളവ് രക്തത്തില്‍ നിയന്ത്രിച്ചുനിര്‍ത്തുന്നതെന്നും 1889ല്‍ തന്നെ ജര്‍മ്മനിയിലെ മിന്‍കോവ്സ്സ്കിയും വോണ്‍ മെറിംഗും പഠനങ്ങളിലൂടെ ഉറപ്പിച്ചിരുന്നു. 1910ല്‍ എഡ്വാഡ് ഷാഫര്‍ ഈ ‘ദിവ്യരാസവസ്തു’ ആഗ്നേയ ഗ്രന്ഥിക്കുള്ളിലെ കോശങ്ങളുടെ ചെറു കൂട്ടമായ ‘ലാംഗര്‍ഹാന്‍ ഐലറ്റു’കളില്‍ നിന്നും ഊറിവരുന്ന3 ഒരു പ്രോട്ടീനാണെന്ന് കണ്ടെത്തി. ഴാന്‍ ദെ മേയര്‍ 1909ലും ഷാഫര്‍ 1913ലും ‘insuline’ എന്ന് ഈ രസത്തെ വിളിച്ചു. ഇത്രയൊക്കെ പുരോഗതി മധുമേഹ ഗവേഷണത്തില്‍ ഉണ്ടായെങ്കിലും ഈ രാസവസ്തുവിനെ എങ്ങനെ ആഗ്നേയഗ്രന്ഥിയുടെ കോശങ്ങളില്‍ നിന്നും ഊറ്റിയെടുക്കുമെന്നത് ഏറെക്കാലമായി ഒരു പ്രശ്നവിഷയമായിരുന്നു. അങ്ങനെ ഊറ്റിയെടുത്ത ദ്രാവകത്തില്‍ ആഗ്നേയഗ്രന്ഥിയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള ദഹനരസം കൂടിയുള്‍പ്പെടുന്നതിനാല്‍ ഈ സംയുക്തം മരുന്നായി മൃഗങ്ങളില്‍ പ്രയോഗിച്ചാല്‍ തീവ്രമായ പാര്‍ശ്വഫലങ്ങളുണ്ടായിരുന്നു.ഫ്രെഡ് ബാന്റിങ് വായിച്ച മോസസ് ബാറണിന്റെ ഗവേഷണ പേപ്പറിലെ മൗലികാശയം ഇതായിരുന്നു: ആഗ്നേയഗ്രന്ഥിയുടെ സ്രവം വരുന്ന കുഴലില്‍ ഒരു കല്ല് വന്ന് അടഞ്ഞാല്‍ ഗ്രന്ഥി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നശിക്കും. പക്ഷേ അതിലെ ലാംഗര്‍ഹാന്‍ കോശങ്ങളുടെ കൂട്ടം മാത്രം നശിക്കാതിരിക്കുന്നു. മുയല്‍, പൂച്ച, പട്ടി എന്നീ ജന്തുക്കളില്‍ പരീക്ഷണാര്‍ത്ഥം ആഗ്നേയഗ്രന്ഥിക്കുഴല്‍ തുന്നിക്കെട്ടിയപ്പോഴും ഇതുപോലെ ലാംഗര്‍ഹാന്‍ കോശസംഘാതം മാത്രം നശിക്കാതെ കുറച്ചുകാലം കൂടി നിന്നതായി മുന്‍കാല ഗവേഷണങ്ങള്‍ കാണിച്ചിരുന്നു.ഈ കോശങ്ങളില്‍ നിന്നും വിസര്‍ജ്ജിക്കപ്പെടുന്ന പ്രോട്ടീന്‍ ആഗ്നേയഗ്രന്ഥിയുടെ ദഹനസഹായികളായ രാസവസ്തുക്കളുമായി കലര്‍ന്നാല്‍ നശിക്കാന്‍ സാധ്യതയില്ലേ ? അതുകൊണ്ടാകുമോ ഈ പ്രോട്ടീനെ ശുദ്ധരൂപത്തില്‍ വേര്‍തിരിക്കാനുള്ള പൂര്‍വകാലശ്രമങ്ങളെല്ലാം പരാജയമായത് ? ഫ്രെഡിന്റെ സംശയം ആ വഴിക്കായി. ഉറക്കം വരാത്ത ദിവസങ്ങള്‍ … കടം കയറി മുടിഞ്ഞുകൊണ്ടിരിക്കുന്ന ജീവിതം, ബോറന്‍ ജോലി…ഇതിനിടയിലാണ് ഇങ്ങനൊരു ആശയം മനസിനെ മഥിക്കുന്നത്. 1920 ഒക്ടോബര്‍ മുപ്പത്തിയൊന്നാം തീയതി അതികാലത്ത് 2മണിക്ക് എഴുന്നേറ്റിരുന്ന് തന്റെ നോട്ട് പുസ്തകത്തില്‍ ഫ്രെഡ് അക്ഷരത്തെറ്റുകളോടെ കുറിച്ചിട്ടു:

“ഡയബീടിസ് – പട്ടിയുടെ ആഗ്നേയഗ്രന്ഥിക്കുഴല്‍ തുന്നിക്കെട്ടുക. ഐലറ്റുകള്‍
ബാക്കിയാകുകയും ശിഷ്ട ഗ്രന്ഥി ദ്രവിക്കുകയും ചെയ്യും വരെ ജീവിപ്പിക്കുക…
ഗ്ലൈക്കോസ്യൂറിയ പരിഹരിക്കാന്‍ സഹായിക്കാവുന്ന ആന്തരികസ്രവം വേര്‍തിരിക്കുക.”

ലോകത്തെ മാറ്റി മറിച്ച ഒരു ഗവേഷണത്തിന്റെ നാന്ദിയായിരുന്നു അത്. ഈ ആശയത്തിനു പിറകില്‍ ഒരു തമാശകൂടിയുണ്ട്. വായനശീലം കമ്മിയായതിനാലാവാം, തന്റെ മുന്‍ഗാമികള്‍ നടത്തി പരാജയപ്പെട്ട ഗവേഷണത്തിന്റെ കഥകളൊന്നും ഫ്രെഡിനെ അലട്ടിയിരുന്നില്ല. ആ പരീക്ഷണങ്ങളുടെ അടുത്ത ഒരു ഘട്ടം എന്ന നിലയ്ക്കല്ല, അതിന്റെ ആരംഭം മുതലുള്ള ഒരു ആവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍ . ചെറിയൊരു വ്യത്യാസം – ആഗ്നേയഗ്രന്ഥിയെ ദ്രവിപ്പിച്ച് ലാംഗര്‍ഹാന്‍ കോശങ്ങളെ മാത്രമായി ബാക്കി നിര്‍ത്തി ഇന്‍സുലിന്‍ വേര്‍തിരിക്കുന്ന രീതി – ആയിരുന്നു ഫ്രെഡിന്റെ ഗവേഷണത്തെ ഉജ്ജ്വലമാക്കിയത്.ആവേശഭരിതനായ ഫ്രെഡിനോട് ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഡോ:ജോണ്‍ ജെയിംസ് റിക്കാഡ് മക് ലിയോഡിനെ ചെന്നു കാണാന്‍ പ്രൊഫസര്‍ മില്ലര്‍ നിര്‍ദ്ദേശിച്ചു. 1913ല്‍ ഡയബീറ്റിസിന്റെ ശരീരശാസ്ത്രത്തെക്കുറിച്ച് എഴുതിയ പ്രബന്ധത്തില്‍ പ്രൊഫ: മക് ലിയോഡ് ആഗ്നേയഗ്രന്ഥിയുടെ ആന്തരികസ്രവമാണു പഞ്ചസാരയുടെ ചയാപചയങ്ങളെ നിയന്ത്രിക്കുന്നത് എന്ന് അടിവരയിട്ട് ഉറപ്പിച്ചിരുന്നെങ്കിലും ആ സ്രവത്തിലെ കണിക എന്താണെന്ന് കണ്ടെത്താന്‍ ഒരിക്കലും കഴിയില്ല എന്ന ധാരണ വച്ചു പുലര്‍ത്തിയിരുന്നു. തലച്ചോറില്‍ നിന്നും വരുന്ന സിഗ്നലുകളുടെ അടിസ്ഥാനത്തിലാണ് ഈ സ്രവം കാര്‍ബോഹൈഡ്രേറ്റ് ദഹനത്തെ നിയന്ത്രിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആശയം.ഫ്രെഡറിക് ബാന്റിങ്ങിന്റെ ഈ വിഷയത്തിലെ ഉപരിപ്ലവമായ ജ്ഞാനവും, ഗവേഷണത്തിലെ മുന്‍ പരിചയമില്ലാഴികയും സര്‍വ്വോപരി പൂര്‍വഗാമികള്‍ ചെയ്തു പരാജയപ്പെട്ട ഗവേഷണങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയും ബോധ്യപ്പെട്ട പ്രൊഫസര്‍ മക് ലിയോഡ് ഈ പുതിയ ആശയത്തില്‍ അത്രയൊന്നും ആകൃഷ്ടനായില്ല എന്നതില്‍ അത്ഭുതമില്ല. പട്ടാളത്തിലെ ചില സുഹൃത്തുക്കള്‍ വഴി ശുപാര്‍ശചെയ്യിപ്പിച്ചതിനെ തുടര്‍ന്ന്‍ മക് ലിയോഡ് ബാന്റിങ്ങിനു വേനലവധി സമയത്തെ 8 ആഴ്ചകള്‍ ഉപയോഗിക്കാന്‍ ഒരു ചെറിയ ലബോററ്ററിയും മുന്‍ വര്‍ഷത്തെ ചില പരീക്ഷണങ്ങള്‍ക്കുശേഷം ബാക്കിയായ നായ്ക്കളേയും മക് ലിയോഡ് അനുവദിച്ചു.രക്തത്തില്‍ വര്‍ധിക്കുന്ന പഞ്ചസാരയുടെ അളവ് നോക്കാന്‍ ചിലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഫ്രെഡറിക് ബാന്റിംഗിനു അറിവുണ്ടായിരുന്നില്ല അന്ന്. ഒരു ഗവേഷണം നടത്തികൊണ്ടുപോകാനുള്ള പരിശീലനമോ പരിചയമോ ഇല്ലായിരുന്നതിനാല്‍ ഒഴിവാക്കാമായിരുന്ന ഒരുപാട് കാലതാമസം പലകാര്യത്തിലും ഫ്രെഡറിക് ബാന്റിങ്ങിനു നേരിടേണ്ടി വന്നു. എങ്കിലും ക്ഷമയായിരുന്നു കൈമുതല്‍ .ഗവേഷണം 1921 ജൂണ്‍ ജൂലൈ മാസങ്ങളിലാകാമെന്ന് നിശ്ചയിച്ച ബാന്റിംഗിനു ചാള്‍സ് ഹെര്‍ബേട്ട് ബെസ്റ്റ്, എഡ്വാഡ് ക്ലാര്‍ക്ക് നോബിള്‍ എന്നീ ഫിസിയോളജി വിദ്യാര്‍ത്ഥികളെ മക് ലിയോഡ് സഹായത്തിനായി നല്‍കി. രക്തഗ്ലൂക്കോസ് അളക്കാനും മറ്റ് ലാബ് ജോലികള്‍ നോക്കാനും മുന്‍ പരിചയമുണ്ടായിരുന്നതിനാലാണ് ഇവരെ മക് ലിയോഡ് സഹായികളായി നല്‍കിയത്. എങ്കിലും പരീക്ഷണം പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയമേ ഇല്ലാതിരുന്ന പ്രഫസര്‍ കൂടുതല്‍ സ്ഥലവും ധനവും സൗകര്യങ്ങളും ഇതിലേക്കായി മുടക്കാന്‍ തയാറായിരുന്നില്ല. ജൂണ്‍ 14ന് അദ്ദേഹം സ്കോട്ട്ലന്റിലേക്ക് ഉല്ലാസയാത്രപോകുമ്പോള്‍ ബാന്റിംഗിന്റെ ഗവേഷണം തട്ടിയും മുട്ടിയും ഏതാണ്ടൊരുമാസം കഴിഞ്ഞിരുന്നു. ചാള്‍സ് ബെസ്റ്റിനായിരുന്നു ആയിരുന്നു ആദ്യ ഒരു മാസത്തേയ്ക്ക് സഹായിയാവാനുള്ള നറുക്കു വീണത്.നായയുടെ ആഗ്നേയഗ്രന്ഥിയില്‍ നിന്നും ദഹനരസം കുടലിലേയ്ക്ക് കൊണ്ടുപോകുന്ന കുഴല്‍ തുന്നിക്കെട്ടിയിട്ട് അതിനെ ജീവിപ്പിച്ച് നിര്‍ത്തുക എന്നതായിരുന്നു ഏറ്റവും വലിയ പണി. ലബോററ്ററി മൃഗങ്ങളെ പരിപാലിക്കുന്നതിനും മറ്റും ഇന്നുള്ള നിയമങ്ങളും മൃഗാവകാശസംരക്ഷണ നിബന്ധനകളും ഇല്ലാതിരുന്ന കാലത്തായിരുന്നതിനാല്‍ ബാന്റിംഗിനു ജയിലില്‍ കിടക്കേണ്ടി വന്നില്ല ! ആഗ്നേയഗ്രന്ഥി ദ്രവിച്ച് പോകാന്‍ മാത്രം കൃത്യമായി അതിന്റെ കുഴല്‍ തുന്നിക്കെട്ടുന്നതു തന്നെ വളരെ പ്രയാസമായിരുന്നു. രണ്ടാം ആഴ്ച പത്തില്‍ ഏഴു നായ്ക്കളും മരിച്ചു. തുടര്‍ന്ന് തെരുവുനായ്ക്കളെ പണം കൊടുത്ത് വാങ്ങിയായി പരീക്ഷണം. ജൂലൈ അവസാനത്തോടെ ചില സൂചനകള്‍ കണ്ടുതുടങ്ങി.ഒരു നായുടെ ആഗ്നേയഗ്രന്ഥി ഏതാണ്ട് മൂന്നിലൊന്നായി ചുരുങ്ങിയെന്ന് കണ്ട് അതിന്റെ ആഗ്നേയഗ്രന്ഥി ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി. ഈ ഗ്രന്ഥിയെ തണുപ്പിച്ച ഉപ്പുലായനിയില്‍ ഇട്ട് തണുത്ത പ്രതലത്തില്‍ വച്ച് മണല്‍ ചേര്‍ത്ത് അവര്‍ അരച്ചു. ഈ മിശ്രിതത്തെ അരിച്ച് ശരീരതാപനിലയിലേക്കെത്തിക്കുക എന്നതായിരുന്നു ‘പ്രാകൃത’മെന്ന് ഇന്നത്തെ നിലവാരം വച്ച് വിളിക്കാവുന്ന ആ രണ്ടാം ഘട്ട പരീക്ഷണം. ആഗ്നേയഗ്രന്ഥിയെടുത്തുകളഞ്ഞ് ഡയബീടിസ് രോഗം കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഒരു നായയില്‍ ഈ ലായനി ചെറിയ അളവില്‍ കുത്തിവച്ച്, അതിന്റെ രക്തഗ്ലൂക്കോസ് കുറയുന്നുണ്ടോ എന്ന്‍ നോക്കുകയായിരുന്നു പിന്നെ വേണ്ടിയിരുന്നത്. ജൂലൈ 30നു ഇത് ചെയ്ത് നോക്കിയപ്പോള്‍ മധുമേഹ രോഗിയായ പട്ടിയുടെ ഗ്ലൂക്കോസ് അളവ് കുറഞ്ഞതായി കണ്ടു. എന്നാല്‍ ഇന്‍ഫക്ഷന്‍ കാരണമാവാം പട്ടി അടുത്ത ദിവസം മരിച്ചു. തങ്ങളുടെ പാത ശരിയാണെന്ന ബോധ്യത്തില്‍ ഈ പരീക്ഷണത്തിന്റെ വ്യത്യസ്ഥ ആവര്‍ത്തനങ്ങള്‍ അവര്‍ നടത്തുകയുണ്ടായി. ആഗ്നേയ ഗ്രന്ഥിയല്ലാതുള്ള മറ്റ് സമീപസ്ഥ അവയവങ്ങളില്‍ നിന്നാണോ ഈ ‘സ്രവം’ ഉണ്ടാകുന്നത് എന്ന സാധ്യതമുതല്‍ കഴിയാവുന്ന എല്ലാ സാധ്യതകളും അവര്‍ പരീക്ഷിക്കുകയുണ്ടായി. പ്രൊഫസര്‍ മക് ലിയോഡ് തന്റെ സ്കോട്ട്ലന്റ് ഉല്ലാസയാത്ര നീട്ടിയതിനാലാവാം ഓഗസ്റ്റ് 1921ലും അവര്‍ പരീക്ഷണം തുടര്‍ന്നു.ആഗ്നേയഗ്രന്ഥിക്കുഴല്‍ തുന്നിക്കെട്ടുന്ന പരിപാടി ദുഷ്കരമായതോടെ അവര്‍ ‘ആന്തരികസ്രവം’ മാത്രമായി എടുക്കാന്‍ മറ്റു വഴികള്‍ തേടാന്‍ തുടങ്ങി. അതിലൊന്ന് സെക്രീറ്റിന്‍ എന്ന ഹോര്‍മോണ്‍ ഉപയോഗിച്ച് ആഗ്നേയഗ്രന്ഥിയുടെ ദഹനരസത്തെ ഊറ്റിക്കളയുക എന്നതായിരുന്നു. മൂക്കില്‍ തൊടാന്‍ തല മുഴുവന്‍ ചുറ്റുന്ന പരിപാടിയായിരുന്നു ഇതെങ്കിലും സെക്രീറ്റിന്റെ ഉത്തേജനത്താല്‍ ദഹനരസം പൂര്‍ണ്ണമായും വറ്റിപ്പോയ ആഗ്നേയഗ്രന്ഥിയില്‍നിന്നും ആന്തരികസ്രവം എന്ന്‍ ബാന്റിംഗ് വിളിച്ചിരുന്ന ഇന്‍സുലിന്‍ ശുദ്ധമായി വേര്‍തിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് വലിയൊരു നേട്ടമായിരുന്നു. ലാംഗര്‍ഹാന്‍ ഐലറ്റുകളില്‍ നിന്നും വേര്‍തിരിച്ചതിനാല്‍ ഐലറ്റിന്‍ എന്ന് ഇതിനെ വിളിക്കണമെന്നായിരുന്നു ബാന്റിംഗും ബെസ്റ്റും ആഗ്രഹിച്ചത്. എന്നാല്‍ ഇതിനെ പറ്റിയുള്ള മുന്‍ കാല ഗവേഷണങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്ന പ്രഫ:മക് ലിയോഡ് ഴാങ് ദെ മെയേഴ്സ് ഇട്ട ‘ഇന്‍സുലിന്‍’ എന്ന പേരുതന്നെ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.അവധിക്കാലം കഴിഞ്ഞെത്തിയ മക് ലിയോഡ് കണ്ണുതള്ളി – പരിമിതമായ ലാബ് സൗകര്യങ്ങള്‍ വച്ച് ഉണ്ടാക്കിയ നേട്ടം കണ്ട്. ആദ്യം റിസള്‍ട്ടുകള്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതെ ബാന്റിംഗുമായി ചില്ലറ വഴക്കുകള്‍ ഉണ്ടാക്കിയ മക് ലിയോഡ് പക്ഷേ പിന്നീട് ഇന്‍സുലിന്‍ ഗവേഷണത്തിന്റെ തലതൊട്ടപ്പനായി മാറുകയായിരുന്നു. ഇത് സ്വാര്‍ത്ഥതമൂലമായിരുന്നെന്ന് ഒരു കഥയുണ്ട്. (ബാന്റിംഗ് തന്നെ പില്‍ക്കാലത്ത് ഈ ആരോപണം ഉന്നയിച്ചിരുന്നു). എന്നിരുന്നാലും ഈ ഗവേഷണത്തിലെ പല ഘട്ടങ്ങളിലും ഉണ്ടായിട്ടുള്ള സാങ്കേതിക പ്രശ്നങ്ങള്‍ മക് ലിയോഡിന്റെ പരിചയസമ്പന്നതംഉഉലം പരിഹരിക്കപ്പെട്ടു എന്നത് മറക്കാന്‍ പാടില്ല. ഉദാഹരണത്തിനു ഗവേഷണത്തിന്റെ നാലാം ഘട്ടത്തില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് ആഗ്നേയഗ്രന്ഥിയെ സംസ്കരിക്കാനുള്ള നിര്‍ദ്ദേശം ആദ്യം വച്ചത് മക് ലിയോഡായിരുന്നു.ഗര്‍ഭസ്ഥമായ പശുവിന്റെ ആഗ്നേയഗ്രന്ഥിയില്‍ ദഹനരസം തീരേ കാണാറില്ല. (ഗര്‍ഭസ്ഥമായ അവസ്ഥയില്‍ കുട്ടിക്ക് ഭക്ഷണം ആവശ്യമില്ലല്ലൊ). ആ പരുവത്തിലുള്ള ആഗ്നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ സമൃദ്ധമാകുമെന്ന തന്റെ കാര്‍ഷികപരിചയം മൂലമുള്ള അറിവ് പരീക്ഷിച്ച് നോക്കിയാ ബാന്റിംഗ് വിജയിച്ചു. മാംസത്തിനായി കൊല്ലുന്നതിനു മുന്‍പ് ആഴ്ചകള്‍ മുന്‍പേ കന്നുകാലികളെ ഗര്‍ഭിണിയാക്കിയാല്‍ അവ കൂടുതല്‍ നന്നായി ഭക്ഷണം കഴിക്കുകയും തൂക്കം കൂടുകയും ചെയ്യുന്നു. അങ്ങനെ അറുക്കപ്പെടുന്ന കാലികളുടെ ഉള്ളില്‍ നിന്നും ഗര്‍ഭസ്ഥമായ കന്നിന്റെ ജഡം കിട്ടുക എളുപ്പമായി. ഇങ്ങനെ കിട്ടുന്ന ഇളം കന്നിന്റെ ആഗ്നേയഗ്രന്ഥിയെ ഉപ്പുവെള്ളത്തില്‍ ഇട്ട് ചതച്ചിട്ട് അരിച്ച് എടുക്കുക എന്നതായിരുന്നു അതുവരെ തുടര്‍ന്നിരുന്നത്. എന്നാല്‍ ഈ ലായനി തിളപ്പിക്കുന്നതോടെ അതിലെ ഇന്‍സുലിനും നശിക്കും. അപ്പോഴാണു അതിനെ ഉപ്പുവെള്ളത്തിലിടാതെ ആല്‍ക്കഹോളില്‍ സംസ്കരിക്കാനുള്ള നിര്‍ദ്ദേശം വന്നത്. ഇത് ആദ്യം വച്ചത് മക് ലിയോഡായിരുന്നു. ആല്‍ക്കഹോളില്‍ സംസ്കരിച്ച് അരിച്ചെടുത്ത ആഗ്നേയ ഗ്രന്ഥിയുടെ സ്രവത്തെ ആ ലായനി വറ്റിച്ച് എടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ആല്‍ക്കഹോള്‍ വളരെ ചെറിയ ചൂടില്‍ തന്നെ തിളച്ച് ആവിയായി വറ്റും. അതിനാല്‍ ആല്‍ക്കഹോളില്‍ ലയിപ്പിച്ച ആഗ്നേയഗ്രന്ഥീസ്രവത്തിനു മുകളിലൂടെ ചൂടുകാറ്റ് അടിപ്പിച്ചാല്‍ അതിലെ ആല്‍ക്കഹോള്‍ വറ്റുകയും ശുദ്ധമായ ഇന്‍സുലിന്‍ സമൃദ്ധമായ സ്രവം ലഭിക്കുകയും ചെയ്യും. ഇതുപയോഗിച്ചപ്പോള്‍ ഡയബറ്റിക് പരീക്ഷണ നായ്ക്കള്‍ കൂടുതല്‍ മെച്ചപ്പെട്ട റിസള്‍ട്ടുകള്‍ കാണിച്ചു.


Photo: തങ്ങളുടെ ഇന്‍സുലിന്‍ കൊണ്ട് ഏറ്റവുമധികം ദിവസം ജീവിച്ചിരുന്ന 33ആം നമ്പര്‍ പട്ടിയായ മാര്‍ജൊറീയുമൊത്ത് ബെസ്റ്റും ബാന്റിങും.

അതേ വര്‍ഷം ഡിസംബര്‍ മാസം ജെയിംസ് ബേറ്റ്രാം കോളിപ് എന്ന ബയോക്കെമിസ്ട്രി ഗവേഷകനെക്കൂടി ചേര്‍ത്ത് മക് ലിയോഡ് ആ ടീമിനെ വിപുലീകരിച്ചതോടെ കാര്യങ്ങള്‍ക്ക് ഒരു വ്യവസ്ഥ വന്നു. പട്ടിയുടെ ആഗ്നേയഗ്രന്ഥി തുന്നുന്നതും ഇളം കന്നിന്റെ ആഗ്നേയഗ്രന്ഥി തപ്പി നടക്കുന്നതുമൊക്കെ പഴങ്കഥയാക്കിക്കൊണ്ട് ഡോ: കോളിപ് പ്രോട്ടീനുകളെ ലായനിയില്‍ നിന്നും വേര്‍തിരിക്കുന്ന പ്രെസിപ്പിറ്റേഷന്‍ രീതി പ്രയോഗിക്കാന്‍ തുടങ്ങി. അതോടെ 90% ആല്‍ക്കഹോളില്‍ ഇന്‍സുലിന്‍ ഒഴികെയുള്ള ഏതാണ്ടെല്ലാ പ്രോട്ടീനുകളും ദഹനരസ സംയുക്തങ്ങളും വേര്‍തിരിച്ച് അരിച്ചുമാറ്റാനാവുമെന്ന് 1922 ജനുവരിയായപ്പോഴേക്കും കോളിപ് കാണിച്ചുകൊടുത്തു. ഇങ്ങനെ പൊടി രൂപത്തില്‍ വേര്‍തിരിച്ച ഇന്‍സുലിന്‍ ഏറെക്കുറേ ശുദ്ധവുമായിരുന്നു. മൃഗജഡങ്ങളില്‍ നിന്നുള്ള മുഴുവന്‍ ആഗ്നേയഗ്രന്ഥിയിലെയും ഇന്‍സുലിന്‍ വലിയ അളവുകളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധീകരിച്ച് നിര്‍മ്മിക്കാമെന്ന വഴിത്തിരിവ് ഇവിടെയായിരുന്നു.
ജനുവരി രണ്ടാം പകുതിയില്‍ ചില അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളുമുണ്ടായെങ്കിലും ആദ്യ മനുഷ്യ പരീക്ഷണത്തിലേക്ക് അവര്‍ കടന്നു. ടൊറന്റോ ജനറലാശുപത്രിയിലെ ലിയോണാഡ് തോംസണ്‍ എന്ന 14 വയസ്സുകാരനായിരുന്നു ആദ്യ രോഗി. 1922 ജനുവരി 11 നു ഉച്ചയ്ക്ക് എഡ് ജെഫ്രി എന്ന ഹൗസ് സര്‍ജ്ജന്‍ ആയിരുന്നു ഡോക്ടര്‍മാരായ വാള്‍ട്ടര്‍ കാമ്പെല്‍, ഡംഗന്‍ ഗ്രഹാം എന്നിവരുടെ സാന്നിധ്യത്തില്‍ ആ ചരിത്ര കര്‍ത്തവ്യം നിര്‍വഹിച്ചത്. സാമ്പിളിന്റെ ശുദ്ധത പോരാഞ്ഞിട്ടാവാം ആദ്യ പരീക്ഷണം പാളി. കോളിപ് നല്‍കിയ കൂടുതല്‍ ശുദ്ധീകരിച്ച ഇന്‍സുലിന്‍ ഉപയോഗിച്ച് ജനുവരി 23നു നല്‍കിയ ഇഞ്ചക്ഷന്‍ ഫലം കണ്ടു. ലിയോണാഡ് തോംസണിനെ തുടര്‍ന്ന് അതേ ആശുപത്രിയില്‍ ഡോ: കാമ്പെല്ലിന്റെയും ഫ്ലെച്ചറുടെയും നേതൃത്വത്തില്‍ കൂടുതല്‍ മധുമേഹ രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷനുകള്‍ നല്‍കപ്പെട്ടു.
മേയ് 3നു മനുഷ്യരിലെ പഠനത്തിന്റെ ആദ്യ ഘട്ടം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗവേഷണ റിപ്പോര്‍ട്ട് ഫ്രെഡ് ബാന്റിംഗ്, ചാള്‍സ് ബെസ്റ്റ്, കോളിപ്, കാമ്പെല്‍ ,മക് ലിയോഡ് തുടങ്ങിയവരുടെ പേരില്‍ അസോസിയേഷന്‍ ഒഫ് അമേരിക്കന്‍ ഫിസീഷ്യന്‍സിന്റെ വാഷിങ്ടണിലെ യോഗത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ഗവേഷണ/ചികിത്സാ രംഗത്തെ അതികായരടക്കം സദസ്സ് എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണു ആ മുഹൂര്‍ത്തത്തെ ചരിത്രത്തിന്റെ ഭാഗമാക്കിയത്.

ഫ്രെഡറിക് ബാന്റിംഗ്, ജെ.ജെ.ആര്‍ . മക് ലിയോഡ്, ചാള്‍സ് ബെസ്റ്റ്,
ജേയിംസ് കോളിപ് : ഒരു പഴയ പത്രക്കുറിപ്പില്‍ നിന്ന്.

വലിയ അളവില്‍ ഇന്‍സുലിന്‍ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ ആല്‍ക്കഹോളിനു പകരം അസെറ്റോണ്‍ ഉപയോഗിക്കേണ്ടി വന്നു. പില്‍ക്കാലത്ത് ഐസോ ഇലക്ട്രിക് പ്രെസിപിറ്റേയ്ഷന്‍ രീതിയില്‍ ഇന്‍സുലിന്‍ ശുദ്ധീകരിച്ച് വേര്‍തിരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഏയ്ലി ലിലി പോലുള്ള (ഇന്നത്തെ വമ്പന്‍ ഡയബറ്റിക് മരുന്നുല്പാദകരായ Eli Lilly and Co.) വ്യവസായ സംരംഭങ്ങള്‍ സഹായത്തിനെത്തിയിരുന്നു.

1922 മേയ് ആയപ്പോഴേക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇന്‍സുലിനായുള്ള അപേക്ഷകള്‍ ബാന്റിംഗിനു മുന്നില്‍ കുന്നുകൂടാന്‍ തുടങ്ങി. ന്യൂയോര്‍ക്കിലെ റോചെസ്റ്ററില്‍ നിന്നുമുള്ള ജെയിംസ് ഹാവന്‍സായിരുന്നു അമേരിക്കയില്‍ ഇന്‍സുലിന്‍ ലഭിച്ച ആദ്യ രോഗി. ജൂലൈ 10നു കാനഡയിലെ തന്നെ ഷാര്‍ലറ്റ് ക്ലാര്‍ക്ക് എന്ന വനിത ഒരു ശസ്ത്രക്രിയയ്ക്കിടയില്‍ ഇന്‍സുലിന്‍ നല്‍കപ്പെട്ട ആദ്യരോഗിയായി. ന്യൂജേഴ്സിയില്‍ നിന്ന് ടൊറന്റോ വരെ ചെന്ന് ഇന്‍സുലിന്‍ ചികിത്സ നേടിയ അഞ്ചുവയസ്സുകാരന്‍ ടെറി റൈഡര്‍ വര്‍ഷങ്ങളോളം ബാന്റിംഗിനു കത്തെഴുതിയിരുന്നു. 1923 ലെ നോബല്‍ സമ്മാനം ചില ഉപജാപങ്ങള്‍ കാരണം ബാന്റിംഗിനും മക് ലിയോഡിനും മാത്രമായി. ബാന്റിംഗ് തന്റെ സമ്മാനത്തുക ബെസ്റ്റുമായും മക് ലിയോഡ് തന്റേത് കോളിപ്പുമായും പങ്കിട്ടു മാന്യത കാട്ടി.

(ഇന്‍സുലിനെ ഐലറ്റിന്‍ എന്ന് വിളിച്ചിരുന്ന കാലത്തെ ഒരു മരുന്ന് ലേബല്‍)

1982 ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഡയബീറ്റിസ് രോഗികളുടെ ഒരു മഹാസമ്മേളനത്തില്‍ ബാന്റിംഗിന്റെ ആ പഴയ പേഷ്യന്റ് ടെറിറൈഡറുടെ വാക്കുകള്‍ ഇതായിരുന്നു:”ലോകം എന്തെങ്കിലും പുരോഗതി നേടുന്നുണ്ടെങ്കില്‍ അത് ഇതുപോലുള്ള സ്വതന്ത്ര ചിന്തകരിലൂടെയാണു, അല്ലാതെ നടന്ന് തേഞ്ഞ സുരക്ഷിത പാതകള്‍ തേടുന്നവരിലൂടെയല്ല ! ”

ഈ വിജയഗാഥ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. മധുമേഹം എന്ന് ആദ്യം ഡയബീടിസിനു പേരു വിളിച്ചത് ഭാരതീയ വൈജ്ഞാനികരാണ്. ക്രിസ്തുവിനും മുന്നൂറോളം വര്‍ഷങ്ങള്‍ മുന്‍പ്. എന്നിട്ടും രോഗം വരുന്നത് പൂര്‍വജന്മപാപം മൂലമാണെന്ന് ‘ഗവേഷിക്കുന്ന’തിലായി നമുക്ക് താല്പര്യം; അല്ലെങ്കില്‍ അങ്ങനെ വഴിതിരിച്ചു, നമ്മുടെ ശാസ്ത്രത്വരയെ. അതല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ…

പിന്‍ വിളി:ഈ വക പരീക്ഷണങ്ങളില്‍ ഒട്ടനവധി ജന്തുക്കള്‍ കീറിമുറിക്കപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്. അതു വായിച്ചിട്ട് കണ്ണീരും കൈയ്യുമായി വൈദ്യശാസ്ത്രത്തെ ശപിക്കാന്‍ വരുന്ന പുനര്‍ജാത ബോധിസത്വന്മാരോട് ഒരു അപേക്ഷ: ഇത് സഹജരീകരണസ്കൂണ്ഡ്രലിനി വഴി മനക്കണ്ണ് തുറന്ന് absolute truthന്റെ കടല്‍ താണ്ടിയവര്‍ നടത്തുന്ന പരീക്ഷണങ്ങളല്ല, സാമാന്യ ബുദ്ധിയും സാധാരണ പണിയായുധങ്ങളും ഉപയോഗിച്ചു ‘ഗുരുത്വം കെട്ട’ മനുഷ്യര്‍ മനുഷ്യനു വേണ്ടി നടത്തിയ പ്രയത്നങ്ങളുടെ കഥയാണ്. സനാതനസത്യമല്ല, കൂടെക്കൂടെ മാറുന്ന ശാസ്ത്രവുമത്രെ. പ്ലീസ്, ഒന്നു ക്ഷമിച്ചേരെ. അങ്ങനെ കിട്ടിയ ഇന്‍സുലിന്‍ അങ്ങ് വേണ്ടാന്നു വച്ചാ പോരേ !?Foot notes:
1. ഡയബീടിസ് എന്ന രോഗത്തിന്റെ ഭാരതീയ വൈദ്യശാഖയിലെ തത്തുല്യരൂപം പ്രമേഹമല്ല, മധുമേഹം എന്നാണു
2. ഡയബറ്റീസ് എന്നല്ല ഡയബീടിസ് എന്നാണു ആംഗല ഉച്ചാരണം.
3. Islet (ഐലറ്റ്) എന്നാല്‍ തുരുത്ത് എന്നര്‍ത്ഥം. വിഖ്യാതനായ ജര്‍മ്മന്‍ ശരീരശാസ്ത്രജ്ഞന്‍ ഡോ:പോള്‍ ലാംഗര്‍ഹാന്റെ പേരില്‍ അറിയപ്പെടുന്ന കോശസംഘാതം. 1869ല്‍ തന്റെ ഡോക്ടറേറ്റ് തീസീസിനായുള്ള പഠനത്തിനിടെയാണ് അദ്ദേഹം കണ്ടെത്തിയത്.
4. പേറ്റന്റ് സംബന്ധിയായ പ്രശ്നങ്ങള്‍ , ബാന്റിംഗിനു മക് ലിയോഡിനോട് തോന്നിയ സംശയങ്ങള്‍ , ഇടയ്ക്ക് കോളിപ്പുമായി ഉണ്ടായ വഴക്കുകള്‍ എന്നിവയൊക്കെ ഗവേഷണത്തിന്റെ അന്ത്യപാദത്തില്‍ നിഴല്‍ വീഴ്ത്തിയെന്നത് സത്യം. 1923 ഏപ്രിലില്‍ നോബല്‍ സമ്മാനത്തിനായി ഈ ഗവേഷണം പരിഗണിക്കപ്പെട്ടപ്പോഴും വിവാദങ്ങളുണ്ടായി. ബാന്റിംഗിനും മക് ലിയോഡിനും മാത്രമായി സമ്മാനം ചുരുക്കിയ നോബല്‍ സമിതി മണ്ടത്തരത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചു. 1906ല്‍ തന്നെ ആഗ്നേയഗ്രന്ഥിയില്‍ നിന്നുമുള്ള സ്രവം (ഇന്‍സുലിനായി ശുദ്ധീകരിക്കപ്പെട്ടിരുന്നില്ല അത്) മധുമേഹ ചികിത്സയില്‍ പ്രയോഗിച്ചു നോക്കിയ ജോര്‍ജ് സൂല്‍റ്റ്സറും ഈ ഗവേഷണത്തില്‍ വളരെ മുന്നോട്ടു പോയ അമേരിക്കയില്‍ നിന്നുള്ള ഇസ്രയേല്‍ ക്ലേയിനറുമൊന്നും ഇതിനോട് ചേര്‍ത്ത് പരിഗണിക്കപ്പെട്ടില്ല. പക്ഷേ അതൊന്നും ഇതിനു പിന്നിലെ മനുഷ്യപ്രയത്നത്തിന്റെ മഹത്വം കുറയ്ക്കുന്നില്ല.
അവലംബം :
1. Eli Lilly Archives ന്റെ Lest We Forget എന്ന അനുസ്മരണക്കുറിപ്പ്.

2. Insulin: Discovery and Controversy: Louis Rosenfeld: Clinical Chemistry 48:12 2270–2288 (2002)

3. Banting FG. Unpublished memoir, 1940 [from the Banting Papers].University of Toronto Archives.

4. Bliss M. The discovery of insulin. Chicago: University of Chicago Press, 1982:59–83.



നമ്മെ ബാധിക്കുന്ന അണുക്കളില്‍ ഏറ്റവും പ്രധാനമായ രണ്ടു കൂട്ടരാണ് ബാക്ടീരിയകളും വൈറസുകളും. ഇതില്‍ വൈറസുകള്‍ സ്വതന്ത്രമായ ഒരു കോശമായി നിലനില്‍പ്പില്ലാത്തവരാണ്. അവ മനുഷ്യന്റെയോ മറ്റ് ജീവികളുടെയോ ജനിതകവസ്തുവിനിടയ്ക്കു നൂണ്ടുകയറി ആ കോശത്തെയുപയോഗിച്ചു പെറ്റുപെരുകുന്നു. അതിനാല്‍ അവയെ തുരത്താന്‍ മരുന്നുകളുപയോഗിക്കുക ഏറെക്കുറെ അസാധ്യം.മിക്ക വൈറല്‍ രോഗങ്ങളും (ജലദോഷം, പനികള്‍, ഹെപ്പറ്റൈറ്റിസ്) ഭാഗ്യവശാല്‍ സ്വയം സുഖപ്പെടുന്നവയുമാണ്.
ബാക്ടീരിയകള്‍ ആകട്ടെ സ്വതന്ത്രമായി കോശത്തിനകത്തോ പുറത്തോ ജീവിക്കുന്നു. നമുക്കു വരുന്ന മിക്ക ഇന്‍ഫെക്ഷനുകളും നമ്മുടെ തന്നെ ശരീരത്തില്‍ പരാദജീവികളായി (പാരസൈറ്റ്) കഴിയുന്ന ബാക്ടീരിയകള്‍ ഉണ്ടാക്കുന്നവയാണ്. ഉദാഹരണത്തിന് വായിലെ പരാദജീവിയായ ചില ബാക്ടീരിയകളാണ് ദന്തക്ഷയം മുതല്‍ തൊണ്ട വേദനയും കഫക്കെട്ടും വരെയുണ്ടാക്കുന്ന വിരുതന്മാരില്‍ പ്രമുഖര്‍. നമ്മുടെ കുടലിലെ – വിശേഷിച്ചു വന്‍കുടലിന്റെ ചില ഭാഗങ്ങളില്‍ വളരുന്ന ബാക്ടീരിയകളാകട്ടെ നമ്മെ സസ്യാഹാരം ദഹിപ്പിക്കാന്‍ സഹായിക്കുന്നവയാണ് . അവയില്‍ ചിലത് ചില വിറ്റാമിനുകള്‍ ഉണ്ടാക്കാനും സഹായിക്കുന്നുണ്ട് .എന്നാല്‍ ഇതേ പരോപകാരികള്‍ മലദ്വാരത്തിനു വെളിയില്‍ എത്തിയാല്‍ പലതരം വയറിളക്കങ്ങള്‍ക്കും കാരണമാകും; ചിലപ്പോള്‍ മൂത്രനാളിയിലെ പഴുപ്പിനു വരെ. അങ്ങനെയുള്ള വിവിധ സന്ദര്‍ഭങ്ങളില്‍ നാം ആന്റീബയോട്ടിക് ഉപയോഗിക്കുന്നു.
എന്താണ് ആന്റീബയോട്ടിക് ?ആന്റീബയോട്ടിക്കുകള്‍ പൊതുവേ ബാക്ടീരിയകളെ കൊല്ലാനോ അവയുടെ പെരുകല്‍ തടയാനോ സഹായിക്കുന്ന മരുന്നുകള്‍ ആണ്. ബാക്ടീരിയാകോശങ്ങളുടെ ഭിത്തിയെ തകര്‍ക്കല്‍, അവയുടെ പ്രത്യുല്പാദനം തടയല്‍, അവയുടെ വളര്‍ച്ച തടയല്‍ എന്നിങ്ങനെയുള്ള മൂന്നു കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നാണ് ആന്റീബയോട്ടിക് ചെയ്യുന്നത്. ചിലത് മൂന്ന് ധര്‍മ്മവും നിര്‍വഹിക്കുന്നു.ആക്രമിക്കുന്നതു കോശവ്യവസ്ഥയെയാകുമ്പോള്‍ ആന്റീബയോട്ടിക്, അവ ഉപയോഗിക്കുന്ന രോഗിയുടെ കോശങ്ങളിലും ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട് . എന്നിരുന്നാലും ഈ പ്രശ്നങ്ങള്‍ താരതമ്യേന നിസ്സാരവും, രോഗിക്കു നേരിIട്ട് അനുഭവത്തില്‍ വരാത്തതുമാ‍ണ്. അതിനാല്‍ത്തന്നെ ആന്റീബയോട്ടിക്കുകള്‍ സുരക്ഷിതമാണ് – ഓവര്‍ ഡോസായാല്‍ പോലും.സര്‍വ്വസാധാരണയായ ഒരേയൊരു സൈഡ് ഇഫക്റ്റ് ‘അലര്‍ജി’യാണ്. വിശേഷിച്ചും പെനിസിലിന്‍ കുടുംബത്തിലെ മരുന്നുകള്‍ക്ക്. മറ്റൊന്ന് വയറെരിച്ചിലാണ്.പരിണാമത്തിന്റെ ഫലമായി ചില ബാക്ടീരിയകള്‍ ചില ആന്റീബയോട്ടിക്കുകളില്‍ നിന്നും രക്ഷപ്പെടാനുള്ള വിദ്യകള്‍ തലമുറകളിലൂടെ സ്വായത്തമാക്കിയിട്ടുണ്ട്। ഇതിനെ ആന്റീബയോട്ടിക്-റെസിസ്റ്റന്‍സ് അഥവാ ആന്റീബയോട്ടിക്-പ്രതിരോധം എന്നു പറയുന്നു. പ്രശസ്തമായ പല ആന്റീബയോട്ടിക്കുകള്‍ക്കെതിരെയും ഇന്നു ചില പ്രധാന അണുക്കള്‍ പ്രതിരോധശേഷി നേടിയിരിക്കുന്നു.ഓരോ ആന്റീബയോട്ടിക്കും ഫലപ്രദമായി തടയുന്ന ഒരു കൂട്ടം ബാക്ടീരിയകളുടെ പട്ടിക ആ മരുന്ന് ഗവേഷണം നടത്തിയ കമ്പനി തന്നെ പ്രസിദ്ധീകരിക്കും. ഉദാഹരണത്തിന് അമോക്സിസിലിന്‍ (amoxycillin), ആമ്പിസിലിന്‍ (ampicillin) എന്നീ പെനിസിലിന്‍ കുടുംബക്കാരായ ആന്റീബയോട്ടിക്കുകള്‍ ആക്രമിക്കുന്നത് പ്രധാനമായും സ്ട്രപ്റ്റോ കോക്കസ് (strepto coccus) എന്ന അണുവിനെയാണ്. പണ്ടുകാലത്ത് ഇവ സ്റ്റാഫൈലോ കോക്കസ് (staphylo coccus) എന്ന അണുക്കളേയും തുരത്തിയിരുന്നെങ്കിലും അമിതമായ ഉപയോഗം മൂലം ഇപ്പോഴുള്ള സ്റ്റാഫൈലോ കോക്കസ് തലമുറകള്‍ ഈ ആന്റീബയോട്ടിക്കുകള്‍ക്കെതിരേ പ്രതിരോധം നേടിയിട്ടുണ്ട്. ഈ കൂടിയ ഇനം വീരന്മാരെ ഒതുക്കാന്‍ ഇപ്പോള്‍ നാം ക്ലോക്സാസിലിന്‍ (cloxacillin), നാഫ് സിലിന്‍, വാന്‍കോ മൈസിന്‍ (vancomycin) എന്നീ
ആന്റീബയോട്ടിക്കുകളെ ഉപയോഗിക്കുന്നു.സിപ്രോ ഫ്ലോക്സാസിന്‍ (ciprofloxacin) എറിത്രൊമൈസിന്‍ (erythromycin) , ഡോക്സി സൈക്ലിന്‍ (doxycycline) എന്നിങ്ങനെയുള്ള ചില ആന്റീബയോട്ടിക്കുകളാകട്ടെ സര്‍വ്വസംഹാരിയും സകലകലാവല്ലഭന്മാരുമത്രെ. ഒരുമാതിരിപ്പെട്ട എല്ലാ അണുക്കളെയും ഇവര്‍ റെഡിയാക്കും. സിപ്രോ ഫ്ലോക്സാസിന്റെ ഒരു പ്രത്യേകത, വയറ്റിലെ ഇന്‍ഫക്ഷനുണ്ടാക്കുന്ന ചില വേന്ദ്രന്മാരെക്കൂടി മൂപ്പര്‍ ശരിപ്പെടുത്തും എന്നുള്ളതാണ്.പെനിസിലിന്‍ കുടുംബത്തിലെ ഇളമുറക്കാരായ മരുന്നുകളാണ് സെഫലോ സ്പോറിനുകള്‍ (cephalosporins). കണ്ടുപിടിത്തത്തിന്റെ മുറയ്ക്ക് ഇവ നാലു തലമുറകളിലായി തരംതിരിക്കപ്പെട്ടിരിക്കുന്നു. അവയില്‍ ആദ്യ തലമുറയില്പെട്ട സെഫഡ്രോക്സില്‍ ( cefadroxyl – വെപ്പാന്‍ എന്ന പേരില്‍ വിഖ്യാതന്‍) ആണ് ഇന്നും ഗുളികരൂപത്തില്‍ കഴിക്കാവുന്ന ആന്റീബയോട്ടിക് ആയി പ്രശസ്തി നിലനിര്‍ത്തുന്നത്. ബാക്കിയുള്ളവയൊക്കെ (eg: cefotaxim) ഇഞ്ചക്ഷന്‍ രൂപത്തില്‍ കിടത്തിചികിത്സ വേണ്ടിവരുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ടവയാകുന്നു.പിന്നെയുള്ളവയൊക്കെ – പൈപ്പറാസിലിന്‍ (piperacillin), ജെന്റാമിസിന്‍ (gentamicin), അമിക്കസിന്‍, ലിനസോളിഡ് (linezolid), തുടങ്ങിയവരൊക്കെ – സീരിയസ്സായ ഇന്‍ഫെക്ഷനുകള്‍ക്കു കിടത്തി ചികിത്സ വേണ്ടപ്പോള്‍ ഉപയോഗിക്കാനുള്ളതാണ്.

ആന്റീബയോട്ടിക് : പ്രയോഗിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്

1. ബാക്ടീരിയകളില്‍ എതെങ്കിലുമാണ് ഇന്‍ഫക്ഷന്റെ കാരണം എന്നു ഉറപ്പുണ്ടായാലേ ആന്റീബയോട്ടിക് ഉപയോഗിക്കാവൂ. ചിക്കുന്‍ ഗുന്യ, സാധാരണ ചുമയും കഫക്കെട്ടും(bronchitis), ജലദോഷം, വയറിളക്കങ്ങള്‍, വയറുവേദന, ദഹനക്കെട്, സൈനസൈറ്റിസ് എന്നിവയ്ക്കൊക്കെ ആന്റീബയോട്ടിക് എഴുതുന്ന പതിവ് നമ്മുടെ ഡോക്ടര്‍മാര്‍ക്കുണ്ട്. അതു അനാവശ്യവും വിഡ്ഡിത്തവും, സര്‍വ്വോപരി മരുന്നിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള മാരകമായ ബാക്ടീരിയകള്‍ പെരുകുന്നതിനു സഹായകവുമാണ്.

2. ജലദോഷവും അത് മൂത്ത് ഉണ്ടാകുന്ന ചുമയും കഫക്കെട്ടും ഉണ്ടാക്കുന്നത് 70-80% വരെ സന്ദര്‍ഭങ്ങളിലും വൈറസുകളാണ് . അവയ്ക്കെതിരേ ആന്റീബയോട്ടിക് ഒട്ടും ഫലപ്രദമല്ല.
വൈറല്‍ കഫക്കെട്ടിനു (bronchitis) പാരസെറ്റാമോള്‍, കഫ് സിറപ്പ് (bromhexine,ammonium citrate തുടങ്ങിയവ അടങ്ങിയത്) എന്നിവ മാത്രം മതി യഥാര്‍ഥത്തില്‍. ശ്വാസ നാളിയിലെ കട്ടിയേറിയ കഫം അലിയിച്ച് അയഞ്ഞ രൂപത്തിലാക്കിക്കൊടുത്താല്‍ അതിനെ ശ്വാസകോശത്തില്‍ നിന്നും പുറംതള്ളുന്ന പണി ശരീരം തന്നെ ചെയ്തുകൊള്ളും. അതിനു ആന്റീബയോട്ടിക്കുകളുടെ ഒരാവശ്യവുമില്ല എന്നര്‍ത്ഥം.

3. ഓരോ അവയവത്തിലും ഉണ്ടാകുന്ന അണുബാധയ്ക്ക് ഏതാണ്ട് സ്ഥിരമായ ചില ബാക്ടീരിയകളുണ്ട്. ഉദാഹരണത്തിന് തൊലിപ്പുറത്തെ കുരുക്കള്‍, ചുണങ്ങുകള്‍, വ്രണങ്ങള്‍ ആകുന്ന ചെറിയ മുറിവുകള്‍ എന്നിവയിലൊക്കെ സ്റ്റാഫൈലോ കോക്കസ് അല്ലെങ്കില്‍ സ്ട്രെപ്റ്റോ കോക്കസ് എന്ന വിരുതനെ കാണാം. ഇവര്‍ക്കു പറ്റിയ ആദ്യ-ശ്രേണിയിലെ മരുന്ന് നാം നേരത്തേ പരിചയപ്പെട്ട ക്ലോക്സാസിലിനും, ആമ്പിസിലിനും, അമോക്സിസിലിനും തന്നെ. ചിലപ്പോള്‍ എരിത്രോമൈസിനോ, അതിന്റെ ചേട്ടനായ അസിത്രോമൈസിനോ (azithromycin) പ്രയോജനപ്പെട്ടേക്കും. ഡയബറ്റീസ് രോഗികളുടെ പഴുത്ത വ്രണങ്ങള്‍ക്ക് സിപ്രോ ഫ്ലോക്സാസിനാണ് നല്ലത് – അവയിലെ “സ്യൂഡോമോണാസു” (pseudomonas) വര്‍ഗ്ഗത്തിലെ അണുക്കളെ സിപ്രോ ഫ്ലോക്സാസിന്‍ കൈകാര്യം ചെയ്തുകോള്ളും.
നെഞ്ചുരോഗത്തിന്റെ – പ്രത്യേകിച്ച് പഴുപ്പു നിറഞ്ഞ് കഫക്കെട്ടിന്റെ ഏറ്റവും പ്രധാനവും സാധാരണവുമായ വില്ലന്‍ ന്യൂമോകോക്കസ് (pneumo coccus) ആണ്. അവനെ നേരിടാന്‍ ‘ഫ്ലോക്സാസിന്‍’ കുടുംബത്തിലെ ഇളമുറകാരായ ഓഫ്ലോക്സാസിന്‍ (ofloxacin), ഗാറ്റീ ഫ്ലോക്സാസിന്‍ (gati floxacin), ലീവോ ഫ്ലോക്സാസിന്‍ (levo floxacin) എന്നീ മരുന്നുകളാണു നല്ലത് . വിശേഷിച്ച് രോഗിയെ കിടത്താതെയുള്ള ഔട്ട് പേഷ്യന്റ് (O.P) ചികിത്സയ്ക്ക്.

4. സൈനസൈറ്റിസ് എന്നത് നെറ്റിയിലും മോണക്കുമുകലിലുമൊക്കെയായി തലയോട്ടിയില്‍ ഉള്ള ചില വയു-അറകളില്‍ പഴുപ്പു നിറയുന്നതാണ്. ഈ വായു-അറകള്‍ സാധരണ മൂക്കിനുള്ളിലേയ്ക്കാണ് തുറക്കുന്നത്. ജലദോഷമോ മൂക്കടപ്പോ വന്നാല്‍ ഈ വായു-അറകളുടെ മൂക്കിലേയ്ക്കുള്ള സ്വാഭാവിക തുളകള്‍ അടഞ്ഞു പോകുകയും അവയിലെ പഴുപ്പു കെട്ടിനില്‍ക്കുകയും ചെയ്യും. ഇതിനുള്ള ഏറ്റവും എളുപ്പ വഴി തുള്ളിമരുന്നു (decongestant) വഴി മൂക്കടപ്പിനു ശമനമുണ്ടാക്കുക എന്നതാണ്.അല്ലാതെ ആന്റീബയോട്ടിക്ക് കുറിപ്പടിയല്ല.

ആന്റീബയോട്ടിക്കും ചില മിഥ്യാ ധാരണകളും

ആന്റീബയോട്ടിക് കഴിക്കുമ്പോള്‍ വിറ്റാമിന്‍ ഗുളികകള്‍ കഴിക്കണോ?
ആരൊക്കെയോ പ്രയോഗിച്ചു പ്രയോഗിച്ചു സ്ഥാപനവല്‍ക്കരിച്ച വിഡ്ഡിത്തം। ആദ്യം പറഞ്ഞതു പോലെ ആന്റീബയോട്ടിക്കുകള്‍ ശരീരത്തിലെ നല്ലതും (പരാദ) ചീത്തയുമായ എല്ലാ ബാക്ടീരിയകളേയും കൊല്ലുന്നു. നമ്മുടെ കുടലിലെ – വിശേഷിച്ചു വന്‍കുടലിന്റെ ചില ഭാഗങ്ങളില്‍ വളരുന്ന ബാക്ടീരിയകളാകട്ടെ നമ്മെ സസ്യാഹാരം ദഹിപ്പിക്കാന്‍ സഹായിക്കുന്നവയാണ് . അവയില്‍ ചിലത് ചില വിറ്റാമിനുകള്‍ (vitamin B, vitamin K) ഉണ്ടാക്കാനും സഹായിക്കുന്നുണ്ട് രണ്ടോ മൂന്നോ ആഴ്ച നീണ്ട് നില്‍ക്കുന്ന ശക്തിയേറിയ ആന്റീബയോട്ടിക് പ്രയോഗം രോഗകാരകനായ ബാക്ടീരിയക്കൊപ്പം ഇവയെക്കൂടി നശിപ്പിക്കാറുണ്ട്. അതേത്തുടര്‍ന്ന് ചെറിയ തോതില്‍ വയറിളക്കവും രോഗിയില്‍ കണ്ടേക്കും. എന്നാല്‍ ആന്റീബയോട്ടിക്കിനൊപ്പം വിറ്റാമിന്‍ ഗുളിക കഴിക്കുന്നതുകൊണ്ടൊന്നും ഇതിലൊരു മാറ്റവും വരുന്നതായി യാതൊരു തെളിവുമില്ല. പിന്നെന്തിനു നിങ്ങള്‍ വിറ്റാമിന്‍ ഗുളികകല്‍ കഴിക്കണം?? അത് മരുന്നുകമ്പനികളുടെ മാത്രം ആവശ്യമാണ്. പിന്നെ അവരുടെ അച്ചാരം പറ്റിക്കൊണ്ട് അതിനു കുറിപ്പടിയെഴുതുന്ന വൈദ്യ’വ്യാജസ്പതി’കളുടെയും!

കുട്ടികള്‍ക്ക് ഇവ കേടല്ലേ?

ആന്റീബയോട്ടിക്കുകള്‍ വൈദ്യശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളില്‍ വച്ചേറ്റവും സുരക്ഷിതമായ മരുന്നുകളുടെ ഗണത്തില്‍പ്പെടുന്നു. അപൂര്‍വ്വം ചില പാര്‍ശ്വഫലങ്ങളൊഴിച്ച് ഈ മരുന്നുകള്‍ കുട്ടികളിലും പ്രായമായവരിലുമൊക്കെ തികച്ചും പ്രശ്നരഹിതമാണ്. ഒരിക്കലും മരണകാരണമാകാറുമില്ല. പിന്നെ മറ്റേതൊരു മരുന്നിനും ഉള്ളതു പോലെ ചില വിലക്കുകള്‍ ഗര്‍ഭകാലത്ത് ആന്റീബയോട്ടിക്കുകള്‍ സംബന്ധിച്ചുണ്ട്. അതുപോലെ വ്യക്കത്തകരാറുള്ളവര്‍ക്കും അലര്‍ജികളുള്ളവര്‍ക്കും ചില നിയന്ത്രണങ്ങള്‍ ഉണ്ട്. അവ മരുന്നെഴുതുന്ന ഡോക്ടര്‍ ശ്രദ്ധിക്കേണ്ടതുമാണ്.

പനി വന്നാല്‍ ആന്റീബയോട്ടിക് വേണ്ടേ ?

അണുബാധ, അതും ബാക്ടീരിയമൂലം വന്ന അസുഖം, ഉണ്ടെന്നു തീര്‍ച്ചയില്ലാതെ പനിക്കു ആന്റീബയോട്ടിക് എഴുതുന്ന വൈദ്യന്‍ സാമൂഹ്യദ്രോഹമാണ് ചെയ്യുന്നത്. അനാവശ്യ ചെലവു മാത്രമല്ല ഇവിടെ പ്രശ്നം, ബാക്ടീരിയകള്‍ പ്രതിരോധശേഷിയാര്‍ജ്ജിക്കാനേ ഇതുപകരിക്കൂ.

ഏത് അണുബാധയ്ക്കും ശക്തികൂടിയ ആന്റീബയോട്ടിക് ആദ്യമേ കഴിക്കുന്നതല്ലേ നല്ലത്?

ഓരോ തരം അണുബാധയ്ക്കും ഒരു കൂട്ടം ആന്റീബയോട്ടിക്കുകള്‍ ഫലപ്രദമാണ്. എന്നാ‍ല്‍ അവയില്‍ ചെലവും വീര്യവും കുറഞ്ഞതു വേണം ആദ്യം ഉപയോഗിക്കാന്‍ (first-line). അതില്‍ നില്‍ക്കാതെ വന്നാല്‍ മാത്രമേ കൂടുതല്‍ വീര്യമുള്ളവയെടുത്തു കളിക്കാവൂ. ഇല്ലെങ്കില്‍ വീര്യമുള്ള മരുന്നിനു ആദ്യമേ തന്നെ ബാക്ടീരിയ പ്രതിരോധശേഷി നേടുകയായിരിക്കും ഫലം. അങ്ങനെയുള്ള ബാക്ടീരിയകളെ തളയ്ക്കാന്‍ പിന്നെ ഒരു മരുന്നിനും പറ്റാതാകുകയും ചെയ്യും. എലിയെപ്പിടിക്കാന്‍ ഏ.കെ 47 എടുക്കണോ?

എന്നാല്‍ ഇന്നു മാത്സര്യമേറിയ പ്രാക്ടീസിനിടെ തങ്ങളുടെ “ഡിഗ്നിറ്റി” ഉയര്‍ത്തണമെങ്കില്‍ കൂടിയ ഇനം ആന്റീബയോട്ടിക്കുകള്‍ എഴുതി നിറച്ചാലേ സാധിക്കൂ എന്നൊരു മൂഢധാരണ രോഗചികിത്സാരംഗത്തുള്ളവരില്‍ വന്നുപെട്ടിട്ടുണ്ട്.

സാധാരണ അമോക്സിസിലിനില്‍ തീരേണ്ട കാര്യത്തിന് അസിത്രോമൈസിനും അതിന്റെയും മൂത്ത “ക്ലാരിത്രോ മൈസിനും” (clarithromycin) ഒക്കെയവര്‍ എഴുതുന്നു. സിപ്രോഫ്ലോക്സാസിനില്‍ നില്‍ക്കാനുള്ള ഇന്‍ഫക്ഷന് അവര്‍ സെഫാലോ സ്പോറിനുകള്‍ എഴുതിക്കൂട്ടുന്നു. ഇഞക്ഷനായി നല്‍കേണ്ടുന്ന മരുന്നുകളില്‍ ആമ്പിസിലിനും ജെന്റാമിസിനും മാത്രം മതി, ഒരുവിധമുള്ള അണുബാധയ്ക്കൊക്കെ. എന്നിട്ടും മരുന്നു കമ്പനികളുടെ മോഹന വാഗ്ദാനങ്ങള്‍ക്ക് അടിപ്പെട്ട് പലരും കൂടിയ ഇനം സിഫാലൊ സ്പോരിനുകളും പൈപ്പറസിലിനുമൊക്കെ പ്രയോഗിച്ചു പ്രയോഗിച്ച് കൂടുതല്‍ പ്രതിരോധ ശേഷിയുള്ള അണുക്കളുടെ തലമുറകള്‍ക്ക് ജന്മം നല്‍കിക്കൊണ്ടിരിക്കുന്നു..

ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നു…ഇവര്‍ക്കു മാപ്പു കൊടുക്കരുതേ…!

ആഗോള താപനവാദത്തിന് തെറ്റ് പറ്റുന്നത് എന്ത് കൊണ്ട്

മെയ് 19ന് ഫുര്‍ഗോട്ട് എന്ന ശസ്ത്രജ്ഞന്‍ മരണമടഞ്ഞു. 1998ലെ വൈദ്യശാസ്ത്ര നോബല്‍ സമ്മാന ജേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം‍. രക്തകുഴലുകളെ ഉദ്ദീപിപ്പിക്കുന്നത് നൈട്രിക്ക് ഓക്സൈഡ് എന്ന വാതകമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ട് പിടുത്തം. 1980‍ വരെ ഈ വാതകം അന്തരീക്ഷ മലിനീകരണത്തിന് ഹേതുവാണെന്നും ഇത് അന്തരീക്ഷത്തില്‍ വരുന്നത് ഫോസ്സില്‍ ഇന്ധനം കത്തിക്കുന്നതിലൂടെയാണെന്നും ശാസ്ത്ര ലോകം കണ്ട് പിടിച്ചിരുന്നു. അതിനാല്‍ തന്നെ അപകടകാരിയായതും ജീവജാലകങ്ങള്‍ക്ക് ആവശ്യമില്ലാത്തതുമായ ഈ വാതകം പുറത്ത് വിടുന്നത് നിയന്ത്രിക്കുവാനുള്ള തന്ത്രപാടിലായിരുന്നു ഗവണ്മെന്റുകള്‍. അപ്പോഴാണ് 1980ല്‍ 4 ശാസ്ത്രജ്ഞര്‍ നൈട്രിക്ക് ഓക്സൈഡ് മനുഷ്യ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും അത് ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണെന്നും പറയുന്നത്. ഇന്ന് ഈ വാതകം ഉള്ളത് കൊണ്ടാണ് സാധാരണ സമയത്തിനും ആഴ്ചകള്‍ക്ക് മുന്‍പേ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഭൂരിപക്ഷവും ജീവിതത്തിലേയ്ക്ക് പിടിച്ച് കയറുന്നത്! അപകടകാരിയെന്ന് പറഞ്ഞിരുന്ന ഈ വാതകം ഉദ്ദാരണത്തില്‍ തുടങ്ങി, ബീജവും അണ്ഡവും സംയോജിക്കുന്നതിലും, ശ്വസനത്തിലും, ന്യൂറോണുകളില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിലും, ഒട്ടുമിക്ക ജീവല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, ഒടുവില്‍ മരണത്തിന് വരെ കാരണക്കാരനാകുന്നു. അതും എല്ലാ ജീവജാലങ്ങളിലും. അങ്ങിനെ വില്ലനായിരുന്ന ഹരിത വാതകമായ നൈട്രിക്ക് ഓക്സൈഡ് 1980കള്‍ക്ക് ശേഷം നായകനായി മാറുന്നതാണ് കണ്ടത്.ഇത് ഇവിടെ പറഞ്ഞ് തുടങ്ങിയത് ശാസ്ത്ര ലോകം എഴുതി തള്ളിയ നൈട്രിക്ക് ഓക്സൈഡ് എന്ന വാതകം ഒടുവില്‍ ജീവജാലങ്ങള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത വാതകമായി മാറിയത് ചൂണ്ടി കാണിക്കുവാനാണ്. ഇത് പോലെ തന്നെ ഇന്ന് അപമാനമേറുന്ന മറ്റൊരു വാതകമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്. ഇതും നൈട്രിക്ക് ഓക്സൈഡിനെ പോലെ ഫോസില്‍ ഇന്ധനത്തില്‍ നിന്ന് പുറപ്പെടുന്നത് തന്നെയെന്നതാണ് രസകരം.കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം അഭിനവ ഭീകരനെന്ന പേരില്‍ എല്ലാവര്‍ക്കും പരിചയമുള്ളതാണ്. ആഗോള താപനത്തിന് കാരണം കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം അന്തരീക്ഷത്തില്‍ കൂടുന്നത് കൊണ്ടണെന്നും ഈ വാതകം കൂടുവാന്‍ കാരണം മനുഷ്യര്‍ ഫോസില്‍ സാധനങ്ങള്‍ (കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ) കത്തിക്കുന്നത് കൊണ്ടാണെന്നും അതിനാല്‍ ആഗോള താപനത്തിന് കാരണം മനുഷ്യരാണെന്നുമാണ് വാദം. കാര്‍ബണിന്റെ ഉപയോഗം കുറയ്ക്കുവാന്‍ പ്രയ്ത്നിക്കുന്ന മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആയ അല്‍ഗോറിന് ഇതിന്റെ പേരില്‍ ഈയിടെ നോബല്‍ സമ്മാനവും ലഭിക്കുകയുണ്ടായി.എന്നാല്‍ അല്‍ഗോറിന്റെ പ്രസ്താവന വസ്തുത വിരുദ്ധമാണെന്ന് പറഞ്ഞ പല ശാസ്ത്രജ്ഞരും രംഗത്തെത്തിയിരുന്നു. പല വമ്പന്‍ രാജ്യങ്ങളും കാര്‍ബണ്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രംഗത്ത് ഉള്ളപ്പോള്‍ എന്ത് കൊണ്ടാണ് ചില ശാസ്ത്രജ്ഞര്‍ അതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്? ഇത് മനസ്സിലാക്കണമെങ്കില്‍ ആഗോള താപനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം എങ്ങിനെ കടന്ന് വന്നു എന്ന് അറിയേണ്ടിയിരിക്കുന്നു.ഹരിത വാതകം
മുന്നോട്ട് പോകുന്നതിന് മുന്‍പ് ഹരിത വാതകം എന്തെന്ന് ഒന്ന് അറിഞ്ഞിരിക്കാം. ഭൂമിയിലേയ്ക്ക് വരുന്ന സൂര്യ രശ്മികളില്‍ ഭൂരിപക്ഷവും ഭൂമിയുടെ ഉപരിതലം ആഗിരണം ചെയ്യുന്നു. ബാക്കിയുള്ളവ‍ തട്ടി തിരിച്ച് പുറത്തേയ്ക്ക് പോകും. എന്നാല്‍ ഭൂമി പ്രതിഫലിപ്പിക്കുന്ന രശ്മികളില്‍ ഭൂരുഭാഗവും അന്തരീക്ഷം തിരിച്ച് ഭൂമിയിലേയ്ക്ക് അഴയ്ക്കുന്നതിനാല്‍ ഭൂമിയുടെ താപ നില താഴാതെ സൂക്ഷിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇതിന് സഹായിക്കുന്നത് ചില വാതകങ്ങളാണ് ഇവയെ ഹരിത വാതകങ്ങള്‍ എന്നാണ് വിളിക്കുന്നത്. നീരാവി, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതേയ്ന്‍, നൈട്രജന്‍ ഓക്സൈഡുകള്‍, ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍, ഓസോണ്‍ എന്നിവയാണ് ഈ വാതകങ്ങള്‍. ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ നീരാവിയാണ്, നീരാവിയുണ്ടാക്കുവാന്‍ സഹായിക്കുന്നതില്‍ മുഖ്യ പങ്ക് സൂര്യനും ആണ്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 0.038%ത്തിനടുത്ത് മാത്രമേയുള്ളൂ. ചുരുക്കത്തില്‍ ഹരിത വാതകമില്ലെങ്കില്‍ ഭൂമിയുടെ താപനില വളരെ താഴ്ന്ന നിലയിലാകുമായിരുന്നു. കാര്‍മേഘങ്ങള്‍ക്കനുസരിച്ച് താപനിലയില്‍ മാറ്റം വരുന്നത് നാം അനുഭവിക്കാറുള്ളതാണ്.“ആഗോള താപന” ചരിത്രം
ആഗോള താപനം എന്ന് പറയുവാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകളേ ആകുന്നുവുള്ളൂ. അതിന് മുന്‍പ് ശാസ്ത്ര ലോകവും, ലോക നേതാക്കളും ഭൂമി അതി ശൈത്യത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് പറഞ്ഞിരുന്നത്. 1970കളില്‍ ലോകം മുഴുവന്‍ ഭീതിയാലായിരുന്നു. അടുത്ത 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ അതി ശൈത്യം വരുമെന്നും ഭൂമി പഴയ അതി ശൈത്യ യുഗത്തിലേയ്ക്ക് തിരിച്ച് പോകുമെന്നും ശാസ്ത്രജ്ഞര്‍ തെളിവുകളോടെ രംഗത്തെത്തി. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും, ഏറോസോളിന്റെയും വര്‍ദ്ധനവാണ് അതി ശൈത്യത്തിന് കാരണമാവുക എന്നായിരുന്നു അന്നത്തെ വാദം. ഏറോസോളിന് കാരണം സള്‍ഫര്‍ ഡൈ ഓക്സൈഡുകളും, നൈട്രജന്‍ ഓക്സൈഡുകളും, പൊടിപടലങ്ങളും ആണെന്നും ഇവ ഭൂമിയില്‍ കൂടുവാന്‍ കാരണം മനുഷ്യരുടെ വ്യാവസായിക വിപ്ലവമാണെന്നും വിലയിരുത്തിയിരുന്നു. എന്നാല്‍ 1975ല്‍ Broecker എന്ന ശാസ്ത്രജ്ഞന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കാര്‍ബണ്‍ ഡൈ ഓക്സൈഡ് മൂലം ഭൂമി ചൂടാകുവാന്‍ പോകുന്നു എന്ന് വിളിച്ച് പറഞ്ഞു. ആഗോള താപനം എന്ന വാക്കും അദ്ദേഹം മുന്നോട്ട് വെച്ചു. എന്നാല്‍ അന്ന് ഭൂരിപക്ഷവും അദ്ദേഹത്തെ പുച്ഛിച്ച് തള്ളി. എന്നാല്‍ 1976 ഓടെ താപനില ഉയരുവാന്‍ തുടങ്ങി. 30 കൊല്ലത്തോളം ഉണ്ടായികൊണ്ടിരുന്ന താഴ്ചയില്‍ നിന്ന് താപനില പതുക്കെ ഉയരുവാന്‍ തുടങ്ങി.

1880 മുതല്‍ 1970 വരെയുള്ള താപനില നോക്കുക. ഒറ്റ നോട്ടത്തില്‍ 1970ന് ശേഷം താപനില താഴേയ്ക്ക് പോകുമെന്നേ പറയുവാന്‍ കഴിയൂ. എന്നാല്‍ 1850 മുതല്‍ 2008 വരെയുള്ള ഗ്രാഫ് നോക്കുക. അന്ന് കണ്ട താഴ്ച അത്ര ഭീകരമായിരുന്നില്ല എന്ന് ഇന്ന് കാണുവാന്‍ കഴിയും. ഇവിടെയും നോക്കുക. 2000ത്തിന് ശേഷം ചൂട് കൂടുകയല്ല കുറയുകയാണ് ചെയ്തത്!രണ്ടാമത്തെ ഗ്രാഫ് വിശദമായി നോക്കിയാല്‍ 1860 മുതല്‍ 1880 വരെ ചൂട് കൂടി വരുന്നു എന്നാല്‍ 1880 മുതല്‍ 1910 വരെ ചൂട് കുറയുന്നു. വീണ്ടും 1910 മുതല്‍ 1940 വരെ താപ നില കൂടുന്നു. 1940ല്‍ അത് താഴേയ്ക്ക് പോകുന്നു. 1970 കളില്‍ വീണ്ടും അത് മുകളിലേയ്ക്ക്. 2000ത്തിനടുത്ത് അത് വീണ്ടും താഴേയ്ക്ക് പോകുന്നു. ചുരുക്കത്തില്‍ 20-30 കൊല്ലത്തെ ഇടവേളയില്‍ താപനില ക്രമമായി ഒന്നിടവിട്ട് ഉയരുകയും താഴുകയും ചെയ്യുന്നതായി കാണാം.എന്ത് കൊണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടിരിക്കുമ്പോള്‍ 1940നും 1975നും ഇടയിലുള്ള കാലയളവിലും 2000ത്തിന് ശേഷവും താപനികുറഞ്ഞു/യുന്നു? ഇതിനെയൊക്കെ കുറിച്ച് വഴിയേ നോക്കാം.

തിരിച്ച് 1970-1980കളിലേയ്ക്ക് വരാം. ഇതേ കാലഘട്ടത്തിലാണ് ബ്രിട്ടണില്‍ കാര്‍ബണിക ഉല്‍പ്പന്നങ്ങളുടെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുവാന്‍ മാര്‍ഗററ്റ് താച്ചര്‍ രംഗത്തെത്തുന്നത്. ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ക്ക് പ്രചരണം ലഭിക്കുന്നതും താച്ചറിന്റെ സഹായത്താലാണ്. പിന്നീട് എന്‍.ജി.ഒ.കള്‍ക്കും അമേരിക്കയ്ക്കും ഒപ്പം യൂറോപ്പില്‍ അന്ന് തകര്‍ന്ന് കൊണ്ടിരുന്ന കമ്മ്യൂണിസത്തിന് ജനസമ്മതമായ പുതിയൊരു മുഖം കിട്ടുവാന്‍ ആഗോള താപനമെന്ന മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഏറ്റെടുത്തു. അതോടെ ആഗോള താപനം എന്നത് രാഷ്ട്രീയ-സാമ്പത്തിക നിലനില്‍പ്പിന്റെ പ്രശ്നമായി മാറി. ഇന്ന് കുറഞ്ഞ് കൊണ്ടിരിക്കുന്ന ഫോസില്‍ ഇന്ധനത്തിന് നിയന്ത്രണം വരുത്തുവാന്‍ വമ്പന്‍ രാഷ്ട്രങ്ങള്‍ക്കുള്ള എളുപ്പ മാര്‍ഗ്ഗമായി ഇത് മാറി. കൂടാതെ വികസ്വര രാജ്യങ്ങളെ തളര്‍ത്തിയിടുവാനും ഇത് നല്ല ഒരു ആയുധമായി അവര്‍ ഉപയോഗിക്കുന്നു. തങ്ങളുടെ രാജ്യങ്ങളില്‍ ഇടതട്ടുകാര്‍ക്ക് പോലും താങ്ങുവാന്‍ കഴിയാത്ത ആള്‍ട്രനേറ്റീവ് എനര്‍ജി ദരിദ്ര രാഷ്ട്രങ്ങളെ അടിച്ചേല്‍പ്പിക്കുന്ന കാഴ്ചയാണ് ഇന്ന് നടമാടുന്നത്!

1998ല്‍ മാന്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രസിദ്ധീകരിച്ച ലേഖനം ഭാവിയിലെ ആഗോള താപനത്തിന്റെ ഭീകരതയെ ചൂണ്ടികാണിക്കുന്നു എന്ന് പറഞ്ഞ് അല്‍ ഗോര്‍ ഉള്‍‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ “ഹോക്കി സ്റ്റിക്ക് ഗ്രാഫ്” എന്ന പേരില്‍ അറിയപ്പെടുന്ന ഇത് തെറ്റിദ്ധാരണ ജനകമാണെന്ന് ശാസ്ത്ര ലോകം മുറവിളി കൂട്ടി. ഒടുവില്‍ ഇതിന് ആധികാരികതയില്ല എന്ന് വിധിയും വന്നു.

1998ന് ശേഷം ഭൂമിയിലെ ചൂടിന് എന്ത് സംഭവിച്ചു എന്ന് നോക്കിയാല്‍ ആഗോള താപനമെന്ന് മുറവിളി കൂട്ടുന്നവരുടെ പൊള്ളത്തരം വെളിയില്‍ വരും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടികൊണ്ടിരിക്കുമ്പോഴും1999 മുതല്‍ 2008 വരെയുള്ള ചൂട് കുറഞ്ഞാണ് കണ്ടത്! 2009ല്‍ 2008നേക്കാള്‍ “തണുപ്പായിരിക്കും” എന്ന് പറയുമ്പോള്‍ ആഗോള താപനമെന്നും, മനുഷ്യനിര്‍മ്മിതമെന്നും വാദിക്കുന്നവര്‍ക്ക് എവിടെയാണ് പിഴച്ചത് എന്ന് നോക്കേണ്ടിയിരിക്കുന്നു.

കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഥവാ മനുഷ്യരാണ് താപനില കൂട്ടുന്നത് എന്ന് വാദിക്കുന്നവര്‍ മനപൂര്‍വ്വം വിട്ട് കളയുന്ന ചില പ്രധാനപ്പെട്ട ഘടകങ്ങളിലേയ്ക്ക് കടക്കാം.

സൂര്യന്റെ സ്വാധീനം
സൂര്യന് ഭൂമിയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുവാന്‍ കഴിയുമോ? കഴിയും എന്ന് നാം പഠിച്ചിട്ടുള്ളതാണ്. അപ്പോള്‍ എന്ത് കൊണ്ട് സൂര്യനിലെ മാറ്റം ഭൂമിയെ സ്വാധീനിക്കുന്നില്ല എന്ന് കാര്‍ബണ്‍ വിരുദ്ധവാദികള്‍ പറയുന്നു! സൂര്യനിലെ സണ്‍ സ്പോട്ട് ഭൂമിയിലെ താപനിലയെ നിയന്ത്രിക്കുന്നു എന്ന് 1800കളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് സൂണ്‍ എന്ന ശസ്ത്രജ്ഞനെ പോലെയുള്ളവര്‍ ഇത് തെളിവ് സഹിതം പറഞ്ഞ് തരുന്നു. ഭൌമ താപനിലയ്ക്ക് സോളാര്‍ ഇറേഡിയന്‍സുമായുള്ള ചേര്‍ച്ച പോലെ കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി ചേര്‍ച്ചയില്ല എന്നത് തന്നെ സൂര്യന്റെ സ്വാധീനം വെളിവാകുന്നു. 2008ല്‍ ഭൂമി തണുത്തു എന്നും ഇതിന് കാരണം സൂര്യനിലെ സണ്‍ സ്പോട്ട് കുറഞ്ഞതാണെന്നും സൂണ്‍ പറയുന്നു. സൂര്യന്റെ ഉള്ളില്‍ പ്രക്ഷുബ്ധത നിറഞ്ഞതും ശാന്തമായതുമായ കാലഘട്ടങ്ങള്‍ ഉണ്ടാകുമെന്നും ഇത് ഏകദേശം 11 കൊല്ലം കൂടുമ്പോള്‍ മാറി വരുമെന്നും നമുക്ക് അറിവുള്ളതാണ്. ഇപ്പോള്‍ സൂര്യന്‍ ശാന്തനാണ്. അതിനാല്‍ സണ്‍ സ്പോട്ടുകള്‍ കുറവാണ്. അപ്പോള്‍ താപനില കുറയുന്നു, എന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടേയിരിക്കുന്നു. അതായത് ആഗോള താപനവാദികളുടെ വാദം പിഴയ്ക്കുന്നു.

കാര്‍ബണ്‍ ഡൈ ഓക്സൈഡും താപനിലയും തമ്മിലുള്ള ബന്ധം
ഹോക്കി സ്റ്റിക്ക് ഗ്രാഫിനോടൊപ്പം അല്‍ ഗോര്‍ ഉപയോഗിച്ചിരുന്ന ഒന്നാണ് വോസ്ടോക്ക് നദിയില്‍ നിന്ന് കുഴിച്ചെടുത്ത മഞ്ഞില്‍ നിന്ന് ലഭിച്ച ചൂടിനെ കുറിച്ചുള്ള ഗ്രാഫ്. അതും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഗ്രാഫും ഒന്നിന് മീതെ ഒന്നായി ചേര്‍ന്ന് പോകുന്നു എന്നായിരുന്നു വാദം. അതിനാല്‍ മനുഷ്യര്‍ ഉണ്ടാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇന്ന് കൂടുന്നതിനാല്‍ സ്വാഭാവികമായും താപനില ഉയരും എന്ന് അവര്‍ പറയുന്നു. എന്നാല്‍ ആ ഗ്രാഫുകള്‍ സൂക്ഷിച്ച് നോക്കിയാല്‍ അവ തമ്മില്‍ ചെറിയ വ്യത്യാസം കാണാം എന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. ചെറുതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അവയുടെ സംഖ്യാ വിലകള്‍ തമ്മില്‍ ഒരു 200-400 കൊല്ലത്തെ വ്യത്യാസമുണ്ട്. എന്ന് പറഞ്ഞാല്‍ താപനില കൂടി 200-400 വര്‍ഷം കഴിഞ്ഞാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വര്‍ദ്ധിക്കുന്നത്. അതായത് ഇപ്പോള്‍ നാം കാണുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരു 200 കൊല്ലം പഴക്കമുള്ള ചൂട് കൂടിയത് കൊണ്ട് ഉണ്ടായതാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നത് മരങ്ങള്‍ മാത്രമല്ല വിശാലമായ സമുദ്രവും ഇതിനെ ആഗിരണം ചെയ്യുന്നു. കടലില്‍ അലിഞ്ഞ് ചേരുന്ന ഈ വാതകം താപ നില വര്‍ദ്ധിക്കുമ്പോള്‍ അന്തരീക്ഷത്തിലേയ്ക്ക് പതുക്കെ പുറം തള്ളപ്പെടുന്നു. ഇന്ന് ലഭ്യമായ തെളിവുകള്‍ പറയുന്നത് ഭൂമി ചൂട് പിടിക്കുകയും കടലിനടിയിലെ ഒഴുക്കിന്റെ ഫലമായി അടിയിലെ താപ നില വര്‍ദ്ധിക്കുകയും അങ്ങിനെ കടലില്‍ അലിഞ്ഞു ചേര്‍ന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡുകള്‍ അന്തരീക്ഷത്തിലേയ്ക്ക് വരുകയും ചെയ്യുന്നു എന്നാണ്. കടലിനടിയിലെ താപനില കൂടുന്നതും (അന്തരീക്ഷ താപനിലയല്ല) അന്റാര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

നീരാവിയുടെ പങ്ക്
ഇനി ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ വരുന്നത് നീരാവിയാണ്. ഇവയ്ക്ക് പ്രാധാന്യമില്ല എന്നതരത്തിലാണ് ഇന്ന് ലോകം നീങ്ങുന്നത്. എന്നാല്‍ ഇവരെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത് മേഘത്തെ ഒഴിവാക്കിയുള്ള കമ്പ്യൂട്ടര്‍ മോഡലുകളാണ് ഈ പ്രശ്നങ്ങല്‍ക്കൊല്ലാം കാരണം എന്നാണ്. നീരാവിയുടെ ഉറവിടവും, അത് അന്തരീക്ഷത്തെ ചൂടാക്കുമോ അതോ തണുപ്പിക്കുമോ എന്ന് നിശ്ചയമില്ലാത്തതുമാണ് ഭാവിയിലെ താപനിലയെ പറ്റി പല കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും പല തരത്തില്‍ പ്രവചിച്ചിരിക്കുന്നത്. ഇതിനെ ശരിവെയ്ക്കുന്നതാണ് സാറ്റലൈറ്റ് ഡാറ്റകള്‍. ബലൂണ്‍ പരീക്ഷണങ്ങളും സാറ്റലൈറ്റ് ഡാറ്റകളെ ശരി വെയ്ക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന സാറ്റലൈറ്റ് ഡാറ്റ അനുസരിച്ച് 1993ല്‍ അഗ്നിപര്‍വ്വതം പൊട്ടിയതിനാല്‍ ഭൌമ താപനില കുറഞ്ഞു എന്നും 1998ല്‍ എല്‍ നിനോ പ്രതിഭാസത്താല്‍ താപനില കൂടി എന്നും കാണാം. അതായത് അഗ്നി പര്‍വ്വതങ്ങള്‍ ഭൌമതാപനിലയെ സാരമായി ബാധിക്കുന്നുണ്ട് എന്നതല്ലേ!

മറ്റ് വാദങ്ങള്‍
മറ്റൊരു വാദം മഞ്ഞുമലകള്‍ ഉരുകുന്നു എന്നാണ്. ഇവര്‍ “ലിറ്റില്‍ ഐസ് ഏജിനെ” മറന്ന് പോകുന്നു. അന്ന് മഞ്ഞ് മൂടിയ സ്ഥലങ്ങള്‍ ഇന്ന് തിരിച്ച് പൂര്‍വ്വസ്ഥിതിയില്‍ എത്തിച്ചേരുന്നു. മഞ്ഞ് കൂടുകയും കുറയുകയും ചെയ്ത് കൊണ്ടിരിക്കുന്ന പ്രകൃതി പ്രക്രീയയാണ്. ഇവിടെയും ഒരു നിശ്ചിത ഇടവേള നമുക്ക് കാണുവാനാകും. 2007-2008ലെ മഞ്ഞ് കാലം അതിന് മുന്‍പുള്ളവയേക്കാള്‍ തണുത്തതായിരുന്നു.

ആര്‍ട്ടിക്കില്‍ ചൂട് കൂടുന്നു, ഗ്രീന്‍ലാന്റില്‍ മഞ്ഞുരുകുന്നു ഇത് സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുമെന്നാണ് വാദിക്കുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ പണ്ട് (“മിഡീവിയല്‍ വാം പിരിയഡില്‍”) ആളുകള്‍ താമസിച്ചിരുന്നു എന്നും കൃഷി ചെയ്തിരുന്നു എന്നും അതിന് ശേഷം “ലിറ്റില്‍ ഐസ് ഏജില്‍” ആണ് ഇന്ന് കാണുന്നത് പോലെ മഞ്ഞ് മൂടപ്പെട്ടതെന്നും അറിവുള്ളതാണ്. കൂടാതെ ഇപ്പോള്‍ ആര്‍ട്ടിക്കില്‍ ചൂട് കൂടുമ്പോള്‍ തന്നെ അന്റാര്‍ട്ടിക്കില്‍ മഞ്ഞ് കൂടുതലായി അടിഞ്ഞ് കൂടുന്നു എന്നതിനെ പറ്റി ഇവര്‍ പറയുന്നില്ല. ഇനി പഴയ കാല ചരിത്രം നോക്കിയാല്‍ ചൂട് കൂടിയ സമയത്ത് സമുദ്രനിരപ്പ് താഴുകയാണ് ചെയ്തിട്ടുള്ളത്!

സമുദ്രത്തിന്റെ അടിയൊഴുക്കുകളും, സമുദ്രത്തിലെ താപനിലയും അന്തരീക്ഷ താപനിലയെ സ്വാധീനിക്കുന്നുണ്ട്.

സാറ്റലൈറ്റ് ഡാറ്റയില്‍ അഗ്നി പര്‍വ്വതങ്ങള്‍ക്ക് സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് നാം കണ്ടതാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് താപനില വര്‍ദ്ധിച്ചതിന് പ്രകൃതിദത്തമായ കാരണങ്ങളാണെന്ന് ആഗോള താപന വാദികള്‍ സമ്മതിക്കുമ്പോള്‍ തന്നെ ഇന്ന് അവയ്ക്ക് യാതൊരു സ്വാധീനവും ഇല്ല എന്ന് പറയുന്നതിലെ വൈരുദ്ധ്യാതമകത കണ്ടില്ലെന്ന് നടിക്കുവാനാകുമോ?

ഇവ കൂടാതെ എല്ലാവരും മറക്കുന്ന മറ്റൊരു കാരണം കൂടി ഇവിടെ കുറിക്കുന്നു. ഭൂമിയുടെ ധ്രുവങ്ങളില്‍ വരുന്ന മാറ്റം. നോര്‍ത്ത് മാഗ്നറ്റിക്ക് ധ്രുവത്തെ കുറിച്ച് കാനഡ പഠനം നടത്തുണ്ട്. 2001 വരെയുള്ള ഡാറ്റകളനുസരിച്ച് നോര്‍ത്ത് ധ്രുവത്തിന്റെ സ്ഥാനം അതി വേഗത്തില്‍ മാറി കൊണ്ടിരിക്കുന്നു എന്നാണ്, ഒരു വര്‍ഷത്തില്‍ 40കി.മി. വേഗതയില്‍! 2050ല്‍ നോര്‍ത്ത് പോള്‍ സൈബീരിയയില്‍ എത്തുമെന്നാണ് കരുതുന്നത്! കൂടാതെ ദക്ഷിണ ഉത്തര ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയുന്നത് സാധാരണ സംഭവിക്കുന്നതാണ്. മുന്‍പ് സംഭവിച്ചിട്ടുണ്ട്. പക്ഷേ പതിനാരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടേ ഇത് സംഭവിക്കാറുള്ളൂ. അടുത്ത ധ്രുവ മാറ്റത്തിനുള്ള സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു എന്നാണ് ശസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഏത് സമയവും ഭൂമിയുടെ ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയാം. അത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്താകാം അല്ലെങ്കില്‍ ചിലപ്പോള്‍ നിമിഷങ്ങള്‍ കൊണ്ടാകാം. അങ്ങിനെയെങ്കില്‍ ഒരു പക്ഷേ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകാം. ഇവിടെ പറയുവാന്‍ ഉദ്ദേശിച്ചത് ധ്രുവങ്ങളില്‍‍ മാറ്റം വരുന്നുണ്ടെന്ന് നാസയും മറ്റ് ശാസ്ത്രജ്ഞരും സമ്മതിക്കുന്നു അപ്പോള്‍ എന്ത് കൊണ്ട് ഭൂമിയിലെ താപനിലയിലെ വ്യതിയാനത്തിന് പ്രത്യേകിച്ച് ആര്‍ട്ടിക്കിലെയും, ഗ്രീന്‍ലാന്റിലെയും മഞ്ഞുരുകുന്നതില്‍ ഈ ധ്രുവ മാറ്റം കാരണമാകുന്നില്ല എന്നതാണ്.

ചുരുക്കത്തില്‍:

  • 1940 മുതല്‍ 1975 വരെ ഭൌമ താപനില കുറഞ്ഞാണിരുന്നത് എന്നാല്‍ ആ കാലഘട്ടത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുകയായിരുന്നു.
  • കാലാവസ്ഥ മോഡലുകള്‍ പ്രകാരം ഇപ്പോള്‍ ഭൌമതാപനില കൂടേണ്ടതാണ് എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് താപനില കുറയുകയാണ്.
  • ആര്‍ട്ടിക്കില്‍ മഞ്ഞ് ഉരുകുന്നു എങ്കിലും അന്റാര്‍ട്ടിക്കില്‍ മഞ്ഞിന്റെ അടിഞ്ഞ് കൂടല്‍ വര്‍ദ്ധിക്കുന്നു.
  • സൂര്യനില്‍ ഇപ്പോള്‍ സണ്‍ സ്പോട്ട് ഇല്ല അല്ലെങ്കില്‍ കുറവാണ് അതിനാല്‍ തന്നെ ഭൌമ താപനിലയും കുറഞ്ഞിരിക്കുന്നു
  • ഭൌമ താപനില വര്‍ദ്ധിച്ചതിന് ശേഷമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ചത്. അതായത് ചൂട് വര്‍ദ്ധിച്ചതിനാല്‍ കടലില്‍ അലിഞ്ഞ് ചേര്‍ന്ന വാതകം പുറത്തേയ്ക്ക് വരുന്നു.
  • മേഘങ്ങളും, ഏറോ സോളുകളും ഭൌമ താപനില കുറയ്ക്കുവാന്‍ കാരണമാകും എന്നാല്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ മോഡലുകള്‍ ഇവയെ നിസ്സാരമായി കാണുന്നു.
  • താപനില വര്‍ദ്ധിക്കുമെന്ന് പറയുന്ന കമ്പ്യൂട്ടര്‍ മോഡലുകളുടെ പ്രവചനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്നത് തന്നെ ഇവയെ വിശ്വാസത്തിലെടുക്കുവാന്‍ കഴിയില്ല.
  • കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുന്നത് മരങ്ങളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. അത് വഴി കൃഷി വര്‍ദ്ധിക്കും.
  • 1971ല്‍ നാഷണല്‍ അക്കാഡമിക്ക് സയന്‍സ് പറഞ്ഞത് 100 വര്‍ഷത്തിനുള്ളില്‍ ഭൂമി തണുത്ത് മരവിക്കുമെന്നാണ്. ഇന്ന് ഐ.പി.സി.സി. പറയുന്നത് 2100 ഓടെ ചൂട് രണ്ട് ഡിഗ്രി സെത്ഷ്യസ് ആയി വര്‍ദ്ധിക്കുമെന്നാണ്.
  • വില കൂടിയ ആള്‍ട്ടര്‍നേറ്റീവ് ഊര്‍ജ്ജത്തിന്റെ ഉപയോഗം സാധാരണക്കാര്‍ക്ക്/രാജ്യങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയാത്ത ഒന്നാണ്.
അതായത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് താപനില ഉയരുവാന്‍ കാരണമെന്ന് പറയുന്നവര്‍ക്ക് ഹിഡന്‍ അജണ്ടയുണ്ടെന്ന് തന്നെ കാണാം. അതിന് അവര്‍ ഉപയോഗിച്ച പല ശാസ്ത്രീയ തെളിവുകളും തെറ്റെന്ന് തെളിഞ്ഞതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. 1970കളില്‍ താപനില ഉയരുമെന്ന് പറഞ്ഞ ശാസ്ത്രജ്ഞര്‍ തന്നെ ഇന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് മാത്രമാണ് പ്രധാന വില്ലന്‍ എന്ന വാദത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടിയാല്‍ സസ്യജാലങ്ങള്‍ക്ക് നല്ലതാണെന്ന കണ്ട് പിടുത്തം ചൂണ്ടി കാണിച്ച് ചിരിച്ച് തള്ളുന്നു. തണുത്ത കാലാവസ്ഥയേക്കാള്‍ ചൂട് കാലാവസ്ഥയല്ലേ നല്ലതെന്ന് അവര്‍ തിരിച്ച് ചോദിക്കുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉയരുമ്പോള്‍ താപനിലയും ഉയരുമെന്ന വാദത്തിന് പ്രഹരമേല്‍പ്പിച്ച് കൊണ്ട് ഇപ്പോള്‍ താപനില കുറയുകയാണ് ചെയ്യുന്നത്. ഇതിന് മറുപടിയില്ലാത്തതിനാല്‍ ഇപ്പോള്‍ കടലിലെ വെള്ളം ഉയരുമെന്ന് പറഞ്ഞാണ് പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നത്. ഇനി ഒരു പക്ഷേ ഏതെങ്കിലും ശസ്ത്രജ്ഞന്‍ 1980കളിലെ പോലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം എന്ന് പറഞ്ഞ് രംഗത്ത് വരുകയാണെങ്കില്‍ ഈ വാദികള്‍ മറ്റൊരു വാതകത്തിന് പുറകെ പോകുമായിരിക്കും. അത് കണ്ടും തുടങ്ങിയിട്ടുണ്ട്. ഹരിത വാതകമായ മീതൈന്‍ വാതകം ഇന്ത്യ കൂടുതല്‍ പുറപ്പെടുവിക്കുന്നു. ഇന്ത്യയിലെ പശുക്കളാണത്രേ കാരണക്കാര്‍!!!!!! കാര്‍ബണ്‍ ഡൈ ഓക്സൈഡ് പാര്‍ട്ട്സ് പെര്‍ മില്ല്യണിലാണെങ്കില്‍ മീതൈന്‍ പാര്‍ട്ട്സ് പെര്‍ ബില്ല്യണിലാണ്…… പുതിയ വിവാദങ്ങളിലേയ്ക്ക്…..

സ്വപ്നങ്ങളെ ആദ്യമായി ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കിയത് നമ്മുടെ സിഗ്മണ്ട് ഫ്രോയിഡ് അപ്പൂപ്പനാണ്. ഫ്രോയിഡിന്റെ മന:ശാസ്ത്ര വിശകലനമനുസരിച്ച് സ്വപ്നം എന്നത് പൂർത്തിയാവാത്തതോ തീവ്രമായതോ ആയ അബോധ ചോദനകളുടെ സഫലീകരണമാണ്. എല്ലാ സ്വപ്നത്തിനും ഉപബോധ തലത്തിൽ അർത്ഥമുണ്ടെന്നും ഒരുതരം സിംബോളിക് സംവേദനമാണു സ്വപ്നങ്ങളിലൂടെ മനസ്സ് നടത്തുന്നതെന്നും ഫ്രോയിഡ് വിശദീകരിച്ചു. ഇന്നും തത്വ ചിന്തകർ ഫ്രോയിഡിയൻ ചിന്താ രീതിയാണ് ഉപയോഗിക്കുന്നത് ; ഒരുപക്ഷേ അതിന്റെ കാല്പനിക സൌന്ദര്യമാവാം കാരണം.
എന്നാൽ മസ്തിഷ്കശാസ്ത്രം വികസിച്ചപ്പോൾ ആ കാഴ്ചാപ്പാട് തിരുത്തപ്പെടുകയോ പുതുക്കി എഴുതപ്പെടുകയോ ചെയ്തു. ഇന്നത്തെ വിശദീകരണമനുസരിച്ച് സ്വപ്നങ്ങൾ ഓർമ്മയുമായി ബന്ധപ്പെട്ടതാണ്. വൈകാരികമായ അർത്ഥതലങ്ങൾ അതിനു തീരെയില്ല എന്നല്ല, പക്ഷേ ആദ്യമായും അവസാനമായും അവ തലച്ചോറിലെ ഓർമച്ചീളുകളുടെ ഒരു പെറുക്കിക്കൂട്ടലാണ്.
നമ്മുടെ സ്മൃതിയെ/ഓർമ്മയെ നിർണ്ണയിക്കുന്ന മസ്തിഷ്ക പ്രക്രിയയ്ക്ക് പ്രധാനമായും രണ്ട് വിഭാഗങ്ങളുണ്ട് – വ്യവഹാര സ്മൃതി മണ്ഡലം (working memory), സ്മൃതി സംഭരണ മണ്ഡലം(memory storage).ഇതിൽ വ്യവഹാര സ്മൃതി മണ്ഡലമെന്നത് ബോധവും അബോധവുമായ എല്ലാ അറിവുകളുടെയും ആദ്യ പ്രോസസിംഗ് നടക്കുന്ന സ്ഥലമാണ്. പരിതസ്ഥിതിയിൽ നിന്ന് കണ്ണുകളും കാതുകളും ഉൾപ്പടെയുള്ള 11 ഇന്ദ്രിയങ്ങളിലൂടെ * തലച്ചോറിനു ലഭിക്കുന്ന അറിവുകളാണ് ഇവിടെ പ്രോസസ് ചെയ്യപെടുന്നത്. ഇന്ദിയങ്ങളിൽ നിന്നും പുത്തനായി വരുന്ന അറിവുകളെ ആദ്യം ഇന്ദ്രിയ സ്മരണ എന്നൊരു മണ്ഡലത്തിൽ സ്വീകരിച്ചിട്ട് അവയെ പിന്നെ വ്യവഹാര സ്മൃതി മണ്ഡലത്തിലേയ്ക്കു മാറ്റുകയാണു മസ്തിഷ്കം ചെയ്യുന്നത് എന്നൊരു കാഴ്ചപ്പാടുമുണ്ട്. അതെന്തുതന്നെയായാലും സജീവ സ്മൃതി മണ്ഡലമെന്നത് നമ്മുടെ ഉണർവിന്റെയും ബോധത്തിന്റെയും മുഖമുദ്രയാണെന്ന് ഉറപ്പിച്ചുപറയാം.

ബോധ സ്മൃതിയും അബോധ സ്മൃതിയും

ഓർമ്മകളുടെ സ്വഭാവം അനുസരിച്ച് രണ്ട് വിശാല വിഭാഗങ്ങളുണ്ടെന്നു പറയാം – ബോധ സ്മൃതിയും (conscious memory) അബോധ സ്മൃതിയും (non conscious memory). ഇന്ദ്രിയങ്ങളിൽ നിന്നു വരുന്ന വിവരങ്ങളിൽ വിവരണാത്മകമായ വസ്തുതകൾ ബോധതലത്തിൽ തന്നെ മസ്തിഷ്കത്തിൽ സൂക്ഷിക്കപ്പെടേണ്ടവയാണ്. എഴുത്ത് , വര, ചിഹ്നങ്ങൾ, ആംഗ്യം എന്നിവയുപയോഗിച്ച് മറ്റൊരാൾക്ക് വിവരിച്ചുകൊടുക്കാവുന്ന ഓർമ്മകളാണ് ബോധസ്മൃതി വിഭാഗത്തിലുള്ളത്. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും നമുക്കു കിട്ടുന്ന അറിവുകളിൽ വളരെ ചെറിയൊരു ഭാഗമേ ബോധസ്മൃതിയായി രൂപപ്പെടുന്നുള്ളൂ. ബാക്കിയത്രയും അബോധ തലത്തിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങളാണ്. ഉദാഹരണത്തിനു അറിയാത്ത ഒരു വഴിയിലൂടെ നിങ്ങൾ ഡ്രൈവ് ചെയ്ത് ഒരു സുഹൃത്തിന്റെ വീട് തേടി പോകുന്നുവെന്നിരിക്കട്ടെ. വഴിയരികിൽ മേയുന്ന പശു മുതൽ സൈൻ പോസ്റ്റുകളും ട്രാഫിക് ലൈറ്റുകളും വരെ നിങ്ങളുടെ വ്യവഹാര സ്മൃതിമണ്ഡലത്തിൽ പ്രവേശിക്കുന്നുണ്ട്. അതിൽ നിങ്ങൾക്ക് വഴിയോർത്ത് വയ്ക്കാൻ ആവശ്യമെന്ന് നിങ്ങൾ ബോധപൂർവ്വം ചിന്തിച്ചു വയ്ക്കുന്ന കാര്യങ്ങൾ മിക്കതും ബോധസ്മൃതിയുടെ ഭാഗത്ത് താത്കാലികമായി ശേഖരിക്കപ്പെടുന്നു. എന്നാൽ അങ്ങനെയോർത്തുവയ്ക്കുന്ന കാര്യങ്ങളുടെ മുന്നോ നാലോ ഇരട്ടി കാര്യങ്ങൾ അബോധസ്മൃതിയായി ശേഖരിക്കപ്പെടുന്നുണ്ട് – ഗിയർ മാറ്റുന്ന പ്രവർത്തി, ബ്രേക്ക് ചവിട്ടുന്നത്, സ്റ്റീരിയോയിൽ നിന്നും വരുന്ന പാട്ട്, റോഡ് മുറിച്ചു കടക്കുന്ന വൃദ്ധ, വഴിവക്കിൽ മേയുന്ന പശു ദൂരെ പട്ടം പറത്തുന്ന കുട്ടി – ഇതൊക്കെ അങ്ങനെ നിങ്ങളുടെ മസ്തിഷ്കത്തിന്റെ ഒരു കോണിൽ പെറുക്കി വയ്ക്കപ്പെടുന്നുണ്ട് ! എന്നാൽ (വഴി ഓർത്തുവയ്ക്കുക എന്ന) നമ്മുടെ ‘ആവശ്യത്തിനു’ ഉപകരിക്കാവുന്ന ഓർമ്മത്തുണ്ടുകൾ വീണ്ടും വീണ്ടും ചിന്താരൂപത്തിൽ ആവർത്തിക്കപ്പെടുന്നതിലൂടെ ഒരു മൂർത്ത ഓർമ്മയായി മാറുന്നു. മറ്റ് ‘അനാവശ്യ’ വസ്തുതകൾ ഡിലീറ്റ് ചെയപ്പെടുകയോ പുനർചിന്തനം എന്ന വ്യായാമം ഇല്ലാതെ നശിച്ചു പോകുകയോ ചെയ്യുന്നു. അബോധ സ്മൃതികളാണ് സ്വപ്നങ്ങളുണ്ടാവുന്നതിന്റെ പിന്നിൽ. അതേ കുറിച്ച് താഴെ പറയുന്നുണ്ട് . ഇപ്പോൾ ഒരു കാര്യം മാത്രം ഓർത്തുവയ്ക്കുക : സ്മൃതികൾ തലച്ചോറിൽ എവിടെയായിരുന്നാലും അതിനെ ബോധ/അബോധ വിഭാഗങ്ങളായി വർഗ്ഗീകരിക്കാം; അതായത് സ്മൃതികൾ ഉണ്ടാവുന്നതിന്റെ രീതിക്കനുസൃതമായല്ല മറിച്ച് അതിന്റെ ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ചാണു ഈ വർഗ്ഗീകരണം


ഓർമ്മകൾ ഉണ്ടാകുന്നത് . . .

വ്യവഹാര സ്മൃതി മണ്ഡലം എന്നത് ഒരു ഓർമ്മ ശേഖരണ മണ്ഡലമല്ല. അവിടെ ഇന്ദ്രിയങ്ങൾ മനസിലെത്തിക്കുന്ന അറിവുകളുടെ പ്രൊസസ്സിംഗും വർഗ്ഗീകരണവുമൊക്കെയാണ് നടക്കുക. ഈ അറിവുകളെ ഓർമ്മകളാക്കി ശേഖരിക്കാൻ മനസിനു മറ്റൊരു ഭാഗമുണ്ട്. അതാണു സ്മൃതി ശേഖരണ മണ്ഡലം. ഇതിനെ വീണ്ടും രണ്ടായി വിഭജിക്കാം : ഹ്രസ്വകാല സ്മൃതി (temporary memory) എന്നും ദീർഘകാല സ്മൃതി (long term memory) എന്നും. ഏതാണ്ട് 1 മണിക്കൂർ വരെ ഓർമ്മ തങ്ങി നിൽക്കുന്ന മനസിന്റെ ഭാഗമാണ് ഹ്രസ്വകാല സ്മൃതി മണ്ഡലം. 1 മണിക്കൂർ മുതൽ ഒരായുഷ്കാലം വരെ ഓർമ്മകളെ സംഭരിക്കുന്നയിടമോ ? ദീർഘകാലസ്മൃതി മണ്ഡലവും.
ഇന്ദ്രിയ സ്മൃതിമണ്ഡലത്തിൽ സ്വീകരിക്കപ്പെടുന്ന അസംഖ്യം അറിവുകളിൽ എതെങ്കിലുമൊന്നിലേക്ക് നാം ശ്രദ്ധതിരിക്കുന്നുവെന്നിരിക്കട്ടെ; മുകളിലത്തെ ഉദാഹരണത്തിൽ : ഡ്രൈവ് ചെയ്ത വഴി ഓർക്കാൻ വഴിവക്കിലെ ഒരു പരസ്യപ്പലക ഓർത്തുവയ്ക്കാനുള്ള ശ്രമം. ഈ ‘ശ്രമം’ മൂലം ആ പരസ്യപ്പലകയുടെ ദൃശ്യവും സ്ഥാനവും നിങ്ങളുടെ സജീവ സ്മൃതിമണ്ഡലത്തിൽ പ്രോസസ് ചെയപ്പെടുകയും അവിടെ നിന്ന് ഒരു ഹ്രസ്വകാല സ്മൃതി ഫയൽ ആയി മാറ്റപ്പെടുന്നു (വലതു വശത്തെ ചിത്രം 1 ** വലുതാക്കി കാണുക). ഒന്നുരണ്ടു വട്ടം പരസ്യപ്പലകയെക്കുറിച്ചുള്ള ചിന്ത നാം മനസ്സിലിട്ട് റിഹേഴ്സ് ചെയ്യുന്നതോടെ ഈ ഓർമ്മ ഹ്രസ്വകാലസ്മൃതിയിൽ നിന്നും ഒരു ദീർഘകാല ഓർമ്മയായി മാറ്റപ്പെടുന്നു. സ്ഥിരമായി ചെയ്യുന്ന ജോലികൾ ഓർത്തു നോക്കൂ : ഡ്രൈവിംഗ് പഠിക്കുന്ന നാളുകളിൽ ‘വേണം’ എന്നു വച്ചു ചെയ്യുന്ന സംഗതികളായ ഗിയർ മാറ്റലും ക്ലച്ച് പ്ലേയുമെല്ലാം പിന്നീട് അബോധതലത്തിൽ തന്നെ (കൂടെയിരിക്കുന്നവരോട് വർത്തമാനം പറഞ്ഞുകൊണ്ടോ പാട്ടു കേട്ട് താളം പിടിച്ചുകൊണ്ടോ ഒക്കെ) ചെയ്യാൻ നമുക്ക് കഴിയുന്നു. ഇങ്ങനെ ദീർഘകാല സ്മൃതിയായി ഉറപ്പിക്കപ്പെടുന്ന പല കാര്യങ്ങളും അബോധ സ്മൃതികളാണ്. ഹ്രസ്വകാലാടിസ്ഥാനത്തിൽ മസ്തിഷ്കത്തിൽ വന്നു വീഴുന്ന ഇത്തരത്തിലുള്ള ചില അബോധസ്മൃതികൾ പെട്ടെന്ന് ഉണർത്തപ്പെടുമ്പോഴാണു പലപ്പോഴും ദേയ്ഷാ വൂ (Deja vu) – “ശ്ശടാ, ഞാനിവിടെ മുൻപ് വന്നിട്ടുണ്ടല്ലൊ” എന്നൊരു തോന്നൽ ഉണ്ടാവുന്നത് . അതേക്കുറിച്ച് പിന്നീടൊരിക്കൽ പറയാം.

ഉറങ്ങാൻ കിടക്കുമ്പോൾ . . .

ഉറക്കത്തിനു 2 പ്രധാന ഘട്ടങ്ങളുണ്ട് – ദ്രുത നേത്ര ചലന ഘട്ടവും (Rapid Eye Movement Stage), ദ്രുത നേത്ര ചലനമില്ലാ ഘട്ടവും (Non-Rapid Eye Movement Stage). ഉറക്കത്തിലായ വ്യക്തിയുടെ കണ്ണുകൾ ദ്രുതഗതിയിൽ ചലിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം. തലച്ചോറിന്റെ പ്രവർത്തനങ്ങളെ അളക്കുന്ന ഇ.ഇ.ജി തരംഗങ്ങളിലും ഇവതമ്മിൽ വ്യത്യാസങ്ങൾ കാണാം.
ഉറക്കത്തിലേക്ക് വീഴുന്ന ആദ്യ ഒന്നരമണിക്കൂറിനുള്ളിൽ നിങ്ങൾ REM നിദ്രാഘട്ടത്തിലെത്തുന്നു. ഈ ഘട്ടത്തിന്റെ പ്രത്യേകതയെന്താണ് ? നിങ്ങളുടെ തലച്ചോർ പൂർണ്ണമായും ‘ഉണർന്നിരി’ക്കുകയും ശരീരം ‘സ്തംഭനാവസ്ഥ’യിൽ ആയിരിക്കുകയും ചെയ്യും ! അതായത് മനസ് ഉണർന്നു പ്രവർത്തിക്കുന്നു. സ്വപ്നങ്ങൾ ഈ ഘട്ടത്തിലാണുണ്ടാവുന്നത്. അതിലെ സംഭവങ്ങളോടൊക്കെ നിങ്ങളുടെ മനസ്സ് കൃത്യമായി പ്രതികരിക്കുന്നുണ്ട്. നിങ്ങൾ മനസ്സിൽ നിലവിളിക്കുന്നു, കരയുന്നു, പൊട്ടിച്ചിരിക്കുന്നു … പക്ഷേ… ശരീരം – അത് സ്തംഭിച്ചിരിക്കും. നിങ്ങൾക്ക് ഭയം മൂലം ‘ഓടാൻ’ തോന്നിയാലും കാലുകൾ അനങ്ങുന്നില്ല, നിലവിളിക്കാൻ തോന്നിയാലും തൊണ്ട അടഞ്ഞിരിക്കുന്നു… എന്താണിങ്ങനെ ?
നമ്മുടെ 8 മണിക്കൂർ ഉറക്കത്തിൽ ഏഴോ എട്ടോ തവണയെങ്കിലും നാം REM നിദ്രാഘട്ടത്തിൽ എത്താറുണ്ട്. ഈ അവസരങ്ങളിലെല്ലാം സ്വപ്നവും കാണും. എങ്കിലും ഉറക്കമുണരുന്ന നേരത്തോടടുത്തു കിട്ടുന്ന REM നിദ്രാഘട്ടത്തിലെ സ്വപ്നം – അവസാനം കണ്ട സ്വപ്നം – ആണ് നാം ഓർത്തിരിക്കുന്നത് എന്നു മാത്രം. REM നിദ്രാഘട്ടത്തിൽ മനസ്സിൽ വരുന്ന സംഗതികളോടെല്ലാം ശരീരം പ്രതികരിക്കാൻ തുടങ്ങിയാൽ ഭേഷായി 🙂 ഒരു രാത്രി കൊണ്ട് നാലഞ്ചു ഒടിവും എട്ടുപത്തു ചതവും നിശ്ചയം ! അതു തടയാനുള്ള ഉപാധിയാണ് REM നിദ്രയിലെ ‘ശരീര സ്തംഭനം’.
നമ്മുടെ ഉറക്കത്തിന്റെ 75% സമയവും നാം NREM നിദ്രാഘട്ടത്തിലാണ്. ഇതിനു പിന്നെയും 4 അവാന്തര ഘട്ടങ്ങളുണ്ട്. അതേക്കുറിച്ച് പറഞ്ഞാൽ ഇതു വായിക്കുന്ന നിങ്ങൾ ഉറക്കത്തിലാകുമെന്നതിനാൽ വിടുന്നു :). ഈ NREM സമയത്ത് ‘മരവിച്ച’ മനസ്സും ‘ഉണർന്ന’ ശരീരവുമാണു നമുക്ക് എന്നു പറയാം. ഈ ഘട്ടത്തിൽ സ്വപ്നങ്ങൾ തീരേ ഇല്ല എന്നുപറയാനാവില്ല. എന്നാൽ ഒന്നും ഓർക്കാനാവില്ല.

സ്വപ്ന സമാനം ഈ അനുഭവം . . .

സ്വപ്നം കാണുക 99% വും REM നിദ്രയിലാണെന്ന് പറഞ്ഞല്ലൊ. ഈ അവസ്ഥയിൽ തലച്ചോറിൽ നടക്കുന്ന ഓർമ്മ സംശോധനവും സംഭരണവുമാണു സ്വപ്നങ്ങൾക്ക് കാരണം. ഉറക്കം തുടങ്ങുമ്പോൾ തന്നെ ഇന്ദ്രിയങ്ങളിൽ നിന്നുമുള്ള അറിവിന്റെ ഒഴുക്ക് തടയപ്പെടുന്നു. ഓഫീസ് അടച്ചിട്ടിട്ട് പണിയെടുക്കുമ്പോലെ 🙂 ഇങ്ങനെ data in-put തടഞ്ഞുകഴിഞ്ഞാൽ തലച്ചോർ ജോലി തുടങ്ങുകയായി.
REM നിദ്രയിൽ ആകുന്ന സമയം തലച്ചോറിൽ അന്നന്ന് എത്തിയ ‘അബോധസ്മൃതികളെ’ വ്യവഹാര സ്മൃതി മണ്ഡലം (working memory) എഡിറ്റു ചെയ്യാനാരംഭിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾ മനസ്സിൽ ഉണ്ടാക്കിയെടുത്ത രൂപങ്ങളും ആശയങ്ങളും ചിന്തകളുമൊക്കെ ഇതിനായി ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെ പൂർവ്വസ്മരണകളുമായി ഒത്തുനോക്കി പുതിയ അറിവുകളെ ദീർഘകാല സ്മൃതിമണ്ഡലത്തിലേക്ക് സംഭരിക്കുന്നു (ഇടതു വശത്ത് കൊടുത്ത ചിത്രം 2*** -ലെ ദീർഘകാല സ്മൃതി മണ്ഡലത്തിൽ നിന്നുമുള്ള ഇരട്ട arrows ശ്രദ്ധിക്കുക).
ഈ പ്രക്രിയ നടക്കുമ്പോൾ മറുവശത്ത് ‘ബോധ’ സ്മൃതികളെയും പരിശോധിക്കുന്നുണ്ട്. പക്ഷേ, ഒത്തു നോക്കലിനായി ഫയലുകൾ തുറക്കുന്നുണ്ടെങ്കിലും അവയുടെ സംഭരണം നടക്കുന്നില്ല. മനസ്സിന്റെ ശ്രദ്ധ ആ ഭാഗത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നുമില്ല.
അങ്ങനെ REM നിദ്രയിൽ അബോധസ്മൃതികളുടെ ‘അസംബന്ധ’ ചിത്രങ്ങളാണ് മനസ്സിൽ ഓടിക്കളിക്കുന്നത്. ഇത് നാം മുൻ അനുഭവങ്ങളിലൂടെ ഉണ്ടാക്കി വച്ചിട്ടുള്ള ‘ലോജിക്കി’ന് വിരുദ്ധമാകാം. അപ്പോൾ സംഭരിക്കപ്പെടുന്ന ഡേറ്റയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. ഇതു തടയാൻ മനസ്സ് കാണിക്കുന്ന ‘പൊടിക്കൈ’ ആണ് ഈ അസംബന്ധ ചിത്രങ്ങളെ’ ഒരു സീക്വൻസിൽ കഥ പോലെ ആക്കി മാറ്റുക എന്നത് . ഇതാ ഒരു സ്വപ്നം തയ്യാർ !

തലേന്ന് പറമ്പിൽ ഒരു കയർ കണ്ട് ഒരു മില്ലി സെക്കന്റ് നേരം അതു വല്ല ഇഴജന്തുവുമായിരുന്നോ എന്ന് നിങ്ങൾ സംശയിക്കുന്നു. ആ സംശയം ഉണ്ടായി എന്ന കാര്യം പോലും നിങ്ങൾ വൈകുന്നേരമായപ്പോഴേക്കും മറന്നു പോകുന്നു. എന്നാൽ അബോധ സ്മൃതിയായി അത് തലച്ചോറിലുണ്ട്. നിദ്രയുടെ ഒരു ഘട്ടത്തിൽ ‘പറമ്പിലെ കയർ’ പൊങ്ങിവരുന്നു. മനസ്സ് ആ ‘അസംബന്ധത്തെ’ ഒരു പാമ്പാക്കി മാറ്റുന്നു. അല്പം ഭാവന ചേർത്ത് ഒരു കഥ അതിനു ചുറ്റും മെനഞ്ഞെന്നും വരാം – പാമ്പ് നിങ്ങളുടെ കട്ടിലിനടിയിൽ, പാമ്പ് നിങ്ങളുടെ കുളിമുറിയിൽ, പാമ്പ് നിങ്ങളുടെ കുഞ്ഞിനരികിൽ – നിങ്ങൾ വടിയെടുക്കാനായി തപ്പുന്നു – ഇല്ല, കൈകൾ സ്തംഭിച്ചിരിക്കുന്നു, ഉറക്കെവിളിക്കാൻ പോലുമാകുന്നില്ല…. കട്ട് ! സ്വപ്നം മാറിക്കഴിഞ്ഞു. നിങ്ങൾ ഏതോ ബന്ധുവിന്റെ കല്യാണ വീട്ടിലാണിപ്പോൾ. ബന്ധുവിനെ നിങ്ങൾക്കറിയാം, എന്നാൽ മുഖം മനസ്സിലാവുന്നില്ല. . . അല്പനേരം കഴിയുമ്പോൾ അത് കല്യാണവീടല്ല മരണവീടാണെന്ന് മനസിലാകുന്നു ..! കട്ട്..!!

ഇങ്ങനെ കാടുകയറുന്നു സ്വപ്നങ്ങൾ. ഇതിനിടെ നിങ്ങൾ ഉണർന്നാൽ അവസാനം കണ്ട സ്വപ്ന സീൻ ചിലപോൾ ഓർത്തെന്നു വരാം. ചിലപ്പോൾ എറ്റവും ഭയപ്പെടുത്തിയ സ്വപ്നം ഓർത്തു എന്നു പോലും വരില്ല. ഉണരുന്ന സമയമാണു മുഖ്യം, സ്വപ്നത്തിലെന്തായിരുന്നു എന്നതല്ല.
അബോധസ്മൃതികളാണു സ്വപ്നകാരകം എന്നു പറഞ്ഞു. അപ്പോൾ ബോധസ്മൃതികളോ ?
NREM നിദ്രാ ഘട്ടത്തിലാണു ബോധസ്മൃതികളെ പ്രധാനമായും സംശോധനം ചെയ്യുന്നതും ശേഖരിക്കുന്നതും. ബോധസ്മൃതികൾ നമ്മുടെ മനസ്സിനെ സംബന്ധിച്ചിടത്തോളം ലോജിക്കലും അർത്ഥ സമ്പൂർണ്ണവുമാണ്. അതിനാൽ അവയെ ബന്ധിപ്പിക്കാൻ കഥ മെനയേണ്ട കാര്യവുമില്ല. അത്നാൽ NREM നിദ്രയിൽ സ്വപ്നങ്ങൾക്ക് സാധ്യത കുറവാണ് – തീരേയില്ലെന്നല്ല. ഈ നിദ്രാഘട്ടത്തിൽ ശരീരത്തിന്റെ പേശീ ബലവും മറ്റും സാധാരണ പോലെയാണ്. അതിനാൽ നാം ഉറക്കത്തിൽ തിരിയുകയും അടുത്ത് കിടക്കുന്നവർക്കിട്ട് തൊഴിക്കുകയും മറിയുകയുമൊക്കെ ചെയ്യും. പക്ഷേ ആ ചലനങ്ങൾ തലച്ചോറിലേക്ക് തിരികെ സിഗ്നലുകളായി വരുന്നത് ഇന്ദ്രിയ സ്മൃതീതലത്തിൽ തന്നെ തടഞ്ഞിരിക്കുന്നതിനാൽ അതൊന്നും നാം അറിയുന്നില്ല, ഉണർന്നാൽ ഓർക്കാറുമില്ല. ഉറക്കത്തിൽ നടക്കുന്ന അസുഖമുള്ളവർ അതു ചെയ്യുന്നത് NREM നിദ്രയിലാണ്. അപ്പോൾ അവരെ ഉണർത്തിയാൽ തങ്ങൾ എവിടെയാണെന്നോ എങ്ങനെ അവിടെ എത്തിയെന്നോ ഒന്നും അറിയാതെ കൺഫ്യൂഷനടിച്ചിരിക്കും. ഇതു തന്നെയാണു കിടക്കപ്പായിൽ മുള്ളുന്നവരും ചെയ്യുന്നത് 🙂

1. മൈക്രോ തരംഗങ്ങള്‍ വളരെ വളരെ ഊര്‍ജ്ജം കുറഞ്ഞ (ഏതാണ്ട് 2450 മെഗാ ഹെര്‍ട്സ് മാത്രമുള്ള ഫ്രീക്വന്‍സി) തരംഗങ്ങളാണ്. അവ കോശത്തിനുള്ളില്‍ കടന്ന് ജനിതക വസ്തുക്കളേയോ പ്രോട്ടീനുകളെയോ ഇഴപൊട്ടിച്ച് മ്യൂട്ടേഷനുണ്ടാക്കുകയില്ല. അത്തരം പ്രശ്നങ്ങള്‍ കാണിക്കുന്നത് അയോണൈസിംഗ് റേഡിയേഷനുകള്‍ (ionizing rays) എന്നറിയപ്പെടുന്ന ചില ഫ്രിക്വന്‍സി (ഊര്‍ജ്ജം) കൂടിയ തര‍ം ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളാണ്. ഉദാഹരണം – എക്സ് റേ, കോസ്മിക് റേ എന്നിവ.
2. ടിഷ്യൂ ഹീറ്റിംഗ് വഴിയാണ് മൈക്രോ വേവ് ഭക്ഷണം പാകം ചെയ്യുന്നത് എന്ന് താങ്കള്‍ പറഞ്ഞു. എങ്ങനെയാണ് ടിഷ്യൂവിനെ ‘ഹീറ്റ്’ചെയ്യുന്നതെന്ന് അറിയാമോ ? പറഞ്ഞുതരാം : മൈക്രോ തരംഗങ്ങള്‍ ഭക്ഷണത്തിലെ വെള്ളത്തിന്റെ കണികകളെ (water molecules-നെ) ഒരു കാന്തത്തിന്റെ സൂചിയെ പോലെ വട്ടം ചുറ്റിക്കുന്നു. മൈക്രോതരംഗങ്ങള്‍ സൃഷ്ടിക്കുന്ന ഫീല്‍ഡില്‍ ജലകണിക ഒരു കാന്തസൂചികണക്കെ ചാഞ്ചാടുന്നു (ഇതിനെ Water Dipole എന്ന് പറയും). ഈ Water Dipole മൈക്രോതരംഗവുമായി പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ചൂടിന്റെ രൂപത്തില്‍ ഊര്‍ജ്ജം നഷ്ടപ്പെടുന്നു. ഈ ചൂടുകാരണം ഭക്ഷണം പാചകം ചെയ്യപ്പെടുന്നു. വെള്ളത്തിന്റെ മോളിക്യൂളുകളെ മാത്രം ആശ്രയിച്ച് ചൂടുല്‍പ്പാദിപ്പിക്കുന്നതിനാലാണ് മൈക്രോ വേവ് അവനുകളില്‍ വയ്ക്കുന്ന പാത്രങ്ങള്‍ നേരിട്ട് ചൂടാകാതിരിക്കുന്നത്. (ഭക്ഷണത്തിന്റെ ചൂട് ഒരല്പം സ്പര്‍ശനത്തിലൂടെ പകര്‍ന്നു കിട്ടുന്നതുകൊണ്ട് മാത്രമാണ് പാത്രങ്ങള്‍ അവനില്‍ ചൂടാകുക.)
3. ഇനി ഈ ചൂടാകല്‍ കോണ്ട് കോശങ്ങളില്‍ എന്തു സംഭവിക്കുമെന്നോ ? അതറിയാന്‍ ഒരു മുട്ട സാദാ സ്റ്റൌവില്‍ വച്ച് പുഴുങ്ങുമ്പോള്‍ എന്തുണ്ടാകുമെന്ന് മനസ്സിലാക്കിയാല്‍ മതി. മുട്ടയിലെ പ്രോട്ടീന്‍ കൂടുതലുള്ള ഭാഗമായ ദ്രാവക ഭാഗം protein coagulation വഴി വെളുത്ത് കട്ടിയുള്ള വെള്ളക്കരുവാകുന്നു. കൊളസ്ട്രോള്‍ കൂടിയ മഞ്ഞ ഭാഗം കൊയാഗുലേഷന്‍ വഴി മഞ്ഞക്കരുവും ആകുന്നു. ഇവിടെയൊന്നും ഒരു മ്യൂട്ടേഷനും നടക്കുന്നില്ല. വെറും ചൂടിന്റെ ഇഫക്റ്റ് മാത്രമാണുള്ളത്. മാംസം മാത്രമല്ല പച്ചിലയും വേരും കിഴങ്ങുമൊക്കെ ഇങ്ങനെ പാചകം ചെയ്യുന്ന വേളയില്‍ ചൂടുകൊണ്ട് രാസഘടന മാറി കട്ടിയുള്ളതോ മൃദുവായതോ ഒക്കെയാവുന്നു. അവിടെയൊന്നും മ്യൂട്ടേഷന്‍ നടന്ന് താങ്കള്‍ പറയുമ്പോലെ PCR റിയാക്ഷനൊന്നും ഉണ്ടാകുന്നില്ല.
ഭക്ഷണം മൈക്രോ വേവ് അവനില്‍ പാകം ചെയ്താലും നേരിട്ട് സ്റ്റൌവിലോ അടുപ്പിലോ വച്ച് പാകപ്പെടുത്തിയാലും ഭക്ഷണത്തില്‍ വരുന്ന മാറ്റങ്ങള്‍ ഒന്നു തന്നെ. അതില്‍ ഒരു പോളിമെറേയ്സ് ചെയിന്‍ റിയാക്ഷനും (PCR) ഇല്ല.
4. പോളിമെറേയ്സ് ചെയിന്‍ റിയാക്ഷന്‍ (PCR) എന്നതു എന്താണെന്ന് താങ്കള്‍ക്കറിയാമോ എന്ന് ഈ ചോദ്യത്തില്‍ നിന്നും ഞാന്‍ സംശയിക്കുന്നു. അടിസ്ഥാനപരമായി PCR എന്നത് ഡി.എന്‍.ഏമാലകളുടെ കോപ്പികള്‍ വേഗം നിര്‍മ്മിച്ചെടുക്കാനുള്ള ഒരു ശാസ്ത്രീയ ലാബോറട്ടറി ടെക്നിക്ക് മാത്രമാണ്.ഉദാഹരണത്തിന് ഒരു ചെറിയ കഷണം ഡി.എന്‍.ഏ എന്റെ കൈയ്യില്‍ ഉണ്ടെന്നു കരുതുക. (ഒരു വൈറസിന്റെയോ ഒരു ബാക്ടീരിയത്തിന്റെയോ ജനിതക വസ്തു).എനിക്ക് എന്തെങ്കിലും പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കണം എങ്കില്‍ ഇതിന്റെ കുറച്ചു കോപ്പികള്‍ (പകര്‍പ്പുകള്‍) എനിക്കു വേണം.അപ്പോള്‍ ഈ ചെറിയ കഷണത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ ഡി.എന്‍.എ യുടെ കോപ്പികളെടുക്കാനാണ് PCR വിദ്യ ഉപയോഗിക്കുക. ആദ്യമായി ഒരു നിശ്ചിത ചൂടില്‍ PCR-നായി തയാറാക്കിയ യന്ത്രത്തില്‍ (ടെമ്പോ സൈക്ലര്‍) നമ്മുക്ക് കോപ്പികളെടുക്കേണ്ട ഡി.എന്‍ ഏ കഷണം ഇട്ട് തിളപ്പിക്കുന്നു. ഡി.എന്‍.ഏക്ക് രണ്ട് ഇഴകളാണ് ഉള്ളതെന്ന് ഓര്‍ക്കണം. ഒരു നിശ്ചിത ചൂടില്‍ ഈ രണ്ട് ഇഴകള്‍ പിരിയും. ഇങ്ങനെ പിരിഞ്ഞ ഇഴകളില്‍ ഓരോന്നില്‍ നിന്നും ഓരോ കുട്ടി ഇഴകളെ ഉണ്ടാക്കുകയാണ് അടുത്ത പടി (ഇതാണ് യഥാര്‍ത്ഥ ‘ഡി.എന്‍.ഏ-കോപ്പിയെടുക്കല്‍’). ഇതിനായി നമ്മുടെ ലായനിയില്‍ ഡി.എന്‍.ഏ-കോപ്പികളെടുക്കാന്‍ സഹായിക്കുന്ന ചില രാസത്വരകങ്ങള്‍ (enzymes-എന്‍സൈമുകള്‍) ഇടുന്നു. ഒപ്പം ഡി.എന്‍.ഏ നിര്‍മ്മിക്കാനാവശ്യമായ റൈബോ ന്യൂക്ലിയോറ്റൈഡ് (ribo nucleotides) ഗണത്തില്‍പ്പെടുന്ന മോളിക്യൂളുകളും. എന്‍സൈമിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുള്ള എല്ലാ അന്തരീക്ഷവും PCR-നായി തയാറാക്കിയ യന്ത്രത്തില്‍ നേരത്തേ സൃഷ്ടിച്ചിട്ടുണ്ടാകും. പുതുതായി ഉണ്ടാകുന്ന ഓരോ ഡി.എന്‍.ഏ മാലയെയും യന്ത്രത്തിലെ ലാ‍യനി വീണ്ടും ചൂടാക്കി ഇഴപിരിക്കുന്നു. ഇങ്ങനെ പിരിഞ്ഞു മാറുന്ന ഇഴകളോരോന്നില്‍ നിന്നും എന്‍സൈമുകള്‍ പുതിയ ഡി.എന്‍.ഏ മാലകളുണ്ടാക്കിയെടുക്കുന്നു. ഇങ്ങനെ നമുക്കാവശ്യമുള്ളത്രയും കോപ്പികള്‍ എടുക്കുന്നതിന് PCR യന്ത്രം സഹായിക്കുന്നു.
അശോക് കര്‍ത്താ മാഷേ, ഇനി പറയൂ എന്തുതരം PCR റിയാക്ഷനാണ് മൈക്രോവേവ് അവനില്‍ നിന്നുള്ള തരംഗങ്ങള്‍ ഏറ്റാല്‍ നമ്മുടെ കോശങ്ങളില്‍ ഉണ്ടാകുന്നത് ?
5. ഇനി അങ്ങ് പറയും പോലെ മൈക്രോവേവ് അവനിലെ ഭക്ഷണത്തില്‍ ചൂടേറ്റ് മ്യൂട്ടേഷന്‍ വരുമെന്നു തന്നെ ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം. എന്നുവച്ച് ആഹാരത്തിലെ ഈ മ്യൂട്ടേഷന്‍ കഴിക്കുന്നവന്റെ ശരീരത്തില്‍ അതുപോലെ പ്രവേശിക്കും എന്നാണോ അങ്ങ് പറയുന്നത് ? എങ്കില്‍ ദഹനപ്രക്രിയയെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയായേ അതിനെ കാണാനാവൂ.ദഹിച്ചു കഴിഞ്ഞ ഏതൊരു ഭക്ഷണ പദാര്‍ത്ഥവും മാംസ്യമോ (പ്രോട്ടീന്‍), അന്നജമോ(കാര്‍ബോഹൈഡ്രെറ്റ്), കൊഴുപ്പോ (ഫാറ്റ്), റൈബോ ന്യൂക്ലിക് ആസിഡുകളോ (ജനിതകവസ്തുവിന്റെ പ്രധാനഘടകം) ഒക്കെയായിട്ടാണ് വയറിലേയും കുടലിലേയും കോശങ്ങളിലൂടെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. അല്ലാതെ ക്യാരറ്റ് കഴിക്കുന്നവന്റെ രക്തത്തിലോ കോശങ്ങളിലോ ക്യാരറ്റ് അങ്ങനെതന്നെ കഷ്ണങ്ങളായി കിടന്ന് ഒഴുകുകയൊന്നുമില്ല. അതുകൊണ്ടു തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ എന്തു മ്യൂട്ടേഷനുണ്ടേലും, എന്തു ജനിതക വൈകല്യം ഉണ്ടേലും അതൊന്നും ദഹനപ്രക്രിയകഴിഞ്ഞ് ശരീരത്തില്‍ ആഗിരണം ചെയ്യുന്ന വസ്തുക്കളില്‍ ഉണ്ടാവില്ല. (ദഹനത്തെക്കുറിച്ച് വളരെ ലളിതമായും ഭംഗിയായും സുകുമാരന്‍ സര്‍ ഇവിടെ വിവരിച്ചിരിക്കുന്നത് താല്പര്യമുള്ളവര്‍ക്ക് വായിക്കാം. )
6. മൈക്രോ വേവ് അവനുകള്‍ ഇറങ്ങിയകാലം മുതല്‍ ഇതുപോലുള്ള ഒട്ടേറേ തെറ്റിദ്ധാരണകള്‍ അവയുടെ സുരക്ഷിതത്വത്തെ കുറിച്ച് ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരുപാട് ചവറ് ഈ-മെയിലുകള്‍ ഇതേക്കുറിച്ച് അനാവശ്യഭീതി പരത്തിക്കൊണ്ട് കറങ്ങിനടക്കുന്നുമുണ്ട്. അതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ ഈ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ പിന്നിലെ ഫിസിക്സ് അറിഞ്ഞാല്‍ മതി !
7. മൈക്രോവേവ് അവനുകളില്‍ നിന്നും പുറത്തേയ്ക്ക് മൈക്രോ തരംഗങ്ങള്‍ വരാതിരിക്കാനായി ഒട്ടേറെ സുരക്ഷാക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അതു മ്യൂട്ടേഷന്‍ ഭയന്നിട്ടൊന്നുമല്ല. മറ്റേതൊരു ഭക്ഷണവസ്തുവും ചൂടാകുന്നതുപോലെ മനുഷ്യശരീരവും ശക്തിയേറിയ മൈക്രോ വേവുകള്‍ ഏറ്റാല്‍ പൊള്ളും. അത് അബദ്ധത്തില്‍ സംഭവിക്കാതിരിക്കാനാണ് അവനുകളുടെ വാതില്‍ വളരെ സുരക്ഷിതമായ രീതിയില്‍ അടയ്ക്കാനും തുറക്കാനും കഴിയുന്ന ഒന്നായിരിക്കണം എന്ന നിഷ്കര്‍ഷ. മാത്രവുമല്ല, സ്റ്റാന്റിംഗ് വേവ് എന്ന തത്വപ്രകാരമാണ് ഇതിനുള്ളില്‍ മൈക്രോ വേവുകള്‍ ഭക്ഷണം ചൂടാക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ തരംഗങ്ങള്‍ oven-ന്റെ ഉള്ളിലെ ലോഹമതിലുകളില്‍ തട്ടി ഉള്ളിലേക്കു തന്നെ പ്രതിഫലിക്കുന്നു. അങ്ങനെ പരമാവധി തരംഗങ്ങള്‍ oven-ന്റെ ഉള്ളില്‍തന്നെ നിന്ന് ഭക്ഷണത്തെ ചൂടാക്കുന്നു. ഒട്ടും പുറത്തെ അന്തരീക്ഷത്തിലേക്ക് ലീക്ക് ചെയ്യുന്നുമില്ല. ഇനി എന്തെങ്കിലും കാരണവശാല്‍ ലീക്കു ചെയ്യുന്നുണ്ടെങ്കില്‍ അത് പരമാവധി ഒരു ചതുരശ്ര സെന്റീമീറ്ററിന് 5 മില്ലി വാട്ട് (5 milliWatts/sq cm) എന്ന അളവില്‍ മാത്രമേ പുറത്ത് വരൂ. ഇതാകട്ടെ അവനില്‍ നിന്നും 2 ഇഞ്ച് അകലത്തിലെ കാര്യമാണ്. മൈക്രോവെവ് അവനില്‍ നിന്നും ഒരു കൈയ്യുടെ നീളത്തിന്റെയത്രയും ദൂരം മാറിനിന്നാല്‍ ഈ റേഡിയേഷന്‍ അളവ് വളരെ വളരെ കുറയുകയും ചെയ്യും. അതുകൊണ്ടുതന്നെ oven-ന്റെ അടുത്ത് നില്‍ക്കുന്നവര്‍ക്ക് പൊള്ളലേല്‍ക്കുന്നതായി കണ്ടിട്ടുമില്ല. ഒരു സാധാരണ മൊബൈല്‍ ഫോണില്‍ നിന്നുമുള്ള റേഡിയേഷന്‍ 1.6 വാട്ട് ആണ് എന്നോര്‍ക്കുക. ഇത് മൈക്രോ വേവ് അവനില്‍ നിന്നുണ്ടാകുന്നതിന്റെ 300 ഇരട്ടിക്ക് മുകളില്‍ വരും ! എന്നിട്ട് ഈയടുത്ത് പുറത്തുവന്ന 10 വര്‍ഷം നീണ്ട വലിയ പഠനങ്ങള്‍ പോലും മൊബൈല്‍ ഫോണുകള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നില്ലഎന്നാണ് കണ്ടെത്തിയത് . അപ്പോള്‍ അതിനേക്കാളൊക്കെ എത്രയോ കുറഞ്ഞ റേഡിയേഷന്‍ മനുഷ്യശരീരത്തിലേല്‍പ്പിക്കാന്‍ സാധ്യതയുള്ള oven-നെ പഴിപറയുന്നത് എന്തിനാണാവോ ?
യൂണിവേഴ്സല്‍ വര്‍ക്ക് പ്രിക്കോഷന്‍സ് (UWP) എന്ന പേരില്‍ ക്രോഡീകരിക്ക്കപ്പെട്ട ഒരു കൂട്ടം മുന്‍ കരുതലുകളുണ്ട് – ഏതൊരു ആതുരശുശ്രൂഷകനും രോഗികളെ പരിചരിക്കുമ്പോള്‍ സ്വീകരിച്ചിരിക്കേണ്ടുന്ന മുന്‍ കരുതലുകള്‍. ഈ മുന്‍ കരുതലുകള്‍ എയിഡ്സ് രോഗിക്കു മാത്രമല്ല, ആര്‍ക്ക് ശുശ്രൂഷ നല്‍കുമ്പോഴും സ്വീകരിച്ചിരിക്കേണ്ടവയാണ്.
അതില്‍ ഏറ്റവും പ്രധാനമായതും, എന്നാല്‍ നമ്മുടെ നാ‍ട്ടിലെവിടെയും പാലിക്കപ്പെടാത്തതുമായ ഒന്നാണ് രോഗികള്‍ക്ക് ഇഞ്ചക്ഷന്‍ കൊടുക്കുമ്പോഴോ, അവരുടെ ശരീരസ്രവങ്ങള്‍/രക്തം/ഓപ്പറേറ്റ് ചെയ്ത ഭാഗങ്ങള്‍/ കത്തി,സൂചി തുടങ്ങിയ സര്‍ജ്ജറി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴോ ഒക്കെ കൈയ്യുറ ധരിച്ചിരിക്കണം എന്നത്.
ഇത് മൂന്നു കാരണങ്ങള്‍ കൊണ്ടാണ് പ്രധാനമായും ഇന്ത്യയില്‍ പാലിക്കപ്പെടാത്തത് :
1. ഇതിനെക്കുറിച്ച് ആശുപത്രി അധികൃതര്‍ക്കോ, ഡോക്ടര്‍മ്മാര്‍ക്കോ,
നേഴ്സിംഗ് സ്റ്റാഫിനോ ഒന്നും അറിയില്ല.
2. സാമ്പത്തിക പരാധീനത കാരണം disposable കൈയ്യുറകള്‍ ലഭ്യമല്ലാത്തത്.
(നമ്മുuടെ മെഡിക്കല്‍ കോളജുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയിടങ്ങള്‍)
3. ശുശ്രൂഷ നല്‍കുന്നവരുടെ സൌകര്യം പ്രമാണിച്ച് അവര്‍ കാണിക്കുന്ന ഉപേക്ഷ.

ഇതില്‍ കൈയ്യുറ ധരിക്കാതെ രോഗിയെ പരിചരിക്കുന്നവരില്‍ നേഴ്സ് എന്നോ ഹൌ‍സ് സര്‍ജ്ജനെന്നോ സീനിയര്‍ ഡോക്ടറെന്നോ ഉള്ള വ്യത്യാസമില്ല. ഏതു വിഭാഗത്തില്‍ പെടുന്ന സ്റ്റാഫും കൈയ്യുറ ധരിക്കുന്നത് സാധാരണ ഓപ്പറേഷന്‍ തീയറ്ററിലോ, അല്ലെങ്കില്‍ കാഷ്വാലിറ്റി, ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലോ അല്ലെങ്കില്‍ രോഗി വല്ലാതെ ബ്ലീഡ് ചെയ്യുന്ന അവസരങ്ങളിലോ ഒക്കെയാണ്.

ഒരു രോഗിക്ക് എയിഡ്സ്/HIV ബാധ ഉണ്ടെങ്കില്‍ അത് സാധാരണഗതിയില്‍ ഡോക്ടറും രോഗിയും മാത്രമേ അറിയുവാന്‍ പാടുള്ളൂ. മൂന്നാമതൊരാള്‍ – അതു മറ്റൊരു ഡോകടറായാലും ശരി വാര്‍ഡ് നേഴ്സായാലും ശരി, രോഗിയുടെ അടുത്ത ബന്ധുക്കളായാലും ശരി – അറിയാന്‍ പാടില്ല എന്ന് നിയമമുണ്ട്.

രോഗിയുടെ സമ്മതമില്ലാതെ മറ്റൊരാളെ ഈ രോഗവിവരം അറിയിക്കാന്‍ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് നിയമപരമായി അനുവാദമില്ല. അതുകൊണ്ടുതന്നെ കേസ് ഷീറ്റില്‍ HIV +ve എന്നൊനും വെണ്ടയ്ക്കാ അക്ഷരത്തില്‍ പണ്ട് എഴുതിയിരുന്നതു പോലെ ആരും ഇപ്പോള്‍ എഴുതാറില്ല. മിക്ക ആശുപത്രിയിലും (പ്രത്യേകിച്ച് മെഡിക്കല്‍ കോളെജുകളില്‍) നേഴ്സുമാരെയും മറ്റു സ്റ്റാഫിനെയും രോഗിയുടെ ഇന്‍ഫക്ഷന്‍ വിവരം രഹസ്യമായി ഡോക്ടര്‍മാര്‍ അറിയിക്കാറുണ്ട് എന്നല്ലാതെ ഒരു രോഗിയുടെ എയിഡ്സ് സ്റ്റാറ്റസ് പൊതുവേ ഗോപ്യമായി വയ്ക്കുക എന്നതാണ് നിയമം. (മെഡിക്കല്‍ കോണ്‍ഫിഡന്‍ഷ്യാലിറ്റി).

പിന്നെ,
എയിഡ്സ് ആതുരശുശ്രുഷകരിലേക്കു പകരുന്ന രീതികളില്‍ ഏറ്റവും പ്രധാനം രോഗിയെ കുത്തിവയ്ക്കുമ്പോഴോ, അവരുടെ രക്തം പരിശോധനയ്ക്കെടുക്കുമ്പോഴോ ശുശ്രൂഷകന്റെ/ശുശ്രൂഷകയുടെ കൈയ്യില്‍ ശ്രദ്ധക്കുറവു കൊണ്ട് സൂചിക്കുത്ത് കിട്ടുന്നതാണ് (needle stick injury). രോഗിയിലെ രക്തത്തിലെ അണുക്കള്‍ അങ്ങനെ നമ്മുടെ ശരീരത്തിലെത്തുന്നു. സാധാ‍രണ ഡ്രിപ്പ് കൊടുക്കുന്നതും ബ്ലഡ് എടുക്കുന്നതുമൊക്കെ നേഴ്സുമാരായതുകൊണ്ടാണ് അവരില്‍ ഇങ്ങനെയുള്ള സൂചിക്കുത്തുകള്‍ക്ക് സാധ്യത കൂടുതല്‍. അല്ലാതെ ഒരു രോഗിയും, ഒരു ഡോക്ടറും മന:പൂര്‍വം ഒരു നേഴ്സിനെയും നിര്‍ബന്ധിച്ച് എയിഡ്സ് രോഗിയാ‍ക്കുന്നതല്ല. മാത്രവുമല്ല ധാരാളം സര്‍ജ്ജന്‍മാര്‍ക്ക് ഓപ്പറെഷനിടയ്ക്കുള്ള ഇതുപോലുള്ള സൂചിക്കുത്തുകള്‍, കത്തികൊണ്ടുള്ള മുറിവുകള്‍,തയ്യല്‍ സൂചികൊണ്ടുള്ള കുത്തുകള്‍ എന്നിവ പറ്റാറുണ്ട്. അങ്ങനെ തന്റേതല്ലാത്ത കുറ്റത്താല്‍ രോഗിയായവര്‍ ഡോക്ടര്‍മാരുടെ ഇടയിലുമുണ്ട്. എയിഡ്സ് രോഗിയുമായി ഇടപഴകുന്നതുകൊണ്ടോ, അവരുടെ മെത്ത, ബെഡ് പാന്‍, പാത്രങ്ങ്ള്, ഭക്ഷണം എന്നിവയൊക്കെ കൈകാര്യം ചെയ്യുന്നതുകൊണ്ടോ, അവരുടെ ശരീരത്തില്‍തൊടുന്നതുകൊണ്ടോ ഒന്നും എയിഡ്സ് പകരുകില്ല.

ഡോക്ടര്‍മാരും നേഴ്സുമാരും മാത്രമല്ല, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ഹൌസ് സര്‍ജ്ജന്മാര്‍, രക്തവും മാംസവുമൊക്കെയുള്ള ഹോസ്പിറ്റല്‍ വേയിസ്റ്റ് കൈകാര്യം ചെയ്യുന്നവര്‍ എന്നിവരൊക്കെ ഈ രീതിയില്‍ മുറിവു വന്ന് എച്ച്. ഐ.വി ബാധിക്കാന്‍ സാധ്യതയുള്ള കൂട്ടരാണ്. കൈയ്യുറകളെക്കുറിച്ചും മറ്റും ഇവര്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുക എന്നത് അതുകൊണ്ടുതന്നെ പ്രധാനമാണ്.

പിന്നെ മറ്റൊരു കാര്യം:
അശോക് കര്‍ത്താ മാഷ് ഇവിടെ വളരെ ആധികാരിക മട്ടില്‍ എഴുതിയിരിക്കുന്നതു കണ്ടു, എയിഡ്സ് ഒരു medical bug ആണെന്നും അത് ആശുപത്രി-ജന്യ രോഗമാണ് എന്നുമൊക്കെ.

ആശുപത്രിയിലൂടെയൊന്നുമല്ല ലോകത്ത് 89% എയിഡ്സും പകരുന്നത്. മറിച്ച് എച്ച്.ഐ.വി ബാധയുള്ളവരുമായി ഉള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണ്. ഇതില്‍ തന്നെ 90%-വും സ്ത്രീ-പുരുഷ ലൈംഗിക ബന്ധം വഴിയാണ്. ആശുപത്രിയില്‍ ഞാന്‍ നേരത്തെ പറഞ്ഞ രീതികളില്‍ കൂടിയും, പിന്നെ രോഗിയായ ഒരാളില്‍ നിന്നും അത് അറിയാതെ രക്തം സ്വീകരിക്കുന്നതിലൂടെയുമാണ് ഇതു പകരുക. കോണ്ടം വ്യപകമായി ഉപയോഗിച്ചു തുടങ്ങിയ നാടുകളിലെല്ലാം പുതുതായി ഉണ്ടാകുന്ന എയിഡ്സ് രോഗികളുടെ എണ്ണം വളരെ വേഗം താഴ്ന്നു തുടങ്ങിയിട്ടുണ്ട്.
മള്‍ട്ടി-സ്പെഷ്യല്‍റ്റി/സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രികളില്‍ വി.ഐ.പി രോഗികളെ നേഴ്സുമാര്‍ കൈയ്യുറയിട്ടുകൊണ്ട് പരിചരിക്കാന്‍ പാടില്ല എന്ന് ഒരിടത്തും നിഷ്കര്‍ഷയുള്ളതായി അറിയില്ല. ഇനി എവിടെയെങ്കിലും അത്തരമൊരു തെണ്ടിത്തരം നടക്കുന്നുണ്ടെങ്കില്‍ അതു അടികൊടുക്കേണ്ട കേസാണ്. കാരണം, സുരക്ഷിതമായ ചുറ്റുപാടുകളില്‍ ജോലിചെയ്യാനുള്ള മെഡിക്കല്‍ ജീവനക്കാരുടെ അവകാശത്തെയാണ് അത്തരം നിഷ്കര്‍ഷകള്‍ ചോദ്യം ചെയ്യുന്നത് . അത്തരം പ്രവണതകളുണ്ടെങ്കില്‍ അതിനെതിരേ സമൂഹം പ്രതികരിക്കുക തന്നെവേണം.

PAI

VALUE OF Pi

3.1415926535 8979323846 2643383279 5028841971 6939937510 5820974944 5923078164 0628620899 8628034825 3421170679 8214808651 3282306647 0938446095 5058223172 5359408128 4811174502 8410270193 8521105559 6446229489 5493038196 4428810975 6659334461 2847564823 3786783165 2712019091 4564856692 3460348610 4543266482 1339360726 0249141273 7245870066 0631558817 4881520920 9628292540 9171536436 7892590360 0113305305 4882046652 1384146951 9415116094 3305727036 5759591953 0921861173 8193261179 3105118548 0744623799 6274956735 1885752724 8912279381 8301194912 9833673362 4406566430 8602139494 6395224737 1907021798 6094370277 0539217176 2931767523 8467481846 7669405132 0005681271 4526356082 7785771342 7577896091 7363717872 1468440901 2249534301 4654958537 1050792279 6892589235 4201995611 2129021960 8640344181 5981362977 4771309960 5187072113 4999999837 2978049951 0597317328 1609631859 5024459455 3469083026 4252230825 3344685035 2619311881 7101000313 7838752886 5875332083 8142061717 7669147303 5982534904 2875546873 1159562863 8823537875 9375195778 1857780532 1712268066 1300192787 6611195909 2164201989 3809525720 1065485863 2788659361 5338182796 8230301952 0353018529 6899577362 2599413891 2497217752 8347913151 5574857242 4541506959 5082953311 6861727855 8890750983 8175463746 4939319255 0604009277 0167113900 9848824012 8583616035 6370766010 4710181942 9555961989 4676783744 9448255379 7747268471 0404753464 6208046684 2590694912 9331367702 8989152104 7521620569 6602405803 8150193511 2533824300 3558764024 7496473263 9141992726 0426992279 6782354781 6360093417 2164121992 4586315030 2861829745 5570674983 8505494588 5869269956 9092721079 7509302955 3211653449 8720275596 0236480665 4991198818 3479775356 6369807426 5425278625 5181841757 4672890977 7727938000 8164706001 6145249192 1732172147 7235014144 1973568548 1613611573 5255213347 5741849468 4385233239 0739414333 4547762416 8625189835 6948556209 9219222184 2725502542 5688767179 0494601653 4668049886 2723279178 6085784383 8279679766 8145410095 3883786360 9506800642 2512520511 7392984896 0841284886 2694560424 1965285022 2106611863 0674427862 2039194945 0471237137 8696095636 4371917287 4677646575 7396241389 0865832645 9958133904 7802759009 9465764078 9512694683 9835259570 9825822620 5224894077 2671947826 8482601476 9909026401 3639443745 5305068203 4962524517 4939965143 1429809190 6592509372 2169646151 5709858387 4105978859 5977297549 8930161753 9284681382 6868386894 2774155991 8559252459 5395943104 9972524680 8459872736 4469584865 3836736222 6260991246 0805124388 4390451244 1365497627 8079771569 1435997700 1296160894 4169486855 5848406353 4220722258 2848864815 8456028506 0168427394 5226746767 8895252138 5225499546 6672782398 6456596116 3548862305 7745649803 5593634568 1743241125 … and so on.

The calculation still continues

Strawberry

ബ്രിട്ടണിലിത് സ്‌ട്രോബെറിക്കാലം

4

സ്‌ട്രോബെറിയുടേയും ക്രീമിന്റേയും കാലം ഈ വര്‍ഷത്തിന്റെ പ്രത്യേകതയാവും സ്‌ട്രോബെറിയും റാസ്പബെറിയും ഉള്‍പ്പെടെയുള്ള പഴങ്ങള്‍ നേരത്തേ തന്നെ മാര്‍ക്കറ്റിലെത്തിക്കഴഞ്ഞു. അവയുടെ രുചിക്കും മധുരത്തിനും ജ്യൂസിനും അളവ് കൂടുതലാണ് മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച്. നേരത്തേയുള്ള സ്പിങ്ങാണ് ഇതിനു കാരണമായി കണക്കാക്കുന്നത്. നല്ല രീതിയില്‍ പരാഗണം നടന്നതും ഇതിനെ സഹായിച്ചു. കഴിഞ്ഞ തവണ വിറ്റഴിച്ച ഒന്‍പതിനായിരം ടണ്‍ റാസ്പബെറി എന്നത് ഈ വര്‍ഷം മറികടക്കുമെന്ന് കര്‍ഷകര്‍ ഉറപ്പിച്ചുകഴിഞ്ഞു. ബ്രിട്ടിഷ് സമ്മര്‍ ഫ്രൂട്‌സാണ് ഇക്കാര്യം വിലയിരുത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ 47000 ടണ്‍ എന്ന നിരക്ക് സ്‌ട്രോബെറി ഇതിനകം തന്നെ മറികടന്നു. ഇനി ഗൂസ്‌ബെറി, ബ്ലാക്‌ബെറി, ടെബെറി, മള്‍ബെറി, റെഡ് ആന്‍ഡ് ബ്ലാക് കറന്റ് എന്നിവയുടെ കാര്യത്തിലും വ്യത്യാസംവരാനിടയില്ല. സ്‌ട്രോബെറിക്ക് ഒരു അമേരിക്കന്‍ കുടുംബപശ്ചാത്തലമുണ്ടെങ്കില്‍ റാസ്പബെറി ബ്രിട്ടന്റെ സ്വന്തം ഫലമാണ്. ബ്രിട്ടനിലെ ഓരോ വീട്ടിലുമുണ്ടാകും ഇത്തരം പഴങ്ങളുടേയും പച്ചക്കറിയുടേയും തോട്ടം. ഓരോ കുട്ടിക്കുമുണ്ടാവും രാവിലെ അമ്മയ്‌ക്കൊപ്പം പഴക്കൂടയുമായി തോട്ടത്തിലേക്കിറങ്ങിയ കഥകള്‍. അമ്മയുണ്ടാക്കുന്ന റാസ്പബെറി ജാമിന്റെ രുചി നാവിലില്ലാത്തവര്‍ ചുരുക്കം.

റാസ്പബെറിയും പഞ്ചസാരയും ഒന്നിച്ച് ഒരു ബൗളിലാക്കി സൂര്യപ്രകാശത്തു വയ്ക്കുകയോ രണ്ടും കൂടി അടുപ്പില്‍ വച്ചു ചൂടാക്കുകയോ ആയിരുന്നു പതിവ്. ഫ്രഷ് റാസ്പബെറിക്കൊപ്പം ഷുഗര്‍ കാസ്റ്റര്‍, യെല്ലോ ക്രീ എന്നിവയും ചേര്‍ത്തോ ഫ്രൂട്ട് ടാര്‍ട്ടോ ആയി കഴിക്കും. പേസ്ട്രിയുണ്ടാക്കുന്നവരും ചുരുക്കമല്ല. ജെറുസലേമിലേക്കു യാത്ര പോയ ഇംഗ്ലിഷ് തീര്‍ഥാടകര്‍ പലപ്പോഴും കല്ലുനിറഞ്ഞ വഴികളെക്കുറിച്ച് കരഞ്ഞു പറഞ്ഞപ്പോള്‍ ആശ്വാസമായത് റാസ്പബെറി തോട്ടങ്ങളായിരുന്നു. വിളവെടുക്കാന്‍ ഏറ്റവും യോഗ്യമായ പഴമാണത്. ആന്റ് വെര്‍പ് പോലുള്ള ആദ്യകാല വെറൈറ്റികള്‍ നശിച്ചുപോയത് മാറ്റിനിര്‍ത്താം. രണ്ടാം ലോക മഹായുദ്ധം കഴിയുന്നതു വരെ ഇംഗ്ലണ്ടില്‍ വന്‍തോതിലുള്ള വിളവെടുപ്പ് സാധ്യമായിരുന്നില്ല.

എന്നാല്‍ സ്‌കോട്ടിഷ് കൃഷിക്കാര്‍ ഇതനുവദിച്ചു തരില്ല. അവിടുത്തെ ന്യൂട്രല്‍ സോയിലും തണുത്ത പ്രകൃതിയും സുന്ദരമായ റാസ്പബെറികള്‍ നീലയും ചുവപ്പും നിറത്തില്‍ വിളയാന്‍ കാരണമായി. ബ്രിട്ടനിലെ റാസ്പബെറിക്ക് ഡിമാന്‍ഡ് ഏറുമ്പോള്‍, കൂടുതല്‍ വെറൈറ്റികള്‍ അവതരിപ്പിക്കാനും കൃഷിക്കാര്‍ക്കു കഴിയണം. ഗ്ലെന്‍ ആംപിള്‍, ടുലാമീന്‍, ആഡം ഷോര്‍ട്ടര്‍, ഡ്രിസ്‌കോള്‍ മരാവില്ല തുടങ്ങിയവയാണ് പ്രധാന വെറൈറ്റികള്‍. പലപ്പോഴും ബെറിയുടെ സ്വാഭാവിക സ്വാദും മണവും നഷ്ടപ്പെടുന്നുവെന്ന പരാതിയാണ് കേള്‍ക്കേണ്ടി വരുന്നത്. ബ്രിട്ടിഷ് ഫുഡ് പ്രൊഡക്ഷനില്‍ ഓരോ വര്‍ഷവും വളര്‍ച്ചയുള്ള മേഖലയാണ് സമ്മര്‍ ഫ്രൂട്ട് ഫാമിങ്.

എംആന്‍ഡഎസ് പോലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കു വേണ്ടി ലവ്‌ലി ജൂബിലീ സ്‌ട്രോബെറി കൃഷിചെയ്യുകയാണ് കര്‍ഷകകുടുംബത്തിലെ നാലാം തലമുറയായ മാരിയോണ്‍ റീഗന്‍. ഇവിടെ കൃഷി ചെയ്തില്ലെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അത് ഇറക്കുമതി ചെയ്യാന്‍ തുടങ്ങുമെന്ന് റീഗന്‍ പറയുന്നു. റീഗന്റെ ഹ്യൂഗ് ലോവ് ഫാമില്‍ നാനൂറു പേര്‍ ജോലി നോക്കുന്നു. ജോലിക്കാര്‍ക്കു വേണ്ടി സ്വന്തം സ്ഥലത്തു മാത്രമാണ് പരസ്യം നല്‍കുന്നത്. പരിചയമുള്ള പിക്കര്‍ ഒരു ദിവസം നൂറ് പൗണ്ടിലേറെ സമ്പാദിക്കും. എന്നാല്‍ കൂടുതല്‍ പേരും ഈസ്റ്റേണ്‍ യൂറോപ്യന്‍ വിദ്യാര്‍ഥികളാണ്. എല്ലാ സൗകര്യങ്ങളും കൂടി ജോലിക്കാര്‍ക്ക് താമസസൗകര്യവും റീഗന്‍ ഒരുക്കിയിട്ടുണ്ട്.

ഈ ആഴ്ച നടന്ന റോയല്‍ ആസ്‌കോട്ട്, വരാനിരിക്കുന്ന വിംബിള്‍ഡണ്‍, ഹെന്‍ലി റിഗാറ്റ, എന്നിവിടങ്ങളിലെല്ലാം ബെറിയും ക്രീമും ധാരാളമായി വിളമ്പുന്നു. സമ്മര്‍ പുഡ്ഡിങ് നിര്‍ബന്ധമാണ്. സ്റ്റൂഡ് റാസ്പബെറി, സ്‌ട്രോബെറി, റെഡ്കറന്റ് എന്നിവയുടെ ജ്യൂസില്‍ മുക്കിയെടുത്ത വൈറ്റ് ബ്രെഡാണ് കേമന്‍. ഹൈഡ്രോപതിക് പുഡ്ഡിങ് എന്ന് പേരു കേട്ട ഇത് ഫ്രൂട്ട് പൈയ്ക്കു പകരക്കാനായി കണക്കാക്കിയിരുന്നു. മെഡിറ്ററേനിയന്‍സിന്റെ പ്ലേറ്റുകളില്‍ മെലണ്‍, ഗ്രേപ്‌സ ഫിഗ് എന്നിവ നിറയുമ്പോള്‍ ട്രെഡിഷണല്‍ ബ്രിട്ടിഷ് സമ്മര്‍ടൈമിനായി സമ്മര്‍ ഫ്രൂട്ട് ജ്യൂസ് ഇവിടെ തയാറായിക്കഴിഞ്ഞു.

5

കീഴ്‌പ്പോട്ട്?


പലര്‍ക്കും ഫേസ്‌ബുക്കും മടുത്തു തുടങ്ങി ഓര്‍ക്കുട്ട്‌ മടുത്തപ്പോളാണ്‌ ഫേസ്‌ബുക്ക്‌ അവതരിച്ചത്‌. ഇനി എന്താണോ അവതാരം എന്നാലോചിക്കുകയാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിന്റെ ആരാധകര്‍. കാരണം, മിക്കവരും ഫേസ്‌ബുക്കും മടുത്തു കഴിഞ്ഞു. കഴിഞ്ഞ മാസം മാത്രം ബ്രിട്ടനില്‍ ഒരു ലക്ഷം പേരാണ്‌ ഫേസ്‌ബുക്കിലെ അക്കൗണ്ട്‌ വേണ്ടെന്നു വച്ചത്‌. അമേരിക്കയില്‍ ഇത്‌ 60 ലക്ഷം വരും! ഗൂഗിളിനെ തറപറ്റിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഫേസ്‌ ബുക്കിന്റെ അന്ത്യം കുറിക്കുകയാണോ എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ഫേസ്‌ബുക്ക്‌ മടുത്തതും ഇതിലെ സ്വകാര്യത സംബന്ധിച്ച സംശയവുമാണ്‌ മിക്കവരെയും ഫേസ്‌ബുക്കില്‍ നിന്ന്‌ അകറ്റുന്നത്‌.
ലോകമെമ്പാടും തുടര്‍ച്ചയായ രണ്ടാം മാസവും ഫേസ്‌ബുക്കിന്റെ വളര്‍ച്ചാ നിരക്കു കുറഞ്ഞു. നൂറു കോടി ആക്ടീവ്‌ ഉപയോക്താക്കളെ ഉണ്ടാക്കുക എന്ന ഇവരുടെ ലക്ഷ്യം തത്‌കാലം വിദൂരത്താണെന്നതാണു സൂചന. ഈ ലക്ഷ്യം നേടാനായി ഇവര്‍ ഇപ്പോള്‍ വികസ്വര രാജ്യങ്ങളെ ഉന്നംവയ്‌ക്കുകയാണ്‌. മൈ സ്‌പേസിനെക്കുറിച്ചു പറയും പോലെ ഫേസ്‌ ബുക്കും ഒരിക്കല്‍ വിസ്‌മൃതിയിലാണ്ടു പോയേക്കാമെന്നാണ്‌ ഇപ്പോള്‍ ബ്ലോഗുകളിലും മറ്റും സംസാരവിഷയം.
ബ്രിട്ടനിലെ ഫേസ്‌ബുക്ക്‌ ഉപയോക്താക്കളുടെ എണ്ണം 30 മില്യണ്‍ ആയെന്ന്‌ ഈവര്‍ഷമാദ്യം അവര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയെക്കാള്‍ നാലു മില്യണിന്റെ വര്‍ധനയായിരുന്നു ഇത്‌. എന്നാല്‍, കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച്‌ ബ്രിട്ടനും അമേരിക്കയ്‌ക്കും പുറമേ കാനഡയില്‍ 1.5 മില്യണ്‍ ഉപയോക്താക്കള്‍ ഫേസ്‌ബുക്കിനെ ഉപേക്ഷിച്ചു. റഷ്യയിലും നോര്‍വേയിലും ഒരു ലക്ഷത്തിലധികം പേര്‍ ഫേസ്‌ബുക്കിനോടു വിടപറഞ്ഞു. ലോകമെമ്പാടുമുള്ള കണക്കെടുക്കുകയാണെങ്കില്‍ ഫേസ്‌ ബുക്ക്‌ വളരുകതന്നെയാണ്‌. നിലവില്‍ 600 മില്യണ്‍ ഉപയോക്താക്കളായി. മെക്‌സിക്കോ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വളര്‍ച്ചയുണ്ട്‌.
ഓരോ രാജ്യത്തും ഫേസ്‌ ബുക്ക്‌ ഉപയോക്താക്കള്‍ ആകെ ജനസംഖ്യയുടെ പകുതിയിലെത്തുമ്പോള്‍ വളര്‍ച്ച കുറയുന്നുണ്ടെന്ന്‌ വെബ്‌സൈറ്റിലെ ഉദ്യോഗസ്ഥനായ എറിക്‌ എല്‍ഡണ്‍ പറഞ്ഞു. പുതുതായി എന്തെങ്കിലും കാണുമ്പോള്‍ ആവേശംകൊള്ളുകയും പിന്നീടു മടുക്കുകയും ചെയ്യുന്ന സ്ഥിരം പ്രവണത തന്നെയാണ്‌ ഫേസ്‌ബുക്കിനും വിനയായതെന്ന്‌ ഇന്റര്‍നെറ്റ്‌ സൈക്കോളജിസ്റ്റ്‌ ഗ്രഹാം ജോണ്‍സ്‌ പറഞ്ഞു. ജനങ്ങളെ ആകര്‍ഷിക്കുന്ന പുതുമയുള്ള ഏതുകാര്യത്തിലും ഇതു സംഭവിക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. മാത്രവുമല്ല, അടുത്തിടെ ഇതിന്റെ സുരക്ഷിതത്വത്തെ പറ്റി ഉയര്‍ന്നു വന്ന വിവാദങ്ങളും വിനയായി.
2004-ല്‍ ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ മാര്‍ക്ക്‌ സക്കര്‍ബുക്ക്‌ തുടങ്ങിയ ഫേസ്‌ബുക്ക്‌ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ വെബ്‌സൈറ്റാണ്‌. സൈറ്റിലൂടെ 8.2 ബില്യണ്‍ പൗണ്ട്‌ സമ്പാദിച്ച സുക്കര്‍ബുക്ക്‌ 27-ാം വയസില്‍ ലോകത്തെ ഏറ്റവും സമ്പന്നനായ 52-ാമനായിരുന്നു.

ചാറ്റ് ബ്ലോഗില്‍ ഒളിഞ്ഞിരിക്കുന്ന ചതികള്‍


ഇത് നിന്റെ സുഹൃത്തിന്റെ ക്ഷണമാണ്. ഈ സൗഹൃദക്കൂട്ടായ്മയിലേക്കു നിന്നെയും ചേര്‍ക്കാനുള്ള ക്ഷണം. നിനക്കിവിടെ നിന്റെ സ്വപ്നങ്ങള്‍ പങ്കുവയ്ക്കാം, ഒരുപാട് സുഹൃത്തുക്കളെ കണ്ടെത്താം, ഒപ്പം മനസിലുള്ളതെന്തും തുറന്നു പറയാം. ഇത്തരം മെയ്‌ലുകള്‍ ഇന്‍ബോക്‌സില്‍ ലഭിക്കാത്തവരുണ്ടാവില്ല. പലതരം പേരുകളില്‍ എത്തുന്ന ഇത്തരം ചാറ്റ് ബ്ലോഗ് റിക്വസ്റ്റുകളില്‍ മിക്കവയും ഒറിജിനല്‍ ആയിരിക്കണമെന്നില്ല.
സൗഹൃദത്തിന്റെ പേരില്‍ നിങ്ങള്‍ക്കു മുന്നില്‍ തുറന്നിടുന്ന സൈറ്റുകള്‍ തരുന്ന പ്രലോഭനത്തില്‍ വീണാലുണ്ടാവുന്ന നഷ്ടങ്ങള്‍ സ്വയം സഹിക്കുകയേ നിവൃത്തിയുള്ളൂ. കേരളത്തില്‍ ഇത്തരം ബ്ലോഗ് റിക്വസ്റ്റുകള്‍ ഏറെയാണെങ്കിലും ചതിയില്‍പ്പെട്ടവരുടെ എണ്ണം ഇതുവരെ കുറവാണ്. ചാറ്റ് ബ്ലോഗുകള്‍ വഴി തട്ടിപ്പ് നടത്തുന്ന പ്രധാന ഇടം ഗള്‍ഫ് രാജ്യങ്ങളാണ്. അവിടെയുള്ള സ്ത്രീകളാണ് ബ്ലോഗര്‍മാരുടെ ഇര. വീടിനുള്ളില്‍ ഇരിക്കുന്ന ഇവര്‍ പലപ്പോഴും ഇങ്ങനെയൊരു മെയ്ല്‍ വന്നാല്‍ അതിന് മറുപടി അയയ്ക്കാനുള്ള സാധ്യത ഇരട്ടിയാണ്.
കാരണം റിക്വസ്റ്റ് വരുന്നത് നിങ്ങളുടെ അടുത്ത സുഹൃത്തിന്റെ മെയ്ല്‍ ഐഡി റഫര്‍ ചെയ്തുകൊണ്ടാവും. സംശയത്തിന് ഇടം കൊടുക്കാത്ത വിധം അയയ്ക്കുന്ന മെയ്‌ലില്‍ വിശ്വസിക്കുന്ന ഇവര്‍, ഗ്രൂപ്പില്‍ ചേരാന്‍ തയാറെടുക്കുകയായി. പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യാന്‍ ഇമെയ്ല്‍ ഐഡിയും പാസ്വേഡുമാണ് ഇവര്‍ ചോദിക്കുന്നത്. വിശ്വാസത്തിന് യാതൊരു കുറവുമില്ലാത്തതുകൊണ്ട് ആര് ക്രിയേറ്റ് ചെയ്ത ബ്ലോഗാണെന്നു പോലും അറിയാതെ അതിലേക്കു മെയ്ല്‍ ഐഡിയും പാസ്വേഡും കൊടുക്കും. എന്റര്‍ ചെയ്താലും കുറച്ചു സമയം വെയ്റ്റ് ചെയ്യേണ്ടി വരും.
സെര്‍വര്‍ ലോഡ് ചെയ്യുന്നു എന്നാവും മെസെജ്. എന്നാല്‍ ഇതിനകം തന്നെ നിങ്ങളുടെ ഇമെയ്ല്‍ ഐഡിയും പാസ്വേഡും അത് ആഗ്രഹിച്ചവര്‍ക്ക് കിട്ടിക്കഴിഞ്ഞു എന്നതാണ് വാസ്തവം. ഇനി ബ്ലോഗില്‍ കടന്നുകിട്ടിയാലും പ്രശ്‌നം തീരുന്നില്ല. അവിടെ പലതും നിങ്ങളെ കാത്തിരിക്കുന്നു. ഇമ്മോറല്‍ ആക്റ്റിവിറ്റികള്‍ക്കു മുതിരാനാണ് ഭാവമെങ്കിലും അവിടെയും വീഴും കുരുക്ക്. ആരും കാണുന്നില്ലെന്ന ധൈര്യത്തിലാവും ബ്ലോഗ് വഴിയുള്ള കലാപരിപാടികള്‍. എന്നാല്‍ ബ്ലാക്ക്‌മെയ്‌ലിങ് ഭീഷണിയുമായി ബ്ലോഗില്‍ നിന്നൊരാള്‍ എത്തിയിരിക്കും. ഇത് സ്ഥിരമായി സംഭവിക്കുന്ന കാര്യമാണ്.
മെയ്ല്‍ഐഡിയും പാസ്വേഡും കിട്ടിയ സ്ഥിതിക്ക് നിങ്ങളുടെ മെയ്ല്‍ ബോക്‌സ് സ്ഥിരമായി ചെക്ക് ചെയ്യാനുള്ള അവകാശം അത് ലഭിച്ചവര്‍ക്കു കൂടിയാവുന്നു. നിങ്ങളുടെ ഐഡിയില്‍ നിന്ന് മറ്റുള്ളവര്‍ക്ക് മെയ്ല്‍ അയയ്ക്കാനും ചാറ്റ് ചെയ്യാനും എന്തിന്, ഭീകരപ്രവര്‍ത്തനത്തിനു പോലും സ്വന്തം മെയ്ല്‍ ഐഡി മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കാണേണ്ടി വരും. ഇനി സ്വന്തം ഐഡി പോകുന്നതു കൂടാതെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള നിങ്ങളുടെ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും ഹാക്കര്‍ മെയ്ല്‍ അയയ്ക്കും. നിങ്ങളെപ്പോലെ അവരും ഈ ചാറ്റ് ബ്ലോഗ് റിക്വസ്റ്റില്‍ എത്തുകയും ചെയ്യുന്നു.
നിങ്ങളുടെ പേരില്‍ നിന്നു പോകുന്ന റിക്വസ്റ്റിനെ സുഹൃത്തുക്കളും അവിശ്വസിക്കില്ല. അവരും സ്വന്തം ജിമെയ്ല്‍, യാഹൂമെയ്ല്‍, ഹോട്ട്‌മെയ്ല്‍ ഐഡിയില്‍ ഏതെങ്കിലുമൊന്നു വഴി ലോഗിന്‍ ചെയ്തു കുരുക്കില്‍പ്പെടും. ഇങ്ങനെ നീണ്ടുപോകുന്ന കണ്ണിയില്‍ പെട്ടു എന്നറിയുമ്പോഴെങ്കിലും മെയ്ല്‍ഐഡിയും പാസ്വേഡും മാറ്റുകയോ അതല്ല, ഇനി ഇത്തരം മെയ്‌ലുകള്‍ക്ക് റിപ്‌ളെ ചെയ്യാതിരിക്കുകയോ ചെയ്യണം. ഇനി ഇത്തരം ഒരു മെയ്ല്‍ വന്നതല്ലേ എന്താണെന്ന് അറിയാന്‍ ഒരിക്കലെങ്കിലും കയറി നോക്കാതിരിക്കുന്നതെങ്ങനെ എന്നു ചിന്തിക്കുന്നവര്‍ ക്ക് ഒരു വഴി പറഞ്ഞു തരാം. ഒരു ഡമ്മി മെയ്ല്‍ ഐഡി ക്രിയേറ്റ് ചെയ്യുക.
അതില്‍ ശരിക്കുള്ള വിവരങ്ങള്‍ ഒരിക്കലും നല്‍കരുത്. ഇനി ഈ മെയ്ല്‍ ഐഡി ഹാക്ക് ചെയ്യപ്പെട്ടാലും ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടാവില്ല എന്നുറപ്പുണ്ടെങ്കില്‍ ഇതുപയോഗിച്ച് ബ്ലോഗില്‍ കയറി അതെന്താണെന്നു കണ്ടു മനസിലാക്കാം. അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഏകദേശം ഇതേ രീതി തന്നെയാണ് ഇന്റര്‍നെറ്റ് ഗ്രൂപ്പുകള്‍ക്കും. ഗ്രൂപ്പില്‍ ചേരാന്‍ പ്രത്യേകം ഐഡിയും പാസ്വേഡും ക്രിയേറ്റ് ചെയ്യാം എന്നതുകൊണ്ട് ഹാക്ക് ചെയ്യപ്പെടില്ല എന്നു കരുതാം. എന്നാല്‍ പിന്നീട് അത്തരം ഗ്രൂപ്പുകളില്‍ നിന്നു ലഭിക്കുന്ന മെയ്‌ലുകളില്‍ നിങ്ങളുടേതുള്‍പ്പെടെ ഗ്രൂപ്പ് അംഗങ്ങളുടെ മുഴുവന്‍ മെയ്ല്‍ ഐഡിയുമുണ്ടാവും.
ഇത് നിങ്ങളെപ്പോലെ പലര്‍ക്കും ലഭിക്കുന്നുമുണ്ടാവാം. ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ഒന്നു പറ്റിച്ചുകളയാം എന്നു കരുതുന്നവന് കാര്യങ്ങള്‍ ഈസിയായി. ഐഡി തേടി അലയേണ്ടതില്ല, ഗ്രൂപ്പ് വഴി വ്യത്യസ്ത തരം ഐഡികള്‍ ആവശ്യക്കാരന് മുന്നിലെത്തുകയല്ലേ…
മുന്‍കരുതലുകള്‍
* ഗ്രൂപ്പുകള്‍, ചാറ്റ് ബ്ലോഗുകള്‍ തുടങ്ങിയവയുടെ റിക്വസ്റ്റുകള്‍ കഴിയുന്നതും ഒഴിവാക്കുക.
* സ്വന്തം സുഹൃത്തുക്കളോടു ചാറ്റ് ചെയ്യുന്നതാണ് നല്ലതെന്നു തിരിച്ചറിയുക.
* മെയ്ല്‍ ഐഡി, പാസ്വേഡ് റിക്വസ്റ്റുകള്‍ക്ക് ഒരിക്കലും ഒറിജിനല്‍ നല്‍കാതിരിക്കുക.
* കഴിയുന്നതും പെഴ്‌സനല്‍ ഡീറ്റെയ്ല്‍സ് ഇല്ലാത്ത ഒരു മെയ്ല്‍ ഐഡി ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

എത്രത്തോളം പ്രണയിക്കുന്നുണ്ട്…. ഇതാ ഒരു ടെസ്റ്റ്‌

6
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരാളുമായി പ്രണയത്തിലാവുമ്പോള്‍ വളരെ പെട്ടെന്നു തന്നെ അടുക്കുന്നതെങ്ങനെയെന്ന്, അതല്ലെങ്കില്‍ ആ ബന്ധത്തില്‍ തുടരാന്‍ കഴിയാതെ പോകുന്നതെങ്ങനെയെന്ന്. ഏത് അറ്റാച്ച്‌മെന്റ് ടൈപ്പിലാണ് ഓരോരുത്തരും എന്നതിനെ ആശ്രയിച്ചാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കപ്പെടുകയെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
അവോയ്ഡര്‍, ആങ്ഷ്യസ്, സെക്വയര്‍ എന്നീ മൂന്നു വിഭാഗങ്ങളില്‍ ഏതാണെന്നു തിരിച്ചറിഞ്ഞാല്‍ ഓരോ ബന്ധവും മനോഹരമായി മാറ്റിയെടുക്കാനാവും. പ്രണയിക്കാന്‍ തുടങ്ങിയവരായാലും വിവാഹം കഴിഞ്ഞ് നാല്‍പ്പതു വര്‍ഷം കഴിഞ്ഞവരായാലും ഈ മൂന്നു വിഭാഗത്തില്‍ത്തന്നെയായിരിക്കുമെന്നുറപ്പ്. പ്രണയത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഈ വിവരങ്ങള്‍ വളരെയേറെ സഹായകമാവും. ഇനി പ്രണയിക്കുന്നവര്‍ക്ക് നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്നു തിരിച്ചറിയാനാവും.
ചിലപ്പോള്‍ ഇതു ബന്ധത്തിന്റെ ഊഷ്മളത വര്‍ധിപ്പിക്കാന്‍ സഹായിച്ചെന്നും വരാം. പ്രണയിക്കുന്ന കാര്യത്തില്‍ ജൈവപരമായിത്തന്നെ ഓരോരുത്തരും പ്രോഗ്രാം ചെയ്തു കഴിഞ്ഞവരാണ്. സ്വാതന്ത്ര്യമാണ് നല്ലതെന്നു പറയുമെങ്കിലും ഏറ്റവും നല്ല ബന്ധം തുടരുന്നവര്‍ കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കും. സംവണ്‍ സ്‌പെഷ്യല്‍ എന്നു ചിന്തിക്കുന്നവര്‍ക്കൊപ്പം കുറച്ചു നേരമെങ്കിലും ചെലവഴിക്കുന്നത് പ്രധാനം തന്നെയാണ്.
ഇത് ബ്രെയ്‌നിലെ അറ്റാച്ച്‌മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുകയും സ്‌നേഹിക്കുന്നവരോട് എത്രത്തോളം അടുപ്പത്തിലാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. അമ്മയുടെ പക്കല്‍ നിന്നു മാറ്റി നിര്‍ത്തുന്ന കുഞ്ഞ് പേടിച്ചു കരയുന്നതുപോലെയാണിത്. മുതിര്‍ന്നവരുടെ ബന്ധങ്ങളിലുള്ള പ്രത്യേകതകളും ഇതു തന്നെയാണ്. അറ്റാച്ച്‌മെന്റ് എന്നത് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഓരോരുത്തരും അതു വ്യത്യസ്തരീതിയിലാണ് പ്രകടിപ്പിക്കുന്നത്. അറുപതുകളില്‍ കുട്ടികളുടെ കാര്യത്തില്‍ ഈ മൂന്നു വിഭാഗത്തെയും കണ്ടെത്തിയതാണ്.
സെക്വയര്‍ ബേബികള്‍ അമ്മ പുറത്തേക്കു പോകുമ്പോള്‍ കരയുകയും തിരിച്ചുവരുമ്പോള്‍ സന്തോഷത്തോടെ കളിക്കുകയും ചെയ്യും. ആങ്ഷ്യസ് ബേബികള്‍ അമ്മ പുറത്തു പോകുമ്പോള്‍ പ്രശ്‌നം കാട്ടുകയും തിരിച്ചുവരുമ്പോള്‍ അവരോട് അകലം കാണിച്ച് കരയുകയും ചെയ്യുന്നു. അവോയ്ഡന്റ് കുഞ്ഞുങ്ങള്‍ അമ്മ പുറത്തുപോകുന്നതോ തിരികെ വരുന്നതോ ഒന്നും കാര്യമാക്കില്ല. എന്നാല്‍ ഇവരുടെ ഹൃദയമിടിപ്പിന്റെ തോത് കൂടുന്നതായും കോര്‍ട്ടിസോള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതായും കണ്ടെത്തി.
പ്രണയബന്ധങ്ങളില്‍ ഏകദേശം ഇതുപോലൊക്കെയാണ് മുതിര്‍ന്നവര്‍ പെരുമാറുന്നത്. റൊമാന്റിക് സിറ്റുവേഷനുകളില്‍ ഒരാള്‍ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഓരോ വിഭാഗക്കാരും. ഇനി നിങ്ങളോരോരുത്തരും ഏതു വിഭാഗത്തില്‍പ്പെടുന്നു എന്നു കണ്ടെത്താം.
1. ആങ്ഷ്യസ്
വളരെ ഗാഢമായ ബന്ധമായിരിക്കും. എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്ര അടുപ്പം പങ്കാളിക്കില്ലെന്ന പേടി ഇടയ്ക്കിടെയുണ്ടാവും. വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ഒരുപാടുണ്ടാവുന്ന ബന്ധമായിരിക്കും. പങ്കാളിയുടെ ചെറിയ ഭാവമാറ്റം പോലും നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുകയും അവരുടെ കാര്യത്തില്‍ കൂടുതല്‍ പേഴ്‌സണലാവുകയും ചെയ്യുന്നു. സ്ഥിരമായി പങ്കാളിയില്‍ നിന്നു വിളി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് ഒരു ദിവസം ഫോണ്‍ വിളി വന്നില്ലെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യാനിടയുണ്ട്.
* ഫോണ്‍ ചെയ്യുക, മെസെജ് അയയ്ക്കുക, മെയ്ല്‍ ചെയ്യുക.
* തിരികെ വിളിക്കുമ്പോഴോ വീട്ടിലെത്തുമ്പോഴോ നിങ്ങള്‍ അവരെ അവോയ്ഡ് ചെയ്യുന്നു. മുഖം വീര്‍പ്പിച്ചിരിക്കുകയും മുറിയില്‍ നിന്നു പുറത്തുപോവുകയും ചെയ്യും.
* തിരികെ വിളിക്കുമെന്ന ധാരണയില്‍ വീടുവിട്ടുപോകുമെന്ന്് ഭീഷണിപ്പെടുത്തുന്നു.
* മറ്റു പുരുഷന്മാരെക്കുറിച്ചു പറഞ്ഞ് പങ്കാളിയില്‍ അസൂയയുണ്ടാക്കുന്നു. * ബന്ധത്തിനു വിള്ളല്‍ വീണിട്ടില്ലെന്നു പങ്കാളി പറയുന്നതു വരെ മാനസികസമ്മര്‍ദത്തിലായിരിക്കും.
2.അവോയ്ഡന്റ്
നിങ്ങളുടെ സ്വാതന്ത്ര്യം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കും. ഒരുപാട് അടുക്കണമെന്നു തോന്നിയാലും ഒരു കൈയകലത്തില്‍ പങ്കാളിയെ നിര്‍ത്താനാവും ആഗ്രഹിക്കുക. നിരാകരിക്കപ്പെടുമെന്നു ചിന്തിച്ചു വിഷമിക്കാറില്ല. ഒരിക്കലും പങ്കാളിയോടു തുറന്നു സംസാരിക്കാന്‍ ഇഷ്ടപ്പെടില്ല, അതുകൊണ്ടു തന്നെ അകലം കാണിക്കുന്നുവെന്ന പരാതി കേള്‍ക്കേണ്ടി വരും. ഒരു ബന്ധത്തിലായാലും അല്ലെങ്കിലും എല്ലാവരോടും അകലം പാലിക്കാന്‍ നിങ്ങള്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിക്കും.
* ഒന്നിച്ചു താമസിക്കുമ്പോള്‍ പോലും കമിറ്റ്‌മെന്റിനു തയാറല്ലെന്നു പറയുന്നു.
* പങ്കാളിയുടെ കുറവുകളെക്കുറിച്ചു ചിന്തിക്കുന്നു.
* മുന്‍ പങ്കാളിയേയോ വരാനിരിക്കുന്നയാളിനേയോ കുറിച്ച് ആലോചിക്കും.
* ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ മറ്റുള്ളവരുമായി ഫ്‌ളര്‍ട്ട് ചെയ്യുന്നു.
* പ്രണയം തോന്നിയാല്‍പ്പോലും ഐലവ് യു എന്നു പറയാന്‍ മടിക്കും.
* നന്നായി പോകുന്ന സമയത്തും അകലം കാണിക്കുന്നു.
* വിവാഹിതനായ പുരുഷനെ പ്രണയിക്കുന്നതുപോലെ നടക്കാത്ത ബന്ധത്തെക്കുറിച്ചു ചിന്തിക്കുന്നു.
* ശാരീരികമായുള്ള അടുപ്പം ഒഴിവാക്കും.
* ഇത്തരം ഘടകങ്ങള്‍ പലപ്പോഴും ബന്ധത്തിലെ സന്തോഷത്തെ കെടുത്തിക്കളയുമെന്ന കാര്യത്തില്‍ സംശയമേയില്ല.
3. സെക്വയര്‍
ബന്ധത്തില്‍ ഊഷ്മളതയും സ്‌നേഹവും താനെ വന്നു ചേരും. ബന്ധത്തിന്റെ ദൃഢതയെക്കുറിച്ചു ചിന്തിക്കാതെ പ്രണയിക്കും. സ്വന്തം കാര്യങ്ങള്‍ കൃത്യമായി പറയാനും പങ്കാളിയുടെ അവസ്ഥ മനസിലാക്കാനും കഴിയുന്നു. വിജയവും പരാജയങ്ങളും പങ്കാളിയുമായി പങ്കുവയ്ക്കുന്നതിനൊപ്പം അവര്‍ക്കു സഹായിയായി നില്‍ക്കുകയും ചെയ്യും.
*ഒരു വഴക്കുണ്ടായാല്‍ പങ്കാളിയെ കുറ്റപ്പെടുത്താനോ ശിക്ഷിക്കാനോ ശ്രമിക്കാതെ വളരെ പെട്ടെന്നു മാപ്പു നല്‍കുന്നു.
* പങ്കാളിയുടെ ആഗ്രഹമനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള മനസ്.
* വികാരങ്ങള്‍ തുറന്നു പറയുന്നു.
*അടുത്ത ബന്ധവും സെക്‌സും ഇഷ്ടപ്പെടുന്നവരാണ്.
* എന്നു കരുതി ഇത്തരം ബന്ധങ്ങള്‍ പെര്‍ഫെക്റ്റാണെന്നു വിലിയിരുത്താനാവില്ല.
ഇനി പങ്കാളിയുടെ കാര്യത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ ബാധകമാണ് അതു മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയണം.
ആങ്ഷ്യസ് പാര്‍ട്ണര്‍മാര്‍, അവരുടെ പ്രശ്‌നങ്ങള്‍ പെട്ടെന്നു തന്നെ പങ്കാളി തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കും. വിശ്വസ്തത കാണിക്കുന്നില്ലെന്ന കാര്യത്തില്‍ സംശയാലുക്കളായിരിക്കും ഇക്കൂട്ടര്‍.
അവോയ്ഡന്റ് പാര്‍ട്ണര്‍മാര്‍, സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ചു ചിന്തിക്കുകയും പങ്കാളിയെക്കുറിച്ച് ആലോചിക്കാതിരിക്കുകയും ചെയ്യുന്നു. രണ്ടുപേര്‍ക്കുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കാന്‍ തന്നെ ഇവര്‍ തയാറാവില്ല.
സെക്വയര്‍ പങ്കാളികള്‍ വിശ്വസ്തരും സ്ഥിരതയുള്ളവരുമാണ്. ഒന്നിച്ചു തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുന്നു. ബന്ധത്തില്‍ ആശയവിനിമയം നന്നായി നടക്കുന്നു. തര്‍ക്കങ്ങള്‍ക്കിടെ പരിഹാരത്തിനു തയാറാവും. നിങ്ങളുടെ ആഗ്രഹമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരുമായിരിക്കും. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ പേടിയോ വിട്ടുപോകാനുള്ള തോന്നലോ ഇല്ലാത്തവരുണ്ടാവില്ല. എന്നാല്‍ അവര്‍ക്കു സന്തോഷം കണ്ടെത്താന്‍ കഴിയില്ല എന്നു ചിന്തിക്കരുത്.
എങ്കിലും സെക്വയര്‍ ആയിട്ടുള്ളവര്‍ക്ക് എപ്പോഴും ജീവിതത്തില്‍ ഒരു മാജിക് ക്രിയേറ്റ് ചെയ്യാന്‍ കഴിയും. അവര്‍ കണ്ടുമുട്ടുന്നവര്‍ക്കും പരിചയപ്പെടുന്നവര്‍ക്കും ആ സ്‌നേഹം അനുഭവിക്കാനും കഴിയും. അതുകൊണ്ട് ഓരോരുത്തരും അവരുടെ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ സ്വയം ഒന്നു വിലയിരുത്തി നോക്കൂ.
1

അമ്മ, ആ കരുതലും സ്‌നേഹവും


അമ്മയുടെ സംരക്ഷണത്തില്‍ ഒരു കുഞ്ഞ് വളരുമ്പോള്‍ അവന്റെ വൈകാരികമായ വളര്‍ച്ച മാത്രമല്ല സംഭവിക്കുക, ജൈവികമായ വളര്‍ച്ച കൂടിയാണ്. അതായത് കുഞ്ഞിന്റെ തലച്ചോറ്, നാഡീവ്യവസ്ഥകള്‍ എന്നിവയിലെല്ലാം വികാസം സംഭവിക്കുന്നു. ന്യൂറോളജി, സൈക്കോളജി, ബയോളജി, ഇത്തോളജി, ആന്ത്രപ്പോളജി, ന്യൂറോകാര്‍ഡിയോളജി തുടങ്ങിയ ശാഖകളിലൂടെയെല്ലാം ഇതേക്കുറിച്ചു പഠിക്കുന്നു.അമ്മയുടെ സ്‌നേഹത്തെ മൈക്രോസ്‌കോപ്പിന്റെ ലെന്‍സിലൂടെ നോക്കിയാല്‍ കാണുന്നത്, ഒരു കുഞ്ഞ് സ്വന്തം ജീവിതത്തില്‍ പാലിക്കാന്‍ പോകുന്ന സ്‌നേഹത്തിന്റെ ആഴം കൂടിയാണ്.
ഹോര്‍മോണുകള്‍, സ്‌നേഹത്തിന്റെ ഭാഷ
ഫ്രഞ്ച് ഒബ്‌സ്‌റ്റെറിഷ്യന്‍ മൈക്കിള്‍ ഒഡെന്റിന്റെ ദ സയന്റിഫിക്കേഷന്‍ ഒഫ് ലവ് എന്ന പുസ്തകത്തില്‍ ഹൃദയത്തിലേക്ക് സന്ദേശം വഹിക്കുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിനെക്കുറിച്ചു വ്യക്തമായി പറയുന്നുണ്ട്. കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. പ്രണയിക്കുമ്പോഴും, ഭക്ഷണം ഷെയര്‍ ചെയ്തു കഴിക്കുമ്പോഴുമെല്ലാം ഈ ഹോര്‍മോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെട്ടെന്ന് ഓക്‌സിടോസിന്‍ ശരീരത്തില്‍ റിലീസ് ചെയ്യപ്പെടുമ്പോള്‍ മറ്റ് ഹോര്‍മോണുകളുടെ സാന്നിധ്യം അനുസരിച്ച് സ്‌നേഹത്തിലും വ്യത്യാസം വരുന്നു. ഉദാഹരണമായി പ്രോലാക്റ്റിന്റെ അളവ് കൂടുമ്പോള്‍, കുഞ്ഞുങ്ങളോടുള്ള സ്‌നേഹമാണ് പുറത്തേക്കു വരിക.
കുഞ്ഞ് ജനിക്കുമ്പോള്‍, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എന്‍ഡോര്‍ഫിന്‍സ് എന്ന ഹോര്‍മോണിന്റെ അളവ് കൂടുന്നു. ഇത് അമ്മയേയും കുഞ്ഞിനേയും മയക്കത്തില്‍ നിന്ന് ഉണര്‍ത്തും. പരസ്പരസഹകരണത്തിന്റെ തുടക്കം ഇവിടെ നിന്നാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള അഗാധസ്‌നേഹം ആരംഭിക്കുന്നു. ആവശ്യമുള്ള ഹോര്‍മോണുകളുടെ അഭാവം കുഞ്ഞിന്റെ പിന്നീടുള്ള ജീവിതത്തെ ബാധിക്കും. തുടര്‍ ജീവിതത്തില്‍ പലതരം പ്രശ്‌നങ്ങള്‍ കുഞ്ഞിനു നേരിടേണ്ടി വരുന്നത് ഇക്കാരണത്താലാണ്. മരുന്നിനോടു നോ പറയാമെങ്കിലും ന്യൂറോബയോളജി തള്ളിക്കളയാനാവില്ല. മനുഷ്യമസ്തിഷ്‌കം വികാരങ്ങളുടെ സിരാകേന്ദ്രമാണ്. തലച്ചോറിന്റെ ആദ്യ ഭാഗത്തായിരിക്കും അമ്മയും കുഞ്ഞും തമ്മിലുള്ള പ്രത്യേക ബന്ധം ഉടലെടുക്കുക. അവര്‍ക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു. മുലയൂട്ടല്‍, ഒന്നിച്ചുള്ള ഉറക്കം, കുഞ്ഞിനെ താലോലിക്കല്‍ തുടങ്ങിയവയിലൂടെ അത് കൂടുതല്‍ ദൃഢമാവുകയാണ്. ഇവയില്‍ ഏറ്റവും പ്രധാനം സ്പര്‍ശനം തന്നെയാണ്.
സ്പര്‍ശനം
ഒരു കുഞ്ഞിന് ഡിപ്രഷനോ തനിച്ചാവുന്ന തോന്നലോ നല്‍കാനായി അവനെ തൊടാതിരിക്കുകയും ശരീരത്തോടു ചേര്‍ത്തു പിടിക്കാതിരിക്കുകയും ചെയ്താല്‍ മതിയാവുമെന്ന് ഗവേഷകര്‍ പറയാതെ തന്നെ അറിയാം. സ്പര്‍ശനം എന്നത് മനുഷ്യന്റെ മാനസിക വികാസത്തിന് അത്യന്താപേക്ഷിതമാണ്. അത് ഇല്ലാതെ വരുമ്പോള്‍ ഒരു വ്യക്തി മാത്രമല്ല സമൂഹം കൂടി പ്രശ്‌നം അനുഭവിക്കേണ്ടി വരുന്നു. സ്പര്‍ശനവും സ്‌നേഹവുമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. സ്പര്‍ശനത്തിലൂടെയുള്ള സാന്ത്വനം ലഭിക്കാതെ വരുമ്പോള്‍ തലച്ചോറില്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ റിലീസ് ചെയ്യപ്പെടുന്നു. അത് തലച്ചോറിനേയും അതിന്റെ പ്രവര്‍ത്തനത്തേയും മോശമായി ബാധിക്കുകയാണ്.
ഇത് കുഞ്ഞുങ്ങളില്‍ ഡിപ്രഷന്‍, ഇംപള്‍സ് ഡിസ്‌കണ്‍ട്രോള്‍, വയലന്‍സ്, ചൂഷണം ചെയ്യപ്പെടല്‍ എന്നിവ വളര്‍ത്തിയെടുക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് കൂട്ടുകുടുംബ വ്യവസ്ഥയില്‍ ജീവിക്കുന്നതിനാല്‍, കുഞ്ഞുങ്ങള്‍ക്ക് അമ്മയുടേത് ഉള്‍പ്പെടെ ബന്ധുക്കളുടെയെല്ലാം സംരക്ഷണം ലഭിക്കുമായിരുന്നു. അമ്മയ്ക്കു കുഞ്ഞിനെ നോക്കാന്‍ കൂടുതല്‍ സമയവും ലഭിച്ചിരുന്നു. കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ലഭിക്കുന്ന സ്‌നേഹവും കരുതലുമാണ് പിന്നീടുള്ള വളര്‍ച്ചയേയും വികാസത്തെയും ബാധിക്കുന്നത്. സ്പര്‍ശനം നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങളിലുണ്ടാകുന്ന വൈകല്യങ്ങള്‍ നിരവധിയാണ്. രോഗപ്രതിരോധശേഷിയേയും ഉറക്കത്തിന്റെ തോതിനെയുമൊക്കെ ഇതു പ്രതികൂലമായി ബാധിക്കും.
അമ്മയുടെ വയറ്റില്‍ നിന്ന് ഒന്‍പതു മാസത്തിനു ശേഷം പുറത്തെത്തുമ്പോഴും കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ത്തിയായിട്ടില്ല. അടുത്ത ഒന്‍പതു മാസത്തേക്ക് കൂടി വളര്‍ച്ചയുടെ ഘട്ടത്തിലൂടെയാണ് കുഞ്ഞ് കടന്നു പോകുന്നത്, അതിനാല്‍ സംരക്ഷണത്തിന്റെ തോതിലും വ്യത്യാസം വരാന്‍ പാടില്ല. കൈയിലെടുക്കാനും, തലോടാനും, ചുംബിക്കാനും, സ്‌നേഹിക്കാനുമൊക്കെ കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്‍ഫന്റ് മസാജിലൂടെ കുഞ്ഞിന്റെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കാന്‍ അമ്മയ്ക്കു കഴിയും. മസാജിങ് രീതികള്‍ പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നതിലൂടെ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാനാവും. സ്പര്‍ശനത്തിലൂടെ അമ്മയും കുഞ്ഞും തമ്മില്‍ നല്ല ബന്ധം ഉടലെടുക്കും. നല്ലൊരു മനുഷ്യനായി സമൂഹത്തില്‍ വളരാന്‍ കുഞ്ഞിനെ കൈപിടിച്ചുയര്‍ത്തുന്നത് അമ്മയുടെ സ്പര്‍ശനം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

2

ഗ്രേസിന്‌ വേദനയില്ല; തീയില്‍പ്പെട്ടാലും അറിയില്ല

വേദനയെന്തെന്ന്‌ ഗ്രേസ്‌ റിഡ്‌ലി എന്ന നാലുവയസുകാരിക്ക്‌ അറിയില്ല. രാത്രിയില്‍ ഉറങ്ങാനും ഇവള്‍ക്ക്‌ കഴിയുന്നില്ല. തല ഭിത്തിയില്‍ ഇടിച്ചാലോ കൈവിരല്‍ തീയില്‍ പൊള്ളിയാലോ ഇവള്‍ക്ക്‌ വേദനയേയില്ല. അതുകൊണ്ടുതന്നെ ഗ്രേസിന്റെ ഓരോ ചലനവും സസൂഷ്‌മം ശ്രദ്ധിക്കേണ്ടതിനാല്‍ മാതാപിതാക്കള്‍ക്കും ഉറക്കം നഷ്ടപ്പെടുകയാണ്‌. ഭിത്തിയിലാകെ പാഡുകള്‍ പിടിപ്പിച്ച പ്രത്യേക മുറിയിലാണ്‌ ഗ്രേസിനായി മാതാപിതാക്കളായ എമ്മയും മാര്‍ക്കും രൂപപ്പെടുത്തിയിരിക്കുന്നത്‌.

സ്‌മിത്സ്‌ -മഗ്നെസിസ്‌ സിന്‍ഡ്രോം എന്ന പേരില്‍ വളരെ അപൂര്‍വമായി മാത്രം കാണുന്ന രോഗമാണ്‌ ഗ്രേസിന്‌. ക്രോമസോമിലെ തകരാറാണ്‌ ഈ പ്രത്യേക അവസ്ഥയ്‌ക്കു കാരണം. 25,000-ത്തില്‍ ഒരാള്‍ക്ക്‌ കാണാവുന്ന രോഗമാണിത്‌. ഉറക്കത്തിനു കാരണമാകുന്ന ഹോര്‍മോണുകള്‍ ഇല്ലെന്നതാണ്‌ ഗ്രേസിന്റെ ഉറക്കമില്ലായ്‌മയ്‌ക്കു കാരണം. ജനിച്ച്‌ 12 ദിവസത്തിനു ശേഷം രോഗം തിരിച്ചറിഞ്ഞിരുന്നു. എമ്മയുടെയും മാര്‍ക്കിന്റെയും മക്കളായ ഹാരിക്കും ചാര്‍ളിക്കും ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. പാരമ്പര്യമായും ഈ രോഗാവസ്ഥ ആരിലുമില്ല.

അമേരിക്കയില്‍ 1980-ലാണ്‌ സ്‌മിത്‌-മാഗ്നെസിസ്‌ സിന്‍ഡ്രോം ആദ്യമായി കണ്ടെത്തിയത്‌. ക്രോമസോം 17-ലുള്ള അപാകതകളാണ്‌ ഇതിനു കാരണം. ബുദ്ധിമാന്ദ്യവും സംസാരം താമസിക്കുന്നതും ഭാഷ പഠിച്ചെടുക്കാനുള്ള പ്രയാസവുമാണ്‌ പ്രധാന ലക്ഷണങ്ങള്‍. യാതൊന്നിനേയും ഗ്രേസിന്‌ പേടിയില്ല എന്നതാണ്‌ പ്രധാന പ്രശ്‌നമെന്ന്‌ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിരത്തിലൂടെ നടക്കുമ്പോള്‍ ചീറിപ്പായുന്ന കാറുകള്‍ക്കുനേരെ അവള്‍ നടന്നു ചെന്നെന്നിരിക്കും. അടുക്കളയില്‍ തിളച്ചുമറിയുന്ന കെറ്റിലില്‍ പിടിച്ചാല്‍ അവള്‍ അറിയില്ല. കൈ പൊള്ളിക്കുടര്‍ന്നാല്‍ പോലും അവള്‍ ശ്രദ്ധിച്ചെന്നു വരില്ല. സങ്കടം വന്നാലും അസ്വസ്ഥയായാലും അവള്‍ തലതല്ലി കരയും.

ഇതുവരെയും ഗ്രേസിന്‌ കാര്യമായ മുറിവുകളുണ്ടായിട്ടില്ല. അത്രയ്‌ക്കു ശ്രദ്ധയോടെയാണ്‌ മാതാപിതാക്കള്‍ ഗ്രേസിനെ സൂക്ഷിക്കുന്നത്‌. രാത്രിയില്‍ ഉണര്‍ന്നിരുന്ന്‌ ചിലപ്പോള്‍ ഭിത്തിയില്‍ അവള്‍ തലയിടിച്ചെന്നു വരാം. ഇപ്പോള്‍ മരുന്നിന്റെ ബലത്തില്‍ ഗ്രേസ്‌ അല്‍പ്പമൊക്കെ ഉറങ്ങിത്തുടങ്ങിയെങ്കിലും മൂന്നുംനാലും പ്രാവശ്യം അവള്‍ ചാടിയെഴുന്നേല്‍ക്കും. ഗ്രേസിന്റെ അവസ്ഥയെക്കുറിച്ച്‌ ഇന്റര്‍നെറ്റില്‍നിന്നും അറിയാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ ഗ്രേസിന്റെ അവസ്ഥ വിവരിക്കുന്ന വെബ്‌സൈറ്റിന്‌ രൂപം നല്‌കിയിട്ടുണ്ട്‌.

ഇതിന്‌ അമേരിക്കയില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നും ന്യൂസിലന്‍ഡില്‍നിന്നുമൊക്കെ സന്ദര്‍ശകരുണ്ട്‌. ഇതേ രോഗാവസ്ഥയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ വലിയ അനുഗ്രഹമാണ്‌ ഈ വെബ്‌സൈറ്റ്‌ ഇപ്പോള്‍. ഈ രോഗാവസ്ഥയെക്കുറിച്ച്‌ പല ഡോക്ടര്‍മാര്‍ക്കും അറിയില്ലെന്നതും ഗവേഷണങ്ങള്‍ കാര്യമായി നടന്നിട്ടില്ല എന്നതും പല മാതാപിതാക്കളെയും വിഷമിപ്പിക്കുകയാണെന്ന്‌ എമ്മ ചൂണ്ടിക്കാട്ടുന്നു.

ഡയബറ്റിസ്‌ ഇല്ലാതാക്കാന്‍ കലോറി കുറഞ്ഞ ഭക്ഷണം; യു.കെ ഗവേഷകര്‍ വിജയം കാണുമോ?

രണ്ടു മാസം കലോറി കുറഞ്ഞ ഭക്ഷണം കഴിച്ചുള്ള ചികിത്സയില്‍ പ്രമേഹം ഇല്ലാതാകുമോ? ബ്രിട്ടനില്‍ ഇതേക്കുറിച്ച്‌ കാര്യമായ ഗവേഷണം നടക്കുകയാണ്‌. ഡയബറ്റിസ്‌ രോഗികള്‍ക്ക്‌ ഒരു ദിവസം 600 കലോറി മാത്രമുള്ള ഭക്ഷണം നല്‌കിയാണ്‌ ഗവേഷണം. സാധാരണഗതിയില്‍ ഒരാള്‍ രാവിലെ മാത്രം ഇത്രയും കലോറി അകത്താക്കാറുണ്ട്‌. ലഞ്ചിന്റെയും ഡിന്നറിന്റെയും കാര്യം പറയാനുമില്ല. കഴിഞ്ഞ 18 മാസമായി കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിക്കുന്ന പല ടൈപ്‌ 2 ഡയബറ്റിസ്‌ രോഗികള്‍ക്കും വളരെ ഭേദമുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. പൊണ്ണത്തടിയുമായി മറ്റും അനുബന്ധമായാണ്‌ പലര്‍ക്കും ടൈപ്‌ 2 ഡയബറ്റിസ്‌ രോഗമുണ്ടാകുന്നത്‌. രണ്ടു മാസത്തെ ചികിത്സകൊണ്ടുതന്നെ പ്രമേഹം കുറഞ്ഞുവെന്നും ടാബ്‌ലറ്റുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടനില്‍ 2.85 മില്യണ്‍ ആള്‍ക്കാര്‍ക്കെങ്കിലും പ്രമേഹമുണ്ടെന്നാണ്‌ കണക്ക്‌. ഇതില്‍ 2.5 മില്യണ്‍ പേരിലും ടൈപ്‌ 2 ഡയബറ്റിസ്‌ ആണ്‌. ഇത്‌ ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ട നിത്യശല്യമായി പലരും കൊണ്ടുനടക്കുകയാണ്‌. ടീനേജ്‌ പ്രായത്തിലുള്ളവര്‍ക്കും കുട്ടികളിലും ഈ രോഗം വ്യാപകമാകുന്നുണ്ട്‌. ടൈപ്‌ 2 ഡയബറ്റിസ്‌ ശരീരത്തില്‍ ആവശ്യത്തിന്‌ ഇന്‍സുലിന്‍ ഉണ്ടാകാത്തതുകൊണ്ടുള്ള രോഗാവസ്ഥയാണ്‌. അതുകൊണ്ടുതന്നെ കലോറി കുറയ്‌ക്കുമ്പോള്‍ ശരീരത്തില്‍ ഉത്‌പാദിപ്പിക്കുന്ന കുറഞ്ഞ തോതിലുള്ള ഇന്‍സുലിന്‍ ഉപയോഗിച്ചുതന്നെ ശരീരപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നുവെന്നാണ്‌ പുതിയ ചികിത്സയുടെ കാതല്‍. ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ കൊഴുപ്പിന്റെ ഒരു പാടയാണ്‌ ഇന്‍സുലിന്‍ ഉത്‌പാദനത്തെ കുറയ്‌ക്കുന്നതെന്നാണ്‌ ഗവേഷകരുടെ നിഗമനം.

ഇത്‌ കലോറി ചികിത്സയില്‍ ഈ പാളി ഇല്ലാതാകുന്നതിനാല്‍ പാന്‍ക്രിയാസ്‌ അതിന്റെ സ്വാഭാവികമായ പ്രവര്‍ത്തനത്തിലേയ്‌ക്ക്‌ മടങ്ങിവരുകയും മരുന്നുകള്‍ ഉപേക്ഷിക്കാന്‍ സഹായകമാകുകയും ചെയ്യുന്നു. ശരീരത്തിലെ ഗ്ലൂക്കോസിനെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്നത്‌ ചെയ്യുന്നതിനുള്ള ഇന്‍സുലിന്റെ പ്രവര്‍ത്തനം ഇല്ലാതാകുന്നതാണ്‌ ടൈപ്‌ 2 ഡയബറ്റിസിന്റെ തുടക്കം. തുടക്കത്തില്‍ എക്‌സര്‍സൈസും ഭക്ഷണനിയന്ത്രണവും കൊണ്ട പലരിലെയും രോഗാവസ്ഥയെ നിയന്ത്രിക്കാമങ്കിലും പിന്നീട്‌ ഇന്‍സുലിന്‍ കുത്തിവയ്‌പോ ടാബ്‌ലറ്റുകളോ നിര്‍ബന്ധമാകുന്നു. ടൈപ്‌ 1 പ്രമേഹമുള്ളവര്‍ക്ക്‌ ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്ന ഇന്‍സുലിന്‍ അപ്പാടെ ഇല്ലാതാകുന്നുവെന്നതാണ്‌ പ്രശ്‌നം. ഇവര്‍ക്ക്‌ ഹോര്‍മോണ്‍ കുത്തിവയ്‌പ്പല്ലാതെ മറ്റു ചികിത്സയില്ല.

ഡയബറ്റിസിന്‌ അനുബന്ധമായി ഹൃദ്‌രോഗങ്ങള്‍, അന്ധത, കിഡ്‌നി രോഗങ്ങള്‍ ഉണ്ടാവുകയും നേര്‍വുകളും രക്തചംക്രമണവും തകരാറിലാവുകയും ചെയ്യും. ജേര്‍ണല്‍ ഡയബറ്റോളജിക്കയിലാണ്‌ കലോറി കുറച്ചുള്ള ഗവേഷണത്തെക്കുറിച്ച്‌ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. വെറും 600 കലോറി മാത്രമുള്ള ഭക്ഷണം നല്‌കി ചികിത്സ നടത്തിയവരില്‍ ഒരാഴ്‌ചകൊണ്ടുതന്നെ നല്ല വ്യത്യാസം രേഖപ്പെടുത്തിയെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. കലോറി കുറയ്‌ക്കുക എന്നതുകൊണ്ട്‌ ഭക്ഷണത്തിന്റെ അളവ്‌ കുറയ്‌ക്കുക എന്നോ തടികുറയ്‌ക്കുക എന്നോ അല്ല ഉദ്ദേശിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. സ്വയം കലോറി കുറച്ചുള്ള ചികിത്സ നടത്തുന്നതിനു മുമ്പ്‌ ഡോക്ടറെ കണ്‍സള്‍ട്ടു ചെയ്യണമെന്ന്‌ ഡയബറ്റിസ്‌ യുകെയിലെ ഡോ. ഇയാന്‍ ഫ്രെയിം നിര്‍ദ്ദേശിച്ചു.

7

NON VEGETARIAN

PITCHER PLANT

Picture

Pitcher plants are carnivorous plants whose prey-trapping mechanism features a deep cavity filled with liquid known as a pitfall trap. It has been widely assumed that the various sorts of pitfall trap evolved from rolled leaves, with selection pressure favouring more deeply cupped leaves over evolutionary time. However, some pitcher plant genera (such as Nepenthes) are placed within clades consisting mostly of flypaper traps: this indicates that this view may be too simplistic, and some pitchers may have evolved from the common ancestors of today’s flypaper traps by loss of mucilage. Whatever their evolutionary origins, foraging, flying or crawling insects such as flies are attracted to the cavity formed by the cupped leaf, often by visual lures such as anthocyanin pigments, and nectar bribes. The sides of the pitcher are slippery and may be grooved in such a way so as to ensure that the insects cannot climb out. The small bodies of liquid contained within the pitcher traps are called phytotelmata. They drown the insect, and the body of it is gradually dissolved. This may occur by bacterial action (the bacteria being washed into the pitcher by rainfall) or by enzymes secreted by the plant itself. Furthermore, some pitcher plants contain mutualistic insect larvae, which feed on trapped prey, and whose excreta the plant absorbs.

KOCHI VAARTHA

കൊച്ചിയിലെ ഒത്തു ചേരല്‍


അങ്ങനെ ചെറായി, ഇടപ്പള്ളി മീറ്റുകള്‍ക്ക് ശേഷം വീണ്ടുമൊരു സുഹൃദ് സംഗമം എറണാകുളത്തു നടക്കുകയാണ്.

ഡോക്ടര്‍ ജയന്‍ എവൂരിന്റെ നേതൃത്വത്തില്‍ കൊച്ചി മീറ്റ്‌ ഗംഭീരം ആക്കുന്നതിനുള്ള ഒരുക്കങ്ങള്‍ എല്ലാം തന്നെ നടത്തിക്കഴിഞ്ഞു.
കൊച്ചി നഗരത്തിന്റെ ഹൃദയ ഭാഗത്ത് , കച്ചേരിപ്പടി ജംഗ്ഷനില്‍ പ്രധാന റോഡിനോടു ചേര്‍ന്ന് തന്നെയുള്ള ഹോട്ടല്‍ മയൂരാ പാര്‍ക്കിന്റെ റൂഫ് ടോപ്‌ (ആറാം നില) ഹാള്‍ ആണ് ബ്ലോഗ്ഗേഴ്സ് ഒത്തു ചേരലിനായി തയ്യാറാക്കിയിരിക്കുന്നത്.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നാല് മിനിട്ട് നടപ്പ് ദൂരം മാത്രമാണ് ഹോട്ടല്‍ മയൂരാ പാര്‍ക്കിലേക്ക്. ജൂലൈ ഒന്‍പതാം തീയ്യതി രണ്ടാം ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടര മണി വരെ ആണ് ഒത്തു ചേരല്‍ സമയം കണക്കാക്കിയിരിക്കുന്നത്.
ഉച്ചയ്ക്ക് വെജിറ്റെറിയന്‍ ,നോണ്‍ വെജിറ്റെറിയന്‍ എന്നിങ്ങനെ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ഇരുന്നൂറു രൂപയാണ് ഒരാളില്‍ നിന്നും രജിസ്ട്രെഷന്‍ തുകയായി വാങ്ങുവാന്‍ ഉദ്ദേശിക്കുന്നത് . ആളുകള്‍ അധികം ഉണ്ടാവുകയാണെങ്കില്‍ ഈ തുകയില്‍ ഇളവു വരുത്തുന്നതിനും ആലോചനകള്‍ ഉണ്ടെങ്കിലും വ്യക്തമായ ചിത്രം മീറ്റ്‌ ദിവസമേ ലഭ്യമാകുകയുള്ളൂ. സ്പോന്‍സര്‍ഷിപ്പ് ലഭ്യമാകുകയാണെങ്കില്‍ മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാം തന്നെ ഓരോ മൊമന്റോ നല്‍കുന്ന കാര്യവും സംഘാടക സമിതിയുടെ പരിഗണയില്‍ ഉണ്ട്.

മീറ്റ്‌ ദിവസം ദൂര സ്ഥലങ്ങളില്‍ നിന്നും അതിരാവിലെ എത്തുന്നവര്‍ക്ക് തയ്യാറാവുന്നതിനായി ഹോട്ടലില്‍ തന്നെ ഒരു ഡബിള്‍ റൂം കൂടി ബുക്ക്‌ ചെയ്തിട്ടുണ്ട്. മീറ്റ്‌ ദിവസം രാവിലെ നാല് മണി മുതല്‍ ഈ റൂം ലഭ്യമായിരിക്കും. ഇതിന്റെ റൂം നമ്പര്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
മൂന്നു മണിക്ക് മീറ്റ്‌ അവസാനിച്ചാല്‍ പിന്നെ, എറണാകുളം മറൈന്‍ ഡ്രൈവില്‍ ബോട്ടിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായിയുള്ള സൗകര്യം വേണമെങ്കില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ സംഘാടക സമിതി ചെയ്തു നല്‍കുന്നതായിരിക്കും. പന്ത്രണ്ടു പേരുള്ള ഒരു ടീമിന് ഒരു മണിക്കൂര്‍ ബോട്ട് യാത്രാ ചെലവ് അറുന്നൂറു രൂപ ആയിരിക്കും. ഈ തുക യാത്രയില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ സഹകരിച്ചു നല്‍കേണ്ടതാണ്.

ബ്ലോഗിനെ പരിചയപ്പെടാനും ബ്ലോഗര്‍ ആകുവാനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള സൌകര്യങ്ങളും ഒരുക്കുന്നുണ്ട്‌. എന്നാല്‍ ഇത് ഒത്തുചേരലിനെ തടസ്സപ്പെടുത്താത്ത വിധത്തിലായിരിക്കും ക്രമീകരിക്കുക. ബൂലോകത്തെ ബ്ലോഗ്‌ പോര്‍ട്ടലുകള്‍ ആയ ബൂലോകം ഓണ്‍ ലൈന്‍ , നമ്മുടെ ബൂലോകം എന്നിവയിലൂടെ മീറ്റ്‌ ദൃശ്യങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങളും ചെയ്യുന്നുണ്ട്. മീറ്റിനു വേണ്ടിയുള്ള ഫ്ലെക്സ്, പ്രിന്റിംഗ്, എന്ട്രി ടാഗ് തുടങ്ങിയവ സ്പോണ്സര്‍ ചെയ്തിരിക്കുന്നത് മേല്‍പ്പറഞ്ഞ ബ്ലോഗ്‌ പോര്‍ട്ടലുകള്‍ ചേര്‍ന്നാണ്.

പ്രശസ്ത ബ്ലോഗ്ഗര്‍ നന്ദപര്‍വ്വം നന്ദന്‍ തയ്യാറാക്കിയ മീറ്റ്‌ ലോഗോ ഈ പോസ്റ്റ്‌ വഴി ഔദ്യോഗികമായി പുറത്തിറക്കുകയാണ്. ഇതിന്റെ എച് ടി എം എല്‍ കോഡും നല്‍കുന്നു. എല്ലാ ബ്ലോഗ്ഗേഴ്സും ഇതിന്റെ കോഡ് അവരവരുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചു ഈ മീറ്റ്‌ വന്‍ വിജയമാക്കുവാന്‍ സഹകരിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.

മീറ്റ്‌ സംഘാടക സമിതിക്കുവേണ്ടി,

ഡോക്ടര്‍ ജയന്‍ ഏവൂര്‍.

NURUNGU VETTAM

കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്‌

ദിവസവും തുടര്‍ച്ചയായി ഏറെനേരം കംപ്യൂട്ടറിന്‌ മുന്നില്‍ ഇരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്‌. തുടര്‍ച്ചയായി കംപ്യൂട്ടറില്‍ നോക്കുന്നവര്‍ ഇടയ്‌ക്ക്‌ അല്‍പ്പനേരം കണ്ണടച്ചിരിക്കുന്നത്‌ നല്ലതാണ്‌. ഇത്‌ കണ്ണിന്റെ ആയാസം കുറയ്‌ക്കും. ഇത്തരത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക.

ദീര്‍ഘനേരം കംപ്യൂട്ടറില്‍ നോക്കിയിരിക്കുന്നവര്‍ കുറച്ചുനേരം ദൂരെയുള്ള വസ്‌തുവിലേക്ക്‌ നോക്കിയിരിക്കണം.

ഒരു മണിക്കൂറില്‍ അഞ്ചുതവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത്‌ നല്ലതാണ്‌. നല്ല പച്ചപ്പുള്ള സ്ഥലത്തേക്ക്‌ നോക്കുന്നതാണ്‌ ഉത്തമം.

ആവശ്യത്തിന്‌ പ്രകാശം ലഭിക്കുന്ന മുറിയില്‍ കംപ്യൂട്ടര്‍വക്കുന്നതാണ്‌ നല്ലത്‌.

സി ആര്‍ ടി മോണിറ്ററാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ നിര്‍ബന്ധമായും ആന്റി-ഗ്‌ളെയര്‍ ഗ്‌ളാസ്‌ ഉപയോഗിക്കണം.

മോണിറ്ററില്‍ നിന്നും 20 മുതല്‍ 30 ഇഞ്ച്‌ വരെ അകന്നിരിക്കണം.

ഇടയ്‌ക്ക്‌ തണുത്തവെള്ളം കൊണ്ട്‌ കണ്ണ്‌ കഴുകണം.

ജോലി കഴിഞ്ഞ്‌ വൈകുന്നേരം തണുപ്പിച്ച കട്ടന്‍ചായയില്‍ പഞ്ഞിമുക്കി കണ്ണുകള്‍ക്ക്‌ മുകളില്‍ 10 മിനിട്ട്‌ നേരം വയ്‌ക്കുന്നത്‌ നല്ലതാണ്‌.

ക്യാരറ്റ്‌, ഇലക്കറികള്‍, മുട്ട, പാല്‍ എന്നവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇവ കണ്ണിന്റെ ആരോഗ്യത്തിന്‌ നല്ലതാണ്‌.

തലവേദന, കാഴ്‌ചയ്‌ക്ക്‌ മങ്ങള്‍, കണ്ണുകള്‍ക്ക്‌ അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ ഒരു ഐ സ്‌പെഷ്യലിസ്‌റ്റിനെ കാണാന്‍ മറക്കരുത്‌.

നേത്രസംരക്ഷണം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇക്കാലത്ത്‌ ഗുരുതരമായ ചില നേത്രരോഗങ്ങള്‍ വന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. ഗ്‌ളോക്കോമ എന്ന നേത്രരോഗം പിടിപെട്ടാല്‍ അന്ധത ബാധിച്ചേക്കാം. ഒരു തരത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ പിടിപെടുന്ന അസുഖമാണിത്‌.

കണ്ണുകളിലെ ഞരമ്പുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും കണ്ണീര്‍ കുറയുകയും ചെയ്യുന്നത്‌ ഗ്‌ളോക്കോമയ്‌ക്ക്‌ കാരണമാകുന്നു. ഒരു തരത്തിലുള്ള ഒപ്‌റ്റിക്‌ ന്യൂറോപ്പതിയാണ്‌ ഗ്‌ളോക്കോമ. ആവശ്യമായ ചികില്‍സ നല്‍കിയില്ലെങ്കില്‍ സ്ഥിരമായി കാഴ്‌ച നഷ്‌ടപ്പെടാന്‍ ഇടയാകുമെന്നതാണ്‌ ഗ്‌ളോക്കോമയെ കൂടുതല്‍ അപകടകാരിയാക്കുന്നത്‌. സമ്മര്‍ദ്ദം കൂടുന്നതുപോലെ കുറഞ്ഞാലും ഗ്‌ളോക്കോമ പിടിപെടാം. പ്രധാനമായും രണ്ടുതരം ഗ്‌ളോക്കോമയാണുള്ളത്‌.

1 ഓപ്പണ്‍ ആംഗിള്‍ ഗ്‌ളോക്കോമ

ക്രോമിക്‌ ഗ്‌ളോക്കോമ എന്നും ഇത്‌ അറിയപ്പെടുന്നുണ്ട്‌. വളരെ സാവധാനമാണ്‌ ഓപ്പണ്‍ ആംഗിള്‍ ഗ്‌ളോക്കോമ പിടിപെടുന്നത്‌. അതുകൊണ്ട്‌ തന്നെ കാഴ്‌ചക്കുറവ്‌ തുടക്കത്തില്‍ രോഗിക്ക്‌ അനുഭവപ്പെടില്ല. ഒടുവില്‍ അസുഖം തീവ്രമാകുമ്പോള്‍ മാത്രമായിരിക്കും കാഴ്‌ച നഷ്‌ടപ്പെടുന്നത്‌ രോഗി മനസിലാക്കുക.

2, ക്‌ളോസ്‌ഡ്‌ ആംഗിള്‍ ഗ്‌ളോക്കോമ

ഇക്കാലത്ത്‌ കൂടുതല്‍ ആള്‍ക്കാരില്‍ കണ്ടുവരുന്നത്‌ ക്‌ളോസ്‌ഡ്‌ ആംഗിള്‍ ഗ്‌ളോക്കോമയാണ്‌. വളരെ പെട്ടെന്നാണ്‌ ഇത്തരം രോഗികളില്‍ കാഴ്‌ച നഷ്‌ടമാകുന്നത്‌. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ രോഗം തിരിച്ചറിയപ്പെടാനാകും.

ഗ്‌ളോക്കോമ പിടിപെടുന്നത്‌ ആര്‍ക്ക്‌?

കൂടുതലായും 60 വയസിന്‌ മുകളിലുള്ളവര്‍ക്കാണ്‌ ഗ്‌ളോക്കോമ പിടിപെടുന്നത്‌. പാരമ്പര്യമായി ഗ്‌ളോക്കോമ പിടിപെടാനുള്ള സാധ്യത കൂടുതലാണ്‌. സ്‌റ്റീറോയിഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഗ്‌ളോക്കോമ പിടിപെടാം. ഗ്‌ളോക്കോമ രണ്ടാം ഘട്ടത്തിലെത്തിയാല്‍ അത്‌ കണ്ണുകളെ പരിക്കേല്‍പ്പിക്കും. ഹ്രസ്വദൃഷ്‌ടി(മയോപ്പിയ), പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക്‌ ഗ്‌ളോക്കോമ പിടിപെടാന്‍ സാധ്യതയുണ്ട്‌. സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഗ്‌ളോക്കോമ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്‌.

പ്രതിരോധം

ഗ്‌ളോക്കോമ ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ പൂര്‍ണമായും ചികില്‍സിച്ച്‌ ഭേദമാക്കാനാകില്ല. തുടക്കത്തില്‍ അസുഖം കണ്ടെത്തിയാല്‍ നിയന്ത്രിക്കാന്‍ സാധിക്കും. രണ്ടുവര്‍ഷം കൂടുമ്പോള്‍ നേത്രപരിശോധന നടത്തുന്നത്‌ നല്ലതാണ്‌. നാല്‍പ്പത്‌ വയസിന്‌ മുകളില്‍ ഉള്ളവര്‍ ഇത്‌ വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തണം. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ഗ്‌ളോക്കോമ പിടിപെട്ടിട്ടുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതുപോലെ പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അസുഖങ്ങളുള്ളവരും ഗ്‌ളോക്കോമയെക്കുറിച്ച്‌ ജാഗരൂകരായിരിക്കണം. കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്‌ക്കിടെ കണ്ണുകള്‍ക്ക്‌ വിശ്രമം നല്‍കണം.

ചികില്‍സ

കണ്ണുകളിലെ സമ്മര്‍ദ്ദം നിയന്ത്രിക്കുക എന്നതാണ്‌ ഗ്‌ളോക്കോമയുടെ പ്രധാന ചികില്‍സ. ആദ്യഘട്ടത്തില്‍ കണ്ണില്‍ ഒഴിക്കുന്ന മരുന്നുകള്‍കൊണ്ട്‌ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സാധിക്കും. ചില അവസരങ്ങളില്‍ മരുന്ന്‌ ഫലപ്രദമാകാതെ വന്നേക്കാം. അപ്പോള്‍ ലേസര്‍ ചികില്‍സ, ശസ്‌ത്രക്രിയ തുടങ്ങിയവയിലൂടെ സമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാം.

ജീവിതശൈലി മാറ്റുന്ന കംപ്യൂട്ടര്‍

ഇക്കാലത്തുണ്ടാകുന്ന മിക്ക രോഗങ്ങള്‍ക്കും കാരണം ജീവിതശൈലിയിലുണ്ടാകുന്ന വ്യതിയാനങ്ങളാണെന്ന്‌ നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. യന്ത്രവല്‍ക്കരണത്തിന്‌ ഇതില്‍ നിര്‍ണായക പങ്കുണ്ട്‌. പണ്ട്‌ കാലങ്ങളില്‍ നമ്മള്‍ മാനുഷികമായ ചെയ്‌തിരുന്ന പല ജോലികളും ഇന്ന്‌ യന്ത്രങ്ങള്‍ ചെയ്യുന്നു. ഇതുമൂലം നമ്മളില്‍ ശാരീരികമായ അധ്വാനവും വ്യായാമവും കുറയുന്നു.

പലതരം രോഗങ്ങള്‍ക്കും ഇത്‌ കാരണമാകുകയും ചെയ്യുന്നു. എന്നാല്‍ കംപ്യൂട്ടര്‍ കാരണം ഉണ്ടാകുന്ന ചില ജീവിതശൈലി പ്രശ്‌നങ്ങളെ സംബന്ധിച്ച പുതിയ പഠനം ഗൗരവമേറിയതാണ്‌.

തുടര്‍ച്ചയായി മണിക്കൂറുകളോളം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ മധുരമേറിയ ഫാസ്‌റ്റ്‌ഫുഡ്‌ അല്ലെങ്കില്‍ ജങ്ക്‌ഫുഡ്‌ ധാരാളമായി കഴിക്കുകയും പിന്നീട്‌ പലതരത്തിലുള്ള രോഗങ്ങളുണ്ടാകുകയും ചെയ്യുന്നതായാണ്‌ പുതിയ പഠനം ചൂണ്ടികാണിക്കുന്നത്‌. കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ പ്രോഫസര്‍ ജീന്‍ ഫിലിപ്പിയാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌.

കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തുടര്‍ച്ചയായി നോക്കിയിരിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസികസമ്മര്‍ദ്ദം കാരണം രക്‌തത്തിലെ പഞ്ചസാരയുടെ അളവിലും ഹോര്‍മോണിന്റെ വിന്യാസത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു. ഇതുമൂലം ഒട്ടേറെ ജോലികള്‍ നമ്മള്‍ ചെയ്‌തുവെന്നും ശരീരത്തില്‍ നിന്ന്‌ കൂടുതല്‍ ഉര്‍ജ്ജം നഷ്‌ടമായെന്നുമുള്ള തോന്നലുണ്ടാകുന്നു. ഇതേത്തുടര്‍ന്നാണ്‌ കൂടുതല്‍ ഭക്ഷണം പ്രത്യേകിച്ചും മധുരപലഹാരങ്ങള്‍ കഴിക്കണമെന്ന തോന്നലുണ്ടാകുന്നത്‌. തുടര്‍ച്ചയായി ടി വി കാണുന്നവര്‍ക്കും ഈ പ്രശ്‌നം അനുഭവപ്പെടുന്നു. ഇങ്ങനെ ശരീരഭാഗം ക്രമാതീതമായി വര്‍ദ്ധിക്കുകയും പ്രമേഹം, ഹൃദ്രോഗം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ക്ക്‌ അടിപ്പെടുകയും ചെയ്യുന്നു.

തുടര്‍ച്ചയായി കംപ്യൂട്ടര്‍ ജോലി ചെയ്യുന്നവരും ഗെയിം കളിക്കുന്നവരും ടി വി കാണുന്നവരും ശരീരഭാരം നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പഠനറിപ്പോര്‍ട്ട്‌ സ്‌റ്റോക്ക്‌ഹോമില്‍ നടന്ന അന്താരാഷ്‌ട്ര ഒബിസിറ്റി കോണ്‍ഗ്രസില്‍ ജീന്‍ ഫിലിപ്പി അവതരിപ്പിച്ചു. കംപ്യൂട്ടര്‍ ജോലി ചെയ്യുന്നവരും ടി വി കാണുന്നവരും മറ്റുള്ളവരെ അപേക്ഷിച്ച്‌ ചോക്‌ളേറ്റ്‌, ബിസ്‌കറ്റ്‌, കേക്ക്‌, ചിപ്‌സ്‌ തുടങ്ങിയവ കൂടുതലായി കഴിക്കുന്നത്‌ കണ്ട്‌ കൗതുകം തോന്നിയതിനാലാണ്‌ ഇത്തരമൊരു പഠനം നടത്തിയതെന്ന്‌ ജീന്‍ ഫിലിപ്പി പറഞ്ഞു.

കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

ഏറെനേരം കംപ്യൂട്ടറിന്‌ മുന്നിലിരിക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്ക്‌ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന നേത്രരോഗം പിടിപെട്ടേക്കാം. കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക്‌ മണിക്കൂറുകളോളം നോക്കിയിരുന്നാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പിടിപെടാനുള്ള സാധ്യത കൂടുതലാണ്‌. കണ്ണിന്‌ വേദന, ചെങ്കണ്ണ്‌, കണ്ണിലൂടെ വെള്ളം വരുക, കാഴ്‌ചയ്‌ക്ക്‌ തകരാര്‍, തലവേദന, കണ്ണില്‍ ഈര്‍പ്പമില്ലായ്‌മയും ചൊറിച്ചിലും തുടങ്ങിയ വ്യത്യസ്‌ത രൂപങ്ങളില്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പിടിപെടാം.

ഇതിനെ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍ വിശദീകരിക്കാം.

ഓരോ 20 മിനിട്ടിനിടയിലും ഇടവേളയുണ്ടാക്കി കണ്ണടയ്‌ക്കുകയാണ്‌ ഈ രോഗത്തെ ചെറുക്കാന്‍ ഒരു മാര്‍ഗം. മാസത്തില്‍ ഒരുതവണയെങ്കിലും ഒരു നേത്രരോഗ വിദഗ്‌ദ്ധനെ കണ്ട്‌ കണ്ണുകള്‍ പരിശോധിപ്പിക്കണം. സി ആര്‍ ടി മോണിറ്റര്‍ ഒഴിവാക്കി, എല്‍ സി ഡി മോണിറ്റര്‍ ഉപയോഗിക്കണം. കംപ്യൂട്ടര്‍ വെച്ചിരിക്കുന്ന മുറിയില്‍ ആവശ്യത്തിന്‌ വെളിച്ചം കടക്കുന്നതാണെന്ന്‌ ഉറപ്പ്‌ വരുത്തണം. മോണിറ്ററില്‍ നിന്ന്‌ 20-30 ഇഞ്ച്‌ അകലെയിരുന്ന്‌ മാത്രമെ കംപ്യൂട്ടറിലേക്ക്‌ നോക്കാന്‍ പാടുള്ളു.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ എ സിയുടെ തണുപ്പ്‌ കുറയ്‌ക്കണം. കംപ്യൂട്ടര്‍ സ്‌കീനില്‍ ആന്റി ഗ്‌ളെയര്‍ ഗ്‌ളാസ്‌ ഉപയോഗിച്ചാല്‍ ഉത്തമമായിരിക്കും. 17 ഇഞ്ചോ അതില്‍ കൂടുതലോ വലുപ്പമുള്ള മോണിറ്റര്‍ ഉപയോഗിക്കുക. മോണിറ്ററിന്റെ ബ്രൈറ്റ്‌നെസ്‌, കോന്‍ട്രാസ്‌റ്റ്‌, കളര്‍ എന്നിവ കണ്ണിന്‌ അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുക. തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ ചെറുക്കാനാകും.

ശരിയായ ഉറക്കവും ആരോഗ്യവും

ശരിയായ ഉറക്കവും ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. ഉറക്കം കൂടിയാലും കുറഞ്ഞാലും അത്‌ ആരോഗ്യത്തെ ബാധിക്കും. ഒരുദിവസം എത്രനേരം ഉറങ്ങണമെന്നതിനെ കുറിച്ച്‌ നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്‌. എന്നാല്‍ ഒരു ദിവസം ഏഴുമണിക്കൂര്‍ ഉറങ്ങുന്നതാണ്‌ ആരോഗ്യത്തിന്‌ നല്ലതെന്ന്‌ പുതിയ പഠനം സൂചിപ്പിക്കുന്നു.

വെസ്റ്റ്‌ വിര്‍ജീനിയ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌ ഇങ്ങനെയൊരു നിഗമനം. ഇന്ത്യന്‍ വംശജനായ അനൂപ്‌ ശങ്കറിന്റെ നേതൃത്വത്തിലാണ്‌ പഠനം നടത്തിയത്‌. അതേസമയം ഏഴ്‌ മണിക്കൂറിലധികം ഉറങ്ങിയാല്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും ഇവരുടെ പഠനത്തില്‍ പറയുന്നു.

അമേരിക്കയില്‍ 30000 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്‌. 2005ലാണ്‌ പഠനം ആരംഭിച്ചത്‌. ദിവസം ഒമ്പത്‌ മണിക്കൂറിലധികം ഉറങ്ങുന്നവര്‍ക്ക്‌ ഹൃദ്രോഗം ഉണ്ടാകാനുള്ള സാദ്ധ്യത ഏഴ്‌ മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച്‌ ഒന്നരമടങ്ങ്‌ കൂടുതലാണ്‌. എന്നാല്‍ 60 വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ അഞ്ച്‌ മണിക്കൂറോ അതില്‍ കുറവോ സമയം ഉറങ്ങിയാല്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത ഏഴ്‌ മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച്‌ മൂന്നുമടങ്ങിലധികമാണ്‌.

കൊളസ്‌ട്രോളിനെ പ്രണയിക്കാം

ആരും നെറ്റി ചുളിക്കണ്ട. പ്രണയിക്കുന്നത്‌ നല്ല കൊളസ്‌ട്രോളിനെ മാത്രമായിരിക്കണമെന്ന്‌ മാത്രം. നമ്മുടെ ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്‌. ഇതില്‍ ചീത്ത കൊളസ്‌ട്രോള്‍ രക്‌തധമനികളിലും ഹൃദയ വാല്‍വുകളിലും അടിഞ്ഞാണ്‌ സ്‌ട്രോക്കും ഹൃദ്രോഗവും മറ്റുമുണ്ടാകുന്നത്‌.

എന്നാല്‍ നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന്‌ ഏറെ ഗുണകരമാണ്‌. ഇതിന്റെ അളവ്‌ കൂടുന്നത്‌ ചീത്ത കൊളസ്‌ട്രോളിന്റെ അളവ്‌ കുറയാന്‍ സഹായിക്കുന്നു. ഇതിലൂടെ സ്‌ട്രോക്ക്‌, ഹൃദയാഘാതം തുടങ്ങിയവ പിടിപെടാനുള്ള സാധ്യത ഇല്ലാതാകുന്നു.

നല്ല കൊളസ്‌ട്രോള്‍ എച്ച്‌ ഡി എല്‍ കൊളസ്‌ട്രോള്‍(ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍) എന്നാണ്‌ അറിയപ്പെടുന്നത്‌. ഇതില്‍ കൊഴുപ്പിനൊപ്പം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്‌. ഇപ്പോള്‍ നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന്‌ ഏറെ ഗുണകരമാണെന്ന്‌ പുതിയ പഠനം തെളിയിക്കുന്നു. സിന്‍സിനാറ്റി സര്‍വ്വകലാശാലയിലെ ഡബ്‌ള്യൂ സീന്‍ ഡേവിസന്റെ നേതൃത്വത്തിലാണ്‌ ഇതേക്കുറിച്ച്‌ പഠനം നടത്തിയത്‌. നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന്‌ ആവശ്യമായ കൊഴുപ്പ്‌ ശരിയായ അളവില്‍ മാത്രമാണ്‌ പ്രദാനം ചെയ്യുന്നത്‌. എന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ അളവില്‍ കൂടിയ കൊഴുപ്പ്‌ രക്‌തക്കുഴലുകളില്‍ അടിയാന്‍ കാരണമാകുന്നു. ഇതുതന്നെയാണ്‌ സ്‌ട്രോക്ക്‌, ഹൃദ്രോഗം തുടങ്ങിയവ പിടിപെടാനുള്ള പ്രധാന കാരണം.

അതുകൊണ്ട്‌ തന്നെ നല്ല കൊളസ്‌ട്രോളിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണശീലം സ്വീകരിക്കണം. മല്‍സ്യങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ്‌ നല്ല കൊളസ്‌ട്രോള്‍ ലഭ്യമാക്കും. കൊഴുപ്പ്‌ കൂടിയ ഭക്ഷണം ഒഴിവാക്കി, മത്തി, അയല, ചൂര തുടങ്ങിയ മല്‍സ്യങ്ങള്‍ കറിവെച്ച്‌ കഴിക്കാം(ഇവ വറുത്ത്‌ കഴിച്ചാല്‍ ഏറെ അപകടകരമാണ്‌). തവിട്‌ കളയാത്ത ധാന്യം(അരി, ഗോതമ്പ്‌, ചോളം) എന്നിവയും നല്ല കൊളസ്‌ട്രോള്‍ പ്രദാനം ചെയ്യുന്ന ഭക്ഷണമാണ്‌. സോയാബീന്‍, ഇലക്കറികള്‍, ഓട്ട്‌സ്‌ എന്നിവയും ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കുന്നു.

കൂടുതല്‍ മധുരമുള്ള ഭക്ഷണം കഴിക്കുന്നത്‌ ഒന്നുകൊണ്ടും നല്ലതല്ല. മധുരമേറിയ ഭക്ഷണം കഴിക്കുന്നത്‌ പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ പിടിപെടനും ശരീരം അമിതമായി വണ്ണിക്കാനും കാരണമാകും. പഞ്ചസാരയുടെ അളവ്‌ കൂടുതലുളള ആഹാരശീലം പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുളള സാധ്യതയും വര്‍ദ്ധിപ്പി ക്കു മെന്നാണ്‌ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നത്‌.

പ്രായപൂര്‍ത്തിയായ 6000 പേരുടെ ആഹാര രീതിയാണ്‌ ഗവേഷണസംഘം പഠന വിധേയമാക്കിയത്‌. 2003നും 2009നും ഇടയിലുളള ആറുവര്‍ഷമാണ്‌ പഠനം നടത്തിയത്‌. അമിത മധുരം കഴിക്കുന്നവരുടെ ശരീരം വല്ലാതെ വണ്ണിക്കാറുണ്ട്‌. ഇത്തരം ശരീരപ്രകൃതി ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന്‌ ഗവേഷകര്‍ കണ്ടെത്തി. കൂടുതല്‍ മധുരം ഉളളില്‍ ചെന്നതു കാരണം ട്രൈഗ്‌ളിസറൈഡ്‌ നിലയും കൊളസ്‌ട്രോള്‍ നിലയും വളരെ ഉയര്‍ന്ന നിലയിലായതിനാലാണ്‌ ഹൃദ്രോഗത്തിനിടയാക്കുന്നത്‌. അതുകൊണ്ടുതന്നെ ഐസ്‌ക്രീ, ചോക്ക്‌ളേറ്റ്‌ തുടങ്ങിയ മധുരമുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നത്‌ നല്ലതല്ല.

ഓറഞ്ച്‌ജ്യൂസ്‌ കുടിക്കാം; രക്‌തസമ്മര്‍ദ്ദവും ഹൃദ്രോഗവും ഒഴിവാക്കാം

ഒരു ദിവസം രണ്ടു ഗ്‌ളാസ്‌ ഓറഞ്ച്‌ജ്യൂസ്‌ കുടിച്ചാല്‍ രക്‌തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യതയും കുറയ്‌ക്കാനാകുമെന്ന്‌ പുതിയ പഠനങ്ങള്‍ വ്യക്‌തമാക്കുന്നു. രക്‌തസമ്മര്‍ദ്ദമുള്ള മദ്ധ്യവയസ്‌ക്കരില്‍ നടത്തിയ പഠനമാണ്‌ ഇക്കാര്യം തെളിയിക്കുന്നത്‌. ഓറഞ്ച്‌ജ്യൂസ്‌ കുടിച്ചതിന്‌ ശേഷം നടത്തിയ പരിശോധനയില്‍ രക്‌തസമ്മര്‍ദ്ദം കുറയുന്നതായി കണ്ടെത്തി.

ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം അഞ്ചില്‍ ഒരാള്‍ക്ക്‌ ഹൃദയാഘാതത്തിന്‌ കാരണമാകുന്നു. 50 ശതമാനം ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും കാരണമാകുന്നത്‌ ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദമാണെന്ന്‌ ലോകാരോഗ്യസംഘടന നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ഓറഞ്ച്‌ജ്യൂസ്‌ കുടിക്കുന്നത്‌ രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനൊപ്പം ഹൃദ്രോഗസാധ്യതയും ഒഴിവാക്കുമെന്ന നിഗമനത്തിലെത്തുന്നത്‌.

ഫ്രാന്‍സിലെ ഓര്‍ഗ്‌നെ സര്‍വ്വകലാശാലയാണ്‌ ഇതുസംബന്ധിച്ച്‌ രണ്ടുമാസത്തോളം നീണ്ട പഠനം നടത്തിയത്‌. പഠനത്തില്‍ പങ്കെടുത്തവര്‍ക്ക്‌ തുടര്‍ച്ചയായി നാല്‌ ആഴ്‌ച ഓറഞ്ച്‌ജ്യൂസ്‌ നല്‍കിയശേഷം നടത്തിയ പരിശോധനയില്‍, ഗുളിക കഴിച്ചാല്‍ കുറയുന്നതുപോലെ രക്‌തസമ്മര്‍ദ്ദം കുറയുന്നതായി കണ്ടെത്തി. രക്‌തസമ്മര്‍ദ്ദത്തിനുള്ള ഹെസ്‌പിരിഡിന്‍ ക്യാപ്‌സൂള്‍ കഴിക്കുന്നതിന്‌ സമമാണ്‌ ദിവസം രണ്ടു ഗ്‌ളാസ്‌ ഓറഞ്ച്‌ജ്യൂസ്‌ കഴിക്കുന്നത്‌ എന്നാണ്‌ പഠിതാക്കളുടെ നിഗമനം. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ക്‌ളിനിക്കല്‍ ന്യൂട്രിഷന്‍ എന്ന മാസികയില്‍ പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

നല്ല ആരോഗ്യത്തിന്‌ മോര്‌ കുടിക്കാം

ദിവസവും കുറഞ്ഞത്‌ ഒരു ഗ്‌ളാസ്‌ മോര്‌ കുടിക്കുന്നത്‌ ആരോഗ്യത്തിന്‌ അത്യുത്തമമാണത്രെ. തൈര്‌ കടഞ്ഞ്‌, അതില്‍ നിന്ന്‌ വെണ്ണ മാറ്റിയ ശേഷമെടുക്കുന്ന മോരാണ്‌ നല്ലത്‌. അതില്‍ വെള്ളം ചേര്‍ത്തോ ചേര്‍ക്കാതെയോ കുടിക്കാം. ഭക്ഷണം കഴിച്ചശേഷം മോര്‌ കുടിക്കുന്നത്‌ ദഹനം അനായാസമാകാന്‍ സഹായിക്കും. അതുപോലെ തന്നെ അസിഡിറ്റി, ദഹനക്കേട്‌, നിര്‍ജ്ജലീകരണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്‌ക്കും മോര്‌ കുടിക്കുന്നത്‌ നല്ലതാണ്‌.

പാലുമായി താരതമ്യം ചെയ്യുമ്പോള്‍ മോരില്‍ കൊഴുപ്പ്‌ കുറവാണ്‌. എന്നുമാത്രമല്ല കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എന്നിവയും മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.

കഫം, വാതം എന്നിവ ഉള്ളവര്‍ മോര്‌ കുടിക്കരുതെന്നാണ്‌ പൊതുവെ പറയുന്നത്‌. എന്നാല്‍ വെള്ളം ചേര്‍ത്ത്‌ ലഘുവാക്കി മോര്‌ കഴിക്കുന്നത്‌, കഫശല്യം, വാതശല്യം എന്നിവ കുറയ്‌ക്കാന്‍ സഹായിക്കുമത്രെ. ആയുര്‍വേദ വിധി പ്രകാരം മോര്‌ ഒരു ഉത്തമ ഔഷധമാണ്‌. മോരില്‍ അല്‍പ്പം ഉപ്പ്‌, ഇഞ്ചി നല്ലതുപോലെ ചതച്ചത്‌, അല്‍പ്പം നാരങ്ങാനീര്‌, കാന്താരിമുളക്‌ എന്നിവ ചേര്‍ത്ത്‌ കുടിച്ചാല്‍ പല അസുഖങ്ങളും ഭേദമാകും. അര്‍ശസ്‌, ഛര്‍ദ്ദി, ദഹനക്കേട്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മേല്‍പ്പറഞ്

തേന്‍ എന്ന ദിവ്യ ഔഷധം

പണ്ടുകാലം മുതല്‍ക്കേ പലവിധ രോഗങ്ങള്‍ക്കും ഔഷധമായി തേന്‍ ഉപയോഗിക്കുന്നുണ്ട്‌. ലോകത്തിന്‌ ഇന്ത്യയുടെ സംഭാവനയായ ആയുര്‍വേദത്തില്‍ പ്രധാനമായ ഔഷധക്കൂട്ടാണ്‌ തേന്‍. ഇന്നത്തെ തലമുറയ്‌ക്ക്‌ തേനിന്റെ ഔഷധഗുണത്തെക്കുറിച്ച്‌ കൂടുതലായി അറിയില്ല. സ്ഥിരമായി തേന്‍ കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

നല്ല മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്ക്‌ തേന്‍ കഴിക്കാം. പഞ്ചസാരയുടെ മോശം അശങ്ങളൊന്നും തേനില്‍ അടങ്ങിയിട്ടില്ല. അതുകൊണ്ടാണ്‌ തേന്‍ പ്രമേഹരോഗികള്‍ക്ക്‌ കഴിക്കാന്‍ സാധിക്കുന്നത്‌.

തേനില്‍ നെല്ലിക്ക ഇട്ട്‌വെച്ച്‌ 25 ദിവസത്തിനുശേഷം ഉപയോഗിക്കാം. നെല്ലിക്കയുടെ സത്ത്‌ ഊറ്റിയെടുക്കുന്ന തേന്‍ ഒരു സിദ്ദൗഷധമാണ്‌. ഇത്തരത്തില്‍ തയ്യാറാക്കിയ തേന്‍ ദിവസവും രാവിലെ വെറുംവയറ്റില്‍ ഒരു സ്‌പൂണ്‍ വീതം കഴിക്കുക. ശരീരത്തിന്‌ മികച്ച രോഗ പ്രതിരോധശേഷി പ്രദാനം ചെയ്യും. അപസ്‌മാരം, അജീര്‍ണ്ണം, അസ്ഥിശ്രാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ മാറ്റാന്‍ തേന്‍ സഹായിക്കും. പ്രമേഹം, അര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും തേന്‍ ഉത്തമമാണ്‌. ശരീരത്തിലെ വിഷാംശങ്ങള്‍ വലിച്ചെടുക്കാന്‍ തേനിന്‌ കഴിയും. ഇതിലൂടെ ശരീരത്തില്‍ ഒരു മികച്ച ശുദ്ധീകാരിയായി തേന്‍ പ്രവര്‍ത്തിക്കുന്നു.

കട്ടന്‍ചായ ഒഴിവാക്കാം

അമിതമായ തോതില്‍ കട്ടന്‍ചായ കുടിക്കുന്നത് അസ്ഥികള്‍ക്ക് ബലക്ഷയമുണ്ടാക്കുമെന്ന് പഠനറിപ്പോര്‍ട്ട്. കട്ടന്‍ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്ളൂറൈഡ് അസ്ഥികള്‍ക്ക് ദോഷകരമാണെന്ന് ജോര്‍ജ്ജിയ മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ദിവസം രണ്ടോ നാലോ കപ്പ് ചായ കുടിക്കുന്നത് പ്രശ്നമല്ല.

എന്നാല്‍ ഇതിന്റെ അളവ് കൂടുന്തോറും അപകട സാദ്ധ്യതയും ഏറും.

ഒരു ലിറ്റര്‍ കട്ടന്‍ ചായയില്‍ ഒമ്പത് മില്ലിഗ്രാം ഫ്ളൂറൈഡ് അടങ്ങിയിട്ടുണ്ട്. നേരത്തെ നടത്തിയ പഠനങ്ങളില്‍ കട്ടന്‍ചായയില്‍ ഇത്രയും അധികം ഫ്ളൂറൈഡ് അടങ്ങിയതായി കണ്ടെത്തിയിരുന്നില്ല. ഫ്ളൂറൈഡ് അമിതമാകുമ്പോള്‍ അത് അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്നു. സന്ധികള്‍ക്കും അസ്ഥിക്കും വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. അതേസമയം പല്ലിന്റെ സുരക്ഷയ്ക്ക് ഫ്ളൂറൈഡ് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

മസ്‌തിഷ്‌ക ഉണര്‍വിന്‌ ഒരു കപ്പ്‌ ചായ

ഒരു കപ്പ്‌ ചായ കുടിച്ചാല്‍ കൂടുതല്‍ ഉണര്‍വ്‌ ലഭിക്കുമത്രെ. കൂടാതെ കുഴയ്‌ക്കുന്ന പ്രശ്‌നങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കാനും ഒരു കപ്പ്‌ ചായയ്‌ക്ക്‌ കഴിയുമെന്നാണ്‌ ലണ്ടനില്‍ നടത്തിയ പുതിയ പഠനം തെളിയിക്കുന്നത്‌. ചായ കുടിക്കുമ്പോള്‍ മസ്‌തിഷ്‌ക്കത്തിന്‌ ലഭിക്കുന്ന പുത്തന്‍ ഉണര്‍വാണ്‌ ഇതിന്‌ കാരണം.

ചായയില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തു മാനസികശേഷിയെ ഉത്തേജിപ്പിക്കുന്നുവെന്ന്‌ പഠനത്തില്‍ വ്യക്‌തമായി.

ഗ്രീന്‍ ടീയില്‍ ഉള്‍പ്പടെ കാണപ്പെടുന്ന എല്‍-തിയാനിന്‍ എന്ന അമിനോ ആസിഡാണ്‌ ഈ രാസവസ്‌തു. ചായ കുടിച്ച്‌ 20-70 മിനിട്ടിന്‌ ശേഷം മസ്‌തിഷ്‌ക്കത്തിന്‌ പുതിയ ഉണര്‍വ്‌ ലഭിക്കുമെന്ന്‌ പഠനത്തില്‍ പറയുന്നു. മാനസികവും ശാരീരികവുമായ ക്ഷീണം മാറ്റാനും ചായ സഹായിക്കുമെന്ന്‌ ഹോളണ്ടില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നു. 40 വയസില്‍ താഴെയുള്ളവരിലാണ്‌ പഠനം നടത്തിയത്‌. പഠനറിപ്പോര്‍ട്ട്‌ ന്യൂട്രീഷണല്‍ ന്യൂറോസയന്‍സ്‌ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഓര്‍മ്മശക്‌തിക്ക്‌ മധുരമുള്ള കോഫി ഉത്തമം

തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ മധുരമുള്ള കോഫി സഹായിക്കുമെന്ന്‌ വിദഗ്‌ദ്ധ പഠനം. സ്‌പെയിനിലെ ബാഴ്‌സലോണ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്‌തമായത്‌. മസ്‌തിഷ്‌കത്തിലെ ശ്രദ്ധ, ഓര്‍മ തുടങ്ങിയ കാര്യങ്ങളുടെ പ്രവര്‍ത്തനക്ഷമതയ്‌ക്കാണ്‌ മധുരമേറിയ കോഫി സഹായകരമാകുന്നത്‌.

40 ആളുകളിലാണ്‌ പഠനം നടത്തിയത്‌. ഇവര്‍ക്ക്‌ മധുരമുളളതും മധുരമില്ലാത്തതുമായ കോഫി നല്‍കുകയും പിന്നീട്‌ ഓര്‍മശക്‌തി പരിശോധിക്കുകയും ചെയ്‌തു. ഡോ. ജോസഫ്‌ സെറ ഗ്രാബുലോസയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പഠനം നടത്തിയത്‌.

കോഫിയില്‍ അടങ്ങിയിട്ടുള്ള കഫീനും പഞ്ചസാരയും ജലവും ഒന്നിച്ചുചേര്‍ന്ന മിശ്രിതമാണ്‌ ഓര്‍മശക്‌തി വര്‍ദ്ധിപ്പിക്കുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മധുരമുള്ള ലഘുഭക്ഷണം കഴിച്ചാല്‍ ഓര്‍മശക്‌തി വര്‍ദ്ധിക്കില്ല. കഫീനും പഞ്ചസാരയും ഒന്നിച്ച്‌ വരുമ്പോഴാണ്‌ ഓര്‍മശക്‌തിയെ പ്രചോദിപ്പിക്കുന്ന പ്രവര്‍ത്തനം തലച്ചോറില്‍ നടക്കുക. പഠനറിപ്പോര്‍ട്ട്‌ ഹ്യൂമണ്‍ സൈക്കോഫാര്‍മക്കോളജി- ക്‌ളിനിക്കല്‍ ആന്‍ഡ്‌ എക്‌സ്‌പെരിമെന്റല്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

 

ആരോഗ്യത്തിന്‌ കാപ്പിയും ചായയും നിയന്ത്രിക്കാം

കാപ്പിയും ചായയും കുടിക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതാണോ ഹാനികരമാണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി. എന്നാല്‍ ചായയോ കോഫിയോ കുടിച്ചുകൊണ്ട്‌ ഒരുദിവസം തുടങ്ങുകയെന്നത്‌ ഭൂരിഭാഗം കേരളീയരുടെയും ശീലമാണ്‌. ഒരു ദിവസം നാലും അഞ്ചും തവണ ചായയോ കോഫിയോ കുടിക്കുന്നവരുണ്ട്‌. എന്നാല്‍ ചായയും കോഫിയും കൂടുതല്‍ കുടിക്കുന്നത്‌ ആരോഗ്യത്തിന്‌ അത്ര നല്ലതല്ലെന്നാണ്‌ ചില പഠനങ്ങള്‍ പറയുന്നത്‌.

കോഫിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ഘടകം ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമത്രെ.

സ്ഥിരമായ കാപ്പികുടിയും ചായകുടിയും ലഹരിമരുന്നിന്‌ അടിപ്പെടുന്നത്‌ പോലെയാണെന്നാണ്‌ പുതിയ പഠനങ്ങളില്‍ പറയുന്നത്‌. സ്ഥിരമായി നമ്മള്‍ കാപ്പിയോ ചായയോ കുടിക്കുന്നവരാണെങ്കില്‍ ഒരു ദിവസം അത്‌ ലഭിക്കാതെ വരുമ്പോള്‍ വല്ലാത്ത അസ്വസ്ഥതകള്‍ തോന്നുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍ ഇത്‌ ഏറെ അപകടകരമായ അവസ്ഥയാണെന്ന്‌ വിദഗ്‌ദ്ധര്‍ പറയുന്നു. ഇത്തരത്തില്‍ ആഗ്രഹിക്കുമ്പോള്‍ കോഫിയോ ചായയോ ലഭിക്കാതെയിരുന്നാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. തലവേദന, ഉറക്കക്കുറവ്‌, പേശീവേദന എന്നിവയാണത്‌. അതിനാല്‍ കാപ്പിയും ചായയും സ്ഥിരമാക്കുന്നതിന്‌ പകരം പാര്‍ശ്വഫലങ്ങളില്ലാത്ത ഏതെങ്കിലും പാനീയങ്ങള്‍ സ്ഥിരമാക്കുന്നതാണ്‌ നല്ലതെന്ന്‌ വിദഗ്‌ദ്ധര്‍ ഉപദേശിക്കുന്നു.

 

ഹാര്‍ട്ടറ്റാക്കിനെ പ്രതിരോധിക്കാന്‍ മൂന്നുകപ്പ്‌ ചായ!

ഹാര്‍ട്ട്‌ അറ്റാക്ക്‌, സ്‌ട്രോക്ക്‌ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാന്‍ ദിവസം മൂന്നുകപ്പ്‌ ചായ കുടിച്ചാല്‍ മതിയത്രെ. പതിവായി മൂന്നുകപ്പ്‌ കട്ടന്‍ചായയോ ഗ്രീന്‍ടീയോ കുടിച്ചാല്‍ ഹാര്‍ട്ട്‌ അറ്റാക്കിനുള്ള സാധ്യത 11 ശതമാനം വരെ കുറയും. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്‌തമായത്‌. ഡോ ജോനാഥന്‍ ഹോഗ്‌ഡ്‌സണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പഠനം നടത്തിയത്‌.

മോളികുലാര്‍ ആസ്‌പെക്‌റ്റ്‌സ്‌ ഓഫ്‌ മെഡിസിന്‍ എന്ന സയന്‍സ്‌ ജേര്‍ണലില്‍ പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

രക്‌തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞ്‌ ബ്ലോക്ക്‌ ഉണ്ടാകുന്ന സ്ഥിതിവിശേഷത്തെ ചെറുക്കാന്‍ ചായയ്‌ക്ക്‌ കഴിയും. രണ്ട്‌ ആപ്പിള്‍ നല്‍കുന്നതിനേക്കാള്‍ ആന്റി ഓക്‌സിഡന്റ്‌ രണ്ടു കപ്പ്‌ ചായയിലൂടെ ശരീരത്തിന്‌ ലഭിക്കും. ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കാന്‍ ആവശ്യമായ ഫ്ലേവനോയിഡ്‌ ചായയില്‍ നിന്ന്‌ ലഭിക്കും. ഒരു കപ്പ്‌ ചായയില്‍ നിന്ന്‌ 150-200 ഗ്രാം ഫ്ലേവനോയിഡാണ്‌ ലഭിക്കുന്നത്‌. കട്ടന്‍ചായയിലും ഗ്രീന്‍ടീയിലുമുള്ള ഫ്ലേവനോയിഡിന്റെ അളവ്‌ തുല്യമായതിനാല്‍ രണ്ടും ഉത്തമമാണ്‌. ബ്രിട്ടനില്‍ 80 ശതമാനം പേരും ചായ കുടിക്കുന്നവരാണ്‌. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ബ്രിട്ടനില്‍ ഹൃദ്രോഗബാധ കുറവാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

നല്ല ആരോഗ്യത്തിന്‌ പ്രാതല്‍ മുടക്കരുതേ…

ആരോഗ്യകരമായ ജീവിതശൈലിയില്‍ ഒഴിച്ചുകൂടാനാകാത്തതാണ്‌ പ്രാതല്‍. ഒരു ദിവസത്തേക്കുവേണ്ട പോഷണം ലഭിക്കത്തക്കവിധത്തിലാണ്‌ പ്രാതല്‍ കഴിക്കേണ്ടത്‌. അതുകൊണ്ടുതന്നെ നല്ല ആരോഗ്യത്തിന്‌ പ്രാതല്‍ ഒഴിവാക്കരുതെന്നാണ്‌ പുതിയ പഠനം ചൂണ്ടികാണിക്കുന്നത്‌. കൊഴുപ്പും മധുരവും കുറഞ്ഞ ആഹാരമാണ്‌ പ്രാതലിന്‌ കഴിക്കേണ്ടത്‌.

ലണ്ടനില്‍ ഡോ. സിഗ്രിഡ്‌ ഗിബ്‌സന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌.

19നും 64നും ഇടയില്‍ പ്രായമുള്ള 12,068 ബ്രിട്ടീഷ്‌ പൗരന്‍മാരിലാണ്‌ പഠനം നടത്തിയത്‌. അഞ്ചിലൊന്ന്‌ പേരും കാര്യമായി പ്രാതല്‍ കഴിക്കാറില്ലെന്നാണ്‌ പഠനത്തില്‍ തെളിഞ്ഞത്‌. മൂന്നിലൊന്ന്‌ പേര്‍ ധാന്യകം അടങ്ങിയ പ്രാതല്‍ കഴിക്കുമ്പോള്‍ 45 ശതമാനം ബ്രിട്ടീഷുകാരും അതില്ലാത്ത പ്രഭാത ഭക്ഷണമാണ്‌ കഴിക്കുന്നത്‌. 82 ശതമാനം പേര്‍ പാലും 39 ശതമാനം പേര്‍ ധാന്യകവും(അരി, ഗോതമ്പ്‌ ആഹാരം), 33 ശതമാനം പേര്‍ റൊട്ടിയും 14 ശതമാനം പേര്‍ പഴങ്ങളും പ്രാതലായി കഴിക്കാറുണ്ട്‌.

പുരുഷന്‍മാര്‍ റൊട്ടി, സോസെ, മുട്ട എന്നിവയാണ്‌ കുടുതലായി കഴിക്കുന്നത്‌. അതേസമയം സ്‌ത്രീകള്‍ക്ക്‌ പഴവര്‍ഗങ്ങളാണ്‌ ഏറെ ഇഷ്‌ടം. ഏറ്റവും ആരോഗ്യകരമായ പ്രഭാത ഭക്ഷണം ധാന്യകവും പാലും ചേര്‍ന്നതാണെന്ന്‌ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാതല്‍ വയറു നിറച്ച്‌ കഴിക്കണം. അത്‌ കൊഴുപ്പ്‌ കുറയ്‌ക്കാനും കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ്‌ ശരീരത്തിന്‌ ലഭിക്കാനും സഹായിക്കുന്നു. ഇത്‌ ദഹനപ്രവര്‍ത്തനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു.

ശരിയായ ആരോഗ്യത്തിന്‌ ഓട്‌സ്‌ ശീലമാക്കാം

മുന്‍കാലങ്ങളില്‍ ഭക്ഷണക്രമത്തിലുണ്ടായിരുന്ന കൃത്യത കൈമോശം വന്നതാണ്‌ ഇക്കാലത്ത്‌ മനുഷ്യന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുന്നത്‌. ഫാസ്‌റ്റ്‌ഫുഡ്‌ കൂടുതലായി ഉപയോഗിക്കുന്നതിനൊപ്പം സമയത്ത്‌ ആഹാരം കഴിക്കാത്തതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. ശരീരത്തിന്‌ ആവശ്യമായ പോഷണം ലഭിക്കുന്നില്ല എന്നതാണ്‌ പ്രധാനപ്പെട്ട പ്രശ്‌നം.

അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണക്രമത്തില്‍ ഓട്‌സ്‌ നിര്‍ബന്ധമാക്കണം. രാവിലെ ഓട്‌സ്‌ കഴിക്കുന്നത്‌ വളരെ നല്ലതാണ്‌.

ശരീരത്തിന്‌ ആവശ്യമായ ഒട്ടേറെ ഘടകങ്ങള്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. ഗോതമ്പിനെക്കാളേറെ കാല്‍സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്‌, സിങ്ക്‌, മാംഗനീസ്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്‌ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌.

ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവയെ പ്രതിരോധിക്കുന്ന ഫ്‌ളേവനോയ്‌ഡ്‌ എന്ന ഘടകവും ഓട്‌സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌. രക്‌തത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കുന്ന ബീറ്റാ- ഗ്‌ളൂക്കന്‍ എന്ന നാര്‌ ഓട്‌സിലുണ്ട്‌. ഇത്‌ പ്രമേഹത്തെ പ്രതിരോധിക്കാനും സഹായിക്കും. ഓട്‌സ്‌ പാലില്‍ ചേര്‍ത്തും അല്ലാതെയും കഴിക്കാം. ഇഡലി ഉണ്ടാക്കുന്ന അരിപ്പൊടിയില്‍ ഓട്‌സ്‌ ചേര്‍ക്കാം. ഓട്‌സ്‌ ഉപയോഗിച്ച്‌ ഉപ്പുമാവ്‌, ഊത്തപ്പം എന്നിവ ഉണ്ടാക്കാവുന്നതാണ്‌. കൂടാതെ ഓട്‌സ്‌, പാല്‍ എന്നിവ ഉപയോഗിച്ച്‌ പായസം തയ്യാറാക്കി കഴിക്കുന്നതും നല്ലതാണ്‌. എന്നാല്‍ ഓട്‌സ്‌ പായസത്തില്‍ അമിതമായി മധുരം ചേര്‍ക്കരുത്‌.

കോള കുടിച്ചാല്‍ ജീവിതം കട്ടപ്പൊക

കോള ഉള്‍പ്പടെയുള്ള സോഫ്‌റ്റ്‌ ഡ്രിങ്ക്‌സ്‌ ഇന്ന്‌ ചെറുപ്പക്കാരുടെ ഇടയില്‍ ഒഴിച്ചുകൂടാനാകാത്തതായി മാറിയിട്ടുണ്ട്‌. ദാഹം വരുമ്പോള്‍, മദ്യത്തിനൊപ്പം ചേര്‍ത്ത്‌ കുടിക്കാനുമൊക്കെ കോളയും സോഫ്‌റ്റ്‌ ഡ്രിങ്ക്‌സുമാണ്‌ കൂടുതലായി ഉപയോഗിക്കുന്നത്‌. കുട്ടികള്‍ക്കും കോള കുടിക്കുന്നത്‌ ഏറെ ഇഷ്‌ടമാണ്‌.

എന്നാല്‍ ഇത്‌ സൃഷ്‌ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച്‌ ഒട്ടും ബോധവാന്‍മാരല്ല ഇന്നത്തെ തലമുറ. ക്യാന്‍സറില്‍ ഏറ്റവും ഗുരുതരമായ പാന്‍ക്രിയാറ്റിക്‌ ക്യാന്‍സര്‍ പിടിപെടാന്‍ ഇത്‌ ഇടയാക്കുമെന്ന്‌ എത്ര പേര്‍ക്ക്‌ അറിയാം?

പാന്‍ക്രിയാറ്റിക്‌ ക്യാന്‍സര്‍ പിടിപെട്ടാല്‍ മരണം ഉറപ്പാണ്‌. കോളയിലും സോഫ്‌റ്റ്‌ ഡ്രിങ്ക്‌സുകളിലും അടങ്ങിയിരിക്കുന്ന ഫോസ്‌ഫോറിക്ക്‌ ആസിഡാണ്‌ ഏറ്റവും ദോഷകരമാത്‌. ദിനംപ്രതി കോളയും മറ്റുതരത്തിലുള്ള സോഫ്‌റ്റ്‌ ഡ്രിങ്ക്‌സും കുടിക്കുന്നവരില്‍ കാല്‍സ്യം നഷ്‌ടപ്പെട്ട്‌ എല്ലുകള്‍ക്ക്‌ ബലക്ഷയം സംഭവിക്കാം. ഇത്‌ ചെറിയ വീഴ്‌ചയിലും അസ്ഥികള്‍ പൊട്ടിപ്പോകാന്‍ ഇടയാക്കും. കുട്ടികളിലെ അമിതവണ്ണത്തിനും പ്രധാന കാരണം കോളകളാണ്‌. ഫോസ്‌ഫോറിക്‌ ആസിഡിനു പുറമെ കോളകളില്‍ അടങ്ങിയിട്ടുള്ള ഷുഗറുമാണ്‌ കുട്ടികളിലെ അമിതവണ്ണത്തിന്‌ ഇടയാക്കുന്നത്‌.

തീര്‍ന്നില്ല കോള മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍. കോളയില്‍ കാണുന്ന ഫോസ്‌ഫോറിക്‌ ആസിഡ്‌ പല്ലിന്റെ ഇനാമലിനെ നശിപ്പിച്ച്‌ പല്ലിനെ ദ്രവിപ്പിക്കുന്നു. കോള സ്‌ഥിരമായി കുടിച്ചാല്‍ പല്ലിന്റെ നിറവ്യത്യാസം ഉറപ്പാണ്‌. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമെ മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. ഉറക്കക്കുറവ്‌, ആകാംഷ തുടങ്ങിയവയും സാധാരണമാണ്‌. കോള മദ്യത്തില്‍ ചേര്‍ത്ത്‌ കഴിക്കുന്നത്‌ കൂടുതല്‍ അപകടകരമാണ്‌. അതുകൊണ്ടുതന്നെ കോളകളും മറ്റ്‌ സോഫ്‌റ്റ്‌ ഡ്രിങ്ക്‌സും പൂര്‍ണമായിത്തന്നെ ഒഴിവാക്കണം.

ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കിക്കൂടെ?

പലപ്പോഴും സമയത്ത്‌ ആഹാരം കഴിക്കാത്തവരായി പുതിയ മലയാളി തലമുറ മാറിക്കൊണ്ടിരിക്കുന്നു. കോളേജിലും ജോലിസ്ഥലത്തും ഉച്ചഭക്ഷണം കൊണ്ടുപോകാന്‍ മടിക്കുന്ന പുതുതലമുറ ബേക്കറി ഭക്ഷണം കഴിച്ചാണ്‌ വിശപ്പടക്കുന്നത്‌. ഇതിനായി അവര്‍ ഫാസ്‌റ്റ്‌ ഫുഡും സോഫ്‌റ്റ്‌ ഡ്രിങ്കും കഴിക്കുന്നു. എത്രമാത്രം അപകടകരമാണ്‌ ഇവയെന്ന്‌ തിരിച്ചറിയാതെയാണ്‌ നമ്മുടെ യുവതലമുറ ഫാസ്‌റ്റ്‌ഫുഡ്‌ ശീലമാക്കുന്നത്‌.

കൊഴുപ്പിന്റെ അളവ്‌ കൂടിയ ഇത്തരം ഭക്ഷണങ്ങള്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്‌തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ആസ്‌തമ, ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ പിടിപെടാന്‍ ഇടയാകുന്നു.

ഉച്ചയ്‌ക്ക്‌ ഊണ്‌ കഴിക്കുന്നതിന്‌ പകരം ബേക്കറിയിലെ കേക്ക്‌, പിസ, ഹാം ബര്‍ഗര്‍ ഫ്രെഞ്ച്‌ ഫ്രൈഡ്‌, പൊട്ടോറ്റോ ചിപ്‌സ്‌, പെപ്‌സി, കോള തുടങ്ങിയവയാണ്‌ യുവതലമുറയ്‌ക്ക്‌ പ്രിയം. എന്നാല്‍ ഇവയില്‍ സാന്‍സ്‌ഫാറ്റ്‌ ധാരാളമായി അടങ്ങിയിരിക്കുന്നു. സാന്‍സ്‌ഫാറ്റ്‌ ക്യാന്‍സര്‍ പോലുള്ള രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്‌. പൊതുവേ കോളേജ്‌ വിദ്യാര്‍ത്ഥികളും ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കളുമാണ്‌ ബേക്കറി ഭക്ഷണം ശീലമാക്കുന്നത്‌.

മുപ്പത്‌ വയസ്‌ പിന്നിടുന്നതിന്‌ മുമ്പുതന്നെ പലര്‍ക്കും പ്രമേഹവും രക്‌തസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ പിടിപെടുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍, രക്‌തസമ്മര്‍ദ്ദം, ആസ്‌ത്‌മ തുടങ്ങിയ രോഗമുളളവര്‍ വട, ചിപ്‌സ്‌, മിക്‌ചര്‍ എന്നിവ കഴിക്കരുത്‌. ഉയര്‍ന്ന കൊഴുപ്പും കലോറിയും ചേര്‍ന്ന ഇവ ജങ്ക്‌ ഫുഡ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഫാസ്‌റ്റ്‌ഫുഡില്‍ കൊഴുപ്പിന്‌ പുറമെ വന്‍തോതില്‍ മധുരവും അടങ്ങിയിട്ടുണ്ട്‌. ജങ്ക്‌ ഫുഡുകള്‍ വല്ലപ്പോഴുമായി ചുരുക്കിയില്ലെങ്കില്‍ വയറിനുളളില്‍ ഗ്യാസ്‌ രൂപപ്പെടുകയും മറ്റ്‌ അസ്വസ്ഥകള്‍ ഉണ്ടാവുകയും ചെയ്യും. കുട്ടികളില്‍ ഇത്തരം ഭക്ഷണ രീതികള്‍ പ്രോത്സാഹിപ്പിക്കരുത്‌.

വ്യായാമം ചെയ്യാം, ആരോഗ്യം കൈവരിക്കാം

അലസതയും ആരോഗ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? അതെ, ശരിയായ ആരോഗ്യത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അലസത മാറ്റിവെച്ചേ മതിയാകു. പലപ്പോഴും മടിയന്‍മാരായി, സമയാസമയം ആഹാരവും കഴിച്ച്‌ വീട്ടില്‍ ചടഞ്ഞ്‌കൂടിയിരുന്നാല്‍ രോഗം പെട്ടെന്ന്‌ പിടിപെടും.

പ്രത്യേകിച്ചും ജീവിതശൈലി രോഗങ്ങള്‍. പ്രമേഹം, ഹൃദ്രോഗം, രക്‌തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ പിടിപെടാന്‍ അലസതയും ഒരു കാരണമാകുന്നു.

അശാസ്‌ത്രീയമായ ജീവിതശൈലിയാണ്‌ ഇത്തരം രോഗങ്ങള്‍ക്ക്‌ കാരണം. ആരോഗ്യസംരക്ഷണത്തിന്‌ ആഹാരവും വ്യായാമവും പ്രധാനപ്പെട്ടതാണ്‌. എന്നാല്‍ ഇക്കാലത്തെ തിരക്കേറിയ ജീവിതശൈലി കാരണം സമയത്ത്‌ ആഹാരം കഴിക്കാനും വ്യായാമം ചെയ്യാനും പലര്‍ക്കും സാധിക്കാറില്ല. ഇതാണ്‌ ജീവിതശൈലിരോഗങ്ങള്‍ക്ക്‌ കാരണമാകുന്നത്‌.

സാധാരണ അലസജീവിതം നയിക്കുന്നവര്‍ കൃത്യമായി ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നടക്കുക, ഓടുക, കളിക്കുക, ആയാസകരമായ ജോലികള്‍ ചെയ്യുക, ഗുസ്‌തി പരിശീനം, യോഗാസനങ്ങള്‍, കളരി അഭ്യാസമുറകള്‍ എന്നിവയെല്ലാം അവനവന്റെ സ്വഭാവത്തിനും സാഹചര്യത്തിനും അനുസരിച്ച്‌ ശീലിക്കുന്നത്‌ വളരെ നല്ലതാണ്‌. ശരിയായ വ്യയാമത്തിലൂടെ നല്ല ആരോഗ്യം കൈവരിക്കാന്‍ കഴിയും. എന്നാല്‍ കഠിനമായ വേനല്‍ക്കാലത്ത്‌ വളരെ കുറച്ചുസമയം മാത്രം വ്യായാമം ചെയ്‌താല്‍ മതി. മഴക്കാലത്തും ശൈത്യകാലത്തും നല്ല രീതിയില്‍ വ്യായാമം ചെയ്യണം.

കഷണ്ടിക്കും പ്രതിവിധിയുണ്ട്‌

കഷണ്ടിക്കും അസൂയയ്‌ക്കും മരുന്നില്ല എന്നൊരു പഴഞ്ചൊല്ല്‌ നമ്മുടെ നാട്ടിലുണ്ട്‌. കഷണ്ടി മാറ്റുമെന്ന്‌ പ്രചരിപ്പിച്ച്‌ നിരവധി എണ്ണകള്‍ വിപണിയില്‍ ഇറക്കുകയും, അതിലൂടെ ലക്ഷാധിപതികളും കോടീശ്വരന്‍മാരും ആയവരുടെ എണ്ണം ചുരുക്കമല്ല. നമ്മുടെ നാട്ടില്‍പ്പോലും ഇത്തരത്തില്‍ നിരവധി വ്യാജമരുന്നുകളാണ്‌ വിപണിയിലെത്തുന്നത്‌.

എന്നാല്‍ കഷണ്ടിക്ക്‌ ചില പ്രതിവിധികളുണ്ടെന്നാണ്‌ ആധുനിക വൈദ്യശാസ്‌ത്രം നമുക്ക്‌ കാട്ടിത്തരുന്നത്‌. ലോകമെമ്പാടും മിനിഡോക്‌സില്‍ എന്ന മരുന്ന്‌ ഉപയോഗിക്കാനാണ്‌ കഷണ്ടിയുള്ളവരോട്‌ ത്വക്ക്‌രോഗവിദഗ്‌ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്‌. ആറുമാസം മിനിഡോക്‌സില്‍ ഉപയോഗിച്ചാല്‍ കൊഴിഞ്ഞുപോയ മുടിയിഴകള്‍ സാമാന്യം മുളച്ചുകിട്ടുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇതുപയോഗിക്കുന്നവര്‍ക്ക്‌ അലര്‍ജിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌.

ശസ്‌ത്രക്രിയയിലൂടെയും കഷണ്ടി മാറ്റാന്‍ സാധിക്കുമത്രെ. തലയിലെ മുടി ധാരാളമുള്ള ഭാഗത്തുനിന്ന്‌ രോമകൂപങ്ങള്‍ എടുത്ത്‌ കഷണ്ടിയുള്ളിടത്ത്‌ നട്ടുപിടിപ്പിക്കുന്ന ശസ്‌ത്രക്രിയ ഒരു പരിധിവരെ വിജയകരമാണ്‌. ഒറ്റ രോമകൂപമോ രണ്ടെണ്‌ണം ഒരുമിച്ചോ ഇങ്ങനെ എടുക്കാറുണ്ട്‌. ഇതിനെ മൈക്രോഗ്രാഫ്‌റ്റ്‌സ്‌ എന്നാണ്‌ പറയുന്നത്‌. തലയുടെ വശങ്ങളില്‍ നിന്നോ പിന്നില്‍ നിന്നോ വലിയ അഭംഗിയുണ്ടാവാത്ത വിധമാണ്‌ ഇങ്ങനെ മുടി പിഴുതെടുക്കുക. പതുക്കെ ഇവ പുതിയ സ്ഥലത്ത്‌ വളര്‍ന്നുതുടങ്ങും.

സ്‌ട്രിപ്‌ ഇന്‍സിഷന്‍, ലേസര്‍ ഗ്രാഫ്‌റ്റിങ്‌, 20 മുടിയോളം ഒരുമിച്ചെടുക്കുന്ന പഞ്ച്‌ ഗ്രാഫ്‌റ്റ്‌സ്‌ തുടങ്ങി പലതരം ശസ്‌ത്രക്രിയകള്‍ നിലവിലുണ്ട്‌. തലയോട്ടിയിലെ കഷണ്ടിയുള്ള ഭാഗത്തെ തൊലി മുറിച്ചുനീക്കി, മുടിയുള്ള ഭാഗത്തെ തൊലി വലിച്ചുനീട്ടി ഇവിടേക്കു കൂടിയെത്തിക്കുന്ന പ്‌ളാസ്റ്റിക്‌ സര്‍ജറിയും നിലവിലുണ്ട്‌. എന്നാല്‍ കഷണ്ടിയുള്ള ഭാഗത്തിന്റെ വലിപ്പം, മുടിയുള്ള ഭാഗത്തെ തൊലിയുടെ ഇലാസ്‌തികത എന്നിവയെ ആശ്രയിച്ചാണ്‌ ശസ്‌ത്രക്രിയയുടെ വിജയസാധ്യത.

താരന്‌ ഒരു പരിഹാരം

മുടികൊഴിച്ചില്‍ പോലെ തന്നെ പ്രധാനപ്പെട്ട ഒരു കേശപ്രശ്‌നമാണ്‌ താരനും. ഏറെപ്പേര്‍ താരന്‍ മൂലം ബുദ്ധിമുട്ടുന്നുണ്ട്‌. വിപണിയില്‍ കാണുന്ന ഷാംപൂ, എണ്ണ ഇവയൊക്കെ ഉപയോഗിച്ചാലും താരന്‌ ശാശ്വത പരിഹാരം ലഭിക്കാറില്ല എന്നതാണ്‌ വാസ്‌തവം. വിപണിയിലെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാല്‍ തുടക്കത്തില്‍ താരന്‍ കുറയുമെങ്കിലും വീണ്ടും പഴയ അവസ്ഥയിലെത്തും.

നാടന്‍രീതിയിലുള്ള പരിചരണമാണ്‌ താരനും മുടികൊഴിച്ചിലിനും ഉത്തമം. പാര്‍ശ്വഫലങ്ങളുണ്ടാകില്ല എന്നതാണ്‌ നാടന്‍ പരിചരണത്തിന്റെ സവിശേഷത.

താരന്‌ ഒരൊറ്റമൂലി

1. മൈലാഞ്ചിയില, ചെറുനാരങ്ങ ചതച്ചത്‌ ഇവ വെയിലില്‍ ഉണക്കിപ്പൊടിച്ചത്‌(ആവശ്യത്തിന്‌)

2. ഉണക്കനെല്ലിക്ക, ഇരുമ്പ്‌ ചീനച്ചട്ടിയില്‍ വേവിച്ചതിന്റെ വെള്ളം. വെള്ളം കുറച്ച്‌ ഉപയോഗിച്ചാല്‍ മതി.(രണ്ട്‌ സ്‌പൂണ്‍)

3. ചെറുനാരങ്ങയുടെ നീര്‌

4. തൈര്‌ – രണ്ടു സ്‌പൂണ്‍

5. കട്ടന്‍ചായ(നല്ല കടുപ്പം) ഒരു സ്‌പൂണ്‍

6. മുട്ടയുടെ വെള്ളക്കരു- ഒന്ന്‌

മൈലാഞ്ചിപ്പൊടിയില്‍ ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത്‌ ഒരു രാത്രി വയ്‌ക്കുക. വൈകുന്നേരം മാത്രമേ ഇത്‌ ഉണ്ടാക്കാവു. അതും ചുവട്‌ കട്ടിയുള്ള ചീനച്ചട്ടിയില്‍(ഇരുമ്പ്‌). ഈ കൂട്ട്‌ രാവിലെയെടുത്ത്‌ തലമുടിയിലും തലയോട്ടിയിലും നന്നായി തേയ്‌ച്ചു പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ കഴുകിക്കളയാം. താരന്‍ മാറുന്നതോടൊപ്പം മുടിക്ക്‌ കറുപ്പ്‌നിറവും കിട്ടും. തലമുടി വളരാനും ഇത്‌ നല്ലതാണ്‌.

മസ്‌തിഷ്‌ക വളര്‍ച്ച പൂര്‍ണമാകുന്നത്‌ മദ്ധ്യവയസില്‍

മനുഷ്യരിലെ മസ്‌തിഷ്‌ക വളര്‍ച്ച പൂര്‍ണമാകുന്നത്‌ മദ്ധ്യവയസിലെന്ന്‌(നാല്‍പ്പതുകളുടെ അവസാനം) പുതിയ പഠനത്തില്‍ പറയുന്നു. കുട്ടിക്കാലത്ത്‌ തന്നെ മസ്‌തിഷ്‌കത്തിന്റെ വികാസം പൂര്‍ണമാകുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന വിശ്വാസം. 30-40 വയസിലും മസ്‌തിഷ്‌ക്കത്തിലെ കോര്‍ട്ടെക്‌സ്‌ വളരുന്നതായാണ്‌ വിശദമായ സ്‌കാനിംഗ്‌ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നത്‌.

മസ്‌തിഷ്‌ക്കത്തിലെ സുപ്രധാന ഭാഗമായ കോര്‍ട്ടെക്‌സിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍ ആധുനിക വൈദ്യശാസ്‌ത്രരംഗത്ത്‌ വളരെ പ്രധാനപ്പെട്ട ഒന്നായി മാറുകയാണ്‌.

തീരുമാനമെടുക്കല്‍, സാമൂഹിക സംവേദനം-പെരുമാറ്റം, പദ്ധതിയിടല്‍, ഉള്‍പ്പടെ നിരവധി വ്യക്‌തിപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌ കോര്‍ട്ടക്‌സാണ്‌. ഒരാളെ സാമൂഹികജീവിയായ മനുഷ്യനാക്കി മാറ്റുന്നത്‌ കോര്‍ട്ടക്‌സിന്റെ പ്രവര്‍ത്തനത്തിലൂടെയാണ്‌. മസ്‌തിഷ്‌ക്കത്തിന്റെ വലതുഭാഗത്ത്‌ മുന്നിലായാണ്‌ കോര്‍ട്ടക്‌സ്‌ സ്ഥിതിചെയ്യുന്നത്‌. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ സാറാ-ജെയ്‌ന്‍ ബ്‌ളാക്ക്‌മോര്‍ എന്നിവരാണ്‌ പഠനം നടത്തിയത്‌. ലണ്ടനില്‍ നടന്ന ബ്രിട്ടീഷ്‌ ന്യൂറോസയന്‍സ്‌ ക്രിസ്‌തുമസ്‌ സംപോസിയത്തില്‍ പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു.

നമുക്ക്‌ നടക്കാം, പ്രമേഹത്തെ പ്രതിരോധിക്കാം

പ്രമേഹബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്‌. അന്താരാഷ്‌ട്ര ഡയബറ്റിക്‌ ഫെഡറേഷന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 71 മില്യനാണ്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നമ്മുടെ രാജ്യത്ത്‌ 20 മില്യണ്‍ പേര്‍ക്കാണ്‌ അധികമായി പ്രമേഹം പിടിപെട്ടത്‌. ജീവിതശൈലിയില്‍ ഉണ്ടായ കാര്യമായ മാറ്റങ്ങളാണ്‌ പ്രമേഹമെന്ന നിശബ്‌ദനായ കൊലയാളിയുടെ വ്യാപനത്തിനുള്ള മുഖ്യകാരണം.

പ്രമേഹം പിടിപെട്ടാല്‍ അത്‌ പൂര്‍ണമായി ഭേദമാക്കാനാകില്ല, നിയന്ത്രിക്കാനാകും.

കഴിഞ്ഞകുറെ വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും കാര്യമായ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്‌. പരമ്പരാഗതമായ ഭക്ഷണം ഒഴിവാക്കി, പാശ്‌ചാത്യ ശൈലിയിലുള്ള ഫാസ്‌റ്റ്‌ഫുഡാണ്‌ ഇക്കാലത്ത്‌ നമ്മള്‍ കൂടുതലായി ഉപയോഗിക്കുന്നത്‌. പാശ്‌ചാത്യശൈലിയിലുള്ള ആഹാരത്തില്‍ അന്നജത്തിന്റെ അളവ്‌ കൂടുതലും പ്രോട്ടീന്റെ അളവ്‌ വളരെ കുറവുമാണ്‌. ഇതാണ്‌ പ്രമേഹം പിടിപെടാനുള്ള മുഖ്യകാരണം. ഒപ്പം വ്യായാമമില്ലായ്‌മ, മാനസികസംഘര്‍ഷം തുടങ്ങിയവ മൂലം പ്രമേഹം പിടിപെടാനുള്ള സാധ്യത ഇരട്ടിയാകുന്നു.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്‌. ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണനിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌. ഒപ്പം ദിവസം 30 മിനിട്ട്‌ നേരത്തെ നടത്തം ഒരു ശീലമാക്കി മാറ്റണം. രക്‌തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ്‌ നിയന്ത്രിക്കാന്‍ നടത്തം സഹായിക്കുമെന്ന്‌ നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്‌. നടക്കുമ്പോള്‍ രക്‌തത്തിലെ പഞ്ചസാര, നമ്മുടെ മസിലുകള്‍ ആഗിരണം ചെയ്യും. പക്ഷെ ഭക്ഷണം കഴിക്കുമ്പോള്‍ വീണ്ടും രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ വര്‍ദ്ധിക്കുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ നടത്തം ഒരു ശീലമാക്കി മാറ്റേണ്ടത്‌ അത്യാവശ്യമാണ്‌.

ക്യാന്‍സറിനുള്ള പ്രതിവിധി നമ്മുടെ അടുക്കളയിലുണ്ട്‌

ഇക്കാലത്ത്‌ ആരോഗ്യരംഗത്ത്‌ ഒരു ഭീഷണിയായി പടരുന്ന മാരകരോഗമാണ്‌ ക്യാന്‍സര്‍. ആദ്യഘട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ക്യാന്‍സര്‍ ചികില്‍സ ഫലപ്രദമാകില്ല എന്നതാണ്‌ ഏറ്റവും വലിയ വെല്ലുവിളി. ക്യാന്‍സര്‍ മൂലമുള്ള മരണം ലോകത്തും ഇന്ത്യയിലും വര്‍ദ്ധിച്ചുവരികയാണ്‌. എന്നാല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ചേരുവകള്‍ ഇന്ത്യാക്കാരുടെ അടുക്കളയിലുണ്ട്‌.

പക്ഷെ അവ ഫലപ്രദമായി ഉപയോഗിക്കാറില്ലെന്ന്‌ മാത്രം. പാശ്‌ചാത്യരെ പോലെ നമ്മളും ഫാസ്‌റ്റ്‌ഫുഡിന്‌ പിന്നാലെ പോകുന്നതാണ്‌ ഇതിന്‌ ഒരു കാരണം. വെളുത്തുള്ളി, മഞ്ഞള്‍, കപ്പല്‍മുളക്‌ തുടങ്ങിയവയിലാണ്‌ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുള്ളത്‌.

ക്യാന്‍സറിനെ പ്രതിരോധിക്കാനും ക്യാന്‍സര്‍ ചികില്‍സ ഫലപ്രദമാകാനും മഞ്ഞള്‍, വെളുത്തുള്ളി, കപ്പല്‍മുളക്‌ എന്നിവയ്‌ക്ക്‌ കഴിയുമെന്ന്‌ കാന്‍സാസ്‌ സര്‍വ്വകലാശാലയിലെ ക്യാന്‍സര്‍ ഗവേഷകനായ പ്രൊഫസര്‍ ഡോ ശ്രീകാന്ത്‌ ആനന്ദ്‌ പറയുന്നു. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിന്‍ ക്യാന്‍സര്‍ ചികില്‍സയ്‌ക്ക്‌ ഫലപ്രദമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അതിനാല്‍ അമേരിക്കയില്‍ നല്‍കുന്ന ക്യാന്‍സര്‍ മരുന്നുകളില്‍ കുര്‍കുമിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ക്യാന്‍സര്‍ അതീവഗുരുതരമായ അവസ്ഥായാണ്‌. അതിനാല്‍ നമ്മള്‍ ഏറെ ശ്രദ്ധിക്കണം. മേല്‍പ്പറഞ്ഞവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ക്യാന്‍സര്‍ വരാതിരിക്കാനും ക്യാന്‍സര്‍ ചികില്‍സയ്‌ക്കും ഇത്‌ ഏറെ ഫലപ്രദമാണ്‌- ഡോക്‌ടര്‍ ശ്രീകാന്ത്‌ ആനന്ദ്‌ പറയുന്നു.

പുകവലി അവസാനിപ്പിക്കാം…

ക്യാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍ പോലെ വളരെയധികം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്‌ പുകവലി. ലോകത്ത്‌ ദിനംപ്രതി പുകവലിക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്‌. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയില്‍ പുകവലിക്കുന്നവരുടെ എണ്ണം 275 മില്യണ്‍ ആണ്‌. പുകവലിക്കാരായ സ്‌ത്രീകളില്‍ നാലിലൊന്ന്‌ പേരും പതിനഞ്ച്‌ വയസിന്‌ മുമ്പ്‌ ഈ ശീലം തുടങ്ങുന്നു എന്നതാണ്‌ അതിലും ഞെട്ടിക്കുന്ന കണക്ക്‌.

പുകവലി ഒരു ശീലമാക്കിയവര്‍ക്ക്‌ അത്‌ എപ്പോഴെങ്കിലുമൊക്കെ അവസാനിപ്പിക്കണമെന്ന്‌ തോന്നാറുണ്ട്‌. എന്നാല്‍ കൂടുതല്‍പേര്‍ക്കും അതിന്‌ കഴിയാറില്ല. പുകവലി അവസാനിപ്പിക്കാന്‍ ചില മാര്‍ഗങ്ങള്‍ പറയാം.

വളരെ പോസിറ്റീവായി ചിന്തിക്കുക. നിങ്ങളില്‍ സ്വയം വിശ്വാസമര്‍പ്പിക്കുക. പുകവലിക്കണമെന്ന തോന്നലിനെ മറികടക്കാന്‍ ഒരാളുടെ ആത്‌മവിശ്വാസത്തിനും മാനസികശക്‌തിക്കും കഴിയും. പക്ഷെ അതിനുവേണ്ടി ശ്രമിക്കണമെന്ന്‌ മാത്രം.

ജീവിതത്തില്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തുക. ഒപ്പം ദിവസവും യോഗ, ധ്യാനം എന്നിവയും ശീലമാക്കുക. ഇത്‌ മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്ന്‌ നിങ്ങളെ മോചിതരാക്കും.

ദിവസവും വലിക്കുന്ന സിഗററ്റിന്റെ എണ്ണം കുറച്ചുകൊണ്ടുവരണം. അതുപോലെ സിഗററ്റ്‌ വാങ്ങുമ്പോള്‍ ഒരു പായ്‌ക്കറ്റായി വാങ്ങുന്നത്‌ അവസാനിപ്പിക്കണം. ആവശ്യമുള്ളപ്പോള്‍ ഒന്നോ രണ്ടോ സിഗററ്റ്‌ മാത്രം വാങ്ങുക.

ഭക്ഷണക്രമത്തില്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തുക. ചെയിനായി പുകവലിക്കുന്നവരുടെ ശരീരം മെലിയുന്നത്‌ നല്ലതാണ്‌. അതുപോലെ വിശന്നിരിക്കരുത്‌. കൂടുതല്‍പേരും സിഗററ്റ്‌ വലിക്കുന്നത്‌ വിശപ്പ്‌ വരുമ്പോഴാണ്‌. ദിവസവും ആവശ്യത്തിന്‌ വെള്ളം കുടിക്കണം. പത്തു ഗ്‌ളാസില്‍ കുറയാതെ വെള്ളവും അഞ്ചാറ്‌ ഗ്‌ളാസ്‌ ജ്യൂസും മോരും കുടിക്കണം.

എപ്പോഴും തിരക്കില്‍ ആകണം. തിരക്കേറിയ ജോലികളില്‍ ഏര്‍പ്പെട്ടാല്‍ സിഗററ്റ്‌ വലി കുറയ്‌ക്കാം. ജോലിക്കിടെ ബ്രേക്ക്‌ എടുത്താല്‍ സിഗററ്റ്‌ വലിയ്‌ക്കണമെന്ന്‌ തോന്നും.

സിഗററ്റ്‌ വലിക്കണമെന്ന്‌ അതിയായി തോന്നുമ്പോള്‍ ച്യൂയിംഗം ചവയ്‌ക്കുന്നത്‌ നല്ലതാണ്‌. ക്രമേണ അതൊരു ശീലമാക്കാം. പക്ഷെ ച്യൂയിംഗം തെരഞ്ഞെടുക്കുമ്പോള്‍ മധുരം കുറഞ്ഞതും നല്ല നിലവാരമുള്ളതുമാണെന്ന്‌ ഉറപ്പുവരുത്തണം. ഇത്‌ ശീലമാക്കിയാല്‍ മുഖപേശികള്‍ക്ക്‌ നല്ലൊരു വ്യായാമവുമാകും.

സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ പുകവലിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എന്തെന്നാല്‍ സോഷ്യല്‍സ്‌മോക്കിംഗിലൂടെ ഒരാളില്‍ ഈ ദുശീലം വര്‍ദ്ധിക്കും.

അമിതമായ പുകവലി അല്‍ഷിമേഴ്‌സിന്‌ കാരണമാകും

ഒരു ദിവസം 40-50 സിഗററ്റുകള്‍ വലിക്കുന്നവര്‍ നമ്മുടെ ഇടയിലുണ്ട്‌. ഇത്തരത്തില്‍ അമിതമായി പുകവലിക്കുന്നവര്‍ക്ക്‌ ക്യാന്‍സര്‍ പോലുള്ള മാരകമായ അസുഖങ്ങള്‍ പിടിപെടുമെന്ന്‌ നേരത്തെതന്നെ വ്യക്‌തമായതാണ്‌. അമിത പുകവലി ഓര്‍മ്മശക്‌തി ഇല്ലാതാകുന്ന അല്‍ഷിമേഴ്‌സ്‌ എന്ന അസുഖം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന്‌ പുതിയ പഠനങ്ങള്‍ കാണിക്കുന്നു.

അമേരിക്കയില്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്‌തമായത്‌. ഏകദേശം 21,000 സ്‌ത്രീ-പുരുഷന്‍മാരിലാണ്‌ പഠനം നടത്തിയത്‌.

ഒരു ദിവസം നാല്‍പ്പത്‌ സിഗററ്റില്‍ അധികം വലിക്കുന്നവര്‍ക്ക്‌ അല്‍ഷിമേഴ്‌സ്‌ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ 157 ശതമാനം കൂടുതലാണ്‌. അല്‍ഷിമേഴ്‌സിന്‌ ശേഷം പിടിപെടുന്ന വാസ്‌കുലാര്‍ ഡെമന്റിയ എന്ന അസുഖത്തിനുള്ള സാധ്യത ഇത്തരക്കാരില്‍ 172 ശതമാനം കൂടുതലാണ്‌. തലച്ചോറിലേക്കുള്ള രക്‌തയോട്ടം കുറയുന്ന അസുഖമാണിത്‌. അമിതമായി പുകവലിക്കുന്നവരുടെ തലച്ചോര്‍ അതിവേഗം തകരാറിലാകുന്നു എന്നതാണ്‌ ആത്യന്തികമായി ഈ പഠനം കാണിക്കുന്നത്‌. കാലിഫോര്‍ണിയയിലുള്ള ഒരു ഗവേഷണ സ്ഥാപനമാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌.

അര്‍ബുദം മനുഷ്യന്‍ സ്വയം വരുത്തുന്നത്‌

ലണ്ടന്‍: ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ മനുഷ്യന്‍ സ്വയം വരുത്തുന്ന രോഗമാണ്‌ അര്‍ബുദമെന്ന്‌ പുതിയ പഠനം. അടുത്തകാലം വരെ വളരെ കുറവായി മാത്രം കാണപ്പെട്ടിരുന്ന രോഗമാണ്‌ അര്‍ബുദം. നൂറുകണക്കിന്‌ ഈജിപ്‌ഷ്യന്‍ മമ്മികളും ഫോസിലുകളും പരിശോധിച്ചതില്‍ നിന്ന്‌ ഒരെണ്ണത്തില്‍ മാത്രമെ ക്യാന്‍സര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. വെരിക്കോസ്‌, കുഷ്‌ഠം തുടങ്ങിയ രോഗങ്ങളാണ്‌ പണ്ടുകാലത്ത്‌ ഈജിപ്‌തിലും മറ്റും ക്യാന്‍സറായി മാറിയിട്ടുള്ളത്‌.

മാഞ്ചസ്‌റ്റര്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറായ റോസല്ലെ ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌.

മമ്മികളും ഫോസിലുകളും പരിശോധിച്ചതില്‍ നിന്ന്‌ പ്രകൃത്യാ ഉണ്ടാകുന്ന അസുഖമല്ല ക്യാന്‍സര്‍ എന്നാണ്‌ വെളിപ്പെടുന്നതെന്ന്‌ ഡേവിഡ്‌ പറഞ്ഞു. അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണവും ജീവിതശൈലിയിലെ മാറ്റങ്ങളുമാണ്‌ അസുഖത്തിന്‌ കാരണം. ഇതുരണ്ടും മനുഷ്യന്‍ വരുത്തിവെച്ചതാണ്‌. രോഗത്തെക്കുറിച്ച്‌ ചരിത്രപരമായ കാഴ്‌ചപ്പാടില്‍ ഊന്നിയാണ്‌ തങ്ങള്‍ പഠനം നടത്തിയതെന്ന്‌ അദ്ദേഹം പറഞ്ഞു. പഠനറിപ്പോര്‍ട്ട്‌ നേച്ചര്‍ റിവ്യൂ ക്യാന്‍സര്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വീട്ടിലിരുന്ന്‌ സമ്പാദിക്കാന്‍ ആറുവഴികള്‍

വീട്ടിലിരുന്ന്‌ മാസംതോറും പതിനായിരങ്ങള്‍ സമ്പാദിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ മറ്റ്‌ ജോലികള്‍ നോക്കുന്നതെന്തിന്‌. എന്താ വിശ്വാസം വരുന്നില്ല അല്ലേ. വീട്ടിലെ കാര്യങ്ങളും നടക്കും, ഒരു ജോലിയുമാകും, ഒപ്പം മാസംതോറും നല്ലൊരു തുക സമ്പാദിക്കുകയും ചെയ്യാം. കൂടാതെ 9 മുതല്‍ 5 വരെ എന്ന തൊഴില്‍ സംസ്‌ക്കാരത്തോട്‌ വിടപറയുകയുമാവാം.

വീട്ടിലിരുന്ന്‌ ചെയ്യാന്‍ കഴിയുന്ന ചില ജോലികളെക്കുറിച്ച്‌ പറയാം.

1, ഉച്ചഭക്ഷണം തയ്യാറാക്കി നല്‍കാം

നിങ്ങള്‍ക്ക്‌ പാചകം ഇഷ്‌ടമാണെങ്കില്‍, ഉച്ചഭക്ഷണം തയ്യാറാക്കി മാസം നല്ലൊരു വരുമാനം ഉണ്ടാക്കാം. വീടിന്‌ അടുത്ത്‌ ഉയര്‍ന്നതോതില്‍ ജീവനക്കാരുള്ള ഒരു ഓഫീസ്‌ ഉണ്ടെങ്കില്‍ അവര്‍ക്ക്‌ ആവശ്യമായ ഉച്ചഭക്ഷണം തയ്യാറാക്കി നല്‍കാം. വീട്ടിലെ മറ്റുള്ളവര്‍ക്കും നിങ്ങളെ സഹായിക്കാനാകും. ഒപ്പം അടുത്തവീട്ടുകാരെ കൂടി ചേര്‍ക്കാന്‍ കഴിയുമെങ്കില്‍ ഇതൊരു വലിയ ബിസിനസാക്കാം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്‌ സമീപമുള്ള മിക്ക വീട്ടുകാരും ഇത്തരത്തില്‍ ഒരു മാസം പതിനായിരകണക്കിന്‌ രൂപയാണ്‌ സമ്പാദിക്കുന്നത്‌. ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഉപഭോക്‌താവിന്റെ അഭിരുചി, ഗുണനിലവാരം തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന കൊടുക്കാന്‍ മറക്കരുതേ.

2, ബര്‍ത്ത്‌ഡേ പാര്‍ട്ടി മാനേജ്‌മെന്റ്‌

നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ പറ്റിയ ഒരു ജോലിയാണിത്‌. സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ ബര്‍ത്ത്‌ഡേ പാര്‍ട്ടി ഓര്‍ഡര്‍ പിടിച്ച്‌ നടപ്പിലാക്കുക എന്നതാണ്‌ ഈ ജോലി. ക്രിയാത്‌മകമായി ചിന്തിക്കാന്‍ കഴിയുന്നവരാണെങ്കില്‍ വളരെ മനോഹരമായി ഡെക്കറേഷന്‍ ഉള്‍പ്പടെ ഒരു പാര്‍ട്ടി മാനേജ്‌ ചെയ്യാന്‍ കഴിയും. ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കു പുറമെ, റിട്ടയര്‍മെന്റ്‌ പാര്‍ട്ടികള്‍, വിവാഹപാര്‍ട്ടികള്‍ തുടങ്ങിയ ഏതുതരം പാര്‍ട്ടികളും ഏറ്റെടുത്ത്‌ നടത്താനാകും. ഒപ്പം കാറ്ററിംഗ്‌ കൂടിയുണ്ടെങ്കില്‍ നല്ല വരുമാനം ഉണ്ടാക്കാനാകും. എന്നാല്‍ ദിവസവും പാര്‍ട്ടി ഓര്‍ഡറുകള്‍ ഉറപ്പാക്കണം.

3, ഹോം സ്‌റ്റേ

ഇക്കാലത്ത്‌ വന്‍നഗരങ്ങളില്‍ താമസസൗകര്യം ലഭിക്കുക എന്നത്‌ വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്‌. നിങ്ങളുടെ വീട്‌ രണ്ടുനിലയാണെങ്കില്‍ ഒരു നില വാടകയ്‌ക്ക്‌ കൊടുക്കാം. മറ്റൊരു വീടുണ്ടെങ്കില്‍ അതും വാടകയ്‌ക്ക്‌ കൊടുക്കാം. വാടകക്കാര്‍ക്ക്‌ ഭക്ഷണം കൂടി തയ്യാറാക്കി നല്‍കിയാല്‍ മാസംതോറും നല്ലൊരു തുക സമ്പാദിക്കാനാകും. വീടിനടുത്ത്‌ കോളേജ്‌ പോലെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോ ഐ ടി പാര്‍ക്കുകളോ ഉണ്ടെങ്കില്‍ വാടകക്കാരെ ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടും കാണില്ല.

4, വെബ്‌ഡിസൈനിംഗ്‌

വെബ്‌ഡിസൈനിംഗ്‌ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയവരാണെങ്കില്‍ വീട്ടിലിരുന്ന്‌ ജോലി ചെയ്‌താല്‍ മാത്രം പതിനായിരകണക്കിന്‌ രൂപ മാസംതോറും വരുമാനമുണ്ടാക്കാം. പക്ഷെ നല്ല ക്രിയേറ്റീവായി വെബ്‌സൈറ്റ്‌ രൂപകല്‍പന ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഒപ്പം ഉപഭോക്‌താക്കളെ കണ്ടെത്താനും കഴിയണം. ദിവസംപ്രതി നിരവധി വെബ്‌സൈറ്റുകളാണ്‌ ഇവിടെ ഉണ്ടാകുന്നത്‌. ചെറിയ സ്ഥാപനമാണെങ്കില്‍ പോലും അവര്‍ സൈറ്റ്‌ തുടങ്ങുന്നുണ്ട്‌. ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന്‌ മാത്രം.

5, വെര്‍ച്വല്‍ അസിസ്‌റ്റന്റ്‌

ഇതൊരു പുതിയതരം ജോലിയാണ്‌. അതായത്‌ ഒരാള്‍ ഒരു ബിസിനസ്‌ അല്ലെങ്കില്‍ പ്രോജക്‌ട്‌ ചെയ്യുന്നതിന്‌ മുമ്പ്‌ അയാളെ സഹായിക്കുക. ആ ബിസിനസ്‌ എങ്ങനെ വിജയിപ്പിക്കാം, എങ്ങനെയത്‌ മുന്നോട്ട്‌ കൊണ്ട്‌പോകാം, ബിസിനസ്‌ നടത്തുന്നതിനെക്കുറിച്ചുള്ള രൂപരേഖ തയ്യാറാക്കി കൊടുക്കുക, തുടങ്ങിയ കാര്യങ്ങളില്‍ ആവശ്യമുള്ള സഹായങ്ങള്‍ ചെയ്‌തുകൊടുക്കുകയാണ്‌ വെര്‍ച്വല്‍ അസിസ്‌റ്റന്റിന്റെ ജോലി. ഓണ്‍ലൈനായി ചെയ്യാനാകുന്ന ജോലിയാണിത്‌. ലോകസാമ്പത്തിക സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പുതിയതായി ബിസിനസ്‌ തുടങ്ങുന്നവര്‍ക്ക്‌ വെര്‍ച്വല്‍ അസിസ്‌റ്റന്റിന്റെ സേവനം അത്യാവശ്യമാണ്‌.

6, ഓണ്‍ലൈന്‍ ട്യൂഷന്‍

കുടുതല്‍ സേവനങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴി ചെയ്യാന്‍കഴിയുന്ന കാലഘട്ടമാണിത്‌. ഇന്ത്യയിലിരുന്ന്‌ അമേരിക്കയിലോ യൂറോപ്പിലോ താമസിക്കുന്ന ഒരു കുട്ടിക്ക്‌ ട്യൂഷന്‍ എടുക്കാം, അവന്‌ ഹോംവര്‍ക്ക്‌ ചെയ്യാന്‍ സഹായിക്കാം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത്‌ എങ്ങനെയെന്ന്‌ പഠിപ്പിക്കാം. പ്രധാനമായും കണക്ക്‌ എന്ന വിഷയം പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്നുള്ള ഓണ്‍ലൈന്‍ അദ്ധ്യാപകരുടെ സേവനം തേടാറുണ്ട്‌. കണക്കിലോ, കംപ്യൂട്ടര്‍ സയന്‍സിലോ, ഇംഗ്‌ളീഷിലോ ഡിഗ്രിയുള്ളവര്‍ക്ക്‌ ഓണ്‍ലൈന്‍ ട്യൂഷനിലൂടെ മാസം നല്ലൊരു വരുമാനമുണ്ടാക്കാന്‍ കഴിയും.

മികച്ച ബിസിനസ്‌ നഗരങ്ങളില്‍ കൊച്ചിയും

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ്‌ നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയ്‌ക്ക്‌ പന്ത്രണ്ടാം സ്ഥാനം. വ്യാവസായിക രംഗത്ത്‌ മത്സരക്ഷമത കൂടുതലുള്ള ഇന്ത്യയിലെ പത്ത്‌ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്‌ ന്യൂഡല്‍ഹിയിലെ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫോര്‍ കോമ്പറ്റീറ്റിവ്‌നസാണ്‌.

ചരക്കുഗതാഗതം, വിഭവശേഷിയുടെ ലഭ്യത തുടങ്ങിയ മേഖലകളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവച്ച ന്യൂഡല്‍ഹിയാണ്‌ പട്ടികയില്‍ ഒന്നാം സ്‌ഥാനത്തുള്ളത്‌. കഴിഞ്ഞ വര്‍ഷവും ഒന്നാം സ്‌ഥാനം ഡല്‍ഹിക്കായിരുന്നു.

വിദ്യാസമ്പന്നരായ ജീവനക്കാരുടെയും ചരക്കു ഗതാഗതരംഗത്തെ അടിസ്‌ഥാന സൗകര്യങ്ങളുടെയും കരുത്തില്‍ ചെന്നൈ ഇത്തവണ രണ്ടു പടവുകള്‍ കയറി രണ്ടാം സ്‌ഥാനത്തെത്തി. മുംബയ്‌, ബാംഗ്‌ളൂര്‍ എന്നിവയെ പിന്തള്ളിയാണ്‌ ചെന്നൈ വന്‍കുതിപ്പ്‌ നടത്തിയത്‌. മുംബയ്‌, മൂന്നാം സ്‌ഥാനത്തേക്കും ബാംഗ്‌ളൂര്‍ നാലാം സ്‌ഥാനത്തേക്കും പിന്തള്ളപ്പെട്ടു. കൊല്‍ക്കത്ത അഞ്ചാം സ്‌ഥാനത്താണ്‌. അഹമ്മദാബാദ്‌, പുനെ എന്നീ നഗരങ്ങള്‍ ആറും ഏഴും സ്‌ഥാനങ്ങളിലെത്തി.

ഇനി കുറഞ്ഞ ചെലവില്‍ പറക്കാം

തിരുവനന്തപുരം: ഇന്ത്യയിലെ ചെലവുകുറഞ്ഞ വിമാന സര്‍വീസായ ഇന്‍ഡിഗോ തിരുവനന്തപുരത്ത്‌ നിന്ന്‌ സര്‍വ്വീസ്‌ തുടങ്ങുന്നു. ഡല്‍ഹി, കൊച്ചി, ചെന്നൈ, ഹൈദ്രാബാദ്‌ എന്നിവിടങ്ങളിലേക്കാണ്‌ ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ സര്‍വീസ്‌ നടത്തുക. ജനുവരി രണ്ടിന്‌ ആദ്യ സര്‍വീസ്‌ തുടങ്ങുമെന്ന്‌ ഇന്‍ഡിഗോ പ്രസിഡന്റ്‌ ആദിത്യഘോഷ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്‍ഡിഗോ ആരംഭിക്കുന്ന പുതിയ സര്‍വീസുകളില്‍ ഡല്‍ഹി – കൊച്ചി, കൊച്ചി – തിരുവനന്തപുരം, ചെന്നൈ – തിരുവനന്തപുരം എന്നിവ നോണ്‍സ്‌റ്റോപ്‌ സര്‍വീസുകളാണ്‌.

ഹൈദരാബാദ്‌- ചെന്നൈ വഴി തിരുവനന്തപുരവുമായി ബന്‌ധിപ്പിക്കും. ഡല്‍ഹി-തിരുവനന്തപുരം പുതിയ റൂട്ടാണ്‌. ചെന്നൈ, ഹൈദരാബാദ്‌ എന്നിവിടങ്ങളില്‍നിന്ന്‌ മൂന്നാമതൊരു നോണ്‍ സ്‌റ്റോപ്‌സര്‍വീസ്‌ കൂടി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്‌റ്റ്‌-സെപ്‌തംബറോടെ ഇന്‍ഡിഗോ രാജ്യാന്തരസര്‍വീസുകള്‍ തുടങ്ങും. തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫിലേതുള്‍പ്പെടെയുള്ള രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചീഫ്‌ കൊമേഴ്‌സ്യല്‍ ഓഫീസര്‍ സഞ്‌ജയ്‌കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

14 ദിവസം മുമ്പ്‌ റിസര്‍വ്‌ ചെയ്യുമ്പോഴുള്ള നിരക്ക്‌:

ഡല്‍ഹി – തിരുവനന്തപുരം – 4281 രൂപ

കൊച്ചി – തിരുവനന്തപുരം – 1550 രൂപ

ചെന്നൈ – തിരുവനന്തപുരം – 2033 രൂപ

ഹൈദ്രാബാദ്‌ – തിരുവനന്തപുരം – 3549 രൂപ

തിരുവനന്തപുരം – ഡല്‍ഹി – 4031 രൂപ

തിരുവനന്തപുരം – ചെന്നൈ – 2033 രൂപ

തിരുവനന്തപുരം – ഹൈദ്രാബാദ്‌ – 3032 രൂപ

തിരുവനന്തപുരം – കൊച്ചി – 1500 രൂപ

http://www.goindigo.in എന്ന വെബ്‌സൈറ്റില്‍നിന്ന്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

നിങ്ങള്‍ എന്തിന് ഫെയ്സ്ബുക്കില്‍ കയറുന്നു?

യൌവ്വനം ഫെയ്സ്ബുക്കിലാണ്. ആദ്യമായി അടുക്കളയില്‍ കയറി ഒരു ചായയിട്ടാല്‍ അത് ആദ്യം രുചിക്കുന്നത് ഫെയ്സ്ബുക്ക് ഫ്രണ്ട്സ്. സൌഹൃദത്തിന്റെ പുഞ്ചിരിയും കണ്ണീരും ഇവിടെ ‘ഷെയര്‍’ ചെയ്യാം. ചാറ്റിങ്ങ് തുടങ്ങിയതിനും പ്രണയം പറഞ്ഞതിനും, പിന്നെ അത് ‘ചീറ്റിങ്ങാ’യതിനും ഒരേയൊരു സാക്ഷി…

എന്തിനേറെ, പണ്ട് കോളേജില്‍ നട്ട വാഴ കുലച്ചതും ഫെയ്സ്ബുക്കില്‍ തന്നെ. അല്ല, നിങ്ങള്‍ എന്തിനാണ് ഫെയ്സ്ബുക്കില്‍ കയറുന്നത് ?

സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള യുവതി-യുവാക്കള്‍ ബി ലൈവ് ന്യൂസിനോട് പ്രതികരിക്കുന്നു.

Abhilash S Pillaiഅഭിലാഷ് എസ്.പിള്ള (ലെക്ചറര്‍, അമൃത വിശ്വ വിദ്യാ പീഠം, കൊല്ലം)

കൂടുതലും ഫ്രണ്ട്സിനെ മീറ്റ് ചെയ്യാനും മുന്‍പുണ്ടായിരുന്ന ഫ്രണ്ട്സിനെ കാണാനുമാണ് ഞാന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്. അതിനുള്ള ഒരു സോഷ്യല്‍ ഗാതറിങ് സെറ്റപ്പ് എന്ന രീതിയിലാണ് ഞാന്‍ ഇതിനെ കാണുന്നത്. തിരക്കിനിടയില്‍ അങ്ങനെ ടൈം കിട്ടാറില്ല, ദിവസവും കമ്പല്‍സറിയായി കയറാറില്ല, എങ്കിലും ടൈം കിട്ടുമ്പോഴൊക്കെ കയറാറുണ്ട്. കയറുമ്പോള്‍ പരമാവധി 30 മിനിറ്റ്സ് അതിനപ്പുറം പോകാറില്ല. ഫെയ്സ്ബുക്ക് ചാറ്റിങ്ങ് ചെയ്യാറില്ല. പുതിയ ഫ്രണ്ട്സിനെ കണ്ടെത്താന്‍ പറ്റിയ ഒരു മീഡിയമാണെന്ന് തോന്നുന്നില്ല. പല അക്വണ്ട്സും ഫേക്കാണ്. ഒരു പരിധി വരെ ഇതൊരു ചീറ്റിങ്ങാണ്. നമുക്കാവശ്യമുള്ള കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോരേ? ഓരോരുത്തരും ഇഷ്ടമുള്ള രീതിയ്ലല്ലേ യൂസ് ചെയ്യുന്നത്. ആദ്യം ഓര്‍ക്കുട്ടിലായിരുന്നു. ഇപ്പോ ഇടക്കിടക്കേ ഓര്‍ക്കുട്ട് നോക്കാറുള്ളൂ. ഫെയ്സ്ബുക്ക് കുറച്ച് കൂടി പ്രൊഫഷണല്‍ ലെവലാണ്.

ശരത് , ബഥനി കോളേജില്‍ ബികോം വിദ്യാര്‍ത്ഥി, ബിഗ്‌ ബസാറില്‍ പാര്‍ട്ട് ടൈം വര്‍ക്കര്‍

അക്കൌണ്ട് ഉണ്ട്, ഉപയോഗിക്കാറില്ല. സമയം വെറുതേ പോകും. രാവിലെ ക്ളാസില്‍ പോകും, മൂന്നരക്ക് ക്ളാസ് കഴിഞ്ഞ് ജോലിക്ക് പോകും, രാത്രി പത്ത് കഴിയും വീട്ടിലെത്താന്‍. വീട്ടില്‍ കംപ്യൂട്ടര്‍ ഇല്ല. പിന്നെ കഫേലൊക്കെ പോകണ്ടേ? ഒഴിവ്സമയം കൂട്ടുകാര്‍ക്കൊപ്പം പുറത്ത് പോകാനാണ് താല്‍പ്പര്യം. ഫ്രണ്ട്സ് ഒക്കെ പറഞ്ഞാണ് അറിഞ്ഞത്. അവരാണ് അക്കൌണ്ട് തുടങ്ങി തന്നത്. കൂടെ ജോലി ചെയ്യുന്ന എന്റെ പ്രായത്തില്‍ തന്നെയുള്ള ഒരു പയ്യന്‍ 24 മണിക്കൂറും ജോലിക്കിടയിലും ഫെയ്സ് ബുക്കിലാണ്. ഞാന്‍ ആരാധിക്കുന്ന വിജയ് യുടെ ഫോട്ടോയാണ് പ്രൊഫൈല്‍ പിക്ചര്‍.

AnnapoornaAnnapoorna

അന്നപൂര്‍ണ്ണ, ടെലിവിഷന്‍ അവതാരക

ഫ്രണ്ട്സ്, റിലേറ്റീവ്സ് അങ്ങനെ എല്ലാവരുമായി ഒരു ടച്ചിലിരിക്കാനാണ് ഞാന്‍ ഫെയ്സ്ബുക്ക് പ്രധാനമായും യൂസ് ചെയ്യുന്നത്. അടുത്തിടെ രണ്ട് തവണ ഞാന്‍ അക്കൌണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്തിരുന്നു. നല്ല ഒരു ബുക്ക് വായിക്കാന്‍ കിട്ടിയപ്പോള്‍ ഫെയ്സ്ബുക്ക് ഉണ്ടേല്‍ അത് നടക്കില്ലെന്ന് തോന്നി. ഒരു ദിവസം എത്ര സമയം സ്പെന്‍ഡ് ചെയ്യും എന്നൊന്നും പറയാന്‍ പറ്റില്ല. എന്റെ ബ്ളാക്ക്ബെറി ഫോണില്‍ 24 മണിക്കൂറും ഫെയ്സ്ബുക്ക് കണക്റ്റഡാണ്. പേര് മാത്രം കണ്ട് അറിയാത്ത ആളുകള്‍ റിക്വസ്റ്റ് അയക്കും. അടുത്തിടെ ഞാന്‍ പേര് മാറ്റി, ഒരു പെണ്‍കുട്ടിയാണെന്ന് തോന്നാത്ത പേരിട്ടു. 4 ദിവസം കൊണ്ട് 100 റിക്വസ്റ്റ് വരുന്നിടത്ത് ഇപ്പോ വെറും 3 ആയി. ഫെയ്സ്ബുക്ക് ഒരു സമയം കൊല്ലിയാണെന്നൊന്നും പറയാന്‍ പറ്റില്ല, പക്ഷേ ഇതില്ലായിരുന്നെങ്കില്‍ ചിലപ്പോ എന്തെങ്കിലും നല്ല കാര്യം ചെയ്തേനെ എന്ന് തോന്നിയിട്ടുണ്ട്. എന്റെ ഏറ്റവും അടുത്ത പല ഫ്രണ്ട്സും ചാറ്റിങ്ങ് വഴി കിട്ടിയവരാണ്. ഒരിക്കലും ഞാനിതില്‍ അഡിക്റ്റഡ് അല്ല. ഏത് സമയവും വേണ്ടന്ന് വെക്കാന്‍ പറ്റും. എന്റെ ടെലിവിഷന്‍ പ്രോഗ്രാംസ് കണ്ടിട്ട് കുറേ റെസ്പോണ്‍സ് ഫെയ്സ്ബുക്കിലൂടെ കിട്ടാറുണ്ട്. കഴിയുന്നതും പരിചയമുള്ള ആളുകളെ മാത്രമേ ഫ്രണ്ട്സ് ആക്കാറുള്ളൂ.

Michaelമൈക്കിള്‍- ഹോട്ടല്‍ ജീവനക്കാരന്‍, തിരുവനന്തപുരം

ഫേസ്ബുക്കോ!!! ഓ… ഹോട്ടലില്‍ ജ്യൂസടിക്കുന്ന പയ്യന്റെ മൊബൈലിനകത്ത് നീല കളറില്‍ ഫ്രണ്ട് എന്നോക്കെ കണ്ടിട്ടുണ്ട്. വെളുപ്പിനെ തുടങ്ങുന്ന ഹോട്ടലിലെ പണി തീരുമ്പോ രാത്രി 10 മണിയാകും. അതിനിടയില്‍ ഇതിനൊക്കെ എവിടാ സമയം?

ArunArun

അരുണ്‍- ചലച്ചിത്ര താരം

പഴയ ഫ്രണ്ട്സിനെ കണ്ടെത്തി ബന്ധം പുതുക്കാനാണ് ഞാന്‍ ഫെയ്സ്ബുക്ക് പ്രധാനമായും ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് ഫിലിംസൊക്കെ കണ്ടിട്ട് ആളുകള്‍ കമന്റ്സ് അയക്കാന്‍ തുടങ്ങി. അതൊരു നല്ല കാര്യമായി തോന്നി. ഫെയ്സ്ബുക്കില്‍ ചാറ്റിങ്ങ് ചെയ്യാറില്ല. മെസേജ് വഴിയാണ് കോണ്ടാക്ട് ചെയ്യാറുള്ളത്. നേരിട്ട് കണ്ടിട്ടില്ലാത്ത ഒരുപാട് ഫ്രണ്ട്സുണ്ട്. പല തരത്തിലുള്ള ആളുകളുമായി സംസാരിക്കാന്‍ കഴിയുന്നു എന്നതാണ് പ്രധാന കാര്യം. സമയം കിട്ടുമ്പോള്‍ കയറാറുണ്ടെന്നല്ലാതെ ഒരിക്കലും ഇതിനൊരു അഡിക്റ്റല്ല. വെറുതെ ഫെയ്സ്ബുക്കില്‍ സമയം കളയുന്നവരല്ല ഇന്നത്തെ യൂത്ത്. എങ്ങനെ ടൈം യൂസ് ചെയ്യണമെന്ന് അവര്‍ക്ക് നന്നായി അറിയാം. ആദ്യം ഓര്‍ക്കുട്ടിലായിരുന്നു അക്കൌണ്ട്. ഓര്‍ക്കുട്ടില്‍ എന്റെ പേരില്‍ പണ്ടൊരു ചീറ്റിങ്ങിന് ശ്രമം നടന്നിട്ടുണ്ട്. ഫെയ്സ്ബുക്കില്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ മാത്രമേയുള്ളൂ. ഫെയ്സ്ബുക്കിന് കൂറേകൂടി പ്രൈവസി സെറ്റിങ്സ് കൂടുതലാണ്, കുറേ കൂടി ഡെവലപ്പഡ് ആണ്. എല്ലാവരുമായി ഒരു നല്ല കോണ്‍ടാക്റ്റ്സ് വെക്കാം എന്നതാണ് ഞാന്‍ ഫെയ്സ്ബുക്കില്‍ കയറുന്നതിന്റെ പ്രധാന കാര്യം.

കാര്‍ത്തിക്- എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി , കൊച്ചി (പേര് യഥാര്‍ത്ഥമല്ല)

ചുമ്മാ ടൈംപാസ്സിന്, ബോറടി മാറ്റാനാണ് പ്രധാനമായും ഫെയ്സ്ബുക്കില്‍ കയറുന്നത്., ഇപ്പോ വേറെ പണിയോന്നുമില്ലാത്തോണ്ട് ദിവസവും 3 മണിക്കൂര്‍ ഉറപ്പായും യൂസ് ചെയ്യും. കണ്ടിട്ടില്ലാത്ത ചിലരുമായി പതിവായി ചാറ്റ് ചെയ്യാറുണ്ട്. കൂടുതലും പെണ്‍കുട്ടികളാണ്. ചാറ്റിങ്ങിന്റെ തുടക്കത്തിലേ ആരെയും വിശ്വസിക്കാന്‍ പറ്റില്ല.. തെറ്റായ കാര്യങ്ങളൊക്കെ പറഞ്ഞ് പലരും എന്നെ ചീറ്റ് ചെയ്തിട്ടുണ്ട്, ഞാനും ചിലരെയൊക്കെ ചീറ്റ് ചെയ്യാന്‍ നോക്കിയിട്ടുണ്ട്. ചാറ്റിങ്ങില്‍ പരിചയപ്പെട്ട ചിലരെയൊക്കെ നേരിട്ട് മീറ്റ് ചെയ്തിട്ടുമുണ്ട്. കണ്ടവരൊക്കെ ചാറ്റിങ്ങില്‍ പറഞ്ഞപോലെ തന്നെയായിരുന്നു. ഫെയ്സ്ബുക്ക് സമയം കൊല്ലിയാണ് എന്ന് തോന്നിയിട്ടുണ്ട്. അത് ഓരോത്തരും യൂസ് ചെയ്യുന്നതിനനുസരിച്ചിരിക്കും. വേറെ ജോലിയൊന്നുമില്ലെങ്കില്‍ യൂസ് ചെയ്യാം. പണ്ട് സ്ഥിരം ഓര്‍ക്കുട്ടിലായിരുന്നു. ഇപ്പോള്‍ ഓര്‍ക്കുട്ട് വല്ലപ്പോഴും മാത്രേ നോക്കാറുള്ളൂ. ഓര്‍ക്കുട്ടില്‍ അധികം ആളുകളെ ഓണ്‍ലൈനില്‍ കിട്ടാറില്ല. ഫെയ്സ്ബുക്കില്‍ പ്രധാനമായും ചെയ്യുന്നത് ഓണ്‍ലൈന്‍ ചാറ്റിങ്ങാണ്. സ്ഥിരമായി ചാറ്റ് ചെയ്യുന്ന ചില പെണ്‍കുട്ടികളുണ്ട്. പ്രൊഫൈല്‍ പിക്ചര്‍ കണ്ടാണ് കൂടുതലായും ഫ്ണ്ട് റിക്വസ്റ്റ് കൊടുക്കുന്നത്. ഇന്‍ഫോയും പ്രധാന ഘടകമാണ്.

Sreevidya SanthoshSreevidya Santhosh

ശ്രീവിദ്യ സന്തോഷ്- ഹെഡ് ഓഫ് പ്രോഗ്രാംസ്, ക്ളബ് എഫ്.എം തിരുവനന്തപുരം

സാധാരണ എല്ലാവരും അക്ക്വണ്ട് ഉണ്ടാക്കിയപ്പോള്‍ ഞാനും ചെയ്തു എന്നല്ലാതെ ഫെയ്സ്ബുക്കില്‍ സമയം ചിലവഴിക്കാന്‍ എനിക്കിതുവരെ തോന്നിയിട്ടില്ല. സമയമില്ലായ്മ ഒരു കാരണമാണ് എങ്കിലും ഇതിലൊരു ക്രെയ്സോ പാഷനോ ഇതുവരെ ഫീല്‍ ചെയ്തിച്ചില്ല. ഫെയ്സ്ബുക്കില്‍ ഇല്ലാത്തതുകൊണ്ട് സൌഹൃദങ്ങളില്‍ ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. ഇതിലൂടെ പരിചയപ്പെടുന്ന ഫ്രണ്ട്സ് ഒരു അത്മാര്‍ത്ഥ സൌഹൃദം സ്ഥാപിക്കുന്നതിലേക്കെത്തുന്നത് എന്ത് മാത്രം നല്ലതാണെന്ന കാര്യത്തില്‍ സംശയമുണ്ട്. എനിക്കതില്‍ താല്‍പ്പര്യമില്ല. ചാറ്റിങ്ങിനും പോകാറില്ല. ഇപ്പോള്‍ ഏറ്റവും അടുത്തുണ്ടായ ഒരു വിവാദം, പല മലയാള സിനിമാതാരങ്ങളുടെ പേരിലും ഫെയ്സ്ബുക്ക് അക്വണ്ടുണ്ടാക്കി മിസ് യൂസ് ചെയ്യുന്നു എന്നതാണ്. അത്തരം കാര്യങ്ങളിലൊക്കെ ചെന്ന്പെടുന്നതെന്തിനാ? മിണ്ടാതിരിക്കാന്‍ പാടില്ലേ? ഉപയോഗിക്കാത്ത സ്ഥിതിക്ക് വേണമെങ്കില്‍ എനിക്ക് അക്ക്വണ്ട് ഡീ ആക്ടിവേറ്റ് ചെയ്യാം. മെയില്‍ ചെക്ക് ചെയ്യുമ്പോള്‍ ഫെയ്സ്ബുക്കില്‍ റിക്വസ്റ്റ് വന്നിട്ടുള്ളത് അറിയാന്‍ പറ്റുമല്ലോ, ചിലപ്പോള്‍ അത് കുറേ നാളായി ഒരു കോണ്‍ടാക്റ്റ്സും ഇല്ലാത്ത പേരായിരിക്കും. അപ്പോള്‍ മാത്രമാണ് വല്ലപ്പോഴും ഫെയ്സ്ബുക്കില്‍ കയറുന്നത്. ഒരു ദിവസം അക്വണ്ടില്‍ കയറിയില്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്ന് പറയുന്ന ആളുകളെയും എനിക്കറിയാം. ആദ്യമായി പരിചയപ്പെടുമ്പോള്‍ മെയില്‍ ഐഡി പലരും ചോദിക്കാറുണ്ടെന്നല്ലാതെ ഫെയ്സ്ബുക്കില്‍ ഇല്ലേ എന്നിതുവരെ ആരും ചോദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതില്ലാത്തതിന്റെ നഷ്ട ബോധവും ഫീല്‍ ചെയ്തിട്ടില്ല.

കൃഷ്ണ, എറണാകുളം- ഒരു പ്രൈവറ്റ് കമ്പനിയിലെ അക്വണ്ടന്റ് (പേര് യഥാര്‍ത്ഥമല്ല)

എനിക്ക് അധികം ബോയ് ഫ്രണ്ട്സ് ഒന്നും ഇല്ലായിരുന്നു. ഫെയ്സ് ബുക്കില്‍ അക്ക്വണ്ട് ഉണ്ട്. അതിലെ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും അിറയില്ലായിരുന്നു. ആദ്യം കുറച്ച് പെണ്‍കുട്ടി കള്‍ക്കും അധികം പ്രശ്നക്കാരല്ലെന്നും തോന്നിയ ഫ്രണ്ട്സിനുമാണ് റിക്വസ്റ്റ് അയച്ചത്. രണ്ട് പേര്‍ മാത്രമാണ് ആഡ് ചെയ്തത്. ചെറിയ കാര്യങ്ങള്‍ക്ക് ഫീല്‍ ആകുന്ന എന്റെ സ്വഭാവം ചാറ്റിങ്ങിലൂടെ മാറ്റാന്‍ പറ്റുമെന്ന് കൂടെ വര്‍ക്ക് ചെയ്യുന്നവരൊക്കെ പറഞ്ഞു. വേറൊന്നിനും വേണ്ടിയല്ല, ക്ളീന്‍ ഫ്രണ്ട്ഷിപ്പ് മൈന്‍ഡുള്ള കുറച്ച് ഫ്രണ്ട്സിനെ കിട്ടുമോയെന്നറിയാനാണ് അറിയാത്തവരുമായി ചാറ്റിങ്ങ് തുടങ്ങിയത്. ഓഫീസില്‍ മാത്രമേ ഇന്റര്‍നെറ്റ് ഫെസിലിറ്റിയുള്ളൂ. രണ്ട് മൂന്ന് ആഴ്ച്ചയേ ആയുള്ളൂ അക്ക്വണ്ട് തുടങ്ങിയിട്ട്. ഒരു പെണ്‍കുട്ടി അങ്ങോട്ട് റിക്വസ്റ്റ് അയക്കുമ്പോള്‍ പല ബോയ്സും നമ്മളെ മോശമായി കരുതും. കുറച്ച് ഓപ്പണ്‍ മൈന്‍ഡ് ആകാനും മറ്റുള്ളവരോട് ഫ്രീയായി സംസാരിക്കാനും പറ്റുമെന്ന് കരുതിയാണ് കൊച്ചിയില്‍ താമസമാക്കിയതും. ജീവിതത്തില്‍ ഇതുവരെ രണ്ട് ഫ്രണ്ട്സിനോട് മാത്രേ ചാറ്റ് ചെയ്തിട്ടുള്ളൂ. അധികം ഫ്രണ്ട്സൊന്നുമില്ലാത്ത 3 ഗേള്‍സ് മാത്രമായിരുന്നു കോളേജിലെ ഞങ്ങളുടെ ഗ്യാങ്ങ്. അങ്ങനെ കംപ്യൂട്ടറിലൂടെ ആണ്‍കുട്ടികളുമായുള്ള ചാറ്റിങ്ങ് ഉള്‍ക്കൊള്ളാന്‍ പറ്റിയ ഫാമിലിയുമല്ല എന്റേത്. പരിചയപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ ഞാന്‍ പെണ്ണാണെന്ന എത്ര പറഞ്ഞിട്ടും വിശ്വസിച്ചില്ല. ഫുള്‍ ഡൌട്ടായിരുന്നു. മറ്റേയാള്‍ ഒരു നല്ല ഫ്രണ്ടായിരുന്നു. പക്ഷേ ഇപ്പോ അക്വണ്ടുണ്ടെന്നേയുള്ളൂ നോക്കാറേയില്ല.

ശ്രീജു വി നാഥ്- മാധ്യമ വിദ്യാര്‍ത്ഥിനി

പ്രധാനമായും എല്ലാ ഫ്രണ്ട്സിനെയും മീറ്റ് ചെയ്യാനാണ് ഫെയ്സ്ബുക്കില്‍ കയറുന്നത്. ഫോര്‍ ഫണ്‍, അത്രമാത്രം. കമന്റ് വായിക്കാം, തിരിച്ച് കമന്റ് ചെയ്യാം, പഴയ ഒരുപാട് ഫ്രണ്ട്സിനെ ഫെയ്സ്ബുക്കിലൂടെ വീണ്ടും മീറ്റ് ചെയ്തു. ഇപ്പോഴും ആ കോണ്‍ടാക്റ്റ്സ് തുടരുന്നു. അധികം ചാറ്റ് ചെയ്യാറില്ല. പരിചയമില്ലാത്തവരെ അക്സപ്റ്റ് ചെയ്യാറുമില്ല. മാധ്യമ വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ ഫിലിം ഡയറക്ടേഴ്സ്, സ്ക്രിപ്റ്റ് റൈറ്റേഴ്സുമൊക്കെയായി ചാറ്റ് ചെയ്തിട്ടുണ്ട്, യത്ഥാര്‍ത്ഥ അക്ക്വണ്ടാണെന്ന് ഉറപ്പായാല്‍ മാത്രം. സ്ഥിരമായി ഫെയ്സ്ബുക്കില്‍ കയറാറില്ല. വേറെ ജോലിയൊന്നുമില്ലെങ്കില്‍ മാത്രം. ഞാന്‍ ചില കമ്മ്യൂണിറ്റീസ് തുടങ്ങിയിട്ടുണ്ട്. അത് തുടര്‍ന്ന് കൊണ്ടു പോകാന്‍ ശ്രമിക്കാറുണ്ട്. ആന്റി ട്രാഫിക്കിങ്ങിനും മറ്റുമുള്ളതുപോലെയുള്ള പല കമ്മ്യൂണിറ്റീസിലും മെമ്പറാണ്. നമ്മുടെ സോഷ്യല്‍ ബിഹേവിയര്‍ മെച്ചപ്പെടുത്താന്‍ ഇതൊക്കെ സഹായിക്കുമെന്ന് തോന്നിയിട്ടുണ്ട്. സ്വന്തം ഫോട്ടോയാണ് പ്രൊഫൈല്‍ പിക്ചര്‍. വളരെ കുറച്ച്പേര്‍ മാത്രമേ സ്വന്തം ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയിട്ടുള്ളൂ. ഒരു പ്രൈവസിയുടെ പ്രശ്നമൊന്നും ഇവിടെയില്ല. വേണമെന്ന് തോന്നിയാല്‍ ഡീആക്വേറ്റ് ചെയ്യുന്നതിലും കുഴപ്പമില്ല. എങ്കിലും വെറുതെയിരിക്കുമ്പോള്‍ ചില സമയങ്ങളില്‍ മറ്റ് ഫ്രണ്ട്സിന്റെ വിശേങ്ങളറിയാന്‍ തോന്നും.

Shafi ParambilShafi Parambil

ഷാഫി പറമ്പില്‍ എം.എല്‍.എ Palakkad

 

പല ആവശ്യങ്ങള്‍ക്കാണ് ഇന്നത്തെ യുവാക്കള്‍ ഫെയ്സ്ബുക്കില്‍ കയറുന്നത്. അതിന്റെ അടിസ്ഥാനപരമായ കാര്യം സൌഹൃദം തന്നെയാണ്. സൌഹൃദത്തിന്റെ വലിയൊരു വലയം ഫെയ്സ്ബുക്കിലുണ്ട്. പണ്ട് ചായക്കടകളും വായനശാലകളും ചര്‍ച്ചകളുടെ വലിയൊരു വേദിയായിരുന്നു. ഇന്നതിനാര്‍ക്കും സമയമില്ല. ഒരു യുവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഓരോ വിഷയത്തെപ്പറ്റിയും പുതിയ തലമുറ എങ്ങനെ നോക്കിക്കാണുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനുള്ള ഏറ്റവും എളുപ്പവഴിയായാണ് ഞാന്‍ ഫെയ്സ്ബുക്കിനെ കാണുന്നത്. ഇക്കഴിഞ്ഞ ഇലക്ഷനില്‍ ഒരു ട്രെന്‍ഡ് സെറ്റ് ചെയ്യാന്‍ ഫെയ്സ്ബുക്കിന് കഴിഞ്ഞിട്ടുണ്ട്. മത്സരിച്ച യുവനേതാക്കളുടെയൊല്ലാം വിജയത്തിന് പിന്നില്‍ ഫെയ്സ്ബുക്കിന് വലിയൌരു പങ്കുണ്ട്. വോള്‍ പോസ്റ്റിനോട് രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരും റിയാക്ട് ചെയ്യും.

കഴിഞ്ഞ ദിവസം പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഒരു വിഷയം പോസ്റ്റിലിട്ടിരുന്നു. പെട്ടെന്ന് തന്നെ അതിന് അറുപതിലേറെ വ്യത്യസ്തമായ കമന്റ്സും ലൈക്കസും വന്നു. ഫെയ്സ്ബുക്ക് യൂസേഴ്സിനെ മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാന്‍. ഈ കാരണം കൊണ്ടാണ് ഫെയ്സ്ബുക്കില്‍ രാഷ്ട്രീയക്കാര്‍ കൂടുതലായി ഇല്ലാത്തത്. ഇതിന്റെ വലിയ സാധ്യതകള്‍ എല്ലാവരും മനസിലാക്കിയാല്‍ അത് മാറും. ദിവസവും ഫെയ്സ്ബുക്ക് നോക്കാറില്ലെങ്കിലും സമയം കിട്ടുമ്പോഴെല്ലാം അകൌണ്ടില്‍ കയറാറുണ്ട്, കൂടുതലും യാത്രയിലായിരിക്കും. ചാറ്റിങ്ങിന് വലിയ പ്രാധാന്യം കൊടുക്കാറില്ല. എന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പേഴ്സണല്‍ മെസേജസിന് റിപ്ളെ ചെയ്യാറാണ് പതിവ്. സ്കൂളിലും കോളേജിലും ഒപ്പം പഠിച്ച പഴയ ഫ്രണ്ട്സിനെ മീറ്റ് ചെയ്യാം.

ഏത് കാര്യം പോലെയും ഇതിനും പോസിറ്റീവും നെഗറ്റീവുമുണ്ട്. അത് ഓരോരുത്തരും എങ്ങനെ ഉപയോഗിക്കുന്നു എന്നതനുസരിച്ചിരിക്കും. പരമാവധി പോസിറ്റീസിലേക്ക് കടക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണം.എനിക്ക് പരിചയമില്ലാത്ത ഫ്രണ്ട്സും ധാരാളമുണ്ട്. ഒരു യുവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ധാരാളം കോളേജ് സ്റ്റുഡന്റ്സ് റിക്വസ്റ്റ് അയക്കാറുണ്ട്. അടുത്തിടെ ഞാനറിയാതെ എന്റെ പേരില്‍ ആരോ ഒരു പ്രൊഫൈല്‍ തുടങ്ങി, വോള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. എന്റെ ആദ്യത്തെ പ്രൊഫൈല്‍ ഫുള്‍ ആയി. എന്റെ സെക്കന്റ് പ്രൊഫൈല്‍ ആണെന്നാണ് പലരും കരുതിയിരിക്കുന്നത്. സ്വയം പിന്മാറട്ടെയെന്ന് കരുതിയിരിക്കുകയാണ് ഇപ്പോള്‍. ഇല്ലായെങ്കില്‍ പരാതിപ്പെടും.

നെറ്റിന്റെ സ്‌പീഡ്‌ അറിയാന്‍ വെബ്‌സൈറ്റ്‌

ഇന്റര്‍നെറ്റ്‌ ഇന്ന്‌ ത്രീജി യുഗത്തിലാണ്‌. അതായത്‌ കണ്ണടച്ച്‌ തുറക്കുന്നതിനേക്കാള്‍ വേഗമാണ്‌ ഇന്റര്‍നെറ്റിന്‌ പല സേവനദാതാക്കളും വാഗ്‌ദാനം ചെയ്യുന്നത്‌. എന്നാല്‍ പലപ്പോഴും പല കാരണങ്ങളാല്‍ അത്‌ ലഭിക്കാറില്ല. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ വേഗതയറിയാന്‍ ചില വെബ്‌സൈറ്റുകളുണ്ട്‌.

ടെസ്‌റ്റ്‌മൈസ്‌പീഡ്‌ ഡോട്ട്‌ കോം(testmyspeed.com), സ്‌പീഡ്‌ടെസ്‌റ്റ്‌ ഡോട്ട്‌ നെറ്റ്‌(speedtest.net) തുടങ്ങിയവയാണ്‌ ആ സൈറ്റുകള്‍. വേഗത കുറവാണെങ്കില്‍ വെബ്‌സൈറ്റുകള്‍ വളരെ പതുക്കെ മാത്രമായിരിക്കും ലോഡ്‌ ആകുക. ഫയലുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ നെറ്റിന്‌ വേഗത ആവശ്യമാണ്‌. മേല്‍പ്പറഞ്ഞ സൈറ്റുകളില്‍ കയറി നിര്‍ദ്ദിഷ്‌ട ലിങ്കുകളില്‍ ക്‌ളിക്ക്‌ ചെയ്‌താല്‍ ഡൗണ്‍ലോഡ്‌, അപ്‌ലോഡ്‌ വേഗത അറിയാന്‍ സാധിക്കും. കൂടാതെ ഏത്‌ സമയത്താണ്‌ നെറ്റിന്‌ കൂടുതല്‍ വേഗത ലഭിക്കുകയെന്നും മനസിലാക്കാം. കുറഞ്ഞ വേഗതയുള്ള നെറ്റ്‌ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഉപകാരപ്രദമായ സൈറ്റുകളാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌.

 

3500 രൂപയ്‌ക്ക്‌ ഒരു ത്രീജി ഫോണ്‍

ഇന്ത്യയിലെ മൊബൈല്‍ഫോണ്‍ വിപണിയിലെ മല്‍സരം കൂടുതല്‍ മുറുകകയാണ്‌. ത്രീജി സാങ്കേതികവിദ്യയാണ്‌ ഈ രംഗത്തെ പുതിയ വിപ്‌ളവം. ഇതിന്‌ കരുത്ത്‌ പകരാന്‍ ഇതാ 3500 രൂപയ്‌ക്ക്‌ ത്രീജി സൗകര്യം ആസ്വദിക്കാന്‍ കഴിയുന്ന മൊബൈല്‍ ഹാന്‍ഡ്‌സെറ്റുമായി ലെമണ്‍ രംഗത്തെത്തിയിരിക്കുന്നു. ഡബ്‌ള്യൂ100 ത്രീജി എന്ന പേരില്‍ ലെമണ്‍ പുറത്തിറക്കിയിരിക്കുന്ന ഫോണിന്‌ 3500 രൂപ മാത്രമായിരിക്കും വില.

വൈബ്രന്റ്‌ റെഡ്‌, സ്‌റ്റൈലിഷ്‌ ബ്‌ളൂ എന്നീ നിറങ്ങളിലാണ്‌ ലെമണ്‍ ഡബ്‌ള്യൂ100 ത്രീജി വിപണിയില്‍ ലഭ്യമാകുക. ലൈവ്‌ ടിവി, വീഡിയോ കോളിംഗ്‌ തുടങ്ങിയ ത്രീജി സൗകര്യങ്ങളാണ്‌ ഈ ഫോണിന്റെ മുഖ്യസവിശേഷത.

ത്രീജി കണക്ഷന്‍ എടുത്തിട്ടുള്ള ഉപഭോക്‌താക്കള്‍ക്ക്‌ ഡബ്‌ള്യൂ100 ത്രീജിയിലൂടെ ലെമണ്‍ ലൈവ്‌ടിവി ആപ്‌ളിക്കേഷന്‍ ലോഡ്‌ ചെയ്‌ത്‌ ജനപ്രിയ ടി വി ചാനലുകള്‍ കാണാന്‍കഴിയും. ഈ ഹാന്‍ഡ്‌സെറ്റ്‌ വാങ്ങുന്നവര്‍ക്ക്‌ ഒരുമാസം സൗജന്യമായി ലൈവ്‌ ടിവി വരിക്കാരാകാന്‍ കഴിയും. വീഡിയോ കോളിംഗ്‌, ഹൈസ്‌പീഡ്‌ ഇന്റര്‍നെറ്റ്‌ ബ്രൗസിംഗ്‌, മ്യൂസിക്‌ ഡൗണ്‍ലോഡ്‌ എന്നിവയും മറ്റ്‌ സവിശേഷതകളാണ്‌. 1.3 മുഖ്യക്യാമറയും വീഡിയോകോളിംഗിനായി 0.3 എം പി വിജിഎ ഫ്രണ്ട്‌ ക്യാമറയും ഉണ്ട്‌. വീഡിയോ സ്‌ട്രീമിംഗിലൂടെ യൂട്യൂബ്‌ പോലെയുള്ള സൈറ്റുകള്‍ അനായാസം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ കാണാനാകും. 3500 രൂപയ്‌ക്ക്‌ ഇത്രയും സൗകര്യമുള്ള മറ്റൊരു ഹാന്‍ഡ്‌സെറ്റ്‌ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ല.

 

Facebook overcomes Google!

A new research by ComScore Inc reveals that Americans are spending more time on the Facebook than searching with Google.

According to the new data that was released by comScore Inc on Thursday, Americans spent a total of 41.1 million minutes on Facebook and that is 9.9 percent of the total minutes spent on the Internet by Americans.

ComScore said that figure was more than what Americans spent on all Google Inc sites.

Americans spent a total of 39.8 million minutes representing 9.6 percent on Google Inc sites include Gmail, Google News, YouTube and all other Google content sites.

Americans spent a total of 37.7 million minutes on Yahoo Inc sites. That was 9.1 percent of all the time Americans spent on the Internet.

It is a significant rise in fame for Facebook. Perhaps with the advent of the popular game Farmville on Facebook, people started spending more time on Facebook. Americans spent less than 5 percent of their total surfing time on the Internet on Facebook last year August. The figure was even far less in 2007. In 2007, Americans spent less than 2 percent of their time on the Internet.

ഫേസ്‌ബുക്കിന്‌ ഗൂഗിളില്‍ വിലക്ക്‌

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്റര്‍നെറ്റ്‌ ഭീമന്‍മാരായ ഗൂഗിളും സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ്‌ രംഗത്തെ ഒന്നാമന്‍മാരായ ഫേസ്‌ബുക്കും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്‌. ഫേസ്‌ബുക്കിനും മറ്റ്‌ വെബ്‌സൈറ്റുകള്‍ക്കും ഗൂഗിള്‍ അക്കൗണ്ടില്‍ കടന്ന്‌ കയറി ഡേറ്റകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന സൗകര്യം ഗൂഗിള്‍ നിര്‍ത്തലാക്കുന്നു. ഇതനുസരിച്ച്‌ ഫേസ്‌ബുക്കില്‍ പുതിയതായി രജിസ്‌റ്റര്‍ ചെയ്യുന്ന ഒരു വ്യക്‌തിയുടെ ഗൂഗിള്‍ അക്കൗണ്ടില്‍ കടന്ന്‌ കോന്‍ടാക്‌റ്റ്‌ ഉള്‍പ്പടെയുള്ള ഡേറ്റകള്‍ ഇനിമുതില്‍ എടുക്കാനാകില്ല.

നേരത്തെ ഇത്തരത്തില്‍ പുതിയ ഫേസ്‌ബുക്ക്‌ ഉപയോക്‌താവിന്റെ ഗൂഗിള്‍ അക്കൗണ്ടിലെ എല്ലാ മെയില്‍ ഐഡികളിലേക്കും ഓട്ടോമാറ്റിക്കായി ഇന്‍വിസ്‌റ്റേഷന്‍ റിക്വസ്‌റ്റ്‌ പോകുമായിരുന്നു.

ഫേസ്‌ബുക്കില്‍ രജിസ്‌റ്റര്‍ ചെയ്യുന്ന സമയത്ത്‌ അവരുടെ ഇ-മെയില്‍ കോന്‍ടാക്‌റ്റ്‌ ഇംപോര്‍ട്ട്‌ ചെയ്യാനും മറ്റ്‌ സുഹൃത്തുക്കള്‍ക്ക്‌ ഫ്രണ്ട്‌സ്‌ റിക്വസ്‌റ്റ്‌ അയക്കാനുമുള്ള ഡയലോഗ്‌ ബോക്‌സ്‌ കാണാം. ഇത്‌ ഒകെ കൊടുത്താല്‍ ആ വ്യക്‌തിയുടെ ഇ-മെയില്‍ കോന്‍ടാക്‌റ്റിലേക്ക്‌ ഫ്രണ്ട്‌സ്‌ റിക്വസ്‌റ്റ്‌ പോകും. ഇത്തരം ഫ്രണ്ട്‌സ്‌ റിക്വസ്‌റ്റുകളിലൂടെയാണ്‌ ഫേസ്‌ബുക്ക്‌ കൂടുതല്‍ അംഗങ്ങളെ നേടിക്കൊണ്ടിരിക്കുന്നത്‌. ഗൂഗിളിന്റെ പുതിയ നടപടിയിലൂടെ ഫ്രണ്ട്‌സ്‌ റിക്വസ്‌റ്റുകള്‍ അവസാനിക്കും. ഒപ്പം ഫേസ്‌ബുക്ക്‌ കനത്ത തിരിച്ചടി നേരിടുകയും ചെയ്യും.

എന്നാല്‍ പുതിയ നീക്കത്തിലൂടെ സ്വന്തം ഉപയോക്‌താക്കളുടെ താല്‍പര്യം സംരക്ഷിക്കുക മാത്രമാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും ഗൂഗിള്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്‌തമാക്കുന്നു. തങ്ങളുടെ ഉപയോക്‌താക്കളില്‍ പലര്‍ക്കും താല്‍പര്യമില്ലാതിരുന്നിട്ടും ഫേസ്‌ബുക്കില്‍ നിന്നും മറ്റും ഫ്രണ്ട്‌സ്‌ റിക്വസ്‌റ്റ്‌ വരുന്നുണ്ട്‌. ഇത്തരത്തില്‍ പരാതികള്‍ വ്യാപകമായതോടെയാണ്‌ മറ്റ്‌ സൈറ്റുകള്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്ന്‌ ഡേറ്റകള്‍ ഇംപോര്‍ട്ട്‌ ചെയ്യുന്നത്‌ ഗൂഗിള്‍ തടഞ്ഞത്‌. ഫേസ്‌ബുക്കിനെ കൂടാതെ മറ്റ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ക്കും ഇനിമുതല്‍ ഗൂഗിള്‍ അക്കൗണ്ടില്‍ പ്രവേശിക്കാനാകില്ല. ഇതോടെ ഗൂഗിളും ഫേസ്‌ബുക്കും തമ്മിലുള്ള മല്‍സരം മുറുകുകയാണ്‌. ഗൂഗിളിനെ നേരിടാന്‍ തങ്ങള്‍ സെര്‍ച്ച്‌ എന്‍ജിന്‍ പുറത്തിറക്കുമെന്ന്‌ നേരത്തെ ഫേസ്‌ബുക്ക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്നത്‌ ഫെയ്‌സ്‌ ബുക്ക്‌

ന്യൂയോര്‍ക്ക്‌: ലോകത്ത്‌ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ഫെയ്‌സ്‌ബുക്ക്‌ മാറി. ഒരു മാസം 540 മില്യണ്‍ ആളുകളാണ്‌ ഫെയ്‌സ്‌ബുക്ക്‌ സന്ദര്‍ശിക്കുന്നത്‌. ലോകത്തെ ആകെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരില്‍ 35.2 ശതമാനം പേര്‍ ഫെയ്‌സ്‌ബുക്ക്‌ സന്ദര്‍ശിക്കുന്നതായാണ്‌ കണക്കുകള്‍ കാണിക്കുന്നത്‌.

ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട്‌ ഗൂഗിള്‍ പുറത്തുവിട്ട കണക്കിലാണ്‌ ഇക്കാര്യമുള്ളത്‌. സെര്‍ച്ച്‌ എന്‍ജിനായ യാഹൂവിനെ പിന്തള്ളിയാണ്‌ ഫെയ്‌സ്‌ബുക്ക്‌ ഒന്നാമതെത്തിയത്‌.

എട്ടുകോടി ഇന്ത്യാക്കാര്‍ ഇന്റര്‍നെറ്റില്‍

ഇന്ത്യയിലെ ഇന്റര്‍നെറ്റ്‌ ഉപയോക്‌താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്‌. പുതിയ കണക്ക്‌ അനുസരിച്ച്‌ എട്ടുകോടി ഇന്ത്യാക്കാര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. 2015ഓടെ 24 കോടി ഇന്ത്യക്കാര്‍ നെറ്റ്‌ ഉപയോഗിക്കും. അതേസമയം മെട്രോ നഗരങ്ങള്‍ക്കൊപ്പം ചെറുകിട നഗരങ്ങളിലും ഇന്റര്‍നെറ്റ്‌ ഉപയോക്‌താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നുണ്ട്‌.

ത്രീജി സംവിധാനം വ്യാപകമായതോടെ മൊബൈല്‍ഫോണ്‍ വഴി നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട്‌. എട്ടുകോടി ഉപയോക്‌താക്കളില്‍ രണ്ടരകോടിയും മൊബൈല്‍ഫോണ്‍ വഴി നെറ്റ്‌ ഉപയോഗിക്കുന്നവരാണ്‌. ത്രീജി സേവനം കൂടുതല്‍ സ്ഥലങ്ങളില്‍ ലഭ്യമാകുന്നതോടെ ഇന്റര്‍നെറ്റ്‌ ഉപയോക്‌താക്കളുടെ എണ്ണം കുതിച്ചുയരും. അതേസമയം വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ്‌ ഉപയോക്‌താക്കളുടെ എണ്ണം വളരെ കുറവാണ്‌. എന്നാല്‍ ജനസംഖ്യയിലെ വര്‍ദ്ധനവ്‌ കാരണം അധികംവൈകാതെ ഏറ്റവുമധികം ഇന്റര്‍നെറ്റ്‌ വരിക്കാരുള്ള രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ട്വിറ്റര്‍ ആറാം വയസിലേക്ക്

വെറുമൊരു മൈക്രോ ബ്‌ളോഗിംഗ്‌ വെബ്‌സൈറ്റായി ആരംഭിച്ച ട്വിറ്റര്‍ കഴിഞ്ഞദിവസം അഞ്ചാം പിറന്നാള്‍ ആഘോഷിച്ചു. 2006 മാര്‍ച്ച്‌ 21ന്‌ ജാക്ക്‌ ഡോര്‍സിയുടെ ട്വീറ്റിംഗോടെ ആരംഭിച്ച്‌ ഇന്റര്‍നെറ്റ്‌ സൗഹൃദകൂട്ടായ്‌മയില്‍ വിപ്‌ളവം രചിച്ചാണ്‌ ട്വിറ്റര്‍ മുന്നേറുന്നത്‌. അടുത്തകാലത്തായി ഫേസ്‌ബൂക്കിന്റെ പ്രഭാവത്തില്‍ തിളക്കം അല്‍പ്പം നഷ്‌ടപ്പെട്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഉള്‍പ്പടെയുള്ള ലോകനേതാക്കള്‍ ഇപ്പോഴും ട്വിറ്ററില്‍ അംഗങ്ങളാണ്‌.

2007ല്‍ പ്രതിദിനം 5000 ട്വീറ്റുകളായിരുന്നത്‌ ഇപ്പോള്‍ 14 കോടിയിലേറെയാണ്‌ ശരാശരി പ്രതിദിന ട്വീറ്റുകള്‍. ഇപ്പോള്‍ പ്രതിദിനം നാലരലക്ഷത്തോളം പുതിയ ഉപയോക്‌താക്കള്‍ ട്വിറ്ററിലെത്തുന്നുണ്ട്‌.

ലോകമെങ്ങും എന്ന പോലെ ഇന്ത്യയിലും ട്വിറ്ററിന്‌ നല്ല പ്രചാരമാണുള്ളത്‌. ശശിതരൂരിന്റെ കന്നുകാലി ക്‌ളാസ്‌ പ്രയോഗവും ലളിത്‌ മോഡിയുടെ ഐ പിഎല്‍ വിവാദങ്ങള്‍ക്കുമെല്ലാം ചുക്കാന്‍ പിടിച്ചത്‌ ട്വിറ്റര്‍ ആയിരുന്നു. ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്‌, ബോളിവുഡ്‌ താരം ഷാരൂഖ്‌ഖാന്‍, അമിതാഭ്‌ ബച്ചന്‍, മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍, രാഷ്‌ട്രീയനേതാവ്‌ സുഷമ സ്വരാജ്‌ തുടങ്ങിയവരെല്ലാം ട്വിറ്ററില്‍ സജീവമാണ്‌. ഇവരൊക്കെ പല പ്രഖ്യാപനങ്ങളും നടത്തുന്നത്‌ ട്വിറ്ററിലൂടെയാണ്‌. അതുകൊണ്ട്‌ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ പല പ്രമുഖരെയും ഫോളോ ചെയ്യുന്നുണ്ട്‌.

New twitter set to take on facebook

Mumbai: Popular social networking and micro blogging website Twitter has updated its interface and looks set to compete with Facebook instead of Google. Users of Facebook connect with friends and family through text, images and video just like Twitter with the only difference being Facebook’s integrated app.

Kevin Thau, who is the Vice President of Twitter stated that it wasn’t trying to update itself to rival Facebook on the social networking scenario.

However Twitter’s only competitor at the moment seems to be Facebook, as it will be very difficult trying to compete in the search engine market with established names such as Yahoo, Google, Ask.com, etc.

Twitter’s search engine system experienced so many problems, that it had to fork out a lot of money to buy a search engine from a third party two years ago.

Facebook has generated success from making the site so interesting that users spend a lot of time there, instead of going elsewhere. Facebook already has half a billion users compared to 150 million users currently on Twitter. Recently Facebook was in the news when it managed to edge out Google and become the website where the Americans spend the most time in a day.

Statistics by alexa.com indicate users spend a mean time of 32 minutes on Facebook compared with Twitter daily.

ഗൂഗിളിനെ തടുക്കാന്‍ യാഹൂ-ബിംഗ്‌ കൂട്ടുകെട്ട്‌

ന്യൂയോര്‍ക്ക്‌: ഇന്റര്‍നെറ്റിലെ സെര്‍ച്ചിംഗ്‌ അതികായരായ ഗൂഗിളിന്റെ മുന്നേറ്റത്തെ തടയാന്‍ യാഹൂ-ബിംഗ്‌ കൂട്ടുകെട്ട്‌ തയ്യാറെടുപ്പ്‌ തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയ്‌ക്ക്‌ യാഹൂവിന്റെ മൊബൈല്‍ വെബ്‌ സെര്‍ച്ചുകള്‍ ബിംഗിലേക്ക്‌ മാറ്റിക്കഴിഞ്ഞു. യാഹൂവിനും ബിംഗിനും ഗുണകരമാകുന്ന നീക്കമാണിതെന്ന്‌ മൈക്രോസോഫ്‌റ്റ്‌ വക്‌താവ്‌ അറിയിച്ചു.

ഗൂഗിളിനെതിരെ ഒന്നിച്ച്‌ നില്‍ക്കാന്‍ ഒരു വര്‍ഷം മുമ്പാണ്‌ യാഹൂവും ബിംഗും തീരുമാനിച്ചത്‌.

കംപ്യൂട്ടര്‍ ഓപ്പറേഷന്‍സ്‌-സോഫ്‌റ്റ്‌വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്‌റ്റിന്റെ സെര്‍ച്ച്‌ എന്‍ജിനാണ്‌ ബിംഗ്‌. കരാര്‍ വന്നതോടെ ഇരു കമ്പനികളുടെയും ആഗോള പരസ്യ ചുമതല ഇപ്പോള്‍ യാഹൂവിനാണ്‌. പത്തുവര്‍ഷത്തേക്കാണ്‌ മൈക്രോസോഫ്‌റ്റും യാഹൂവും തമ്മിലുള്ള കരാര്‍. അമേരിക്കയില്‍ സെര്‍ച്ചിംഗ്‌ രംഗത്ത്‌ 66 ശതമാനവും ഗൂഗിളിന്റെ കൈയിലാണ്‌. വെറും 26 ശതമാനം മാത്രമാണ്‌ യാഹൂ-മൈക്രോസോഫ്‌റ്റ്‌ കൂട്ടുകെട്ടിനുള്ളത്‌.

ഗൂഗിള്‍ ക്രോമിനെ തടുക്കാന്‍ ആരുണ്ട്‌?

ലണ്ടന്‍: വെബ്‌ ബ്രൗസര്‍ രംഗത്ത്‌ യുദ്ധം മുറുകുകയാണെങ്കിലും ഗൂഗിളിന്റെ ക്രോം ഏറെ മുന്നിലെത്തിയിരിക്കുന്നു. ക്രോമിന്റെ മുന്നേറ്റത്തില്‍ വലിയ നഷ്‌ടം സംഭവിച്ചത്‌ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിനാണ്‌. 2003ല്‍ 88 ശതമാനം ഇന്റര്‍നെറ്റ്‌ ഉപയോക്‌താക്കളും എക്‌സ്‌പ്ലോററാണ്‌ ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ അത്‌ 50 ശതമാനത്തില്‍ താഴെയായി.

ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിന്റെ പുതിയ പതിപ്പായ എക്‌സ്‌പ്ലോറര്‍-9നും ഗൂഗിള്‍ ക്രോം വലിയ ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌.

വെബ്‌ ബ്രൗസിംഗ്‌ വലിയ ബിസിനസായി മാറിയിരിക്കുന്നു. ബ്രൗസിംഗ്‌ രംഗത്ത്‌ നിന്ന്‌ 79 മില്യണ്‍ ഡോളര്‍ പരസ്യവരുമാനം ലഭിക്കുന്നുണ്ടെന്ന്‌ മൊസില്ല 2008ല്‍ വ്യക്‌തമാക്കിയിരുന്നു. മൊസില്ല ബ്രൗസറിലൂടെ ഗൂഗിള്‍, യാഹൂ ഇ-ബേ തുടങ്ങിയവ ഓപ്പണ്‍ ചെയ്യുന്നതിലൂടെയാണ്‌ മൊസില്ലയ്‌ക്ക്‌ ഇത്രയും ഭീമമായ പരസ്യവരുമാനം ലഭിച്ചിരുന്നത്‌. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഗൂഗിളുമായി ദീര്‍ഘകാലമായി നിലനിന്നിരുന്ന കരാര്‍ 2011ല്‍ അവസാനിക്കും. ഇതോടെ മൊസില്ല പ്രതിസന്ധിയിലാകും.

ബ്രൗസിംഗ്‌ രംഗത്തെ പരസ്യവരുമാനം സ്വന്തം പോക്കറ്റിലാക്കാനാണ്‌ ഗൂഗിള്‍ ക്രോം രംഗത്തുവന്നത്‌. ഗൂഗിള്‍ വഴിയുള്ള പരസ്യവരുമാനം മൊസില്ല, എക്‌സ്‌പ്ലോറര്‍ തുടങ്ങിയ ബ്രൗസര്‍മാരാണ്‌ സ്വന്തമാക്കിയിരുന്നത്‌. അതേസമയം മൊബൈല്‍ വഴിയുള്ള ബ്രൗസിംഗിനും പ്രചാരം ഏറുകയാണ്‌. അടുത്ത ദശാബ്‌ദത്തില്‍ മൊബൈല്‍ ബ്രൗസിംഗ്‌ ആയിരിക്കും ആതിപത്യം നേടുക. ഇതുമുന്നില്‍ക്കണ്ട്‌ മൊബൈല്‍ വെര്‍ഷനുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്‌ ഗൂഗിള്‍ ക്രോം.

 

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ക്കായി ഗൂഗിള്‍ റിയല്‍ടൈം

ലോസേഞ്ചല്‍സ്‌: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളിലെ അപ്‌ഡേഷനുകള്‍ സെര്‍ച്ച്‌ ചെയ്യാനായി ഗൂഗിള്‍ പുതിയ വെബ്‌സൈറ്റ്‌ തുടങ്ങി. ഗൂഗിള്‍ റിയല്‍ടൈം എന്നാണ്‌ പേര്‌. ഈ സൈറ്റിലൂടെ ഓര്‍ക്കുട്ട്‌, ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളിലെ അപ്‌ഡേഷനുകളും സന്ദേശങ്ങളും സെര്‍ച്ച്‌ ചെയ്‌ത്‌ കണ്ടെത്താനാകും. ഏതെങ്കിലും പ്രത്യേക സ്ഥലത്തു നിന്നുള്ള പോസ്‌റ്റുകള്‍ മാത്രം സെര്‍ച്ചില്‍ കാണാനുള്ള സംവിധാനവും ഇതിലുണ്ട്‌.

ഇംഗ്‌ളീഷ്‌, ജാപ്പനീസ്‌, റഷ്യന്‍, സ്‌പാനിഷ്‌ തുടങ്ങിയ ഭാഷകളില്‍ ഗൂഗിള്‍ റിയല്‍ടൈം ഇപ്പോള്‍ ലഭ്യമാണ്‌.

സെര്‍ച്ച്‌ ചെയ്യുന്ന വിഷയം സെര്‍ച്ച്‌ അലര്‍ട്ടാക്കാനും ഇതിലൂടെ കഴിയും. ഒരു വിഷയം ഇപ്രകാരം രജിസ്‌റ്റര്‍ ചെയ്‌താല്‍ അതേക്കുറിച്ച്‌ ഏതെങ്കിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍ പോസ്‌റ്റ്‌ ഉണ്ടായാല്‍ അലര്‍ട്ട്‌ മെയില്‍ ലഭിക്കും.

 

ഗൂഗിളിന്‌ മറുപടിയുമായി ഫേസ്‌ബുക്കിന്റെ ഇ-മെയില്‍

ഇന്റര്‍നെറ്റ്‌ ലോകത്തെ അതികായരായ ഗൂഗിളും സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ്‌ രംഗത്തെ ഒന്നാമന്‍മാരായ ഫേസ്‌ബുക്കും തമ്മിലുള്ള മല്‍സരം പുതിയതലങ്ങളിലേക്ക്‌ കടക്കുന്നു. ജിമെയിലിലെ കോണ്‍ടാക്‌ട്‌ ഉപയോഗിച്ച്‌ ഫേസ്‌ബുക്ക്‌ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഗൂഗിളിന്റെ പ്രഖ്യാപനത്തിന്‌ പിന്നാലെ, സ്വന്തമായി ഇ-മെയില്‍ സേവനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഫേസ്‌ബുക്ക്‌.

പൂര്‍ണരൂപത്തില്‍ വെബ്‌ അധിഷ്‌ഠിതമായ ഒരു ഇമെയില്‍ സംവിധാനമാണ്‌ ഫേസ്‌ബുക്ക്‌ നടപ്പിലാക്കുക എന്നാണറിയുന്നത്‌. ഇതില്‍ മൈക്രോസോഫ്‌റ്റിന്റെ വെബ്‌ ആപ്‌ളിക്കേഷനുകളും ഉള്‍ക്കൊള്ളിച്ചേക്കാം. ജിമെയിലിന്‌ രൂപംനല്‍കിയ പോള്‍ ബുച്‌ഹെയ്‌റ്റ്‌ ഇപ്പോള്‍ ഫേസ്‌ബുക്കിലാണ്‌ ജോലി ചെയ്യുന്നത്‌. ഫേസ്‌ബുക്ക്‌ മെയിലിന്റെ രൂപകല്‍പനയും ബുച്‌ഹെയ്‌റ്റാണ്‌ നിര്‍വ്വഹിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

 

ഗൂഗിളിന്റെ അപരന്‍ അരങ്ങുതകര്‍ക്കുന്നു

കാലിഫോര്‍ണിയ: ഗൂഗിള്‍ സെര്‍ച്ച്‌പേജിന്‌ ഒരു അപരന്‍ രംഗത്തെത്തിയിരിക്കുന്നു. രംഗത്തെത്തി എന്നുമാത്രമല്ല, ഈ അപരന്‍ അരങ്ങുതകര്‍ക്കുകയും ചെയ്യുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഗൂഗിള്‍ ഗ്രാവിറ്റി എന്ന പേരില്‍ രംഗത്തെത്തിയ സൈറ്റാണ്‌ ശ്രദ്ധനേടുന്നത്‌. പ്രത്യേക അവസരങ്ങളില്‍ ഗൂഗിള്‍ ഓഫീഷ്യല്‍ ലോഗോയില്‍ മാറ്റം വരുത്തി തയാറാക്കുന്ന ഗൂഗിള്‍ ഡൂഡില്‍ നെറ്റിസെന്‍സിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌ ഗുഗിള്‍ ഗ്രാവിറ്റി.

പേജ്‌ ഗൂഗിളിന്റേതല്ലെങ്കിലും ലോകമെങ്ങുമുള്ള കോടിക്കണക്കിനാളുകളാണ്‌ ഈ സെര്‍ച്ച്‌ പേജ്‌ കാണാനെത്തുന്നത്‌. ഗൂഗിളില്‍ ഏറ്റവുമധികം തിരയുന്ന പേജായും ഇത്‌ മാറിക്കഴിഞ്ഞു.

ഗൂഗിള്‍ ഗ്രാവിറ്റി എന്ന പേരിലുള്ള ഈ വെബ്‌ പേജില്‍ ഗ്രാവിറ്റി മൂലം ഗൂഗിള്‍ സെര്‍ച്ച്‌ ഹോം പേജ്‌ താഴേക്ക്‌ വീഴുന്നതിനൊപ്പം പേജിലുള്ള ലിങ്കുകളെല്ലാം ചിതറി തെറിയ്‌ക്കുകയും ചെയ്യുന്ന രീതിയിലുള്ള ഇഫക്‌ട്‌ ഉണ്ട്‌. എന്നാലിത്‌ ഗൂഗിള്‍ അവതരിപ്പിയ്‌ക്കാറുള്ള ഡൂഡിലല്ല. ഗുഗിള്‍ ഗ്രാവിറ്റി എന്ന്‌ ടൈപ്പ് ചെയ്‌തതിന്‌ ശേഷം ഐ ആം ഫീലിങ്‌ ലക്കിയില്‍ ക്‌ളിക്ക്‌ ചെയ്‌താല്‍ സെര്‍ച്ച്‌ പേജ്‌ തകര്‍ന്നവീഴുന്നത്‌ നിങ്ങള്‍ക്കും കാണാം.

ബര്‍ത്ത്‌ഡേ മധുരം നുണഞ്ഞ്‌ ഗൂഗിള്‍

കാലിഫോര്‍ണിയ: ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ എഞ്ചിന്‍ രംഗത്തെ അതികായനായ ഗൂഗിള്‍ പന്ത്രണ്ടാം ജന്‍മദിനം ആഘോഷിച്ചു. തിങ്കളാഴ്‌ചയായിരുന്നു ഗൂഗിളിന്റെ ജന്‍മദിനം(സെപ്‌റ്റംബര്‍). ആഘോഷത്തിന്‍െറ ഭാഗമായി, കേക്കും കത്തിച്ച മെഴുകുതിരിയുമായുള്ള പുതിയ ഡൂഡില്‍ ഗൂഗിള്‍ ഹോം പേജില്‍ ദൃശ്യമായിരുന്നു. ഗൂഗിള്‍ എന്ന ഇംഗ്‌ളീഷ്‌ വാക്കിലെ എല്‍ എന്ന അകഷരത്തിന്‌ പകരമായിരുന്നു മെഴുക്‌ തിരി.

ലോസ്‌ ഏഞ്‌ജലസിലെ 89 വയസുള്ള ആര്‍ട്ടിസ്റ്റ്‌ വെയ്‌ന്‍ തെയ്‌ബോഡാണ്‌ ഈ ഡൂഡില്‍ രൂപകല്‍പ്പന ചെയ്‌തത്‌. 1998 സെപ്‌തംബര്‍ 27 നാണ്‌ ഗൂഗിള്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്‌തത്‌.

1996ല്‍ ബാക്ക്‌റബ്‌ എന്ന പേര്‌ നല്‍കി അമേരിക്കന്‍ കംപ്യൂട്ടര്‍ ശാസ്‌ത്രജ്ഞനായ സെര്‍ജി, ബ്രില്‍ എന്നിവരാണ്‌ ഗൂഗിളിന്‌ ജന്‍മം കൊടുത്തത്‌. പിന്നീടാണ്‌ ഗൂഗിള്‍ എന്ന പേര്‌ സ്വീകരിച്ചത്‌. വെറുമൊരു സെര്‍ച്ച്‌ എന്‍ജിന്‍ എന്ന നിലയില്‍ നിന്ന്‌ ഇന്നത്തെ ഗൂഗിളിലേക്കുള്ള വളര്‍ച്ച അത്‌ഭുതകരമാണ്‌. വാര്‍ത്തകളായും ചിത്രങ്ങളായും മാപ്പുകളായും സംഗീതമായും ബുക്കുകളുടെ രൂപത്തിലും ഇ-മെയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സേവനങ്ങളിലൂടെ ഗൂഗിള്‍ ഇന്റര്‍നെറ്റിലെ പകരംവെക്കാനാകാത്ത സാമ്രാജ്യമായി മാറി. ഭാവിയില്‍ കൂടുതല്‍ ജനപ്രിയ സേവനങ്ങള്‍ ഗൂഗിള്‍ പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

ഗൂഗിളിന്‌ ഒരായിരം ജന്‍മദിനാശംസകള്‍…

ഓര്‍ക്കുട്ട്‌ ഓപ്പണ്‍ ചെയ്യരുതേ…

ഏറ്റവും ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ഓര്‍ക്കുട്ടില്‍ വൈറസ്‌ ആക്രമണം. അതിനാല്‍ കുറച്ചുനേരത്തേക്ക്‌ ആരും ഓര്‍ക്കുട്ട്‌ ഓപ്പണ്‍ ചെയ്യരുത്‌. Bom Sabado എന്ന സ്‌ക്രാപ്പ്‌ വന്നാല്‍ തുറന്ന്‌ നോക്കരുത്‌. അങ്ങനെ ചെയ്‌താല്‍ നിങ്ങളുടെ ഓര്‍ക്കുട്ട്‌ അക്കൗണ്ടില്‍ നിന്ന്‌ അശ്‌ളീല വീഡിയോ, ടെക്‌സ്‌റ്റ്‌ മെസേജുകള്‍ സ്‌ക്രാപ്പായി സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക്‌ പോകും.

ഈ സ്‌ക്രാപ്പ്‌ ഓപ്പണ്‍ ചെയ്യുന്നതോടെ ചിലരുടെ പ്രൊഫൈലിലെ സ്‌റ്റാറ്റസ്‌ മെസേജ്‌ മാറുകയും ബ്രസീലിന്റെ ദേശീയ പതാക ദൃശ്യമാകുകയും ചെയ്യുന്നു. ബോം സബാഡോ എന്നാല്‍ ബ്രസീലിയന്‍ ഭാഷയില്‍ നല്ല ശനിയാഴ്‌ച എന്നാണ്‌ അര്‍ത്ഥം. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്‌ ഓര്‍ക്കുട്ട്‌ ടെക്‌നിക്കല്‍ സംഘം.

ചില പരിഹാര മാര്‍ഗങ്ങള്‍

1, ഓര്‍ക്കുട്ട്‌ തുറക്കാതിരിക്കുക എന്നതാണ്‌ പ്രധാനം.

2, അഥവാ ആരെങ്കിലും ഓര്‍ക്കുട്ടില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ പാസ്‌വേര്‍ഡും സെക്യൂരിറ്റി ക്വസ്‌റ്റിയന്‍സും മാറ്റുകയും വേണം. സെക്കന്‍ഡറി ഇ-മെയിലും ഫോണ്‍ നമ്പരും മാറ്റിയാല്‍ കൊള്ളാം.

3, ഓര്‍ക്കുട്ടില്‍ ആണെങ്കില്‍ മറ്റു സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യരുത്‌.

4, നിങ്ങളുടെ ഓര്‍ക്കുട്ട്‌ അക്കൗണ്ടിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ഏതെങ്കിലും ജാവ സ്‌ക്രിപ്‌റ്റ്‌ ഉണ്ടെങ്കില്‍ അത്‌ റണ്‍ ചെയ്യിക്കരുത്‌.

5, നിങ്ങളുടെ പാസ്‌വേര്‍ഡ്‌ മറ്റാര്‍ക്കും നല്‍കരുത്‌.

6, ഓര്‍ക്കുട്ടില്‍ പ്രവേശിക്കുമ്പോള്‍ സംശയകരമായ ഏതെങ്കിലും ലിങ്കുകള്‍ ഉണ്ടെങ്കില്‍ ക്‌ളിക്ക്‌ ചെയ്യരുത്‌.

7, നിങ്ങളുടെ സിസ്‌റ്റത്തില്‍ ലഭ്യമായതില്‍ നല്ലൊരു ആന്റി-വൈറസ്‌ ഇന്‍സ്‌റ്റാള്‍ ചെയ്യുക.

ഇപ്പോള്‍ സ്‌പാമായി എത്തിയിട്ടുള്ള സ്‌ക്രിപ്‌റ്റ്‌ ഇല്ലാതാക്കുന്നതുവരെ ആരും ഓര്‍ക്കുട്ട്‌ തുറക്കാതിരിക്കുന്നതാണ്‌ നല്ലത്‌.

കംപ്യൂട്ടര്‍ വാഹനമോടിക്കുന്ന കാലം

ബാംഗ്‌ളൂര്‍: നിങ്ങളുടെ കാര്‍ കംപ്യൂട്ടര്‍ ഡ്രൈവ്‌ ചെയ്‌താല്‍, നിങ്ങള്‍ക്ക്‌ വരുന്ന ഫോണ്‍ സംഭാഷണങ്ങള്‍ കംപ്യൂട്ടര്‍ പരിഭാഷപ്പെടുത്തിയാല്‍, നിങ്ങള്‍ ഒരു കാര്യം മറന്നുവെന്നിരിക്കട്ടെ, അത്‌ കംപ്യൂട്ടര്‍ ഓര്‍മ്മപ്പെടുത്തിയാല്‍. അതെ, അങ്ങനെയൊരു കാലം വരുമത്രെ. ബാംഗ്‌ളൂരില്‍ ടെക്‌ചര്‍ച്ച്‌ സമ്മേളനത്തില്‍ സംസാരിക്കവെ ഗൂഗിള്‍ സി ഇ ഒ എറിക്‌ സ്‌ക്‌മിഡ്‌ത്താണ്‌ ഇത്തരമൊരു കാലത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്നത്‌.

ക്‌ളൗഡ്‌ കംപ്യൂട്ടിംഗ്‌, മൊബൈല്‍ ഫോണ്‍ എന്നിവയുടെ സഹായത്തോടെ ഗൂഗിളിലൂടെ ഇത്‌ സാധ്യമാകുമത്രെ.

ഒരു വാക്കുപോലും കംപ്യൂട്ടറില്‍ ടൈപ്പ്‌ ചെയ്യാതെ സെര്‍ച്ചിംഗും സാധ്യമാകുമത്രെ. തെരുവിലൂടെ നടക്കുമ്പോള്‍ ഒരു കാര്യത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ അറിയണമെന്നിരിക്കട്ടെ, ക്‌ളൗഡ്‌ കംപ്യൂട്ടിംഗ്‌, മൊബൈല്‍ ഫോണ്‍, ഗൂഗിള്‍ എന്നിവയുടെ സംയോജിത സാങ്കേതിക വിദ്യയിലൂടെ വിവരങ്ങള്‍ നിങ്ങളിലെത്തും. സെറിഡന്‍ഡിപിറ്റി(യാദൃശ്‌ചികമായ കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന) എന്‍ജിന്‍ എന്നാണ്‌ ഇതിനെ ഗൂഗിള്‍ സി ഇ ഒ വിശേഷിപ്പിച്ചത്‌. ഭാവിയില്‍ ലോകത്താകമാനം ലക്ഷകണക്കിന്‌ ജനങ്ങള്‍ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കും.

ഇത്തരത്തില്‍ പുതിയ കംപ്യൂട്ടര്‍ സാങ്കേതികവിദ്യകള്‍ മനുഷ്യരെ ഏകാന്തതയില്‍ നിന്ന്‌ മോചിപ്പിക്കും. എപ്പോഴും സുഹൃത്തുക്കളുമായി ബന്ധപ്പെടുത്തിക്കൊണ്ടിരിക്കും. അതേസമയം ഇപ്പോള്‍ സാങ്കേതികവിദ്യയും സ്വകാര്യതയും എന്ന വിഷയത്തെക്കുറിച്ച്‌ ആരോഗ്യകരമായ ചര്‍ച്ചകളാണ്‌ നടക്കുന്നതെന്നും എറിക്‌ സ്‌ക്‌മിഡ്‌ത്ത്‌ പറഞ്ഞു.

ഓര്‍ക്കുട്ടിലെ ബാധ ഒഴിപ്പിച്ചു

ഏറ്റവും ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ഓര്‍ക്കുട്ടില്‍ ആക്രമിച്ച വൈറസിനെ നീക്കം ചെയ്‌തതായി ഗൂഗിള്‍ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ ഓര്‍ക്കുട്ടില്‍ വൈറസ്‌ ആക്രമണം ഉണ്ടായത്‌. പോര്‍ച്ചുഗീസില്‍ നല്ല ശനിയാഴ്‌ച എന്നര്‍ത്ഥം വരുന്ന ബോം സബാഡോ എന്ന വാക്കും കുറച്ചു ജാവാ സ്‌ക്രിപ്‌റ്റും ഹാക്കര്‍മാര്‍ ഓര്‍ക്കുട്ടിലേക്ക്‌ കടത്തിവിടുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട്‌ അമ്പതുലക്ഷത്തോളം ഓര്‍ക്കുട്ട്‌ പ്രൊഫൈലുകള്‍ വൈറസ്‌ ആക്രമിച്ചു.

ഓര്‍ക്കുട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വൈറസ്‌ ആക്രമണമായിരുന്നു ഇത്‌.

ഞായറാഴ്‌ച ഉച്ചയോടെ തന്നെ വൈറസുകള്‍ പൂര്‍ണമായി നീക്കം ചെയ്‌തു. എന്നാല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉപയോക്‌താക്കള്‍ ബ്രൗസറുകളിലെ കുക്കീസ്‌ ഡിലീറ്റ്‌ ചെയ്യണമെന്നും കഴിവതും പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്നും ഗൂഗിള്‍ നിര്‍ദ്ദേശിച്ചു. വൈറസ്‌ നീക്കം ചെയ്‌ത ശേഷം അവ ബാധിച്ച പ്രൊഫൈലുകള്‍ ഫോര്‍മാറ്റ്‌ ചെയ്യുന്ന ജോലി തുടരുകയാണെന്നും ഗൂഗിള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

വൈറസ്‌ എത്തുന്ന പ്രൊഫൈലുകളില്‍ നിന്ന്‌ സുഹൃത്തുക്കളുടെ സ്‌ക്രാപ്‌ബുക്കിലേക്ക്‌ വൈറസ്‌ അയയ്‌ക്കപ്പെടുകയായിരുന്നു. അതിനാലാണ്‌ കൂടുതല്‍ ഉപയോക്‌താക്കളുടെ ഓര്‍ക്കുട്ട്‌ പ്രൊഫൈലുകളില്‍ വൈറസ്‌ എത്തിയത്‌. ഗൂഗിളിന്റെ ടെക്‌നിക്കല്‍ എന്‍ജിനിയര്‍മാര്‍ ഒരു ദിവസത്തിലധികം നീണ്ട പരിശ്രമത്തിലൂടെയാണ്‌ വൈറസ്‌ ബാധ ഒഴിവാക്കിയത്‌.

 

കാത്തിരിപ്പ്‌ അവസാനിക്കുന്നു; ഐപാഡ്‌ ഇന്ത്യയിലേക്ക്‌

ജനുവരി 28ന്‌ ആപ്പിള്‍ ഐപാഡ്‌ ഇന്ത്യയില്‍ അവതരിപ്പിക്കും. രണ്ടു പ്രത്യേക മോഡലുകളില്‍ ഐപാഡ്‌ ഇന്ത്യയില്‍ ലഭ്യമാകും. ഒരെണ്ണം വൈഫൈ ആയും മറ്റൊന്ന്‌ 3ജി സിംകാര്‍ഡ്‌ വൈഫൈ സൗകര്യങ്ങള്‍ ഉള്ളതുമായിരിക്കും. വൈഫൈ മോഡല്‍ മൂന്നു വിഭാഗങ്ങളിലായാണ്‌ പുറത്തിറങ്ങുക. 16ജിബി, 32ജിബി, 64ജിബി എന്നിങ്ങനെ വ്യത്യസ്‌ത വിഭാഗങ്ങളില്‍ ലഭ്യമാകുന്ന വൈഫൈ മോഡലിന്‌ 26000-37000 രൂപയായിരിക്കും വില.

3ജി സിംകാര്‍ഡ്‌ ഉപയോഗിക്കാവുന്ന മോഡലിന്‌ 33000-44000 രൂപയാണ്‌ വില. ബി എസ്‌ എന്‍ എലുമായി ചേര്‍ന്നായിരിക്കും ഐപാഡ്‌ 3ജി സൗകര്യം ലഭ്യമാക്കുക എന്ന്‌ സൂചനയുണ്ട്‌. ആപ്പിളിന്റെ സ്വന്തം റീട്ടെയിലര്‍ ഷോപ്പ്‌ വഴിയായിരിക്കും ഐപാഡ്‌ ഇന്ത്യയില്‍ വില്‍ക്കുന്നത്‌.

1024-768 പിക്‌സല്‍ റെസൊല്യൂഷനുള്ള 9.7ഇഞ്ച്‌ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്‌ളേ ആകര്‍ഷണീയമാണ്‌. ഇതിന്റെ ഓരോ ഇഞ്ചിനും 132 പിക്‌സല്‍ റെല്യൂഷനുണ്ടായിരിക്കും. വെബ്‌ ബ്രൗസിംഗ്‌, വീഡിയോ പ്‌ളേബാക്ക്‌, ഫോട്ടോ വ്യൂവിംഗ്‌ തുടങ്ങിയവ കൂടുതല്‍ മനോഹരമായി അനുഭവപ്പെടാന്‍ സഹായിക്കുന്നതാണ്‌ ഈ ഡിസ്‌പ്‌ളേ. ആപ്പിളിന്റെ ഐബുക്ക്‌ അപ്‌ളിക്കേഷന്‍ വഴി ഡൗണ്‍ലോഡ്‌ ചെയ്യുന്ന പുസ്‌തകങ്ങള്‍ അനായാസമായി വായിക്കാനും ഉപയോക്‌താവിന്‌ സാധിക്കും. ഗുഡ്‌റീഡര്‍ അപ്പ്‌ വഴി പിഡിഎഫ്‌, ഡോക്‌സ്‌ തുടങ്ങി എല്ലാത്തരം ടെക്‌സ്‌റ്റ്‌ ഫയലുകള്‍ ഓപ്പണ്‍ ചെയ്യാനും ഫോട്ടോ കാണാനും ഓഡിയോ-വീഡിയോ ഫയലുകള്‍ റണ്‍ ചെയ്യിക്കാനും കഴിയും.

 

ഏറ്റവും വിലകുറഞ്ഞ 3ജി മൊബൈലുമായി ലെമണ്

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ പുതുവിപ്‌ളവം രചിക്കാന്‍ ലെമണ്‍ മൊബൈല്‍ തയ്യാറെടുക്കുന്നു. ഏറ്റവും വിലകുറഞ്ഞ ഇരട്ടസിം-ടച്ച്‌സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റ്‌(ഐടി 717) പുറത്തിറക്കിയ ലെമണ്‍ ഏറ്റവും വിലകുറഞ്ഞ 3ജി ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. വെറും 3500 രൂപ മാത്രം വിലയുള്ള ഈ ഹാന്‍ഡ്‌സെറ്റ്‌ അടുത്തമാസം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഡബ്‌ള്യൂ 100 എന്ന്‌ പേരിട്ടിരിക്കുന്ന ഈ 3ജി മൊബൈല്‍ ഫോണിലൂടെ ലൈവ്‌ ടിവി, വീഡിയോ കോളിംഗ്‌ തുടങ്ങിയ 3ജി സൗകര്യങ്ങള്‍ ആസ്വദിക്കാനാകും.

ഇതു കൂടാതെ ഇന്റര്‍നെറ്റ്‌ ബ്രൗസിംഗ്‌, മള്‍ട്ടിമീഡിയ, ഇരട്ട ക്യാമറ തുടങ്ങിയ സവിശേഷതകളും ഡബ്‌ള്യൂ 100ന്‌ ഉണ്ടായിരിക്കും. ബ്‌ളൂടൂത്ത്‌, യു എസ്‌ ബി, തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ടാകും. ഇത്രയും വിലക്കുറവില്‍ ഇത്രയേറെ സൗകര്യങ്ങള്‍ ലഭ്യമാകുന്ന മറ്റൊരു ഫോണും നിലവില്‍ ഇന്ത്യയില്‍ ഇല്ല. ഈ ഹാന്‍ഡ്‌സെറ്റ്‌ പുറത്തിറക്കിയ ശേഷം ആന്‍ഡ്രോയിഡ്‌ ഫോണുകള്‍ പുറത്തിറക്കാനും ലെമണ്‍ പദ്ധതിയിടുന്നുണ്ട്‌. വോഡാഫോണ്‍, എയര്‍ടെല്‍ കമ്പനികളുമായി ചേര്‍ന്നായിരിക്കും ലെമണ്‍ മൊബൈല്‍ 3ജി സൗകര്യം ഉപഭോക്‌താക്കള്‍ക്ക്‌ ലഭ്യമാക്കുക.

 

സീമയുടെ മകള്‍ക്ക് ഫേസ്ബുക്ക് വരന്‍

നടി സീമയുടെയും സംവിധായകന്‍ ഐ വി ശശിയുടെയും മകള്‍  അനു വിവാഹിതയാകുന്നു. മലയാളിയായ മിലന്‍ നായര്‍ ആണ്  വരന്‍. സൌഹൃദകൂട്ടായ്മയായ  ഫേസ്ബുക്കില്‍ നിന്നാണ് അനു വരനെ കണ്ടെത്തിയിരിക്കുന്നത്.

VENDAKKA

1

Pickled Okra (Vendakka )

Ingredients

– 250 grams young, small or tender vendakka

– 2 cloves of garlic

– 1 small tomato (makes sure it’s small enough to fit through the top of the jar)

– 1/2 tsp pepper

– 2 tbsp salt

– 1 cup water

– 1 cup vinegar

Wash your vendakka well and dry. Prepare all your other ingredients.

In a small saucepan bring these ingredients to a boil:

1 cup water

1 cup vinegar

2 tbsp salt

In the jar:

Add your tomato, garlic , pepper and begin to arrange the okras inside. Once they are all packed in and your mixture above has come to a roaring boil then slowly pour it over the vendakka in the jar.

Tap the sides so all the bubbles can be released and then once you don’t see any more top it off with any extra liquid. Close and set aside until it cools down to room temperature.

2 34

Put the jar in the fridge at this point for 10 days! They should last in the fridge for 1 month for you to enjoy!

POOKKAL

p12345678910111213141516171819202122242526272829303132333435363738304041424344454847484950515253545556575859606162636465666768
w

Polite English

POLITE ENGLISH SOFTENING MESSAGE

 

POLITE ENGLISH SAYING YES AND NO

POLITE  BUSINESS ENGLISH HOW TO COMPLAIN AND DISAGREE

POLITE ENGLISH WANT AND WOULD LIKE

 

COMMON ENGLISH EXPRESSIONS